വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

• നാം നിഷ്‌കളങ്ക പാതയിൽ നടക്കുന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

സ്‌നേഹത്താൽ പ്രേരിതരായി യഹോവയുടെ പരമാധികാരത്തെ പിന്തുണയ്‌ക്കുന്നതിനും സാത്താൻ ഒരു ഭോഷ്‌കാളിയാണെന്നു തെളിയിക്കുന്നതിനും നിഷ്‌കളങ്ക പാതയിൽ നടക്കുന്നതിലൂടെ നമുക്കു കഴിയും. കൂടാതെ, നാം നിഷ്‌കളങ്കരാണോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും യഹോവ നമ്മെ ന്യായംവിധിക്കുന്നത്‌. അതുകൊണ്ട്‌ നാം എങ്ങനെയുള്ളവരാണ്‌ എന്നത്‌ നമ്മുടെ ഭാവിപ്രത്യാശയുമായും അടുത്തു ബന്ധപ്പെട്ടിരിക്കുന്നു.​—⁠12/15, പേജ്‌ 4-6.

• ദൈവദ്ദേശ്യത്തിലെ യേശുവിന്റെ പങ്കു വെളിപ്പെടുത്തുന്ന ചില സ്ഥാനപ്പേരുകൾ ഏവ?

ഏകജാതപുത്രൻ. വചനം. ആമേൻ. പുതിയ നിയമത്തിന്റെ മധ്യസ്ഥൻ. മഹാപുരോഹിതൻ. വാഗ്‌ദത്ത സന്തതി.​—⁠12/15, പേജ്‌ 15.

• മഴയ്‌ക്കായി ഏലീയാവ്‌ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ ബാല്യക്കാരനോട്‌ കടലിനു നേരെ നോക്കാൻ അവൻ പറഞ്ഞത്‌ എന്തുകൊണ്ട്‌? (1 രാജാ. 18:43-45)

ജലപരിവൃത്തിയെക്കുറിച്ച്‌ ഏലീയാവിന്‌ അറിയാമായിരുന്നു. കടലിനു മുകളിൽ രൂപംകൊള്ളുന്ന കാർമേഘമാണ്‌ ക്രമേണ കരയിലേക്കു നീങ്ങി അവിടെ മഴ പെയ്യിക്കുന്നത്‌.—4/1, പേജ്‌ 25, 26.

• ശുശ്രൂഷയിലെ നമ്മുടെ സന്തോഷം നമുക്ക്‌ എങ്ങനെ വർധിപ്പിക്കാം?

മറ്റുള്ളവരെ എത്രയധികം സഹായിക്കാനാകും എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്‌ നമ്മുടെ ഹൃദയത്തെ സജ്ജമാക്കുക. ബൈബിളധ്യയനങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ പ്രസംഗവേലയിൽ ഏർപ്പെടുക. ആളുകൾ നിസ്സംഗമനോഭാവം കാണിക്കുന്നെങ്കിൽ അവരുടെ താത്‌പര്യത്തെ ഉണർത്തുന്ന സമീപനം പരീക്ഷിച്ചുനോക്കുക.​—⁠1/15, പേജ്‌ 8-10.

• ശവസംസ്‌കാര ചടങ്ങുകളുടെ കാര്യത്തിൽ ഒരു ക്രിസ്‌ത്യാനിയുടെ മനോഭാവത്തെ ബൈബിൾ പഠിപ്പിക്കലുകൾ എങ്ങനെ സ്വാധീനിക്കണം?

പ്രിയപ്പെട്ടവരുടെ മരണത്തിൽ ക്രിസ്‌ത്യാനികൾ വിലപിച്ചേക്കാമെങ്കിലും അവർ അബോധാവസ്ഥയിലാണെന്ന്‌ അവർക്കറിയാം. മരിച്ചവർക്ക്‌ ജീവിച്ചിരിക്കുന്നവരെ സ്വാധീനിക്കാനാകും എന്ന വിശ്വാസത്തിൽ അധിഷ്‌ഠിതമായ ആചാരങ്ങൾ അവർ ഒഴിവാക്കുന്നു, അവിശ്വാസികൾ ഇതിന്റെപേരിൽ അവരെ വിമർശിച്ചേക്കാമെങ്കിലും. പിന്നീട്‌ പ്രശ്‌നങ്ങൾ ഒഴിവാക്കാനായി, ചില ക്രിസ്‌ത്യാനികൾ തങ്ങളുടെ ശവസംസ്‌കാരത്തോടു ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചെല്ലാം മുന്നമേ എഴുതിവെക്കാറുണ്ട്‌.​—⁠2/15, പേജ്‌ 29-31.

• ‘ശൂരന്മാരുടെ പുസ്‌തകവും’ ‘യഹോവയുടെ യുദ്ധപുസ്‌തകവും’ നഷ്ടപ്പെട്ടുപോയ ബൈബിൾ പുസ്‌തകങ്ങളാണോ? (യോശു. 10:13; സംഖ്യാ. 21:15)

അല്ല. ബൈബിൾ കാലങ്ങളിൽ ലഭ്യമായിരുന്നതും ബൈബിളെഴുത്തുകാർ പരിശോധിച്ചിരുന്നതുമായ നിശ്വസ്‌തമല്ലാഞ്ഞ രേഖകളായിരുന്നിരിക്കാം അവ.​—⁠3/15, പേജ്‌ 32.