വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക.

• മിശിഹാ മരിക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ട്‌?

ഒരു പൂർണമനുഷ്യന്‌ ഏറ്റവും കഠിനമായ പരിശോധനകളിന്മധ്യേയും ദൈവഭക്തി മുറുകെപ്പിടിക്കാനാകും എന്ന്‌ യേശുവിന്റെ മരണം തെളിയിച്ചു. കൂടാതെ, ആദാമിൽനിന്ന്‌ അവന്റെ സന്തതികൾക്കു കൈമാറിക്കിട്ടിയ പാപത്തിനുള്ള പ്രായശ്ചിത്തമായിരുന്നു യേശുവിന്റെ മരണം; അത്‌ നിത്യജീവനുള്ള വഴിയൊരുക്കി.—12/15, പേജ്‌ 22, 23.

• കുട്ടികളുമായുള്ള ആശയവിനിമയം എങ്ങനെ അർഥവത്താക്കാം?

കുട്ടികളോടു വെറുതെ സംസാരിക്കുന്നതിലും അധികം അതിൽ ഉൾപ്പെടുന്നു. ചോദ്യങ്ങൾ ചോദിക്കുകയും ക്ഷമയോടെ അവരുടെ ഉത്തരങ്ങൾ കേൾക്കുകയും ചെയ്യണമെന്നാണ്‌ അതിന്‌ അർഥം. പല കുടുംബങ്ങളിലും ഭക്ഷണവേളകൾ ഇതിന്‌ നല്ലൊരു വേദിയൊരുക്കുന്നു.—1/15, പേജ്‌ 18, 19.

• പുനഃസ്‌നാനത്തെക്കുറിച്ചു ചിന്തിക്കാവുന്ന ചില സാഹചര്യങ്ങളേവ?

സ്‌നാനമേറ്റ സമയത്ത്‌ ഒരു വ്യക്തി എന്തെങ്കിലും രഹസ്യപാപങ്ങൾ ചെയ്യുന്നുണ്ടായിരുന്നെങ്കിൽ—സ്‌നാനമേറ്റിരുന്നെങ്കിൽ പുറത്താക്കപ്പെടുമായിരുന്ന തരത്തിലുള്ള ഗുരുതരമായ തെറ്റുകൾ—പുനഃസ്‌നാനത്തെക്കുറിച്ചു ചിന്തിക്കുന്നത്‌ ഉചിതമായിരുന്നേക്കാം.—2/15, പേജ്‌ 22.

• യേശു പറഞ്ഞ ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തത്തിൽ നല്ല വിത്തു വിതയ്‌ക്കുന്നത്‌ എന്തിനെയാണ്‌ അർഥമാക്കുന്നത്‌?

‘മനുഷ്യപുത്രനായ’ യേശു ഭൂമിയിലെ ശുശ്രൂഷക്കാലത്തുടനീളം വിത്ത്‌ വിതയ്‌ക്കാനായി നിലം ഒരുക്കുകയായിരുന്നു. എ.ഡി. 33-ലെ പെന്തെക്കൊസ്‌ത്‌ മുതൽ ക്രിസ്‌ത്യാനികളെ ദൈവപുത്രന്മാരായി, രാജ്യത്തിന്റെ പുത്രന്മാരായി അഭിഷേകം ചെയ്‌തപ്പോഴാണ്‌ നല്ല വിത്ത്‌ വിതയ്‌ക്കാൻ തുടങ്ങിയത്‌.—3/15, പേജ്‌ 20.

• പ്രതീകാത്മക ഗോതമ്പ്‌ എങ്ങനെയാണ്‌ യഹോവയുടെ കളപ്പുരയിൽ ശേഖരിക്കപ്പെടുന്നത്‌? (മത്താ. 13:30)

യുഗസമാപ്‌തിയുടെ നാളിൽ നടക്കുന്ന ഈ ശേഖരണം കുറച്ചുകാലം നീണ്ടുനിൽക്കും. കൊയ്‌തെടുക്കപ്പെട്ട രാജ്യത്തിന്റെ അഭിഷിക്ത പുത്രന്മാർക്ക്‌ ഒന്നുകിൽ സ്വർഗീയ പ്രതിഫലം ലഭിച്ചു, അല്ലെങ്കിൽ അവർ പുനഃസ്ഥിതീകരിക്കപ്പെട്ട ക്രിസ്‌തീയ സഭയിലേക്ക്‌ കൂട്ടിവരുത്തപ്പെട്ടു. പ്രതീകാത്മക ഗോതമ്പ്‌ യഹോവയുടെ കളപ്പുരയിൽ ശേഖരിക്കപ്പെടുന്നത്‌ അങ്ങനെയാണ്‌.—3/15, പേജ്‌ 22.

• ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ കാനോൻ നിർണയിച്ചത്‌ ആരാണ്‌?

ഏതെങ്കിലും മതനേതാക്കന്മാരോ ചർച്ച്‌ കൗൺസിലോ അല്ല. പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിൻകീഴിൽ സത്യക്രിസ്‌ത്യാനികളാണ്‌ നിശ്വസ്‌ത തിരുവെഴുത്തുകൾ ഏതെന്നു നിർണയിച്ചത്‌. ക്രിസ്‌തീയ സഭയുടെ ആദ്യദശകങ്ങളിൽ നൽകപ്പെട്ട ആത്മാവിന്റെ അത്ഭുതവരങ്ങളിൽ ഒന്ന്‌ “അരുളപ്പാടുകളുടെ വിവേചനം” ആയിരുന്നെന്ന ബൈബിൾ പ്രസ്‌താവനയോട്‌ ഇതു യോജിക്കുന്നു. (1 കൊരിന്ത്യർ 12:4, 10)—4/1, പേജ്‌ 28.