വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിർദയ ലോകത്ത്‌ അനുകമ്പയോടെ

നിർദയ ലോകത്ത്‌ അനുകമ്പയോടെ

നിർദയ ലോകത്ത്‌ അനുകമ്പയോടെ

മലേറിയ ബാധിച്ച അദ്ദേഹം ആകെ അവശനാണ്‌. ഉടനെ ആശുപത്രിയിലെത്തിക്കണം. എന്താണൊരു വഴി? ബുറുണ്ടിയിലെ ആ പ്രദേശത്താണെങ്കിൽ ഒരു കാറുപോലുമില്ല. അങ്ങനെയിരിക്കുമ്പോഴാണ്‌ രണ്ടു സുഹൃത്തുക്കൾ രക്ഷയ്‌ക്കെത്തുന്നത്‌. അവർ അദ്ദേഹത്തെ സൈക്കിളിലിരുത്തി ഉന്തിക്കൊണ്ടുപോയി, അതും ദുർഘടംപിടിച്ച മലമ്പ്രദേശത്തുകൂടെ അഞ്ചുമണിക്കൂർ! തുടർന്ന്‌ ബസ്സിൽ കയറ്റി അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ദിവസങ്ങൾക്കകം അദ്ദേഹത്തിന്റെ നില ഏറെക്കുറെ മെച്ചപ്പെട്ടു.

ഭൂലോകത്തിന്റെ മറുഭാഗത്ത്‌ 2005 ആഗസ്റ്റിലുണ്ടായ മറ്റൊരു സംഭവം. ഐക്യനാടുകളിൽ കനത്തനാശംവിതച്ച കത്രീന ചുഴലിക്കാറ്റിനെത്തുടർന്ന്‌ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഒരു സംഘം. കടപുഴകിവീണ മരങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്ന ഒരു വീട്‌ അവരുടെ കണ്ണിൽപ്പെട്ടു. ആ വീട്ടുകാരുമായി യാതൊരു മുൻപരിചയവുമില്ലായിരുന്നെങ്കിലും ഒരു ദിവസം മുഴുവനെടുത്ത്‌ അവർ മരങ്ങൾ മുറിച്ചുമാറ്റി, നാശാവശിഷ്ടങ്ങൾ നീക്കംചെയ്‌തു. “നന്ദിപറയാൻ എനിക്കു വാക്കുകളില്ല,” ഗൃഹനാഥ പറയുന്നു.

ഭീകരസംഭവങ്ങളും ക്രൂരകൃത്യങ്ങളും റിപ്പോർട്ടുചെയ്യാനാണു മാധ്യമങ്ങൾക്കു താത്‌പര്യം. ഇത്തരം വാർത്തകളുടെ അതിപ്രസരത്തിൽ ദയാപ്രവൃത്തികൾ ശ്രദ്ധിക്കപ്പെടാതെപോകുന്നു. എങ്കിലും, ഒരിറ്റു കാരുണ്യത്തിനായി, സ്‌നേഹവാത്സല്യങ്ങൾക്കായി കേഴുന്ന അനേകരുണ്ട്‌ ഈ ലോകത്ത്‌. അതേ, അനുകമ്പയ്‌ക്കായി നമ്മുടെ ഉള്ളം കൊതിക്കുന്നു! ‘സന്മനസ്സുള്ളവർക്കു സമാധാനം’ എന്ന വാക്കുകൾ എങ്ങും മുഴങ്ങിക്കേൾക്കുന്ന ക്രിസ്‌തുമസ്സ്‌കാലത്ത്‌ ഇത്തരം വികാരങ്ങൾ കൂടുതൽ തീവ്രമായേക്കാം.

സ്‌നേഹശൂന്യമായ ഈ നിർദയ ലോകത്ത്‌ അനുകമ്പ കാണിക്കുക അത്ര എളുപ്പമല്ല. ദാക്ഷിണ്യവും പരിഗണനയും കാണിച്ചാൽ വിജയിക്കാനാവില്ല എന്നാണു പൊതുവിലുള്ള ധാരണ. അനുകമ്പയെക്കാളും എന്തുകൊണ്ടും നല്ലത്‌ ക്രൂരതയാണ്‌ എന്ന നിക്കോളൊ മാക്യവെല്ലിയുടെ സിദ്ധാന്തമാണു പലർക്കും പഥ്യം. അത്യാഗ്രഹവും സ്വാർഥതയും അനുകമ്പയ്‌ക്കു വിഘാതമാകുന്നു.

തത്‌ഫലമായി, മറ്റുള്ളവരുടെ വികാരങ്ങളും താത്‌പര്യങ്ങളും ചവിട്ടിമെതിച്ച്‌ സ്വയം ഉയരാനാണു പലരുടെയും വ്യഗ്രത. “പൗരുഷ”ത്തിന്റെ പ്രതീകമായി, ഒട്ടും ദയാവായ്‌പു കാണിക്കാത്തവരായാണ്‌ സിനിമാ-സ്‌പോർട്‌സ്‌ താരങ്ങൾ മിക്കപ്പോഴും ചിത്രീകരിക്കപ്പെടുന്നത്‌. ചില ഭരണാധികാരികളുടെ കാര്യത്തിലും ഇതു സത്യമാണ്‌.

ഇത്തരുണത്തിൽ പിൻവരുന്ന ചോദ്യങ്ങൾ ഉയർന്നുവരുന്നു: നാം സഹാനുഭൂതി ഉള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? അനുകമ്പ സത്‌ഫലങ്ങൾ ഉളവാക്കുമോ? മനസ്സലിവുള്ളവരായിരിക്കാൻ നമ്മെ എന്തു സഹായിക്കും? തുടർന്നു വായിക്കുക.

[3-ാം പേജിലെ ചതുരം]

•അനുകമ്പ ഒരു ദൗർബല്യമോ?

•അനുകമ്പ സത്‌ഫലങ്ങൾ ഉളവാക്കുമോ?

•സഹാനുഭൂതി കാണിക്കാൻ കഴിയുന്ന പ്രായോഗിക മാർഗങ്ങൾ ഏവ?