വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാനാകുമോ എന്നു നോക്കുക.

• ക്രിസ്‌ത്യാനികൾ ദിവ്യനാമത്തെ ഒരു രക്ഷാമന്ത്രമായി കണക്കാക്കാറുണ്ടോ?

ചില വസ്‌തുക്കൾക്ക്‌ അല്ലെങ്കിൽ ചിഹ്നങ്ങൾക്ക്‌ തങ്ങളെ അത്ഭുതകരമായി സംരക്ഷിക്കാനുള്ള കഴിവുണ്ടെന്നു ചിന്തിക്കുന്നവരുണ്ട്‌. പക്ഷേ ദൈവജനം ദിവ്യനാമത്തെ ഒരു രക്ഷാമന്ത്രമായി കണക്കാക്കുന്നില്ല. അവർ യഹോവയിൽ വിശ്വാസം അർപ്പിച്ചുകൊണ്ടും അവന്റെ ഇഷ്ടം ചെയ്യാൻ പരിശ്രമിച്ചുകൊണ്ടും അവന്റെ നാമത്തെ ശരണമാക്കുന്നു. (സെഫ. 3:12, 13)—1/15, പേജ്‌ 5-6.

• യഹോവ ശൗൽരാജാവിനെ തള്ളിക്കളഞ്ഞത്‌ എന്തുകൊണ്ട്‌?

യാഗം കഴിക്കാൻ ദൈവത്തിന്റെ പ്രവാചകൻ വരുന്നതുവരെ ശൗൽ കാത്തുനിൽക്കണമായിരുന്നു. പക്ഷേ ദൈവത്തെ അനുസരിക്കാതെ, പ്രവാചകൻ വരുന്നതിനുമുമ്പ്‌ അവൻതന്നെ യാഗം കഴിച്ചു. പിന്നീട്‌, ഒരു ശത്രുജനതയെ അപ്പാടെ നശിപ്പിച്ചുകളയണമെന്ന കൽപ്പനയും അവൻ അനുസരിച്ചില്ല.—2/15, പേജ്‌ 22-23.

• നാം അധർമത്തെ വെറുക്കുന്നുവെന്ന്‌ എങ്ങനെ കാണിക്കാം?

നാം മദ്യം ദുരുപയോഗം ചെയ്യില്ല, ഭൂതവിദ്യയിൽനിന്ന്‌ ഒഴിഞ്ഞിരിക്കും, അധാർമികതയ്‌ക്കെതിരെയുള്ള യേശുവിന്റെ മുന്നറിയിപ്പും ശ്രദ്ധിക്കും. അശ്ലീലം ഒഴിവാക്കുന്നതും അത്‌ സൃഷ്ടിച്ചേക്കാവുന്ന മായാലോകത്തിൽനിന്ന്‌ അകന്നുനിൽക്കുന്നതും യേശുവിന്റെ മുന്നറിയിപ്പു ശ്രദ്ധിക്കുന്നതിൽ ഉൾപ്പെടുന്നു. (മത്താ. 5:27, 28) കൂടാതെ, പുറത്താക്കപ്പെട്ടവരുമായുള്ള സഹവാസവും നാം ഒഴിവാക്കും.—2/15, പേജ്‌ 29-32.

• “വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെ” ആയിരിക്കാൻ യിരെമ്യാവിന്‌ കഴിഞ്ഞത്‌ എന്തുകൊണ്ട്‌? (യിരെ. 17:7, 8)

യിരെമ്യാവ്‌ ‘ഫലം കായിച്ചുകൊണ്ടേയിരുന്നു.’ ചുറ്റുമുണ്ടായിരുന്നവരുടെ പരിഹാസവചനങ്ങൾക്ക്‌ അവൻ ചെവികൊടുത്തില്ല. പകരം, ജീവജലത്തിന്റെ ഉറവിനരികെ അവൻ വേരൂന്നിനിന്നു; യഹോവ പറഞ്ഞതെല്ലാം അവൻ ഹൃദയത്തിൽ സൂക്ഷിച്ചു.—3/15, പേജ്‌ 14.