വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

താഴ്‌മ—ഒരു വെല്ലുവിളി

താഴ്‌മ—ഒരു വെല്ലുവിളി

താഴ്‌മ—ഒരു വെല്ലുവിളി

ഇന്നത്തെ ലോകത്ത്‌ താഴ്‌മയ്‌ക്ക്‌ യാതൊരു പ്രസക്തിയുമില്ലെന്ന്‌ അനേകരും കരുതുന്നു. എങ്ങനെയും മറ്റുള്ളവരെ കടത്തിവെട്ടാൻ ശ്രമിക്കുന്നവരും ഗർവ്വിഷ്‌ഠരും കടുംപിടുത്തക്കാരുമായ ആളുകളാണ്‌ സ്ഥാനമാനങ്ങൾ അലങ്കരിക്കുന്നതും നേട്ടങ്ങളുടെ പടവുകൾ താണ്ടുന്നതും എന്നു തോന്നിയേക്കാം. ആളുകൾ പൊതുവേ സമ്പന്നരും പ്രശസ്‌തരുമായവരുടെ ജീവിതം കണ്ടാണ്‌ അസൂയപ്പെടുന്നത്‌, എളിയ സാധാരണക്കാരുടേതല്ല. വിജയം കൊയ്യുന്നവർ സാധാരണഗതിയിൽ സ്വന്തം നേട്ടങ്ങളെപ്രതി വീമ്പിളക്കുന്നു. ലവലേശംപോലും താഴ്‌മയില്ലാതെ അവർ അഹന്തയോടെ നേട്ടങ്ങളുടെ മുഴു ബഹുമതിയും സ്വയം ഏറ്റെടുക്കുന്നു.

ഒരു കനേഡിയൻ ഗവേഷകൻ തന്റെ രാജ്യത്ത്‌ “‘സ്വന്തം കാര്യം സിന്ദാബാദ്‌’ എന്നൊരു മനോഭാവം ആവിർഭവി”ക്കുന്നതായി അഭിപ്രായപ്പെട്ടു. ഉത്തരവാദിത്വങ്ങൾ മറന്ന്‌ സുഖലോലുപതയിൽ മുഴുകിയ സമൂഹത്തിലാണ്‌ നാം ജീവിക്കുന്നതെന്നും ആളുകൾ ഒന്നിനൊന്ന്‌ സ്വാർഥരായിത്തീരുന്നുവെന്നും മറ്റുചിലർ പറയുന്നു. ഇത്തരമൊരു ലോകത്ത്‌, താഴ്‌മ ഒരു അഭികാമ്യ ഗുണമായി വീക്ഷിക്കപ്പെടുന്നില്ല.

മറ്റുള്ളവർ താഴ്‌മയുള്ളവർ ആയിരിക്കാൻ മിക്കവരും ആഗ്രഹിക്കുന്നു, കാരണം അത്തരക്കാരുമായി ഒത്തുപോകാൻ എളുപ്പമാണ്‌. എന്നിരുന്നാലും, മത്സരാത്മകമായ ഈ ലോകത്ത്‌, മറ്റുള്ളവരോടു താഴ്‌മയോടെ ഇടപെടുന്നപക്ഷം തങ്ങൾ ദുർബലരായി വീക്ഷിക്കപ്പെടുമെന്ന്‌ ചിലർ ഭയക്കുന്നു.

നമ്മുടെ കാലത്ത്‌ ആളുകൾ “വമ്പു പറയുന്നവരും അഹങ്കാരികളും” ആയിരിക്കുമെന്ന്‌ ദൈവവചനമായ ബൈബിൾ മൂൻകൂട്ടിപ്പറഞ്ഞു. (2 തിമൊഥെയൊസ്‌ 3:1, 2) ഈ പ്രവചനം നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു എന്നതിനോടു നിങ്ങൾ യോജിക്കില്ലേ? താഴ്‌മയുള്ളവർ ആയിരിക്കുന്നതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടോ? അതോ താഴ്‌മയുള്ള ഒരു വ്യക്തി, എളുപ്പം ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള, ദുർബലനായ ഒരുവനാണ്‌ എന്നാണോ നിങ്ങൾ കരുതുന്നത്‌?

താഴ്‌മയെ വിലമതിക്കുന്നതിനും അതു നട്ടുവളർത്തുന്നതിനും ബൈബിൾ ഈടുറ്റ കാരണങ്ങൾ നിരത്തുന്നു. അത്‌ താഴ്‌മയെക്കുറിച്ച്‌ സന്തുലിതമായ ഒരു വീക്ഷണം പ്രദാനം ചെയ്യുന്നതോടൊപ്പം ഈ ഗുണം വളർത്തിയെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും യഥാർഥ താഴ്‌മ ഒരു ദൗർബല്യമല്ല മറിച്ച്‌ കരുത്താണെന്നു കാണിച്ചുതരികയും ചെയ്യുന്നു. അതറിയാൻ തുടർന്നു വായിക്കുക.

[3-ാം പേജിലെ ചിത്രം]

സ്വന്തം നേട്ടങ്ങളെ നാം എങ്ങനെയാണ്‌ വീക്ഷിക്കേണ്ടത്‌?