വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നിങ്ങളുടെ വിലയേറിയ സമ്മാനം’

‘നിങ്ങളുടെ വിലയേറിയ സമ്മാനം’

‘നിങ്ങളുടെ വിലയേറിയ സമ്മാനം’

ബെൽജിയത്തിന്റെ മുൻപ്രധാനമന്ത്രി, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകത്തെക്കുറിച്ചു പറഞ്ഞതാണത്‌. * ഒരു അയൽക്കാരൻ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ നൽകിയതാണ്‌ ആ പുസ്‌തകം. അതിനു നന്ദി പറഞ്ഞുകൊണ്ട്‌ പിന്നീട്‌ അദ്ദേഹം ഇങ്ങനെ എഴുതി: “നിങ്ങളുടെ സൗഹൃദസന്ദർശനം എന്നെ ഏറെ സ്‌പർശിച്ചു. അതിനെക്കാൾ എന്നെ ആകർഷിച്ചത്‌ നിങ്ങളുടെ വിലയേറിയ ആ സമ്മാനമാണ്‌: ‘ഏറ്റവും മഹാനായ മനുഷ്യനെ’ക്കുറിച്ചുള്ള ആ പുസ്‌തകം.”

ആ പുസ്‌തകം പരിശോധിച്ച അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ആളുകൾ സുവിശേഷങ്ങളിലെ സന്ദേശത്തിൽ താത്‌പര്യം കാണിക്കുകയും യേശുക്രിസ്‌തുവിന്റെ ആദർശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്‌താൽ ഈ ലോകത്തിന്റെ മുഖച്ഛായതന്നെ മാറും. പിന്നെ നമുക്കു രക്ഷാസമിതിയുടെ ആവശ്യമില്ല; ഭീകരാക്രമണങ്ങളില്ല, അക്രമം നിരോധിക്കപ്പെടും.” ഇതൊക്കെ നടക്കാൻ സാധ്യതയില്ലെന്ന പക്ഷക്കാരനാണെങ്കിലും അയൽക്കാരന്റെ സന്ദർശനത്തോട്‌ അദ്ദേഹം വിലമതിപ്പു പ്രകടിപ്പിച്ചു.

കത്തു തുടരുന്നു: “ശുഭാപ്‌തിവിശ്വാസക്കാരോ അശുഭാപ്‌തിവിശ്വാസക്കാരോ അല്ലാത്ത, മനുഷ്യന്റെയും ലോകത്തിന്റെയും അവസ്ഥ മെച്ചപ്പെടുമെന്നു വിശ്വസിക്കുന്ന, സന്മനസ്സുള്ള ഒരു കൂട്ടത്തിൽപ്പെട്ട വ്യക്തിയാണു നിങ്ങൾ.”

മനുഷ്യപ്രയത്‌നത്താൽ അല്ല, ദിവ്യ ഇടപെടലിനാൽ മെച്ചപ്പെട്ട ഒരു ലോകം ഉണ്ടാകുമെന്നു യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. ജീവിച്ചിരുന്നിട്ടുള്ളവരിൽ ഏറ്റവും മഹാനായ യേശുക്രിസ്‌തുവിനെ അനുകരിക്കാൻ അവർ ശ്രമിക്കുന്നു. യഹോവയുടെ സാക്ഷികൾ ഈയിടെ നിങ്ങളെ സന്ദർശിച്ചോ? ഏറ്റവും മഹാനായ ആ മനുഷ്യനെക്കുറിച്ച്‌ അവരുമായി ചർച്ച ചെയ്യുന്നതു നിങ്ങൾ ആസ്വദിക്കുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ. ആ മുൻമന്ത്രിയിൽ ഇത്രയധികം മതിപ്പുളവാക്കിയ പുസ്‌തകം നിങ്ങൾക്കും നൽകാൻ അവർക്കു സന്തോഷമായിരിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 2 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.