വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“അദ്ദേഹത്തിന്റെ അസാധാരണ നിശ്ചയദാർഢ്യം എന്നിൽ മതിപ്പുളവാക്കി”

“അദ്ദേഹത്തിന്റെ അസാധാരണ നിശ്ചയദാർഢ്യം എന്നിൽ മതിപ്പുളവാക്കി”

“അദ്ദേഹത്തിന്റെ അസാധാരണ നിശ്ചയദാർഢ്യം എന്നിൽ മതിപ്പുളവാക്കി”

ജർമൻ എഴുത്തുകാരനും സാഹിത്യത്തിനുള്ള 1999-ലെ നോബൽ സമ്മാന ജേതാവുമായ ഗുണ്ടർ ഗ്രാസ്സ്‌, 2006-ൽ തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിൽ, തന്നെ ജർമൻ ആഭ്യന്തര സേനയിൽ ചേർത്ത കാലത്തെക്കുറിച്ച്‌ വിവരിക്കുന്നുണ്ട്‌ അദ്ദേഹം. അതേ പുസ്‌തകത്തിൽ, 60 വർഷം കഴിഞ്ഞിട്ടും തന്റെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു മനുഷ്യനെക്കുറിച്ച്‌ അദ്ദേഹം പറയുന്നുണ്ട്‌. പീഡനത്തിന്മധ്യേ തന്റെ വിശ്വാസത്തിനായി ഉറച്ച നിലപാടു സ്വീകരിച്ച ഒരു അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.

ഫ്രാങ്ക്‌ഫുർട്ടർ ആൽജെമൈന റ്റ്‌സൈറ്റുങ്‌ എന്ന ജർമൻ ദിനപ്പത്രം പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ, ആയുധമേന്താൻ വിസമ്മതിച്ച ഈ അസാധാരണ വ്യക്തിയെക്കുറിച്ചുള്ള തന്റെ ഓർമ ഗ്രാസ്സ്‌ അയവിറക്കുകയുണ്ടായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അദ്ദേഹം ഒരു നാസിയോ കമ്മ്യൂണിസ്റ്റോ സോഷ്യലിസ്റ്റോ ആയിരുന്നില്ല; സുസ്ഥാപിത പ്രത്യയശാസ്‌ത്രങ്ങളിലൊന്നും വിശ്വസിച്ചിരുന്നില്ല. അദ്ദേഹം ഒരു യഹോവയുടെ സാക്ഷിയായിരുന്നു.” ആ സാക്ഷിയുടെ പേര്‌ ഓർക്കുന്നില്ലാത്തതുകൊണ്ട്‌, ‘ഞങ്ങൾ-അതൊന്നും-ചെയ്യില്ല’ എന്ന ഒരു മറുപേരുനൽകിയാണ്‌ ഗ്രാസ്സ്‌ അദ്ദേഹത്തെക്കുറിച്ചു സംസാരിച്ചത്‌. ആ വ്യക്തി, യോയാക്കിം അൽഫെമാൻ ആണെന്നു യഹോവയുടെ സാക്ഷികളുടെ ഗവേഷകർ കണ്ടെത്തി. നാസികൾ പലതവണ അദ്ദേഹത്തെ അടിക്കുകയും അപമാനിക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌ ഏകാന്തതടവിലാക്കി. ഇതെല്ലാമായിട്ടും അൽഫെമാൻ ആയുധമേന്താൻ വിസമ്മതിച്ചുകൊണ്ട്‌ ഉറച്ചുനിന്നു.

ഗ്രാസ്സ്‌ ഇങ്ങനെ പറഞ്ഞു: “അദ്ദേഹത്തിന്റെ അസാധാരണ നിശ്ചയദാർഢ്യം എന്നിൽ മതിപ്പുളവാക്കി. ഞാൻ എന്നോടുതന്നെ ചോദിച്ചുപോയി: ഇതെല്ലാം സഹിക്കാൻ അദ്ദേഹത്തിന്‌ എങ്ങനെ കഴിയുന്നു? എങ്ങനെയാണ്‌ അദ്ദേഹം അതുമായെല്ലാം പൊരുത്തപ്പെട്ടു പോകുന്നത്‌?” ദൈവത്തോടുള്ള വിശ്വസ്‌തത തകർക്കാനുള്ള സുദീർഘമായ ശ്രമങ്ങളെയെല്ലാം മറികടന്ന അൽഫെമാനെ അവസാനം 1944 ഫെബ്രുവരിയിൽ സ്റ്റുറ്റ്‌ഹോഫ്‌ തടങ്കൽപ്പാളയത്തിലേക്കയച്ചു. 1945-ൽ മോചിതനായ അദ്ദേഹം യുദ്ധത്തെ അതിജീവിക്കുകയും 1998-ൽ മരിക്കുന്നതുവരെ യഹോവയുടെ വിശ്വസ്‌ത സാക്ഷിയായി തുടരുകയും ചെയ്‌തു.

ജർമനിയിലും നാസികളുടെ അധീനതയിലായിരുന്ന മറ്റു രാജ്യങ്ങളിലും വിശ്വാസത്തെപ്രതി മൃഗീയ പീഡനം അനുഭവിച്ച ഏതാണ്ട്‌ 13,400 സാക്ഷികളിൽ ഒരുവനായിരുന്നു അൽഫെമാൻ. ബൈബിളിന്റെ നിർദേശം പിൻപറ്റി അവർ രാഷ്‌ട്രീയ നിഷ്‌പക്ഷത പാലിക്കുകയും ആയുധമേന്താൻ വിസമ്മതിക്കുകയും ചെയ്‌തു. (മത്തായി 26:52; യോഹന്നാൻ 18:36) ഏതാണ്ട്‌ 4,200 പേർ തടങ്കൽപ്പാളയങ്ങളിൽ അടയ്‌ക്കപ്പെട്ടു. അതിൽ 1,490 പേർക്കു ജീവൻ നഷ്ടമായി. അവരുടെ ആ ഉറച്ച നിലപാടിനെ സാക്ഷികളല്ലാത്ത അനേകർ ഇന്നും ആദരിക്കുന്നുണ്ട്‌.

[32-ാം പേജിലെ ചിത്രം]

യോയാക്കിം അൽഫെമാൻ