മിഷനറി സേവനത്തിൽ ‘കുഴിച്ചിറങ്ങാൻ’ ബിരുദധാരികൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു
123-ാം ഗിലെയാദ് സ്‌കൂൾ
മിഷനറി സേവനത്തിൽ ‘കുഴിച്ചിറങ്ങാൻ’ ബിരുദധാരികൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു
രണ്ടായിരത്തിയേഴ് സെപ്‌റ്റംബർ 8 ശനിയാഴ്‌ച 41 രാജ്യങ്ങളിൽനിന്നായി 6,352 പേർ വാച്ച്‌ടവർ ഗിലെയാദ് ബൈബിൾ സ്‌കൂളിന്റെ 123-ാം ബാച്ചിന്റെ ബിരുദദാനത്തിനു സന്നിഹിതരായി. രാവിലെ 10-ന്, അധ്യക്ഷനും ഭരണസംഘാംഗവുമായ ആന്തൊണി മോറിസ് സദസ്സിനെ സ്വാഗതംചെയ്‌തു. പ്രാരംഭ പ്രസ്‌താവനകൾക്കുശേഷം അദ്ദേഹം ഐക്യനാടുകളിലെ ബ്രാഞ്ച് കമ്മിറ്റി അംഗമായ ഗാരി ബ്രോയെ ആദ്യ പ്രസംഗത്തിനായി ക്ഷണിച്ചു.
കാഴ്‌ചയ്‌ക്കു സൗന്ദര്യമുണ്ടെങ്കിലും ഇല്ലെങ്കിലും യഹോവയുടെ ഇഷ്ടം ചെയ്യുന്നവരെല്ലാം അവന്റെ ദൃഷ്ടിയിൽ സുന്ദരീസുന്ദരന്മാരാണെന്ന് ബ്രോ സഹോദരൻ എടുത്തുപറഞ്ഞു. (യിരെ. 13:11) ആ സൗന്ദര്യം കാത്തുസൂക്ഷിക്കാനും അദ്ദേഹം ബിരുദധാരികളെ പ്രോത്സാഹിപ്പിച്ചു. തുടർന്ന്, യഹോവയെ സേവിക്കുന്നവർ അതിനുള്ള പ്രതിഫലം കാംക്ഷിക്കുന്നത് ഉചിതമാണെന്ന് ഭരണസംഘാംഗമായ ഗെരിറ്റ് ലോഷ് ഊന്നിപ്പറഞ്ഞു. (എബ്രാ. 11:6) എന്നാൽ നിസ്സ്വാർഥ സ്‌നേഹമായിരിക്കണം പ്രേരകഘടകം.
വാഴ്‌ചനടത്തുന്ന രാജാവിനെ പ്രസിദ്ധമാക്കുകയെന്ന സമുന്നത നിയമനത്തോടു പറ്റിനിൽക്കാനും മാതൃകാപരമായ പെരുമാറ്റത്താൽ തങ്ങളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും, ദിവ്യാധിപത്യ സ്‌കൂൾ ഡിപ്പാർട്ടുമെന്റ് മേൽവിചാരകനായ വില്യം സാമുവൽസൺ ബിരുദധാരികളെ ഉദ്‌ബോധിപ്പിച്ചു. * ദിവ്യാധിപത്യ സ്‌കൂൾ ഡിപ്പാർട്ടുമെന്റ് സഹമേൽവിചാരകനായ സാം റോബോഴ്‌സൺ, എല്ലായ്‌പോഴും മറ്റുള്ളവരിലെ നന്മ കാണാൻ അവരെ പ്രോത്സാഹിപ്പിച്ചു. അപ്പോൾ ‘സഹോദരവർഗ്ഗത്തെ [മുഴുവൻ] സ്‌നേഹിക്കുക’ എളുപ്പമായിരിക്കും.—1 പത്രൊ. 2:17.
ആവേശകരമായ ആ പ്രസംഗങ്ങൾക്കുശേഷം ഗിലെയാദ് അധ്യാപകനായ മാർക് നൂമാർ നടത്തിയ അഭിമുഖത്തിൽ പഠനകാലത്തു വയലിൽ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ ബിരുദധാരികൾ പങ്കുവെച്ചു. ശുശ്രൂഷയോടുള്ള അവരുടെ സ്‌നേഹവും മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹവും അവരുടെ വാക്കുകളിൽ മാറ്റൊലികൊണ്ടു. തുടർന്ന് പാറ്റേഴ്‌സൺ ബെഥേലിലെ കെന്റ് ഫിഷർ, മിഷനറിമാർ സേവിക്കുന്ന മൂന്നു രാജ്യങ്ങളിലെ ബ്രാഞ്ചുകമ്മിറ്റി അംഗങ്ങളുമായി അഭിമുഖം നടത്തി. നിയമനം നിറവേറ്റാൻ ആവശ്യമായതെല്ലാം പുതിയ മിഷനറിമാർക്കു തങ്ങൾ ചെയ്‌തുകൊടുക്കുന്നുണ്ടെന്ന് ബിരുദധാരികളിൽ പലരുടെയും മാതാപിതാക്കളടങ്ങിയ ആ സദസ്സിന് അവർ ഉറപ്പുകൊടുത്തു. അടുത്തതായി പരിഭാഷാ സേവന ഡിപ്പാർട്ടുമെന്റിലെ ഐസക് മറേ ചില ദീർഘകാല മിഷനറിമാരുമായി അഭിമുഖം നടത്തി. തങ്ങളെ കാത്തിരിക്കുന്ന സന്തോഷം മനസ്സിൽക്കാണാൻ അവരുടെ അനുഭവം ബിരുദധാരികളെ സഹായിച്ചു.
ഭരണസംഘാംഗമായ ജഫ്രി ജാക്‌സണാണ് മുഖ്യപ്രസംഗം നിർവഹിച്ചത്. “എല്ലാം കേട്ടുകഴിഞ്ഞസ്ഥിതിക്ക് നിങ്ങൾ ഇനി എന്തുചെയ്യും?” എന്നതായിരുന്നു പ്രസംഗവിഷയം. ദക്ഷിണ പസിഫിക്കിൽ 25 വർഷത്തോളം മിഷനറിയായി സേവിച്ച ജാക്‌സൺ സഹോദരൻ ഗിരിപ്രഭാഷണത്തിന്റെ സമാപന പ്രസ്‌താവനകൾ ചർച്ചചെയ്‌തു. വീടുപണിത രണ്ടു പേരെക്കുറിച്ച് യേശു പറയുകയുണ്ടായി, ഒരാൾ ബുദ്ധിമാനും മറ്റേയാൾ മടയനുമായിരുന്നു. മത്താ. 7:24-27; ലൂക്കൊ. 6:48.
ഒരേ പ്രദേശത്തുതന്നെയായിരിക്കണം രണ്ടുപേരും വീടുപണിതതെന്ന് പ്രസംഗകൻ ചൂണ്ടിക്കാട്ടി. മടയൻ ഉപരിതലത്തിലെ മണലിന്മേൽ പണിതപ്പോൾ ബുദ്ധിമാൻ അടിത്തറ പണിയാൻ പാകത്തിന് പാറ കണ്ടെത്തുന്നതുവരെ മണ്ണുകുഴിച്ചു. കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ പാറമേൽ പണിത വീട് ഉറച്ചുനിന്നു, മണലിന്മേൽ പണിതതോ നിലംപൊത്തി.—യേശുവിന്റെ വചനങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാതെ അവ കേൾക്കുകമാത്രം ചെയ്‌തവരെയാണ് മടയൻ പ്രതിനിധാനംചെയ്‌തതെന്ന് യേശു വിശദീകരിച്ചു, കേട്ടു പ്രവർത്തിച്ചവർ ബുദ്ധിമാന്റെ സ്ഥാനത്തും. “ബൈബിൾ പഠനത്തിലൂടെ മനസ്സിലാക്കിയ കാര്യങ്ങൾ മിഷനറി സേവനത്തിൽ ബാധകമാക്കുമ്പോൾ നിങ്ങൾ ആ ബുദ്ധിമാനെപ്പോലെ പ്രവർത്തിക്കുകയാണ്” എന്ന് ജാക്‌സൺ സഹോദരൻ പറഞ്ഞു. മിഷനറി സേവനത്തിൽ “കുഴിച്ചിറങ്ങാൻ” ആഹ്വാനംചെയ്‌തുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.
വിദ്യാർഥികൾക്കു ബിരുദ സർട്ടിഫിക്കറ്റുകളും നിയമനങ്ങളും നൽകിയശേഷം മോറിസ് സഹോദരൻ അന്തിമമായി ചില ഉദ്‌ബോധനങ്ങളും നൽകി. യേശുവിനെ അവിരാമം അനുഗമിക്കാനും ശക്തിക്കായി സദാ യഹോവയിൽ ആശ്രയിക്കാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അങ്ങനെ ആ ബിരുദദാന ചടങ്ങിനു തിരശ്ശീലവീണു.
[അടിക്കുറിപ്പ്]
^ ഖ. 5 ഗിലെയാദ് സ്‌കൂൾ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കായുള്ള സ്‌കൂൾ, സഞ്ചാര മേൽവിചാരകന്മാർക്കായുള്ള സ്‌കൂൾ എന്നിവയ്‌ക്കു മേൽനോട്ടം വഹിക്കുന്നത് പഠിപ്പിക്കൽ കമ്മിറ്റിക്കു കീഴിലുള്ള ദിവ്യാധിപത്യ സ്‌കൂൾ ഡിപ്പാർട്ടുമെന്റാണ്.
[31-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവരക്കണക്ക്
പ്രതിനിധാനംചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 10
നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 24
വിദ്യാർഥികളുടെ എണ്ണം: 56
ശരാശരി വയസ്സ്: 33.5
സത്യത്തിലായിരുന്ന ശരാശരി വർഷം: 17.9
മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 13.8
[32-ാം പേജിലെ ചിത്രം]
വാച്ച്‌ടവർ ഗിലെയാദ് ബൈബിൾ സ്‌കൂളിൽനിന്നു ബിരുദം നേടുന്ന 123-ാമത്തെ ക്ലാസ്സ്
ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുന്നിൽനിന്നു പിന്നിലേക്ക് എണ്ണുന്നു, പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) എസ്ഥേർ എസ്‌പാർസാ, സാറാ പപ്പൈയ, അനിത ബിലാൽ, മിര്യാം സ്വാരേശ്, അലവിസ് എവർസ്, കാത്തി ഡിമിച്ചിനോ. (2) മാഡ്‌ലെൻ റോസ, റിയോക്കോ ഫുജീ, ഒൾഗിറ്റ റേറ്റി, ജോനാ ലെവറ്റൻ, മീക്കെ വാൻ ലിംപൂട്ടൻ. (3) അന്ന ബോസ്‌കൈയിനോ, ക്രിസ്റ്റിൻ ബെക്ക്, ഹൈക്കെ ബൂഡനോഫ്, കാത്‌റിൻ ബ്രാസ്, ക്രിസ്റ്റി പെൽറ്റ്‌സ്, ആഫ്‌വാ സിയാവു. (4) എസ്. ലെവറ്റൻ, ഹാനാ സാന്റികോ, സാറാ കോന്റി, ജനിഫർ വിൽസൺ, ജിനി റൈലെറ്റ്, ഷോന പിയേഴ്‌സ്, കെ. ഫുജീ. (5) ഡി. റോസ, എം. ബോസ്‌കൈയിനോ, വനെസ ഔസ്റ്റിൻ, പാട്രിഷ റോഡിയെൽ, പി. ബിലാൽ, പി. ഡിമിച്ചിനോ. (6) ബി. റേറ്റി, ഡി. ചിസിക്, കമിൽ ക്ലാർക്ക്, ആന്യെ റീഡെൽ, എഫ്. എസ്‌പാർസാ, പി. സിയാവു, റ്റി. വാൻ ലിംപൂട്ടൻ. (7) ജെ. റോഡിയെൽ, ജെ. എവർസ്, ജാക്കി ഗ്രീൻ, ജൂലി സിസിക്, എം. സാന്റികോ, എം. റൈലെറ്റ്. (8) എൽ. പെൽറ്റ്‌സ്, ഡി. ഔസ്റ്റിൻ, റ്റി. റോഡിയെൽ, എം. ബെക്ക്, ഡബ്ല്യൂ. പിയേഴ്‌സ്, എസ്. കോന്റി, എസ്. ഗ്രീൻ. (9) ജെ. സ്വാരേശ്, ജെ. ക്ലാർക്ക്, എസ്. പപ്പൈയ, എം. ബൂഡനോഫ്, ആർ. വിൽസൺ, ആർ. ബ്രാസ്.