വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രൂപരചയിതാവിനെ കൂടാതെ രൂപകൽപ്പനയോ?

രൂപരചയിതാവിനെ കൂടാതെ രൂപകൽപ്പനയോ?

രൂപരചയിതാവിനെ കൂടാതെ രൂപകൽപ്പനയോ?

ജൈവവൈവിധ്യത്തിനും അതിന്റെ സങ്കീർണതയ്‌ക്കും കാരണം പ്രകൃതിനിർധാരണമാണെന്ന സിദ്ധാന്തം ചാൾസ്‌ ഡാർവിൻ ആവിഷ്‌കരിച്ചിട്ട്‌ ഇപ്പോൾ 150-ഓളം വർഷം പിന്നിട്ടിരിക്കുന്നു. എന്നിരുന്നാലും അടുത്ത കാലത്ത്‌ അദ്ദേഹത്തിന്റെ പരിണാമ സിദ്ധാന്തവും അതിന്റെ ആധുനിക പകർപ്പുകളും നിശിതമായ വിമർശനത്തിനു വിധേയമായിരിക്കുകയാണ്‌. ജീവികളിൽ കാണുന്ന അത്ഭുകരമാംവിധം പിഴവറ്റ ഘടന, ബോധപൂർവമായ രൂപകൽപ്പനയുടെ ഫലമാണ്‌ എന്നു വിശ്വസിക്കുന്നവരാണു മറുപക്ഷത്ത്‌. അഭിജ്ഞരായ നിരവധി ശാസ്‌ത്രജ്ഞർപോലും, ഇന്നു ഭൂമിയിൽ കാണുന്ന ജൈവവൈവിധ്യം പരിണാമത്തിന്റെ ഉത്‌പന്നമാണെന്ന ആശയം അംഗീകരിക്കുന്നില്ല.

വിസ്‌മയാവഹമായ രൂപകൽപ്പന എന്ന മറ്റൊരു ആശയമാണ്‌ അത്തരം ചില ശാസ്‌ത്രജ്ഞർക്കുള്ളത്‌. സൃഷ്ടിയിൽ കാണുന്ന രൂപകൽപ്പനയ്‌ക്ക്‌ ജീവശാസ്‌ത്രം, ഗണിതശാസ്‌ത്രം, സാമാന്യബോധം എന്നിവയുടെ ശക്തമായ പിന്തുണയുണ്ടെന്ന്‌ അവർ തറപ്പിച്ചുപറയുന്നു. ഈ ആശയം സ്‌കൂളുകളിലെ ശാസ്‌ത്ര പാഠപുസ്‌തകങ്ങളിൽ ഉൾപ്പെടുത്താൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഇത്തരം ‘പരിണാമ യുദ്ധങ്ങൾ’ അരങ്ങേറുന്നത്‌ മുഖ്യമായും ഐക്യനാടുകളിലാണെങ്കിലും ഇംഗ്ലണ്ട്‌, ടർക്കി, നെതർലൻഡ്‌സ്‌, പാകിസ്ഥാൻ, സെർബിയ എന്നിവിടങ്ങളിലും സമാനമായ പ്രവണതകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്‌.

കണ്ണടച്ച്‌ ഇരുട്ടാക്കുന്നവർ

വിസ്‌മയാവഹമായ രൂപകൽപ്പനയ്‌ക്ക്‌ അനുകൂലമായി ശ്രദ്ധാപൂർവം മെനഞ്ഞെടുക്കുന്ന വിശദീകരണത്തിൽ മിക്കപ്പോഴും ഒരു കാര്യം വിട്ടുപോയിരിക്കുന്നതായി കാണാനാകും. എന്താണത്‌? ഒരു രൂപരചയിതാവിനെക്കുറിച്ചുള്ള പരാമർശം. ഒരു രൂപരചയിതാവില്ലാതെ രൂപകൽപ്പന സാധ്യമാണെന്നു നിങ്ങൾ കരുതുന്നുണ്ടോ? വിസ്‌മയാവഹമായ രൂപകൽപ്പനയെ പിന്താങ്ങുന്നവർ, പക്ഷേ “ഈ രൂപരചയിതാവ്‌ ആരാണ്‌ അല്ലെങ്കിൽ എന്താണ്‌ എന്നതു സംബന്ധിച്ചു വ്യക്തമായൊന്നും പറയുന്നില്ല” എന്ന്‌ ദ ന്യൂയോർക്ക്‌ ടൈംസ്‌ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ഇവർ “ദൈവത്തെ ചർച്ചയിലേക്കു കൊണ്ടുവരാതിരിക്കാൻ ശ്രദ്ധാലുക്കളാണ്‌” എന്ന്‌ എഴുത്തുകാരിയായ ക്ലോഡിയ വാലിസ്‌ അഭിപ്രായപ്പെടുകയുണ്ടായി. “വിസ്‌മയാവഹമായ രൂപകൽപ്പനയുടെ വക്താക്കൾക്ക്‌ രൂപരചയിതാവിന്റെ അസ്‌തിത്വം സംബന്ധിച്ചോ അത്‌ ആരാണ്‌ എന്നതിനെക്കുറിച്ചോ ഒന്നും പറയാനില്ല” എന്ന്‌ ന്യൂസ്‌വീക്ക്‌ മാസിക പ്രസ്‌താവിക്കുന്നു.

എന്നാൽ, രൂപരചയിതാവിനെ മാറ്റിനിറുത്താനുള്ള ശ്രമം അർഥശൂന്യമാണെന്നു നിങ്ങൾക്കു മനസ്സിലാക്കാനാകും. രൂപരചയിതാവിന്റെ അസ്‌തിത്വവും അവൻ ആരാണെന്നുള്ള വസ്‌തുതയും മറച്ചുവെക്കുകയോ അവനെ കണക്കിലെടുക്കാതിരിക്കുകയോ ചെയ്‌താൽ ജീവനും പ്രപഞ്ചത്തിൽ കാണുന്ന രൂപകൽപ്പനയും സംബന്ധിച്ച വിശദീകരണങ്ങൾ എങ്ങനെ പൂർണമാകും?

ഒരു രൂപരചയിതാവിനെ അംഗീകരിക്കണമോ വേണ്ടയോ എന്നതു സംബന്ധിച്ച വിവാദം ഒരു പരിധിവരെ പിൻവരുന്ന ചോദ്യങ്ങളെ ചുറ്റിപ്പറ്റിയാണിരിക്കുന്നത്‌: മനുഷ്യാതീതനായ ഒരു രൂപരചയിതാവിന്റെ അസ്‌തിത്വം അംഗീകരിച്ചാൽ അത്‌ ശാസ്‌ത്രീയവും ബൗദ്ധികവുമായ പുരോഗതിക്കു വിലങ്ങുതടിയാകുമോ? മറ്റൊരു വിശദീകരണവുമില്ലാതെ വരുമ്പോൾമാത്രം ബുദ്ധിശക്തിയുള്ള ഒരു രൂപരചയിതാവ്‌ ഉണ്ടെന്ന്‌ നാം അംഗീകരിച്ചാൽ മതിയോ? രൂപകൽപ്പനയിൽനിന്ന്‌, ഒരു രൂപരചയിതാവ്‌ ഉണ്ടെന്നു നിഗമനം ചെയ്യുന്നതു ന്യായയുക്തമാണോ? ഇവയ്‌ക്കും അനുബന്ധ ചോദ്യങ്ങൾക്കുമുള്ള ഉത്തരത്തിനായി തുടർന്നു വായിക്കുക.

[3-ാം പേജിലെ ചിത്രങ്ങൾ]

ജൈവസങ്കീർണതയ്‌ക്കുള്ള വിശദീകരണം പ്രകൃതിനിർധാരണമാണെന്നു ചാൾസ്‌ ഡാർവിൻ വിശ്വസിച്ചു

[കടപ്പാട്‌]

ഡാർവിൻ: From a Photograph by Mrs. J. M. Cameron/U.S. National Archives photo