വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൊള്ളാമല്ലോ ഐഡിയ!

കൊള്ളാമല്ലോ ഐഡിയ!

കൊള്ളാമല്ലോ ഐഡിയ!

മധ്യാഫ്രിക്കയിലാണ്‌ സംഭവം. അവിടെയുള്ള മൂന്നു ചെറുപ്പക്കാർ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനു പോകാൻ തീരുമാനിച്ചു. പക്ഷേ എങ്ങനെ ചെന്നുപറ്റും? കുണ്ടും കുഴിയുമുള്ള, പൊടിനിറഞ്ഞ വഴിയിലൂടെ ഏതാണ്ട്‌ 90 കിലോമീറ്റർ യാത്ര ചെയ്‌താലേ കാര്യം നടക്കൂ, അവർക്കാണെങ്കിൽ വാഹനസൗകര്യവുമില്ല. മൂന്നു സൈക്കിൾ വാടകയ്‌ക്കെടുത്ത്‌ പോകാൻ തീരുമാനിച്ച അവർക്ക്‌ പക്ഷേ, കൊള്ളാവുന്നതൊന്നും കിട്ടിയില്ല.

സംഗതി അറിഞ്ഞ സഭയിലെ ഒരു മൂപ്പൻ തന്റെ സൈക്കിൾ കൊണ്ടുപൊയ്‌ക്കൊള്ളാൻ പറഞ്ഞു. അൽപ്പം പഴയതാണെന്നൊഴിച്ചാൽ മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു അതിന്‌. മുമ്പൊരിക്കൽ കൺവെൻഷനു പോകാനായി താനും മറ്റുള്ളവരും ചെയ്‌ത ഒരു ക്രമീകരണത്തെക്കുറിച്ച്‌ ആ മൂപ്പൻ അവരോടു വിശദീകരിച്ചു. മൂന്നുപേരുംകൂടെ ഒരു സൈക്കിളിൽ പോകാനാണ്‌ അദ്ദേഹം പറഞ്ഞത്‌. ലളിതമെങ്കിലും നല്ല സംഘാടനം ആവശ്യമുള്ള ഒരു പരിഹാരമായിരുന്നു അത്‌. പക്ഷേ അത്‌ എങ്ങനെ സാധിക്കും?

വെയിലുമൂത്താൽ യാത്ര ബുദ്ധിമുട്ടാണല്ലോ. അതുകൊണ്ട്‌, അതിരാവിലെതന്നെ മൂന്നുപേരും ചേർന്ന്‌ സൈക്കിളിൽ ലഗ്ഗേജുകളെല്ലാം വെച്ചുകെട്ടുന്നു. പിന്നെ, അതിലൊരാൾ സൈക്കിളിൽ മുന്നോട്ടുപോകും, മറ്റു രണ്ടു പേർ കാൽനടയായി പിന്നാലെയും. ഏതാണ്ട്‌ അരക്കിലോമീറ്റർ കഴിയുമ്പോൾ സൈക്കിളിൽ പോയയാൾ അതു വഴിയരികിലെ മരത്തിൽ ചാരിവെച്ചിട്ട്‌ നടന്നുമുന്നോട്ടുപോകും. മറ്റാരെങ്കിലും വന്നു സൈക്കിൾ “വാടകയ്‌ക്ക്‌” കൊണ്ടുപോകാതിരിക്കാൻ പിന്നാലെ നടന്നുവരുന്നവർക്കു കാണാൻ പാകത്തിനാണ്‌ അതു വെക്കുക.

നടന്നുവരുന്നവരിൽ ഒരാൾ സൈക്കിളുമായി മുന്നോട്ടുപോകുന്നു, മറ്റേയാൾ അടുത്ത അര കിലോമീറ്ററോ തന്റെ ഊഴം എത്തുന്നതുവരെയോ നടക്കുന്നു. ഈ ‘സാഹസത്തിനു’ മുതിർന്ന അവർക്ക്‌ 90 കിലോമീറ്ററിൽ 60 കിലോമീറ്റർ മാത്രമേ നടക്കേണ്ടിവന്നുള്ളൂ. അവരുടെ ആ ശ്രമത്തിന്‌ ഫലമുണ്ടായി. കൺവെൻഷൻ സ്ഥലത്തെ സഹവാസവും ആത്മീയസദ്യയും അവർ വേണ്ടുവോളം ആസ്വദിച്ചു. (ആവ. 31:12, 13) ഈ വർഷത്തെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനു ഹാജരാകാൻ നിങ്ങളും പരമാവധി ശ്രമിക്കില്ലേ?