വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക.

• ഇസ്രായേല്യരെ ഈജിപ്‌റ്റിൽനിന്നു വിടുവിക്കാനായി ദൈവം അയച്ച ദൂതൻ ആരാണ്‌? (പുറ. 23:20, 21)

‘യഹോവയുടെ നാമം വഹിക്കുന്ന’ ഈ ദൂതൻ പിന്നീട്‌ യേശുവായ അവന്റെ ആദ്യജാതപുത്രനാണെന്നു വിശ്വസിക്കാൻ ന്യായമായ കാരണമുണ്ട്‌.—9/15, പേജ്‌ 21.

• സത്യാരാധനയോടു ബന്ധപ്പെട്ട്‌ ദൈവത്തിനു സ്വീകാര്യമല്ലാത്ത ചില ന്യായങ്ങൾ ഏവ?

‘അത്‌ വളരെ ബുദ്ധിമുട്ടാണ്‌. എനിക്ക്‌ താത്‌പര്യം തോന്നുന്നില്ല. എനിക്ക്‌ ഒട്ടും സമയമില്ല. എനിക്ക്‌ അതിനുള്ള കഴിവില്ല. ഒരാൾ എന്നെ വിഷമിപ്പിച്ചു.’ യഹോവയുടെ കൽപ്പനകൾ പാലിക്കാതിരിക്കുന്നതിന്‌ ഇവയൊന്നും ന്യായമായ കാരണങ്ങളല്ല.—10/15, പേജ്‌ 12-15.

• യോഗങ്ങൾ പരിപുഷ്ടിപ്പെടുത്തുന്നതാക്കാനുള്ള ചില വഴികൾ ഏതെല്ലാം?

മുന്നമേ തയ്യാറാകുക. മുടങ്ങാതെ ഹാജരാകുക. സമയത്ത്‌ എത്തിച്ചേരുക. ബൈബിളും പ്രസിദ്ധീകരണങ്ങളും കൊണ്ടുവരുക. ശ്രദ്ധപതറാതെ സൂക്ഷിക്കുക. പങ്കെടുക്കുക. ഹ്രസ്വമായ അഭിപ്രായങ്ങൾ പറയുക. നിയമനങ്ങൾ നിർവഹിക്കുക. പങ്കെടുക്കുന്നവരെ അഭിനന്ദിക്കുക. സഹവാസം ആസ്വദിക്കുക.—10/15, പേജ്‌ 22.

• അഹരോൻ സമ്മർദത്തിനു വഴിപ്പെട്ടതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

മോശ ഇല്ലാതിരുന്ന സമയത്ത്‌ തങ്ങൾക്കൊരു ദൈവത്തെ ഉണ്ടാക്കിത്തരാൻ ഇസ്രായേല്യർ അഹരോനെ നിർബന്ധിച്ചു. അവൻ അതിനു വഴങ്ങി. തരപ്പടിക്കാരിൽനിന്നുള്ള സമ്മർദം ചെറുപ്പക്കാരെമാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. നല്ലതു ചെയ്യാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന മുതിർന്നവർക്കും അതൊരു പ്രശ്‌നമായേക്കാം. തെറ്റായ കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവർ നിർബന്ധിക്കുമ്പോൾ അതിനെ ചെറുത്തുനിൽക്കണം.—11/15, പേജ്‌ 8.