വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികൾ പഠിച്ചിരിക്കേണ്ട സംഗതികൾ

കുട്ടികൾ പഠിച്ചിരിക്കേണ്ട സംഗതികൾ

കുട്ടികൾ പഠിച്ചിരിക്കേണ്ട സംഗതികൾ

അർജന്റീനയിലെ മെൻഡോസയിലുള്ള ഒരു സ്‌കൂളിലെ ജീവനക്കാരിയാണു ഗ്ലാഡിസ്‌. ഒരിക്കൽ ഒരു ക്ലാസ്‌റൂമിനടുത്തുകൂടെ പോകുമ്പോൾ, ഒരു അധ്യാപിക നാലാം ക്ലാസ്സിലെ വിദ്യാർഥികൾക്ക്‌ എന്റെ ബൈബിൾ കഥാപുസ്‌തകത്തിൽനിന്നും വായിച്ചുകൊടുക്കുന്നത്‌ അവർ കേൾക്കാനിടയായി. * താൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നു പരിചയപ്പെടുത്തിയശേഷം, ആ പുസ്‌തകം ഏറ്റവും നന്നായി ഉപയോഗിക്കാനാകുന്ന വിധം കാണിച്ചുതരാമെന്ന്‌ അവർ അധ്യാപികയോടു പറഞ്ഞു. മതിപ്പുതോന്നിയ അധ്യാപിക ആ പുസ്‌തകം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ആഗ്രഹിച്ചു. എന്നാൽ അതിനു സ്‌കൂൾ അധികൃതരുടെ അനുമതി ആവശ്യമായിരുന്നു. താമസിയാതെതന്നെ അവരതിനു പച്ചക്കൊടി കാണിക്കുകയും ചെയ്‌തു.

പിന്നീട്‌, വായന പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബുക്ക്‌ ഡേയിൽ, സ്‌കൂളിലെ മറ്റു കുട്ടികളെ ഈ പുസ്‌തകം വായിച്ചുകേൾപ്പിക്കാൻ അധ്യാപിക തന്റെ വിദ്യാർഥികൾക്കു നിർദേശം നൽകി. പരിപാടി വിജയമായതിന്റെ ഫലമായി ഒരു പ്രാദേശിക ടെലിവിഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള ക്ഷണം അധ്യാപികയ്‌ക്കു ലഭിച്ചു. സ്‌കൂൾകുട്ടികളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ചർച്ച വന്നപ്പോൾ, പരിപാടിയുടെ അവതാരകൻ അവരോടു ചോദിച്ചു, “നിങ്ങൾ എങ്ങനെയാണ്‌ കുട്ടികളെ ക്ലാസ്സിൽ അടക്കിയിരുത്തുന്നത്‌?” കുട്ടികളെ പഠിപ്പിക്കാൻ എന്റെ ബൈബിൾ കഥാപുസ്‌തകം എന്നൊരു പ്രസിദ്ധീകരണം ഉപയോഗിക്കുന്നുണ്ടെന്ന്‌ അവർ പറഞ്ഞു. ഈ പുസ്‌തകം ഉപയോഗിച്ചു താൻ മതത്തെക്കുറിച്ചൊന്നും പഠിപ്പിക്കുന്നില്ലെങ്കിലും ബഹുമാനം, സഹിഷ്‌ണുത, ഐക്യം, സഹകരണം, അനുസരണം, സ്‌നേഹം തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിൽ ഉൾനടാൻ ഈ പുസ്‌തകം വലിയൊരു സഹായമാണെന്ന്‌ ആ അധ്യാപിക വിശദീകരിച്ചു. ഇതെല്ലാം കുട്ടികൾ അവശ്യം പഠിച്ചിരിക്കേണ്ട സംഗതികളാണ്‌ എന്നതിനോട്‌ എല്ലാവരും യോജിച്ചു.

ഇത്തരം മൂല്യങ്ങൾ നിങ്ങളുടെ കുട്ടികളിൽ ഉൾനടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എന്റെ ബൈബിൾ കഥാപുസ്‌തകം എന്ന അത്യാകർഷകമായ ഈ പ്രസിദ്ധീകരണത്തിന്റെ ഒരു കോപ്പി ലഭിക്കുന്നതിന്‌ നിങ്ങൾക്ക്‌ യഹോവയുടെ സാക്ഷികളെ സമീപിക്കാവുന്നതാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 2 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌