വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു കൊച്ചുകുട്ടിയുടെ വലിയ മനസ്സ്‌

ഒരു കൊച്ചുകുട്ടിയുടെ വലിയ മനസ്സ്‌

ഒരു കൊച്ചുകുട്ടിയുടെ വലിയ മനസ്സ്‌

അടുത്തകാലത്ത്‌, ബ്രസീലിലെ ഒൻപതു വയസ്സുള്ള ഒരു പെൺകുട്ടി സ്വമനസ്സാലെ ഒരു വലിയകാര്യം ചെയ്‌തു. തന്റെ സമ്പാദ്യം അവൾ രണ്ടായി പകുത്തു. അതിലൊരു ഭാഗം, അതായത്‌ 18 ഡോളർ, അവൾ തന്റെ രാജ്യഹാളിലെ പ്രാദേശിക ചെലവുകൾക്കായി വെച്ചിരുന്ന സംഭാവനപ്പെട്ടിയിൽ ഇട്ടു. ബാക്കി തുകയായ 25 ഡോളർ അവൾ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ അയച്ചുകൊടുത്തു. അതോടൊപ്പം ഒരു കൊച്ചു കത്തും അവൾ അടക്കംചെയ്‌തിരുന്നു. അത്‌ ഇങ്ങനെയായിരുന്നു: “ലോകവ്യാപക പ്രസംഗവേലയ്‌ക്കുള്ള സംഭാവനയാണിത്‌. സുവാർത്ത പ്രസംഗിക്കുന്ന ലോകത്തിലുള്ള അനേകം സഹോദരീസഹോദരന്മാരെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യഹോവയോട്‌ ഒരുപാട്‌ സ്‌നേഹമുള്ളതുകൊണ്ടാണ്‌ ഞാനിത്‌ തരുന്നത്‌.”

രാജ്യപ്രസംഗവേലയിൽ കഴിയാവുന്നത്‌ ചെയ്യാൻ ഈ കൊച്ചുപെൺകുട്ടിയുടെ മാതാപിതാക്കൾ അവളെ പഠിപ്പിച്ചിരുന്നു. ഒരു വ്യക്തി ‘യഹോവയെ തന്റെ ധനംകൊണ്ട്‌’ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ അവൾക്കു പറഞ്ഞുകൊടുത്തിരുന്നു. (സദൃ. 3:9) ആ കൊച്ചുപെൺകുട്ടിയെപ്പോലെ നമുക്കും പ്രാദേശികതലത്തിലും ആഗോളതലത്തിലും തീക്ഷ്‌ണതയോടെ രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കാം!