യഹോവയുടെ ആർദ്രകരുതൽ—പ്രായമായവർക്കായി
യഹോവയുടെ ആർദ്രകരുതൽ—പ്രായമായവർക്കായി
‘ദൈവം നിങ്ങളുടെ പ്രവൃത്തിയും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.’—എബ്രാ. 6:10.
1, 2. (എ) നരച്ച തലയുള്ള ഒരാളെ കാണുമ്പോൾ നിങ്ങൾ എന്ത് ഓർമിച്ചേക്കാം? (ബി) പ്രായമായ ക്രിസ്‌ത്യാനികളെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?
പ്രായമായ സഹോദരീസഹോദരന്മാരുടെ നരച്ച തല കാണുമ്പോൾ ദാനീയേൽ പ്രവചനത്തിലെ ഒരു വിവരണം നിങ്ങൾ ഓർക്കാറുണ്ടോ? ദാനീയേലിനു നൽകിയ ഒരു ദർശനത്തിൽ യഹോവ തന്നെത്തന്നെ നരച്ച തലയുള്ള ഒരുവനായി ചിത്രീകരിച്ചു. അതേക്കുറിച്ച് നിശ്വസ്‌തതയിൽ അവൻ എഴുതി: “ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്‌ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും . . . ആയിരുന്നു.”—ദാനീ. 7:9.
2 ആട്ടുരോമത്തിന്റെ സ്വാഭാവിക നിറം സാധാരണഗതിയിൽ തൂവെള്ളയാണ്. ആട്ടുരോമംപോലുള്ള തലമുടിയുള്ളവനായും വയോധികനായും ദൈവത്തെ വർണിച്ചിരിക്കുന്നതിൽനിന്ന് അവൻ അതിപുരാതനനാണെന്നും അനന്തജ്ഞാനത്തിന്റെ ഉറവിടമാണെന്നും വ്യക്തമാകുന്നു. എന്തുകൊണ്ടും അവൻ നമ്മുടെ ആഴമായ ആദരവിന് അർഹനാണെന്ന് ഇതു കാണിക്കുന്നു. ഇനി, “വയോധികനായ” യഹോവ പ്രായമേറിയ വിശ്വസ്‌ത സ്‌ത്രീപുരുഷന്മാരെ വീക്ഷിക്കുന്നത് എങ്ങനെയെന്നു നമുക്ക് നോക്കാം. “നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം” എന്നു ദൈവവചനം പറയുന്നു. (സദൃ. 16:31) പക്വതയുടെ ലക്ഷണമായ നരച്ച തലയുള്ള, വർഷങ്ങളായി നീതിയുടെ മാർഗത്തിൽ നടക്കുന്ന ഒരുവനെ കാണുന്നത് ദൈവത്തിന് എത്ര സന്തോഷമായിരിക്കും! പ്രായമായ സഹോദരീസഹോദരന്മാരെക്കുറിച്ച് നമുക്കും അതേ വീക്ഷണമാണോ ഉള്ളത്?
ആഴമായ ആദരവിന് അർഹർ
3. പ്രായമായവരുടെ സേവനം നാം അമൂല്യമായി കണക്കാക്കേണ്ടത് എന്തുകൊണ്ട്?
3 യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗങ്ങൾ, മുൻകാലത്തെയും ഇപ്പോഴത്തെയും സഞ്ചാരമേൽവിചാരകന്മാർ, തീക്ഷ്‌ണരായ പയനിയർമാർ, നമ്മുടെ സഭകളിൽ വിശ്വസ്‌തമായി സേവിക്കുന്ന രാജ്യപ്രസാധകർ എന്നിവരുടെയെല്ലാം കൂട്ടത്തിൽ നമുക്ക് പ്രായമായവരെ കാണാനാകും. ദശകങ്ങളോളം തീക്ഷ്‌ണതയോടെ രാജ്യവേലയിൽ ഏർപ്പെട്ടിട്ടുള്ള ചിലരെയെങ്കിലും നിങ്ങൾക്കു വ്യക്തിപരമായി അറിയാമായിരിക്കും. അവരുടെ ജീവിതം അനേകം ചെറുപ്പക്കാർക്കും നല്ലൊരു മാതൃകയായിരുന്നിട്ടുണ്ട്. വളരെയധികം ഉത്തരവാദിത്വങ്ങൾ വഹിക്കുകയും സുവിശേഷത്തിനുവേണ്ടി പീഡനം സഹിക്കുകയും ചെയ്‌തിട്ടുള്ളവരാണ് അവരിൽ പലരും. രാജ്യവേലയുടെ പുരോഗതിക്കായി അവർ ചെയ്‌തിട്ടുള്ളതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളെയും യഹോവയും അടിമവർഗവും അമൂല്യമായി കണക്കാക്കുന്നു.—മത്താ. 24:45.
4. പ്രായമായവരെ ബഹുമാനിക്കുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്യേണ്ടത് എന്തുകൊണ്ട്?
4 വർഷങ്ങളോളം വിശ്വസ്‌തമായി യഹോവയെ സേവിച്ചിട്ടുള്ളവരോട് നമുക്ക് ആദരവും കടപ്പാടുമൊക്കെ തോന്നേണ്ടതാണ്. മോശൈക ന്യായപ്രമാണത്തിൽ പ്രായമായവരോടുള്ള പരിഗണനയും ബഹുമാനവും യഹോവാഭയവുമായി ബന്ധപ്പെടുത്തി പറഞ്ഞിരിക്കുന്നു. (ലേവ്യ. 19:32) നമ്മുടെ ഈ പ്രിയ സഹോദരങ്ങൾക്കായി നാം നിരന്തരം പ്രാർഥിക്കുകയും അവർ സ്‌നേഹത്തോടെ ചെയ്യുന്ന കഠിനാധ്വാനത്തെ ദൈവമുമ്പാകെ ഓർക്കുകയും ചെയ്യേണ്ടതല്ലേ? അപ്പൊസ്‌തലനായ പൗലൊസ് ഇക്കാര്യത്തിൽ നല്ലൊരു മാതൃകയായിരുന്നു. പ്രായമായവരുൾപ്പെടെ തന്റെ എല്ലാ പ്രിയ സഹപ്രവർത്തകർക്കുംവേണ്ടി അവൻ പ്രാർഥിച്ചു.—1 തെസ്സലൊനീക്യർ 1:2, 3 വായിക്കുക.
5. പ്രായമായ ദൈവദാസരിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം?
5 പ്രായമായ സഹോദരങ്ങളുമൊത്ത് സഹവസിക്കുന്നത് മുഴുസഭയ്‌ക്കും പ്രയോജനം ചെയ്യും. പഠനത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും അവർ നേടിയിട്ടുള്ള അറിവ് മൂല്യവത്താണ്; ക്ഷമയും സമാനുഭാവവും ഉള്ളവരായിരിക്കാനും അവർ പഠിച്ചിരിക്കുന്നു. തങ്ങൾ സ്വായത്തമാക്കിയ അറിവ് ഇളംതലമുറയ്‌ക്കു സങ്കീ. 71:18) അതുകൊണ്ട് യുവജനങ്ങളേ, അറിവിന്റെ ഈ ഉറവകളിൽനിന്നു കോരിയെടുത്തുകൊണ്ട് ജ്ഞാനികളെന്നു തെളിയിക്കൂ.—സദൃ. 20:5.
പകർന്നുകൊടുക്കാൻ അവർക്കു സന്തോഷമേയുള്ളൂ. (6. പ്രായമായവരെ വിലമതിക്കുന്നെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാം?
6 യഹോവയെപ്പോലെ നിങ്ങളും പ്രായമായവരെ പ്രിയപ്പെട്ടവരായി കരുതുന്നുവെന്ന് അവർക്ക് അറിയാമോ? വിശ്വസ്‌തസേവനത്തെപ്രതി നിങ്ങൾ അവരെ എത്രമാത്രം സ്‌നേഹിക്കുന്നെന്നും അവരുടെ അഭിപ്രായങ്ങളെ എത്രയധികം വിലമതിക്കുന്നെന്നും അവരോടു നേരിട്ടു പറയുക. അവരിൽനിന്നു പഠിക്കുന്നത് ജീവിതത്തിൽ ബാധകമാക്കിക്കൊണ്ട് അവരോടുള്ള ആദരവ് യഥാർഥമാണെന്നു തെളിയിക്കുക. വിശ്വസ്‌ത ദൈവദാസന്മാരിൽനിന്നു തങ്ങൾക്കു ലഭിച്ച ജ്ഞാനപൂർവമായ ഉപദേശങ്ങളെക്കുറിച്ചും അവ പ്രാവർത്തികമാക്കിയതിന്റെ പ്രയോജനങ്ങളെക്കുറിച്ചും പ്രായമായ പല സഹോദരങ്ങൾക്കും ഇന്നും പറയാനാകും. *
ആർദ്രപ്രിയം പ്രവൃത്തിയിൽ കാണിക്കുക
7. പ്രായമായവർക്കായി കരുതാനുള്ള പ്രാഥമിക ഉത്തരവാദിത്വം യഹോവ ആരെ ഭരമേൽപ്പിച്ചിരിക്കുന്നു?
7 പ്രായമായവർക്കായി കരുതാനുള്ള പ്രാഥമിക ഉത്തരവാദിത്വം അവരവരുടെ കുടുംബാംഗങ്ങളെയാണ് ദൈവം ഭരമേൽപ്പിച്ചിരിക്കുന്നത്. (1 തിമൊഥെയൊസ് 5:4, 8 വായിക്കുക.) അവരോടുള്ള കടപ്പാട് കുടുംബാംഗങ്ങൾ നന്നായി നിറവേറ്റുമ്പോൾ അത് യഹോവയെ സംപ്രീതനാക്കുന്നു. അങ്ങനെ ചെയ്യുകവഴി പ്രായമായവരെ സംബന്ധിച്ച യഹോവയുടെ വീക്ഷണമാണ് അവർ പ്രതിഫലിപ്പിക്കുന്നത്. ഇത്തരം കുടുംബങ്ങളെ യഹോവ പിന്തുണയ്‌ക്കുകയും അവരുടെ പ്രയത്‌നത്തെയും ത്യാഗത്തെയും അനുഗ്രഹിക്കുകയും ചെയ്യും. *
8. വൃദ്ധസഹോദരങ്ങളോട് സഭ താത്‌പര്യം കാണിക്കേണ്ടത് എന്തുകൊണ്ട്?
8 ചിലരുടെ കാര്യത്തിൽ കുടുംബാംഗങ്ങൾ അവിശ്വാസികളോ പരിപാലിക്കാൻ മനസ്സില്ലാത്തവരോ ആയിരുന്നേക്കാം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആവശ്യമായ സഹായം ചെയ്യാൻ സഭ മുൻകൈ എടുക്കുമ്പോൾ അത് യഹോവയ്‌ക്കു പ്രസാദകരമായിരിക്കും. (1 തിമൊ. 5:3, 5, 9, 10) അങ്ങനെ സഭയ്‌ക്കും പ്രായമായവരോട് ‘സഹതാപവും സഹോദരപ്രീതിയും മനസ്സലിവും’ കാണിക്കാനാകും. (1 പത്രൊ. 3:8) പ്രായമായവരുടെ കാര്യത്തിൽ സഭയ്‌ക്കുള്ള താത്‌പര്യം പൗലൊസിന്റെ വാക്കുകളിൽ പ്രകടമാണ്. അവൻ പറഞ്ഞു: “ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയുംകൂടെ കഷ്ടം അനുഭവിക്കുന്നു.” (1 കൊരി. ) പ്രായംചെന്നവരെ അനുകമ്പയോടെ സഹായിക്കുന്നവർ, പൗലൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശത്തിലെ തത്ത്വം പിൻപറ്റുകയായിരിക്കും ചെയ്യുന്നത്. “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്‌തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ,” അവൻ പറഞ്ഞു.— 12:26ഗലാ. 6:2.
9. പ്രായാധിക്യം ഒരുവനെ എങ്ങനെ ഭാരപ്പെടുത്തിയേക്കാം?
9 പ്രായമായവരെ ഭാരപ്പെടുത്തുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്? പലരും പെട്ടെന്നു ക്ഷീണിതരാകുന്നു. ഡോക്ടറെ കാണാൻ പോകുക, വീടു വൃത്തിയാക്കുക, ആഹാരം ഉണ്ടാക്കുക തുടങ്ങി അവശ്യം ചെയ്യേണ്ട കാര്യങ്ങൾപോലും അവർക്കു ബുദ്ധിമുട്ടായി തോന്നിയേക്കാം. പ്രായം ചെല്ലുന്തോറും വായ്‌ക്ക് രുചിയില്ലാതെ വരുന്നതിനാൽ ആവശ്യമുള്ളത്ര ആഹാരം കഴിക്കാൻ അവർ താത്‌പര്യം കാണിച്ചെന്നു വരില്ല. ആത്മീയ പോഷണത്തിന്റെ കാര്യത്തിലും ഇതു സംഭവിച്ചേക്കാനിടയുണ്ട്. വായിക്കുന്നതും യോഗപരിപാടികൾ ശ്രദ്ധിക്കുന്നതും എന്തിന്, രാജ്യഹാളിൽ പോകാൻ ഒരുങ്ങുന്നതുപോലും അവർക്കു ബുദ്ധിമുട്ടായിത്തീർന്നേക്കാം. അങ്ങനെയുള്ളവരെ സഹായിക്കാൻ എന്തു ചെയ്യാനാകും?
സഹായഹസ്‌തം നീട്ടുക
10. പ്രായമായവർക്ക് ആവശ്യമായ സഹായം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ മൂപ്പന്മാർക്ക് എന്തു ചെയ്യാനാകും?
10 പല സഭകളും പ്രായമായവർക്കുവേണ്ടി കരുതുന്നതിൽ നല്ല മാതൃക വെച്ചിട്ടുണ്ട്. സാധനങ്ങൾ വാങ്ങാനും ആഹാരം പാകംചെയ്യാനും വീടു വൃത്തിയാക്കാനുമൊക്കെ സ്‌നേഹനിധികളായ സഹോദരങ്ങൾ അവരെ സഹായിക്കുന്നു. പഠിക്കാനും യോഗങ്ങൾക്കു പോകാനും ശുശ്രൂഷയിൽ ക്രമമുള്ളവരായിരിക്കാനും വേണ്ട സഹായം ചെയ്യാൻ അവർ സന്നദ്ധരാണ്. വാഹനസൗകര്യം ഒരുക്കി അവരോടൊപ്പം പോകാൻ ചെറുപ്പക്കാർ തയ്യാറാകുന്നു. യാത്രചെയ്യാൻ പറ്റാത്തവർക്കായി ചിലയിടങ്ങളിൽ യോഗപരിപാടികൾ ടെലിഫോണിലൂടെ കേൾക്കാനുള്ള ഏർപ്പാടുകൾ ചെയ്യുകയോ പരിപാടികൾ റെക്കോർഡ് ചെയ്‌ത് കേൾപ്പിക്കുകയോ ചെയ്യാറുണ്ട്. സഭയിലെ പ്രായമായവരെ സഹായിക്കുന്നതിന് തങ്ങളാലാകുന്നതെല്ലാം ചെയ്യുന്നുവെന്ന് മൂപ്പന്മാർ ഉറപ്പുവരുത്തുന്നു. *
11. പ്രായമായ ഒരു സഹോദരനെ ഒരു കുടുംബം സഹായിച്ചത് എങ്ങനെ?
11 പ്രായമായ സഹോദരങ്ങളോട് ആതിഥ്യവും ഔദാര്യവുംമറ്റും കാണിക്കാൻ വ്യക്തികൾക്കും സാധിക്കും. വയസ്സായ ഒരു സഹോദരനു തന്റെ ഭാര്യയുടെ മരണശേഷം വീട്ടുവാടക കൊടുക്കാൻ നിർവാഹമില്ലാതെയായി—ഭാര്യയുടെയുംകൂടെ പെൻഷൻകൊണ്ടാണ് അവർ കഴിഞ്ഞിരുന്നത്. അവർ മുമ്പ് ബൈബിൾ പഠിപ്പിച്ച ഒരു കുടുംബം അദ്ദേഹത്തിന്റെ സഹായത്തിനെത്തി. അപ്പനും അമ്മയും രണ്ടു പെൺകുട്ടികളുമടങ്ങുന്ന ആ കുടുംബം അവരുടെ വീടിന്റെ രണ്ടു മുറി സഹോദരനു നൽകി. അടുത്ത 15 വർഷം ഒരു കുടുംബംപോലെ അവർ കഴിഞ്ഞു. അദ്ദേഹത്തിന്റെ അടിയുറച്ച വിശ്വാസത്തിൽനിന്നും അനുഭവപരിചയത്തിൽനിന്നും കുട്ടികൾക്കു പലതും പഠിക്കാനായി. അദ്ദേഹത്തിനാകട്ടെ സന്തോഷകരമായ കുടുംബാന്തരീക്ഷത്തിന്റെ ഊഷ്‌മളത ആസ്വദിക്കാനും സാധിച്ചു. 89-ാം വയസ്സിൽ മരിക്കുന്നതുവരെ അദ്ദേഹം അവരോടൊപ്പം കഴിഞ്ഞു. ആ സഹോദരനുമായുള്ള അടുത്ത സഹവാസത്തിൽനിന്നു ലഭിച്ച നിരവധി അനുഗ്രഹങ്ങൾക്കായി ആ കുടുംബം ഇന്നും ദൈവത്തിനു നന്ദിയേകുന്നു. ഒരു ക്രിസ്‌തുശിഷ്യനെ സഹായിച്ചതിന് അവർക്കു ‘പ്രതിഫലം കിട്ടാതെ പോയില്ല.’—മത്താ. 10:42. *
12. പ്രായംചെന്ന സഹോദരങ്ങളോട് നിങ്ങൾക്ക് എങ്ങനെ ആർദ്രതയോടെ ഇടപെടാനാകും?
12 ആ കുടുംബം ചെയ്‌ത അതേവിധത്തിൽ പ്രായമായവരെ സഹായിക്കാൻ നിങ്ങൾക്ക് ഒരുപക്ഷേ കഴിയില്ലായിരിക്കും. എന്നിരുന്നാലും അവരെ യോഗങ്ങൾക്കോ വയൽശുശ്രൂഷയ്‌ക്കോ കൂട്ടിക്കൊണ്ടുപോകാൻ നിങ്ങൾക്കു സാധിച്ചേക്കും. അവരെ വീട്ടിലേക്കു ക്ഷണിക്കുകയോ പിക്‌നിക്കിനു പോകുമ്പോൾ കൂടെ കൊണ്ടുപോകുകയോ ചെയ്യാം. അവർ രോഗികളോ വീട്ടിൽത്തന്നെ കഴിയുന്നവരോ ആണെങ്കിൽ അവരെ ചെന്നുകാണുക. പ്രായത്തെയും പക്വതയെയും മാനിച്ചുകൊണ്ടുവേണം എപ്പോഴും അവരോട് ഇടപെടാൻ. കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രാപ്‌തി നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ അവരെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുമ്പോൾ അവരെയും ഉൾപ്പെടുത്തുക. മാനസികപ്രാപ്‌തികൾ കുറഞ്ഞിട്ടുള്ളവർക്കുപോലും തങ്ങളോടു കാണിക്കുന്ന അനാദരവ് പെട്ടെന്നു തിരിച്ചറിയാനാകും.
യഹോവ മറന്നുകളയില്ല
13. പ്രായമായവരുടെ വികാരങ്ങൾ കണക്കിലെടുക്കേണ്ടത് എന്തുകൊണ്ട്?
13 പ്രായമായവരുടെ വികാരങ്ങൾ നാം കണക്കിലെടുക്കേണ്ടതുണ്ട്. ആരോഗ്യവും ഓജസ്സുമൊക്കെ
ഉണ്ടായിരുന്ന കാലത്ത് ചെയ്‌തതുപോലൊന്നും ഇപ്പോൾ ആകുന്നില്ലല്ലോ എന്ന് അവർ പരിതപിക്കുക സ്വാഭാവികമാണ്. ഏതാണ്ട് 50 വർഷക്കാലം യഹോവയുടെ സേവനത്തിൽ സജീവമായി ഏർപ്പെട്ടിരുന്ന, സാധാരണ പയനിയർ ആയിരുന്ന ഒരു സഹോദരിക്ക് ഇപ്പോൾ അസുഖം നിമിത്തം യോഗങ്ങൾക്കു ഹാജരാകുന്നതുതന്നെ പ്രയാസമാണ്. ശുശ്രൂഷയിൽ ചെലവഴിച്ച ആ നല്ല നാളുകളെക്കുറിച്ച് ഓർത്തുകൊണ്ട് നിറകണ്ണുകളോടെ അവർപറഞ്ഞു, “വാസ്‌തവത്തിൽ ഞാനിപ്പോൾ ഒന്നും ചെയ്യുന്നില്ല.”14. സങ്കീർത്തനങ്ങളിൽനിന്ന് പ്രായംചെന്ന ദൈവദാസർക്ക് എന്തു പ്രോത്സാഹനമാണു ലഭിക്കുന്നത്?
14 വാർധക്യത്തിലായിരിക്കുന്ന സഹോദരങ്ങളേ, ഇത്തരം ചിന്തകൾ നിങ്ങളെയും വേദനിപ്പിക്കുന്നുണ്ടോ? യഹോവ നിങ്ങളെ മറന്നുകളഞ്ഞുവെന്ന് നിങ്ങൾക്കു ചിലപ്പോഴെങ്കിലും തോന്നാറുണ്ടോ? സങ്കീർത്തനക്കാരനെയും ഇത്തരം ചിന്തകൾ പിടികൂടിയിരുന്നിരിക്കാം. അവൻ യഹോവയോട് ഇങ്ങനെ അപേക്ഷിച്ചു: “വാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ. . . . ദൈവമേ, . . . വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.” (സങ്കീ. 71:9, 18) അവനെ യഹോവ ഒരിക്കലും ഉപേക്ഷിക്കുമായിരുന്നില്ല, നിങ്ങൾക്കും അതേ ഉറപ്പുണ്ടായിരിക്കാൻ കഴിയും. ദൈവം തനിക്കൊരു താങ്ങായിരിക്കും എന്ന ഉറപ്പ് ദാവീദിന് ഉണ്ടായിരുന്നുവെന്ന് മറ്റൊരു സങ്കീർത്തനം വ്യക്തമാക്കുന്നു. (സങ്കീർത്തനം 68:19 വായിക്കുക.) യഹോവയുടെ വിശ്വസ്‌ത ദാസന്മാരേ, യഹോവ നിങ്ങളോടൊപ്പം ഉണ്ടെന്നും അവൻ നിങ്ങളെ എന്നെന്നും പുലർത്തുമെന്നും ഉറപ്പുള്ളവരായിരിക്കുക.
15. പ്രായമായവർക്ക് എങ്ങനെ ശുഭാപ്‌തിവിശ്വാസം കാത്തുസൂക്ഷിക്കാനാകും?
15 ദൈവമഹത്ത്വത്തിനായി നിങ്ങൾ ഇതുവരെ ചെയ്‌തതും ഇപ്പോൾ ചെയ്യുന്നതും യഹോവയുടെ മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. “ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല” എന്നാണല്ലോ ബൈബിൾ പറയുന്നത്. (എബ്രാ. 6:10) ‘പ്രായമായതിനാൽ യഹോവയ്‌ക്ക് ഇനി എന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ല’ എന്നതുപോലുള്ള തെറ്റായ ചിന്തകൾ നിങ്ങളുടെ ഉള്ളിൽ നാമ്പിടാതിരിക്കട്ടെ. മനസ്സിനെ ഇടിച്ചുകളയുന്നതരം ചിന്തകൾ നിങ്ങളുടെ ഉള്ളിൽ കയറിക്കൂടാൻ അനുവദിക്കരുത്. നിങ്ങൾ ആസ്വദിക്കുന്ന അനുഗ്രഹങ്ങളിലും ഭാവിപ്രത്യാശയിലും സന്തോഷം കണ്ടെത്തുക. സ്രഷ്ടാവ് ഉറപ്പു നൽകിയിരിക്കുന്ന ഒരു നല്ല ഭാവി നമ്മുടെ മുമ്പിലുണ്ട്. (യിരെ. 29:11, 12; പ്രവൃ. 17:31; 1 തിമൊ. 6:19) ആ പ്രത്യാശയെക്കുറിച്ചു ധ്യാനിക്കുക. മനസ്സിന്റെ ചെറുപ്പം കൈവിടാതിരിക്കുക. സഭയിലെ നിങ്ങളുടെ സാന്നിധ്യം വളരെ വിലപ്പെട്ടതാണെന്ന കാര്യം മറക്കരുത്! *
16. മൂപ്പനായി തുടരാനാവില്ല എന്ന് ഒരു സഹോദരൻ ചിന്തിക്കാനിടയായത് എന്തുകൊണ്ട്, മൂപ്പന്മാരുടെ സംഘം അദ്ദേഹത്തെ സഹായിച്ചത് എങ്ങനെ?
16 എൺപതു വയസ്സുള്ള യോഹൻ സഹോദരന്റെ കാര്യം പരിചിന്തിക്കുക. അദ്ദേഹത്തിന് ഭാര്യ സാനിയെ നിരന്തരം പരിചരിക്കേണ്ടതുണ്ട്. * സഭയിലെ സഹോദരിമാർ മുടങ്ങാതെ വന്നു സഹായിക്കുന്നതുകൊണ്ടാണ് സഹോദരനു യോഗങ്ങൾക്കും വയൽസേവനത്തിനും മറ്റും പോകാനാകുന്നത്. എന്നാൽ ഭാര്യയെ പരിചരിക്കുന്നതോടൊപ്പം സഭയിലെ ഉത്തരവാദിത്വങ്ങളുംകൂടെ നിറവേറ്റുക ബുദ്ധിമുട്ടാണെന്ന് ഒരു ഘട്ടത്തിൽ അദ്ദേഹത്തിനു തോന്നി. “ഞാനിങ്ങനെ മൂപ്പനായി തുടർന്നിട്ട് എന്താ കാര്യം? സഭയ്‌ക്കുവേണ്ടി ഒന്നും ചെയ്യാൻ എനിക്കാകുന്നില്ല,” അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ അനുഭവപരിചയവും കാര്യങ്ങളെ വിലയിരുത്താനുള്ള പ്രാപ്‌തിയും തങ്ങൾ അങ്ങേയറ്റം വിലമതിക്കുന്നുവെന്ന് സഹമൂപ്പന്മാർ ഉറപ്പുനൽകി. ഏറെയൊന്നും ചെയ്യാനായില്ലെങ്കിലും മൂപ്പനായി തുടരണമെന്ന് അവർ അദ്ദേഹത്തെ നിർബന്ധിച്ചു. അത് അദ്ദേഹത്തിന്റെ ഹൃദയത്തെ സ്‌പർശിച്ചു. ഒരു മൂപ്പനായി തുടരാൻ അദ്ദേഹം തീരുമാനിച്ചു. ഇന്നും അദ്ദേഹം സഭയ്‌ക്ക് ഒരു മുതൽക്കൂട്ടാണ്.
യഹോവ നിങ്ങൾക്കായി കരുതുന്നു
17. പ്രായമായവർക്ക് ബൈബിൾ എന്ത് ഉറപ്പുനൽകുന്നു?
17 വാർധക്യസഹജമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും പ്രായമായവർക്ക് ദൈവസേവനത്തിൽ ‘ഫലം സങ്കീർത്തനം 92:13, 14 പറയുന്നു. ഇതിനൊരു ഉദാഹരണമാണ് അപ്പൊസ്‌തലനായ പൗലൊസ്. ആരോഗ്യപ്രശ്‌നംപോലുള്ള എന്തോ ഒന്ന് അവനെ അലട്ടിയിരുന്നെങ്കിലും അവൻ മടുത്തുപിന്മാറിയില്ല.—2 കൊരിന്ത്യർ 4:16-18 വായിക്കുക.
കായ്‌ക്കാനാകുമെന്ന്’ തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. ‘യഹോവയുടെ ആലയത്തിൽ നടുതലയായവർ വാർദ്ധക്യത്തിലും ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും’ എന്ന്18. പ്രായമായവർക്കും അവരെ പരിചരിക്കുന്നവർക്കും സഹായം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
18 വാർധക്യത്തിലും ഫലം കായ്‌ക്കാനാകുമെന്ന് അനേകരുടെയും ജീവിതാനുഭവം തെളിയിക്കുന്നു. കുടുംബാംഗങ്ങളുടെ സ്‌നേഹപൂർവകമായ പരിചരണം ഉള്ളവരുടെ കാര്യത്തിൽപ്പോലും രോഗവും പ്രായാധിക്യവും ഉയർത്തുന്ന വെല്ലുവിളികൾ നിസ്സാരമല്ല. അവരെ പരിചരിക്കുന്നവരും തളർന്നുപോയേക്കാം. പ്രായമായവരെയും അവരെ പരിചരിക്കുന്നവരെയും സഹായിച്ചുകൊണ്ട് സ്‌നേഹം പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനുള്ള പദവിയും ഉത്തരവാദിത്വവും സഭയ്‌ക്കുണ്ട്. (ഗലാ. 6:10) അങ്ങനെ, “തീ കായുകയും വിശപ്പടക്കുകയും ചെയ്‌വിൻ” എന്നു കേവലം പറയുന്നവരല്ല, ആവശ്യമായ സഹായം ചെയ്യുന്നവരാണെന്നു നമുക്കു തെളിയിക്കാനാകും.—യാക്കോ. 2:15-17.
19. പ്രായമേറിയ വിശ്വസ്‌ത ക്രിസ്‌ത്യാനികൾക്ക് ആത്മവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കാനാകുന്നത് എന്തുകൊണ്ട്?
19 പ്രായംചെല്ലുന്തോറും ഒരുവന്റെ ക്രിസ്‌തീയ പ്രവർത്തനങ്ങൾ മന്ദഗതിയിലായേക്കാമെങ്കിലും തന്റെ ഈ വിശ്വസ്‌തദാസരോടുള്ള യഹോവയുടെ സ്‌നേഹത്തിന് ഒരു കുറവും വരില്ല. ഈ വിശ്വസ്‌തക്രിസ്‌ത്യാനികൾ ഓരോരുത്തരും യഹോവയ്‌ക്കു വിലപ്പെട്ടവരാണ്. അവൻ അവരെ ഒരിക്കലും ഉപേക്ഷിക്കയില്ല. (സങ്കീ. 37:28; യെശ. 46:4) വാർധക്യനാളുകളിൽ ഉടനീളം യഹോവ അവരെ പരിപാലിക്കുകയും വഴിനടത്തുകയും ചെയ്യും, നിശ്ചയം.—സങ്കീ. 48:14.
[അടിക്കുറിപ്പുകൾ]
^ ഖ. 6 2007 ജൂൺ 1 ലക്കം വീക്ഷാഗോപുരത്തിലെ “പ്രായമായവരേ, ചെറുപ്പക്കാർക്കു നിങ്ങളൊരു അനുഗ്രഹമായിരിക്കട്ടെ” എന്ന ലേഖനം കാണുക.
^ ഖ. 7 1994 ഫെബ്രുവരി 8 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്) 3-10 പേജുകൾ കാണുക.
^ ഖ. 10 ചില രാജ്യങ്ങളിൽ പ്രായമായവർക്ക് സർക്കാരിൽനിന്നുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സഹായം ആവശ്യമായിരിക്കാം. 2006 ജൂൺ 1 ലക്കം വീക്ഷാഗോപുരത്തിന്റെ “പ്രായമായവർക്കായി ദൈവം കരുതുന്നു” എന്ന ലേഖനം കാണുക.
^ ഖ. 11 2003 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിലെ “യഹോവ എല്ലായ്‌പോഴും നമുക്കായി കരുതുന്നു” എന്ന ലേഖനം കാണുക.
^ ഖ. 15 1993 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) 27-30 പേജുകൾ കാണുക.
^ ഖ. 16 പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
ഉത്തരം പറയാമോ?
• പ്രായംചെന്ന വിശ്വസ്‌ത ക്രിസ്‌ത്യാനികളെ നിങ്ങൾ വിലയേറിയവരായി കരുതുന്നത് എന്തുകൊണ്ട്?
• പ്രായമായ സഹവിശ്വാസികളോട് നമുക്ക് എങ്ങനെ ആർദ്രപ്രിയം കാണിക്കാം?
• പ്രായമായവർക്ക് ജീവിതത്തെക്കുറിച്ച് ക്രിയാത്മകവീക്ഷണം ഉള്ളവരായിരിക്കാൻ എങ്ങനെ കഴിയും?
[അധ്യയന ചോദ്യങ്ങൾ]
[18-ാം പേജിലെ ചിത്രങ്ങൾ]
പ്രായമായവരെ സഭാംഗങ്ങൾ അതിയായി വിലമതിക്കുന്നു