ഏകാഗ്രഹൃദയത്തോടെ വിശ്വസ്‌തത മുറുകെപ്പിടിക്കുക
ഏകാഗ്രഹൃദയത്തോടെ വിശ്വസ്‌തത മുറുകെപ്പിടിക്കുക
“ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.”—സങ്കീ. 86:11.
1, 2. (എ) സങ്കീർത്തനം 86:2, 11 അനുസരിച്ച് പരിശോധനകൾ ഉണ്ടാകുമ്പോൾ യഹോവയോടു വിശ്വസ്‌തരായിരിക്കാൻ നമ്മെ സഹായിക്കുന്നതെന്ത്? (ബി) നാം എപ്പോഴാണ് ഹൃദയംഗമമായ വിശ്വസ്‌തത വളർത്തിയെടുക്കേണ്ടത്?
പീഡനവും ജയിൽശിക്ഷയുമൊക്കെ വർഷങ്ങളോളം അനുഭവിച്ചിട്ടും വിശ്വസ്‌തത കൈവിടാഞ്ഞ ചിലർ, പിന്നീട് ഭൗതികത്വത്തിനു വഴിപ്പെട്ടത് എന്തുകൊണ്ടായിരിക്കും? അതിനുള്ള ഉത്തരം ഒരുവന്റെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിശ്വസ്‌തതയും ഏകാഗ്രഹൃദയവും തമ്മിലുള്ള ബന്ധം 86-ാം സങ്കീർത്തനത്തിൽ നമുക്കു കാണാനാകും. സങ്കീർത്തനക്കാരനായ ദാവീദ് പ്രാർഥിച്ചു: “എന്റെ പ്രാണനെ കാക്കേണമേ; ഞാൻ നിന്റെ ഭക്തനാകുന്നു [“വിശ്വസ്‌തനാകുന്നു,” NW]; എന്റെ ദൈവമേ, ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ. . . . യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.”—സങ്കീ. 86:2, 11.
2 നമ്മുടെ ബന്ധങ്ങളും ആകുലതകളും യഹോവയോടുള്ള വിശ്വസ്‌തതയ്‌ക്കു തുരങ്കംവെക്കാതിരിക്കണമെങ്കിൽ മുഴുഹൃദയാ നാം അവനിൽ ആശ്രയിക്കേണ്ടതുണ്ട്. സ്വാർഥാഭിലാഷങ്ങൾ മറഞ്ഞിരിക്കുന്ന കുഴിബോംബുപോലെയാണ്; ഓർക്കാപ്പുറത്തായിരിക്കാം അതിൽ ചവിട്ടി അപകടമുണ്ടാകുന്നത്. പ്രയാസകരമായ സാഹചര്യങ്ങളിൽ യഹോവയോടു വിശ്വസ്‌തത പുലർത്തിയിട്ടുണ്ടായിരിക്കാമെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ നാം സാത്താന്റെ കെണികളിൽ കുടുങ്ങിപ്പോകും. അതുകൊണ്ട് പരിശോധനകളോ പ്രലോഭനങ്ങളോ ഉണ്ടാകുന്നതിനുമുമ്പ്, ഇപ്പോൾത്തന്നെ, യഹോവയോടുള്ള ഹൃദയംഗമമായ വിശ്വസ്‌തത വളർത്തിയെടുക്കേണ്ടതു പ്രധാനമാണ്. “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക” എന്നു ബൈബിൾ പറയുന്നു. (സദൃ. 4:23) ഇതിനോടുള്ള ബന്ധത്തിൽ, ഇസ്രായേൽ രാജാവായിരുന്ന യൊരോബെയാമിന്റെ അടുക്കലേക്ക് യഹോവ അയച്ച ഒരു പ്രവാചകന്റെ അനുഭവം പരിചിന്തിക്കുന്നത് പ്രയോജനകരമാണ്.
“ഞാൻ നിനക്കു ഒരു സമ്മാനം തരും”
3. ദൈവപുരുഷന്റെ സന്ദേശത്തോട് യൊരോബെയാം പ്രതികരിച്ചത് എങ്ങനെ?
3 പത്തുഗോത്ര ഇസ്രായേലിൽ കാളക്കുട്ടിയാരാധന ആരംഭിച്ച യൊരോബെയാം രാജാവ് യാഗപീഠത്തിനരികെ ധൂപംകാട്ടാൻ നിൽക്കുകയാണ്. അപ്പോൾ, ദൈവത്തിന്റെ നിർദേശപ്രകാരം അവിടെയെത്തുന്ന പ്രവാചകൻ ശക്തമായ ഒരു ന്യായവിധി ഉച്ചരിക്കുന്നു. കോപംകൊണ്ടു ജ്വലിച്ച രാജാവ് അവനെ പിടിക്കാൻ ഉത്തരവിടുന്നു. എന്നാൽ യഹോവ തന്റെ പ്രവാചകന്റെ പക്ഷത്തുണ്ട്. അത്ഭുതകരമെന്നു പറയട്ടെ, ദൈവപുരുഷനു നേരെ ചൂണ്ടിയ രാജാവിന്റെ കൈ വരണ്ടുപോകുന്നു; വ്യാജാരാധനയ്‌ക്കായി ഉപയോഗിച്ചിരുന്ന യാഗപീഠം പിളരുന്നു. അതോടെ കോപമടങ്ങിയ രാജാവ് പ്രവാചകനോട് യാചിക്കുന്നു: “നീ നിന്റെ ദൈവമായ യഹോവയോടു കൃപെക്കായി അപേക്ഷിച്ചു എന്റെ കൈ മടങ്ങുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർത്ഥിക്കേണം.” പ്രവാചകൻ പ്രാർഥിക്കുകയും കൈ സുഖപ്പെടുകയും ചെയ്‌തു.—1 രാജാ. 13:1-6.
4. (എ) രാജാവിന്റെ വാഗ്‌ദാനം പ്രവാചകന്റെ വിശ്വസ്‌തതയ്‌ക്ക് ഒരു പരിശോധനയാകുമായിരുന്നത് എങ്ങനെ? (ബി) പ്രവാചകന്റെ മറുപടി എന്തായിരുന്നു?
4 യൊരോബെയാം ദൈവപുരുഷനോട് തുടർന്ന് ഇങ്ങനെ പറയുന്നു: “നീ എന്നോടുകൂടെ അരമനയിൽ വന്നു അല്‌പം ആശ്വസിച്ചുകൊൾക; ഞാൻ നിനക്കു ഒരു സമ്മാനം തരും.” (1 രാജാ. 13:7) പ്രവാചകൻ ഇപ്പോൾ എന്തു ചെയ്യും? രാജാവിനെ കുറ്റംവിധിച്ചിട്ട് ഇപ്പോൾ അവൻ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കുമോ? (സങ്കീ. 119:113) രാജാവിന്റെ അനുതാപപ്രകടനം ആ ക്ഷണം സ്വീകരിക്കാൻ അവനെ പ്രേരിപ്പിക്കുമോ? വിലയേറിയ സമ്മാനങ്ങൾ വാരിക്കോരി നൽകാനുള്ള പ്രാപ്‌തി തീർച്ചയായും യൊരോബെയാമിന് ഉണ്ടായിരുന്നു. ഭൗതികവസ്‌തുക്കളോടുള്ള മോഹം പ്രവാചകന്റെ ഉള്ളിൽ അൽപ്പമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ വാഗ്‌ദാനം അവനു വലിയൊരു പ്രലോഭനമായിത്തീർന്നേനെ. എന്നാൽ യഹോവ പ്രവാചകനോട്, “നീ അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു; പോയ വഴിയായി മടങ്ങിവരികയും അരുത്” എന്നു കൽപ്പിച്ചിരുന്നു. അതുകൊണ്ട് യാതൊരു സന്ദേഹവും കൂടാതെ പ്രവാചകൻ പറയുന്നു: “നിന്റെ അരമനയിൽ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തുവെച്ചു ഞാൻ അപ്പം തിന്നുകയില്ല, വെള്ളം കുടിക്കയും ഇല്ല.” അവൻ മറ്റൊരു വഴിയായി ബേഥേലിൽനിന്നു മടങ്ങുന്നു. (1 രാജാ. 13:8-10) പ്രവാചകന്റെ ഈ തീരുമാനത്തിൽനിന്ന് ഹൃദയംഗമമായ വിശ്വസ്‌തതയെക്കുറിച്ച് നാം എന്താണു പഠിച്ചത്?—റോമ. 15:4.
‘മതി എന്നു വിചാരിക്ക’
5. ഭൗതികത്വം നമ്മുടെ വിശ്വസ്‌തത പരിശോധിക്കുന്നത് എങ്ങനെ?
5 ഭൗതികത്വചിന്താഗതി നമ്മുടെ വിശ്വസ്‌തതയെ ഒരുതരത്തിലും ബാധിക്കില്ല എന്നു നമുക്കു തോന്നിയേക്കാം. എന്നാൽ അതല്ല വാസ്‌തവം. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റിത്തരുമെന്നുള്ള യഹോവയുടെ വാഗ്‌ദാനത്തിൽ നാം അടിയുറച്ചു വിശ്വസിക്കുന്നുവോ? (മത്താ. 6:33; എബ്രാ. 13:5) നമ്മുടെ ‘കൊക്കിലൊതുങ്ങാത്ത’ ചില ‘നല്ല’ കാര്യങ്ങൾ എന്തു വിലകൊടുത്തും നേടാൻ ശ്രമിക്കുന്നതിനു പകരം അവ വേണ്ടെന്നുവയ്‌ക്കാൻ നമുക്കാകുമോ? (ഫിലിപ്പിയർ 4:11-13 വായിക്കുക.) ‘ഇപ്പോൾത്തന്നെ വേണം’ എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി ദിവ്യാധിപത്യ പദവികൾ വേണ്ടെന്നുവയ്‌ക്കാനുള്ള ചായ്‌വ് നമുക്കുണ്ടോ? വിശ്വസ്‌തതയോടെയുള്ള ദൈവസേവനത്തിനാണോ നമ്മുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം? നാം യഹോവയെ സേവിക്കുന്നത് പൂർണഹൃദയത്തോടെയാണോ അല്ലയോ എന്നു നോക്കിയാൽമതി ഇവയ്‌ക്കുള്ള ഉത്തരങ്ങൾ കണ്ടെത്താൻ. അപ്പൊസ്‌തലനായ പൗലൊസ് എഴുതി: “അലംഭാവത്തോടുകൂടിയ [“ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന്,” NW] ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും. ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.”—1 തിമൊ. 6:6-8.
6. എന്തൊക്കെ ‘സമ്മാനങ്ങൾ’ വാഗ്‌ദാനം ചെയ്യപ്പെട്ടേക്കാം, ഒരു തീരുമാനം എടുക്കുന്നതിനുമുമ്പ് നാം എന്തു ചെയ്യണം?
6 പിൻവരുന്ന സാഹചര്യങ്ങളെക്കുറിച്ചു ചിന്തിക്കുക. മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സഹിതം ജോലിക്കയറ്റത്തിനുള്ള ഒരു വാഗ്‌ദാനം ലഭിക്കുന്നു. അല്ലെങ്കിൽ സാമ്പത്തികനേട്ടം കൈവരിക്കാനാകുന്ന ഒരു ജോലി വിദേശത്തു ലഭിക്കുന്നു. ഇതെല്ലാം യഹോവയുടെ അനുഗ്രഹമാണെന്ന് ആദ്യമൊക്കെ തോന്നിയേക്കാം. എന്നാൽ ഒരു തീരുമാനം എടുക്കുന്നതിനുമുമ്പ് നാം നമ്മുടെ ആന്തരം ഒന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കില്ലേ? ‘യഹോവയുമായുള്ള എന്റെ ബന്ധത്തെ ഇതെങ്ങനെ ബാധിക്കും’ എന്ന കാര്യത്തിനായിരിക്കണം നാം പ്രഥമ പരിഗണന നൽകേണ്ടത്.
7. ഭൗതികത്വ ചിന്താഗതി പിഴുതെറിയേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
7 സാത്താന്റെ ലോകം ഭൗതികത്വ ചിന്താഗതിയെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നു. (1 യോഹന്നാൻ 2:15, 16 വായിക്കുക.) നമ്മുടെ ഹൃദയത്തെ ദുഷിപ്പിക്കുക എന്നതാണ് പിശാചിന്റെ ലക്ഷ്യം. അതുകൊണ്ട് നമ്മുടെ ഉള്ളിൽ ഭൗതികത്വ ചിന്താഗതിയുടെ ഒരു കണികയെങ്കിലും ഉണ്ടെങ്കിൽ അതു തിരിച്ചറിഞ്ഞ് പിഴുതെറിയാൻ നാം ശ്രദ്ധാലുക്കളായിരിക്കണം. (വെളി. 3:15-17) ലോകത്തിലെ സകലരാജ്യങ്ങളും സാത്താൻ വാഗ്‌ദാനംചെയ്‌തപ്പോൾ അതു തിരസ്‌കരിക്കാൻ യേശുവിനു തെല്ലും ബുദ്ധിമുട്ടു തോന്നിയില്ല. (മത്താ. 4:8-10) അവൻ ഈ മുന്നറിയിപ്പു നൽകി: “സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്‌തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നത്.” (ലൂക്കൊ. 12:15) സ്വന്തകഴിവിൽ ഊന്നാതെ യഹോവയിൽ ആശ്രയിക്കാൻ വിശ്വസ്‌തത നമ്മെ സഹായിക്കും.
വൃദ്ധപ്രവാചകൻ പറഞ്ഞതു “ഭോഷ്‌കായിരുന്നു”
8. ദൈവപുരുഷന്റെ വിശ്വസ്‌തത പരിശോധിക്കപ്പെട്ടത് എങ്ങനെ?
8 യഹോവ പറഞ്ഞതുപോലെതന്നെ പ്രവാചകൻ തന്റെ മടക്കയാത്ര തുടർന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എന്നാൽ സംഭവിച്ചതെന്താണെന്നു നോക്കാം. ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ ഉണ്ടായിരുന്നു. അന്നു നടന്ന കാര്യങ്ങളൊക്കെ അവന്റെ പുത്രന്മാർ അവനോടു വന്നു പറഞ്ഞു. അപ്പോൾ അവൻ തന്റെ പുത്രന്മാരോടു കഴുതയ്‌ക്കു കോപ്പിട്ടുതരാൻ ആവശ്യപ്പെട്ടു. ദൈവപുരുഷനെ അന്വേഷിച്ചു പുറപ്പെട്ട പ്രവാചകൻ അവനെ ഒരു കരുവേലകത്തിന്റെ ചുവട്ടിൽ കണ്ടെത്തി. തന്റെ വീട്ടിൽവന്നു ഭക്ഷണം കഴിക്കാൻ പ്രവാചകൻ അവനെ ക്ഷണിച്ചു. എന്നാൽ ദൈവപുരുഷൻ ആ ക്ഷണം നിരസിച്ചു. അപ്പോൾ ആ വൃദ്ധപ്രവാചകൻ: “ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന്നു നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുവരിക എന്നു ഒരു ദൂതൻ യഹോവയുടെ കല്‌പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. വാസ്‌തവത്തിൽ ‘അവൻ പറഞ്ഞതു ഭോഷ്‌കായിരുന്നു.’—1 രാജാ. 13:11-18.
9. വഞ്ചനകാണിക്കുന്നവരെക്കുറിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നു, അവർ ആർക്കെല്ലാം ഹാനിവരുത്തുന്നു?
9 വൃദ്ധപ്രവാചകന്റെ ഉദ്ദേശ്യം എന്തുതന്നെയായിരുന്നാലും അവൻ ഭോഷ്‌കു പറയുകയായിരുന്നു. ഒരിക്കൽ അവൻ യഹോവയുടെ വിശ്വസ്‌ത പ്രവാചകൻ ആയിരുന്നിരിക്കണം. എന്നിരുന്നാലും ഇപ്പോൾ അവൻ ചെയ്‌തതു ചതിയായിരുന്നു. ഇത്തരം പ്രവർത്തനങ്ങളെ തിരുവെഴുത്തുകൾ ശക്തമായി കുറ്റംവിധിക്കുന്നു. (സദൃശവാക്യങ്ങൾ 3:32 വായിക്കുക.) വഞ്ചനകാണിക്കുന്നവർ തങ്ങൾക്കുതന്നെയും മറ്റുള്ളവർക്കും ആത്മീയഹാനി വരുത്തുകയാണ്.
“അവൻ അവനോടുകൂടെ ചെന്നു”
10. വൃദ്ധപ്രവാചകന്റെ ക്ഷണത്തോട് ദൈവപുരുഷൻ പ്രതികരിച്ചത് എങ്ങനെ, ഫലം എന്തായിരുന്നു?
10 യെഹൂദായിൽനിന്നുള്ള ദൈവപുരുഷൻ ആ വൃദ്ധപ്രവാചകന്റെ കുതന്ത്രം തിരിച്ചറിയേണ്ടിയിരുന്നു. അവന് ഇങ്ങനെ ചിന്തിക്കാമായിരുന്നു: ‘എനിക്കുള്ള നിർദേശങ്ങളുമായി യഹോവ എന്തിന് ഇപ്പോൾ തന്റെ ദൂതനെ മറ്റൊരാളുടെ അടുക്കൽ അയയ്‌ക്കണം?’ അവനു വേണമെങ്കിൽ യഹോവയോടു കാര്യങ്ങൾ നേരിട്ടു ചോദിച്ചറിയാമായിരുന്നു. എന്നാൽ അവൻ അങ്ങനെ ചെയ്‌തതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നില്ല. മറിച്ച് “അവൻ അവനോടുകൂടെ [വൃദ്ധപ്രവാചകനോടുകൂടെ] ചെന്നു, അവന്റെ വീട്ടിൽവെച്ചു അപ്പം തിന്നുകയും വെള്ളം കുടിക്കയും 1 രാജാ. 13:19-25. *
ചെയ്‌തു.” ഇത് യഹോവയ്‌ക്ക് ഇഷ്ടമായില്ല. ഒടുവിൽ ആ പ്രവാചകൻ യെഹൂദായിലേക്കു മടങ്ങവെ വഴിയിൽവെച്ച് ഒരു സിംഹം അവനെ കൊന്നുകളഞ്ഞു. അവന്റെ പ്രവാചകവൃത്തിക്ക് എത്ര ദാരുണമായ അന്ത്യം!—11. അഹീയാ പ്രവാചകൻ എന്തു നല്ല മാതൃകയാണു വെച്ചത്?
11 എന്നാൽ യൊരോബെയാമിനെ രാജാവായി അഭിഷേകം ചെയ്‌ത അഹീയാ പ്രവാചകൻ വാർധക്യത്തിലും വിശ്വസ്‌തത കൈവിട്ടില്ല. വൃദ്ധനും അന്ധനുമായിരിക്കുന്ന അദ്ദേഹത്തിന്റെ അടുക്കലേക്ക് യൊരോബെയാം രോഗിയായ മകന്റെ കാര്യം എന്താകുമെന്ന് അറിയാൻ ഭാര്യയെ അയയ്‌ക്കുന്നു. കുട്ടി മരിക്കുമെന്ന് അഹീയാ പ്രവാചകൻ തുറന്നുപറഞ്ഞു. (1 രാജാ. 14:1-18) അദ്ദേഹത്തിനു ലഭിച്ച അനേകം അനുഗ്രഹങ്ങളിൽ ഒന്ന് ബൈബിളിന്റെ എഴുത്തിനു സഹായകമായ ചില വിവരങ്ങൾ സംഭാവനചെയ്യാൻ കഴിഞ്ഞു എന്നതാണ്. അഹീയാവിന്റെ പ്രവാചകരേഖകളിൽനിന്നാണ് എസ്രാ പുരോഹിതനു തന്റെ എഴുത്തിന് ആവശ്യമായ പല വിവരങ്ങളും ലഭിച്ചത്.—2 ദിന. 9:29.
12-14 (എ) ദൈവപുരുഷന്റെ അനുഭവത്തിൽനിന്നും നമുക്ക് എന്തു പഠിക്കാൻ സാധിക്കും? (ബി) മൂപ്പന്മാർ നൽകുന്ന ബൈബിളധിഷ്‌ഠിത ഉപദേശം പ്രാർഥനാപൂർവം പരിഗണിക്കേണ്ടതിന്റെ ആവശ്യം ഉദാഹരിക്കുക.
12 ദൈവപുരുഷൻ ആ വൃദ്ധപ്രവാചകനോടൊപ്പം പോയി തിന്നുകയും കുടിക്കുകയും ചെയ്യുംമുമ്പ് യഹോവയോടു ചോദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നു ബൈബിൾ പറയുന്നില്ല. അവൻ കേൾക്കാനാഗ്രഹിച്ച കാര്യം വൃദ്ധപ്രവാചകൻ പറഞ്ഞതുകൊണ്ടാകുമോ അത്? ഇതിൽ നമുക്കെന്തു പാഠമാണുള്ളത്? യഹോവ എന്താവശ്യപ്പെട്ടാലും അതാണു ശരിയെന്ന ഉത്തമബോധ്യം നമുക്ക് ഉണ്ടായിരിക്കണം. അതുകൊണ്ട്, എന്തു സംഭവിച്ചാലും അവ അനുസരിക്കുമെന്നു നമുക്കു ദൃഢനിശ്ചയം ചെയ്യാം.
13 ബുദ്ധിയുപദേശം ലഭിക്കുമ്പോൾ, തങ്ങൾ കേൾക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രമേ ചിലർ കേൾക്കാറുള്ളൂ. ഉദാഹരണത്തിന്, ഒരു പ്രസാധകന് നല്ലൊരു ജോലി ലഭിക്കുന്നു എന്നു കരുതുക. എന്നാൽ അത് അദ്ദേഹം കുടുംബത്തോടൊപ്പവും ക്രിസ്‌തീയ പ്രവർത്തനങ്ങളിലും ചെലവഴിക്കുന്ന സമയത്തിന്റെ നല്ലൊരുഭാഗം കവർന്നെടുക്കാൻ സാധ്യതയുണ്ട്. ഒരു മൂപ്പനോട് അദ്ദേഹം ഉപദേശം തേടുന്നു. സ്വന്തകുടുംബത്തിനുവേണ്ടി എങ്ങനെ കരുതണമെന്നു തീരുമാനിക്കേണ്ടത് പ്രസാധകൻ തന്നെയാണെന്നും, അതിനൊരു തീരുമാനം പറയാൻ തനിക്കാവില്ലെന്നും മൂപ്പൻ ആമുഖമായി പറയുന്നു. അതേസമയം, ആ ജോലി സ്വീകരിച്ചാൽ ഉണ്ടായേക്കാവുന്ന ആത്മീയ അപകടങ്ങളെക്കുറിച്ച് മൂപ്പൻ അദ്ദേഹത്തെ ഓർമിപ്പിക്കുകയും ചെയ്യുന്നു. മൂപ്പൻ ആമുഖമായി പറഞ്ഞ കാര്യം മാത്രമേ പ്രസാധകൻ കണക്കിലെടുക്കുകയുള്ളോ അതോ തുടർന്നു പറഞ്ഞ കാര്യങ്ങളും സഗൗരവം പരിഗണിക്കുമോ? തനിക്കു ലഭിച്ച ഉപദേശത്തിന്റെ വെളിച്ചത്തിൽ ഉചിതമായ തീരുമാനമെടുക്കേണ്ടത് ആ പ്രസാധകനാണ്.
14 മറ്റൊരു സാഹചര്യം ചിന്തിക്കാം. അവിശ്വാസിയായ ഭർത്താവിൽനിന്നു താൻ വേർപിരിയുന്നതാണോ 1 കൊരി. 7:10-16) മൂപ്പൻ പറഞ്ഞ കാര്യങ്ങൾക്ക് സഹോദരി അർഹമായ പരിഗണന നൽകുമോ? അതോ വേർപിരിയണമെന്ന് സഹോദരി തീരുമാനിച്ചുകഴിഞ്ഞിരുന്നോ? സഹോദരി തനിക്കു ലഭിച്ച ബുദ്ധിയുപദേശം പ്രാർഥനാപൂർവം പരിചിന്തിച്ചിട്ട് ഒരു തീരുമാനമെടുക്കുന്നതല്ലേ ജ്ഞാനം?
നല്ലത് എന്ന് ഒരു സഹോദരി മൂപ്പനോട് ചോദിക്കുന്നു. ഇക്കാര്യം തീരുമാനിക്കേണ്ടത് സഹോദരിയാണെന്ന് മൂപ്പൻ ആദ്യംതന്നെ വ്യക്തമാക്കുന്നു. പിന്നീട്, ഇതു സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തുന്നു. (താഴ്‌മയുള്ളവരായിരിക്കുക
15. പ്രവാചകന്റെ തെറ്റിൽനിന്നും നമുക്ക് എന്തു പഠിക്കാം?
15 യെഹൂദായിലെ പ്രവാചകൻ വരുത്തിയ തെറ്റിൽനിന്നും മറ്റെന്തുകൂടി നമുക്കു പഠിക്കാം? സദൃശവാക്യങ്ങൾ 3:5 ഇങ്ങനെ പ്രസ്‌താവിക്കുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്.” താൻ മുമ്പു ചെയ്‌തിരുന്നതുപോലെ യഹോവയിൽ തുടർന്നും ആശ്രയിക്കുന്നതിനുപകരം ഇത്തവണ ആ പ്രവാചകൻ സ്വന്തവിവേകത്തിൽ ആശ്രയിച്ചു. ഇതിലൂടെ അവനു നഷ്ടമായതോ? സ്വന്തം ജീവനും യഹോവയുമായുള്ള ബന്ധവും. താഴ്‌മയോടെയും വിശ്വസ്‌തതയോടെയും യഹോവയെ സേവിക്കേണ്ടതിന്റെ പ്രാധാന്യം ഈ അനുഭവം എത്ര നന്നായി വരച്ചുകാട്ടുന്നു!
16, 17. യഹോവയോടു വിശ്വസ്‌തരായിരിക്കാൻ നമ്മെ എന്തു സഹായിക്കും?
16 “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ള”താണ്. (യിരെ. 17:9) അതുകൊണ്ട് ഹൃദയത്തിന്റെ സ്വാർഥചായ്‌വുകൾ നമ്മെ വഴിതെറ്റിച്ചേക്കാം. യഹോവയോടു വിശ്വസ്‌തരായിരിക്കുന്നതിന്, സ്വന്തജ്ഞാനത്തിൽ ആശ്രയിച്ചു ധിക്കാരത്തോടെ പ്രവർത്തിക്കാൻ പ്രവണത കാണിക്കുന്ന പഴയ വ്യക്തിത്വം നാം ഉരിഞ്ഞുകളയണം. എന്നിട്ട്, “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട” പുതുവ്യക്തിത്വം ധരിക്കണം.—എഫെസ്യർ 4:22-24 വായിക്കുക.
17 “താഴ്‌മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്” എന്ന് സദൃശവാക്യങ്ങൾ 11:2 പറയുന്നു. അതുകൊണ്ട് താഴ്‌മയോടെ യഹോവയിൽ ആശ്രയിക്കുന്നത് ഗുരുതരമായ പിഴവുകൾ ഒഴിവാക്കാൻ നമ്മെ സഹായിക്കും. ഏതെങ്കിലും കാരണത്താൽ നാം ‘നിരുത്സാഹിതരാണെന്നു’ കരുതുക. ഇത്തരമൊരു സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്തുന്നതിൽ നമുക്കു തെറ്റുപറ്റാം. (സദൃ. 24:10, NW) ഉദാഹരണത്തിന്, വിശുദ്ധസേവനത്തിന്റെ ചില മേഖലകളിൽ നിരുത്സാഹം തോന്നിയിട്ട് ‘ആയകാലത്ത് വേണ്ടതുപോലെയൊക്കെ ചെയ്‌തു, ഇനി മറ്റുള്ളവർ ചെയ്യട്ടെ’ എന്നു നാം ചിന്തിച്ചേക്കാം. ഇനി അതല്ലെങ്കിൽ മറ്റുള്ളവരെപ്പോലെ ഒരു ‘സാധാരണ’ ജീവിതം നയിക്കാൻ നാം ആഗ്രഹിച്ചേക്കാം. എന്നാൽ ‘കർത്താവിന്റെ വേലയിൽ സദാ വ്യാപൃതരായിരിക്കുന്നതിലൂടെ’ നമ്മുടെ ഹൃദയത്തെ നമുക്കു സംരക്ഷിക്കാനാകും.—1 കൊരി. 15:58, NW; ലൂക്കൊ. 13:24.
18. തീരുമാനമെടുക്കാനാകാതെ കുഴയുമ്പോൾ നാം എന്തു ചെയ്യണം?
18 ചിലപ്പോൾ തീരുമാനമെടുക്കുക പ്രയാസമായിരുന്നേക്കാം, എന്തു ചെയ്യണമെന്ന് അത്ര നിശ്ചയമില്ലാത്ത അവസ്ഥ. അപ്പോൾ സ്വന്തബുദ്ധിയിൽ ആശ്രയിച്ച് തീരുമാനമെടുക്കാൻ നാം തിടുക്കംകാട്ടാറുണ്ടോ? എന്നാൽ അത്തരമൊരു സാഹചര്യത്തിൽ സഹായത്തിനായി യഹോവയിൽ ആശ്രയിക്കുന്നതാണു ബുദ്ധി. “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ” എന്നു യാക്കോബ് 1:5 പറയുന്നു. ഉചിതമായ തീരുമാനങ്ങളെടുക്കാൻ നമ്മുടെ സ്വർഗീയ പിതാവ് പരിശുദ്ധാത്മാവിനെ നൽകി നമ്മെ സഹായിക്കും.—ലൂക്കൊസ് 11:9, 13 വായിക്കുക.
വിശ്വസ്‌തത മുറുകെപ്പിടിക്കുക
19, 20. നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
19 ശലോമോൻ സത്യാരാധനയിൽനിന്നു വ്യതിചലിച്ചതിനെത്തുടർന്നു വന്നത് ദൈവദാസരുടെ വിശ്വസ്‌തത പരിശോധിക്കപ്പെട്ട നാളുകളായിരുന്നു. പലരും വിട്ടുവീഴ്‌ച ചെയ്‌തെങ്കിലും യഹോവയോടു വിശ്വസ്‌തത പുലർത്തിയവരും ഉണ്ടായിരുന്നു.
20 അനുദിനജീവിതത്തിൽ എടുക്കേണ്ടിവരുന്ന തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും നമ്മുടെ വിശ്വസ്‌തതയ്‌ക്ക് ഒരു പരിശോധനയാകാറുണ്ട്. വിശ്വസ്‌തരാണെന്നു നമുക്കും തെളിയിക്കാനാകും. തന്റെ ‘വിശ്വസ്‌തരെ’ യഹോവ അനുഗ്രഹിക്കും എന്ന ഉത്തമബോധ്യത്തോടെ ഹൃദയം ഏകാഗ്രമാക്കിക്കൊണ്ട് നമുക്ക് എല്ലായ്‌പോഴും യഹോവയോടു വിശ്വസ്‌തരായിരിക്കാം.—2 ശമൂ. 22:26, NW.
[അടിക്കുറിപ്പ്]
^ ഖ. 10 വൃദ്ധപ്രവാചകന്റെ മരണം യഹോവയുടെ കയ്യാലാണോ സംഭവിച്ചത് എന്നു ബൈബിൾ പറയുന്നില്ല.
ഉത്തരം പറയാമോ?
• ഭൗതികത്വ ചിന്തകൾ ഹൃദയത്തിൽനിന്നു പിഴുതെറിയേണ്ടത് എന്തുകൊണ്ട്?
• യഹോവയോടു വിശ്വസ്‌തരായിരിക്കാൻ നമ്മെ എന്തു സഹായിക്കും?
• ദൈവത്തോടു വിശ്വസ്‌തരായിരിക്കാൻ താഴ്‌മ നമ്മെ സഹായിക്കുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[9-ാം പേജിലെ ചിത്രങ്ങൾ]
പ്രലോഭനങ്ങൾ ചെറുക്കുക നിങ്ങൾക്കു ബുദ്ധിമുട്ടാണോ?
[10-ാം പേജിലെ ചിത്രങ്ങൾ]
ബൈബിളധിഷ്‌ഠിത ബുദ്ധിയുപദേശത്തിനു നിങ്ങൾ പ്രാർഥനാപൂർവകമായ പരിഗണന നൽകുമോ?