ദൈവാത്മാവിനാൽ നയിക്കപ്പെടുന്നു—ഒന്നാം നൂറ്റാണ്ടിലും ഇന്നും
ദൈവാത്മാവിനാൽ നയിക്കപ്പെടുന്നു—ഒന്നാം നൂറ്റാണ്ടിലും ഇന്നും
“ഇവയെല്ലാം ഒരേ ആത്മാവിന്റെ പ്രവർത്തനങ്ങളാണ്.”—1 കൊരി. 12:11.
1. ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
പെന്തെക്കൊസ്‌ത്. ഈ വാക്കു കേൾക്കുമ്പോൾ ആവേശജനകമായ ചില സംഭവങ്ങൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്നില്ലേ? (പ്രവൃ. 2:1-4) ഒന്നാം നൂറ്റാണ്ടിലെ ആ ദിവസം പരിശുദ്ധാത്മാവിനെ പകർന്നതോടെ ദൈവം തന്റെ ദാസന്മാരെ നയിക്കുന്ന വിധത്തിൽ ഒരു വലിയ മാറ്റം സംഭവിച്ചു. ബുദ്ധിമുട്ടേറിയ നിയമനങ്ങൾ നിർവഹിക്കാൻ ദൈവാത്മാവ് വിശ്വസ്‌തരായ ആദിമകാല ദൈവദാസരെ സഹായിച്ചതിനെക്കുറിച്ച് മുൻലേഖനത്തിൽ നാം കാണുകയുണ്ടായി. എന്നാൽ പരിശുദ്ധാത്മാവ് ക്രിസ്‌തീയപൂർവ കാലത്തു പ്രവർത്തിച്ച വിധവും ഒന്നാം നൂറ്റാണ്ടിൽ പ്രവർത്തിച്ച വിധവും തമ്മിൽ എന്താണ് വ്യത്യാസം? പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ഇന്നുള്ള ക്രിസ്‌ത്യാനികളെ സഹായിക്കുന്നത് എങ്ങനെ? നമുക്കു നോക്കാം.
“ഇതാ, യഹോവയുടെ ദാസി!”
2. മറിയ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനു സാക്ഷ്യംവഹിച്ചത് എങ്ങനെയാണ്?
2 വാഗ്‌ദാനംചെയ്‌ത പ്രകാരം ദൈവം പരിശുദ്ധാത്മാവിനെ പകർന്നപ്പോൾ യെരുശലേമിലെ ആ മാളികമുറിയിൽ മറിയയും സന്നിഹിതയായിരുന്നു. (പ്രവൃ. 1:13, 14) എന്നാൽ അതിനു മൂന്നുപതിറ്റാണ്ടു മുമ്പുതുടങ്ങി ദൈവാത്മാവിന്റെ വിശേഷവിധമായ പ്രവർത്തനങ്ങൾക്കു സാക്ഷ്യംവഹിച്ചവളാണ് അവൾ. യഹോവ തന്റെ പുത്രന്റെ ജീവൻ സ്വർഗത്തിൽനിന്ന് ഭൂമിയിൽ മറിയയുടെ ഉദരത്തിലേക്കു മാറ്റുകയുണ്ടായി. അങ്ങനെ, കന്യകയായിരുന്ന മറിയ ഗർഭംധരിച്ചു. ‘പരിശുദ്ധാത്മാവിനാലാണ്’ അതു സംഭവിച്ചത്.—മത്താ. 1:20.
3, 4. മറിയയുടെ മനോഭാവം എന്തായിരുന്നു, നമുക്ക് അവളെ എങ്ങനെ അനുകരിക്കാം?
3 അതുല്യമായ ആ പദവി മറിയയ്‌ക്കു നൽകാൻ യഹോവ തീരുമാനിച്ചത് എന്തുകൊണ്ടാണ്? ദൈവം ചെയ്യാൻപോകുന്നത് എന്താണെന്ന് ദൂതൻ വിശദീകരിച്ചതും മറിയ പറഞ്ഞു: “ഇതാ, യഹോവയുടെ ദാസി! നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ.” (ലൂക്കോ. 1:38) അതിനോടകം ദൈവം അവളിൽ ശ്രദ്ധിച്ച ഒരു നല്ല മനോഭാവമാണ് ആ വാക്കുകളിൽ കാണുന്നത്. തന്നെക്കുറിച്ചുള്ള ദൈവഹിതം സർവാത്മനാ അംഗീകരിക്കുന്നുവെന്ന് തത്‌ക്ഷണം അവൾ നൽകിയ മറുപടി സൂചിപ്പിച്ചു. ഗർഭിണിയായ തന്നെ സമൂഹം എങ്ങനെ വീക്ഷിക്കുമെന്നോ തന്നെ വിവാഹംകഴിക്കാനിരിക്കുന്ന പുരുഷൻ എന്തു വിചാരിക്കുമെന്നോ ഒന്നും അവൾ ചോദിച്ചില്ല. ദൈവത്തിന്റെ ദാസി എന്ന് സ്വയം വിശേഷിപ്പിച്ചപ്പോൾ യഹോവ തന്റെ യജമാനനാണെന്നും അവനെ പൂർണമായി വിശ്വസിക്കുന്നുവെന്നും അവൾ തെളിയിച്ചു.
4 ദൈവസേവനത്തിൽ നിങ്ങൾക്കുള്ള ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും വഹിക്കാവുന്നതിലും അപ്പുറമാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? പിൻവരുന്ന ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് നാമോരോരുത്തരും ഒരു ആത്മപരിശോധന നടത്തുന്നതു നല്ലതാണ്: ‘തന്റെ ഹിതപ്രകാരം യഹോവ കാര്യങ്ങളെ നയിക്കുമെന്ന് എനിക്കു പൂർണ ബോധ്യമുണ്ടോ? ദൈവം നൽകുന്ന ഏതു ജോലിയും ചെയ്യാൻ ഞാൻ പൂർണ മനസ്സു കാണിക്കുന്നുണ്ടോ?’ പൂർണ ഹൃദയത്തോടെ തന്നിൽ ആശ്രയിക്കുകയും പരമാധികാരിയായ തന്റെ ഹിതം അംഗീകരിക്കുകയും ചെയ്യുന്നവർക്ക് ദൈവം തന്റെ ആത്മാവിനെ നൽകും എന്ന കാര്യത്തിൽ സംശയം വേണ്ടാ.—പ്രവൃ. 5:32.
പത്രോസിനെ പരിശുദ്ധാത്മാവ് സഹായിച്ചു
5. എ.ഡി. 33-ലെ പെന്തെക്കൊസ്‌തിനുമുമ്പ് പത്രോസ് പരിശുദ്ധാത്മാവിന്റെ പ്രഭാവം അനുഭവിച്ചറിഞ്ഞത് എങ്ങനെ?
5 മറിയയെപ്പോലെതന്നെ എ.ഡി. 33-ലെ പെന്തെക്കൊസ്‌തിനുമുമ്പ് പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രഭാവം അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് പത്രോസ് അപ്പൊസ്‌തലൻ. അവനും മറ്റ് അപ്പൊസ്‌തലന്മാർക്കും ഭൂതങ്ങളെ പുറത്താക്കാനുള്ള അധികാരം യേശു നൽകിയിരുന്നു. (മർക്കോ. 3:14-16) പത്രോസ് ആ അധികാരം പ്രയോഗിച്ചതിനെക്കുറിച്ച് അധികം വിശദാംശങ്ങൾ തിരുവെഴുത്തുകൾ നൽകുന്നില്ലെങ്കിലും അവനത് ഉപയോഗിച്ചിട്ടുണ്ടാകണം. ഗലീലക്കടലിന്മേൽ നടക്കാൻ യേശു പത്രോസിനെ ക്ഷണിച്ച അവസരത്തിൽ അവനെ സഹായിച്ചതും പരിശുദ്ധാത്മാവായിരുന്നു. (മത്തായി 14:25-29 വായിക്കുക.) അതെ, മഹത്തായ പ്രവൃത്തികൾ ചെയ്യാൻവേണ്ട സഹായത്തിനായി പത്രോസ് പരിശുദ്ധാത്മാവിൽ ആശ്രയിച്ചു. ദൈവാത്മാവ് വൈകാതെ പത്രോസിലും മറ്റു ശിഷ്യന്മാരിലും പുതിയൊരു വിധത്തിൽ പ്രവർത്തിക്കാനിരിക്കുകയായിരുന്നു.
6. ദൈവാത്മാവിന്റെ സഹായത്താൽ എ.ഡി. 33-ലെ പെന്തെക്കൊസ്‌തിലും അതിനുശേഷവും പത്രോസിന് എന്തൊക്കെ ചെയ്യാൻ കഴിഞ്ഞു?
6 അന്ന് ആ പെന്തെക്കൊസ്‌ത് പെരുന്നാളിൽ ദൈവാത്മാവ് പത്രോസിനും മറ്റുള്ളവർക്കും അന്യഭാഷകളിൽ സംസാരിക്കാനുള്ള അത്ഭുതസിദ്ധി നൽകി. തുടർന്ന് പത്രോസ്, പെരുന്നാളിനായി യെരുശലേമിൽ ഉണ്ടായിരുന്ന ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധനചെയ്‌തു സംസാരിച്ചു. (പ്രവൃ. 2:14-36) എടുത്തുചാട്ടവും ഭയവുമൊക്കെ ഉണ്ടായിരുന്ന ഈ വ്യക്തിക്ക് ഭീഷണിയും പീഡനവും വകവെക്കാതെ സധൈര്യം സാക്ഷീകരിക്കാനുള്ള കരുത്ത് ലഭിച്ചു. (പ്രവൃ. 4:18-20, 31) ദൈവം ചില രഹസ്യങ്ങൾ അവനു വെളിപ്പെടുത്തിക്കൊടുത്തു. (പ്രവൃ. 5:8, 9) ഒരു പുനരുത്ഥാനം നടത്താനും അവനു ശക്തി ലഭിക്കുകയുണ്ടായി.—പ്രവൃ. 9:40.
7. യേശുവിന്റെ ഏതൊക്കെ ഉപദേശങ്ങളാണ് അഭിഷേകം പ്രാപിച്ചശേഷം പത്രോസിനു വ്യക്തമായത്?
7 യേശു പഠിപ്പിച്ച പല സത്യങ്ങളും പെന്തെക്കൊസ്‌തിനു മുമ്പുതന്നെ പത്രോസ് ഗ്രഹിച്ചിരുന്നു. (മത്താ. 16:16, 17; യോഹ. 6:68) എന്നാൽ ചില കാര്യങ്ങൾ അവനു വ്യക്തമായത് പെന്തെക്കൊസ്‌തിനുശേഷമാണ്. ഉദാഹരണത്തിന്, മൂന്നാം നാൾ ക്രിസ്‌തു ആത്മാവായി ഉയിർപ്പിക്കപ്പെടുമെന്നോ അവന്റെ രാജ്യം സ്വർഗത്തിലാണ് സ്ഥാപിക്കപ്പെടുന്നതെന്നോ പത്രോസ് തിരിച്ചറിഞ്ഞിരുന്നില്ല. (യോഹ. 20:6-10; പ്രവൃ. 1:6) മനുഷ്യർ ആത്മരൂപികളായി സ്വർഗീയ രാജ്യത്തിൽ ഭരിക്കുന്നതിനെക്കുറിച്ചും പത്രോസിന് അറിയില്ലായിരുന്നു. പരിശുദ്ധാത്മാവിനാൽ സ്‌നാനമേറ്റ് സ്വർഗീയ പ്രത്യാശ ലഭിച്ചതോടെയാണ് യേശുവിന്റെ ആ ഉപദേശം അവനു മനസ്സിലായത്.
8. അഭിഷിക്തർക്കും ‘വേറെ ആടുകൾക്കും’ ഏത് അറിവ് ലഭ്യമാണ്?
8 മുമ്പ് ഗ്രഹിക്കാഞ്ഞ പല സത്യങ്ങളും ദൈവം പരിശുദ്ധാത്മാവിനെ പകർന്നശേഷം യേശുവിന്റെ എഫെ. 3:8-11, 18) ഇന്ന്, ആത്മാഭിഷിക്തരും “വേറെ ആടുകളും” ഒരേ ആത്മീയ സത്യങ്ങൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. (യോഹ. 10:16) ദൈവവചനത്തെക്കുറിച്ച് പരിശുദ്ധാത്മാവ് നിങ്ങൾക്കു പകർന്നുനൽകുന്ന അറിവും ഗ്രാഹ്യവും നിങ്ങൾ വിലയേറിയതായി കരുതുന്നുണ്ടോ?
ശിഷ്യന്മാർ ഗ്രഹിച്ചു. ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാർ നിശ്വസ്‌തതയിൽ, യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള അമൂല്യസത്യങ്ങൾ നമ്മുടെ പ്രയോജനത്തിനായി വിശദീകരിക്കുകയുണ്ടായി. (പൗലോസ് “പരിശുദ്ധാത്മാവ് നിറഞ്ഞവനായി”
9. പരിശുദ്ധാത്മാവിന്റെ സഹായത്താൽ പൗലോസ് അപ്പൊസ്‌തലന് എന്തെല്ലാം ചെയ്യാനായി?
9 എ.ഡി. 33-ലെ പെന്തെക്കൊസ്‌തിന് ഏതാണ്ട് ഒരു വർഷത്തിനുശേഷം പൗലോസ് എന്ന് പിന്നീട് അറിയപ്പെട്ട ശൗൽ പരിശുദ്ധാത്മാവിനാൽ അഭിഷിക്തനായി. ഇന്നു ജീവിക്കുന്ന നമുക്കും പ്രയോജനംചെയ്യുന്ന വിധത്തിൽ പരിശുദ്ധാത്മാവ് അവനിൽ പ്രവർത്തിച്ചു. ബൈബിളിലെ 14 പുസ്‌തകങ്ങൾ എഴുതാൻ ദൈവം അവനെ നിശ്വസ്‌തനാക്കിയത് അതിനൊരു ഉദാഹരണമാണ്. പത്രോസിന്റെ കാര്യത്തിലെന്നപോലെ സ്വർഗത്തിലെ അമർത്യതയെയും അക്ഷയതയെയും കുറിച്ചുള്ള പ്രത്യാശ മനസ്സിലാക്കാനും വ്യക്തമായി വിശദീകരിക്കാനും ദൈവാത്മാവ് അവനെയും പ്രാപ്‌തനാക്കി. പരിശുദ്ധാത്മാവിന്റെ സഹായത്താൽ അവൻ രോഗികളെ സൗഖ്യമാക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും മരിച്ച ഒരാളെ ഉയിർപ്പിക്കുകയും ചെയ്‌തു! എന്നാൽ അതിലും പ്രധാനപ്പെട്ട മറ്റൊരു കാര്യം നിർവഹിക്കാനും പരിശുദ്ധാത്മാവ് പൗലോസിനെ ശക്തനാക്കുകയുണ്ടായി. അത്ഭുതകരമായ വിധത്തിലല്ലെങ്കിലും ദൈവദാസന്മാരെ പരിശുദ്ധാത്മാവ് ഇന്നും അതിനായി ശക്തീകരിക്കുന്നു.
10. നിർഭയം ഘോഷിക്കാൻ പൗലോസിനെ പരിശുദ്ധാത്മാവ് സഹായിച്ചത് എങ്ങനെ?
10 “പരിശുദ്ധാത്മാവ് നിറഞ്ഞവനായി” പൗലോസ് ഒരു മന്ത്രവാദിയെ ശാസിക്കാൻ ധൈര്യംകാണിച്ചു. ആ സംഭാഷണം മുഴുവൻ കേട്ടുകൊണ്ടിരുന്ന സൈപ്രസിന്റെ പ്രവിശ്യാധിപതിയെ അതു പിടിച്ചുലച്ചു! “യഹോവയുടെ ഉപദേശത്തിൽ വിസ്‌മയിച്ചിരുന്ന” അദ്ദേഹം അങ്ങനെ സത്യം സ്വീകരിക്കാനിടയായി. (പ്രവൃ. 13:8-12) സുധീരം സത്യം സംസാരിക്കാൻ ദൈവാത്മാവിന്റെ സഹായം കൂടിയേതീരൂ എന്ന് പൗലോസിന് അറിയാമായിരുന്നു. (മത്താ. 10:20) “നിർഭയം ഘോഷിക്കാൻ . . . വാക്കുകൾ ലഭിക്കേണ്ടതിന്” തനിക്കുവേണ്ടി പ്രാർഥിക്കാൻ അവൻ പിന്നീട് എഫെസൊസ് സഭയോട് അഭ്യർഥിക്കുകയുണ്ടായി.—എഫെ. 6:18-20.
11. പൗലോസിനെ ദൈവാത്മാവ് നയിച്ചത് എങ്ങനെ?
11 സധൈര്യം സംസാരിക്കാൻ പൗലോസിനെ സഹായിച്ച പരിശുദ്ധാത്മാവ്, ചിലയിടങ്ങളിൽ സംസാരിക്കരുതെന്ന് അവനെ വിലക്കുകയും ചെയ്‌തു. മിഷനറിയാത്രയിലുടനീളം പൗലോസിന് ദൈവാത്മാവിന്റെ വഴിനടത്തിപ്പുണ്ടായിരുന്നു. (പ്രവൃ. 13:2; പ്രവൃത്തികൾ 16:6-10 വായിക്കുക.) ഇന്നും യഹോവ തന്റെ ആത്മാവിനെ ഉപയോഗിച്ച് പ്രസംഗവേലയെ നയിക്കുന്നുണ്ട്. യഹോവയെ അനുസരിക്കുന്ന എല്ലാ ദാസന്മാരും പൗലോസിനെപ്പോലെ സധൈര്യം തീക്ഷ്‌ണതയോടെ സത്യം ഘോഷിക്കാൻ തങ്ങളാലാവോളം പരിശ്രമിക്കുന്നു. പൗലോസിന്റെ നാളിലേതുപോലെ അത്ര പ്രകടമായ വിധത്തിലല്ല ഇന്ന് യഹോവ നമ്മെ നയിക്കുന്നതെങ്കിലും അർഹതയുള്ളവരുടെ പക്കൽ സുവാർത്ത എത്തുന്നു എന്ന് ഉറപ്പാക്കാൻ അവൻ തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ടാ.—യോഹ. 6:44.
“പ്രവർത്തനങ്ങൾ പലവിധമുണ്ട്”
12-14. ദൈവദാസന്മാരിലെല്ലാം ഒരേ വിധത്തിലാണോ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത്? വിശദീകരിക്കുക.
12 ഒന്നാം നൂറ്റാണ്ടിലെ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭയെ യഹോവ അനുഗ്രഹിച്ച വിധത്തെക്കുറിച്ചുള്ള വിവരണങ്ങൾ ദൈവത്തിന്റെ ഇന്നുള്ള സമർപ്പിത ദാസന്മാർക്ക് പ്രോത്സാഹനം പകരുന്നവയാണ്! അക്കാലത്തെ ആത്മാവിന്റെ അത്ഭുതവരങ്ങളെക്കുറിച്ച് 1 കൊരി. 12:4-6, 11) അതെ, ദൈവോദ്ദേശ്യം നിവർത്തിക്കുന്നതിന് പരിശുദ്ധാത്മാവിന് വ്യത്യസ്‌ത വ്യക്തികളിൽ വ്യത്യസ്‌ത വിധങ്ങളിൽ പ്രവർത്തിക്കാനാകും. ക്രിസ്‌തുവിന്റെ “ചെറിയ ആട്ടിൻകൂട്ട”ത്തിനും ‘വേറെ ആടുകൾക്കും’ പരിശുദ്ധാത്മാവ് ലഭ്യമാണ്. (ലൂക്കോ. 12:32; യോഹ. 10:16) എന്നാൽ സഭയിലെ എല്ലാവരുടെയുംമേൽ ഒരേ വിധത്തിലല്ല അതു പ്രവർത്തിക്കുന്നത്.
നിശ്വസ്‌തതയിൽ പൗലോസ് കൊരിന്ത്യ സഭയ്‌ക്ക് എഴുതിയ വാക്കുകൾ ഓർക്കുക: “വരങ്ങൾ പലവിധമുണ്ട്; എന്നാൽ ആത്മാവോ ഒരേ ആത്മാവുതന്നെ. ശുശ്രൂഷകൾ പലവിധമുണ്ട്; എന്നാൽ കർത്താവോ ഒരേ കർത്താവുതന്നെ. പ്രവർത്തനങ്ങൾ പലവിധമുണ്ട്; എന്നാൽ എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്നതോ ഒരേ ദൈവംതന്നെ.” (13 ദൃഷ്ടാന്തത്തിന്, മൂപ്പന്മാരെ നിയമിക്കുന്നത് പരിശുദ്ധാത്മാവാണ്. (പ്രവൃ. 20:28) എന്നാൽ പരിശുദ്ധാത്മാവിനാൽ അഭിഷിക്തരായവർ എല്ലാം സഭയിൽ മേൽവിചാരകന്മാരായി സേവിക്കുന്നില്ല. സഭയിലെ അംഗങ്ങളിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത് വ്യത്യസ്‌ത വിധങ്ങളിലാണെന്നല്ലേ ഇത് കാണിക്കുന്നത്?
14 “പുത്രത്വത്തിന്റെ ആത്മാവിനെ” അഥവാ പുത്രന്മാരാണെന്ന ബോധ്യം, ആത്മാഭിഷിക്തർക്കു നൽകുന്ന അതേ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചുകൊണ്ടാണ് തന്റെ ഏകജാതനായ പുത്രനെ യഹോവ മരണത്തിൽനിന്ന് സ്വർഗത്തിലെ അമർത്യജീവനിലേക്ക് ഉയിർപ്പിച്ചത്. (റോമർ 8:11, 15 വായിക്കുക.) ഈ പ്രപഞ്ചം ഉരുവാക്കാൻ യഹോവ ഉപയോഗിച്ചതും ഇതേ ആത്മാവിനെയാണ്. (ഉല്‌പ. 1:1-3) സമാഗമനകൂടാരത്തിന്റെ പ്രത്യേക വേലകൾ ചെയ്യാൻ ബെസലേലിനെ പ്രാപ്‌തനാക്കാനും അമാനുഷ പ്രവൃത്തികൾ ചെയ്യാൻ ശിംശോനെ ശക്തീകരിക്കാനും വെള്ളത്തിന്മേൽ നടക്കാൻ പത്രോസിനു പ്രാപ്‌തിനൽകാനും യഹോവ ഇതേ ആത്മാവിനെ ഉപയോഗിച്ചു. അതെ, ദൈവാത്മാവിനാൽ അഭിഷേകം പ്രാപിക്കുന്നതും ദൈവാത്മാവ് ഉണ്ടായിരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ആത്മാഭിഷേകം എന്നത് ദൈവാത്മാവിന്റെ സവിശേഷ പ്രവർത്തനങ്ങളിൽ ഒന്നുമാത്രമാണ്. ദൈവമാണ് ആരെ അഭിഷേകം ചെയ്യണമെന്നു തീരുമാനിക്കുന്നത്.
15. പരിശുദ്ധാത്മാവിനാലുള്ള സ്‌നാനം എന്നും ഉണ്ടായിരിക്കുമോ? വിശദീകരിക്കുക.
15 ആദിമ വിശ്വസ്‌ത ദാസരുടെ കാലംമുതൽ പരിശുദ്ധാത്മാവ് ദൈവദാസരിൽ വിവിധ വിധങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ആത്മാഭിഷേകം ആരംഭിച്ചതിന് ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ ആ പ്രവർത്തനം ആരംഭിച്ചെന്നു സാരം. എന്നാൽ ആത്മാഭിഷേകം എന്ന പ്രവർത്തനം ആരംഭിച്ചത് എ.ഡി. 33-ലെ പെന്തെക്കൊസ്‌തിലാണ്. അത് എക്കാലവും തുടരുകയില്ല. അതെ, പരിശുദ്ധാത്മാവിനാലുള്ള സ്‌നാനം ഒരിക്കൽ അവസാനിക്കും. എന്നാൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ഒരിക്കലും അവസാനിക്കുകയില്ല; ദൈവജനത്തിന് അവന്റെ ഹിതം ചെയ്യാൻ കഴിയേണ്ടതിനു നിത്യതയിലുടനീളം അത് അവരിൽ പ്രവർത്തനനിരതമായിരിക്കും.
16. പരിശുദ്ധാത്മാവിന്റെ സഹായത്താൽ ദൈവദാസന്മാർ ഇന്ന് എന്തെല്ലാം ചെയ്യുന്നു?
16 യഹോവയുടെ ആത്മാവിന്റെ സഹായത്താൽ മുഖ്യമായും ഇന്നു ഭൂമിയിൽ ഏതു വേലയാണ് നടന്നുകൊണ്ടിരിക്കുന്നത്? വെളിപാട് 22:17 അതിന് ഉത്തരം നൽകുന്നു: ‘ആത്മാവും മണവാട്ടിയും “വരുക” എന്നു പറയുന്നു. കേൾക്കുന്നവനും “വരുക” എന്നു പറയട്ടെ. ദാഹിക്കുന്ന ഏവനും വരട്ടെ. ഇച്ഛിക്കുന്ന ഏവനും ജീവജലം സൗജന്യമായി വാങ്ങിക്കൊള്ളട്ടെ.’ ദൈവാത്മാവിന്റെ പ്രേരണയാൽ ഇന്നുള്ള ക്രിസ്‌ത്യാനികൾ, ‘ഇച്ഛിക്കുന്ന ഏവർക്കും’ ജീവജലം സ്വീകരിക്കാനുള്ള യഹോവയുടെ ക്ഷണം വെച്ചുനീട്ടുന്നു. ഈ വേലയ്‌ക്ക് നേതൃത്വം നൽകുന്നത് ആത്മാഭിഷിക്ത ക്രിസ്‌ത്യാനികളാണ്. എന്നാൽ വേറെ ആടുകളിൽപ്പെട്ടവരും അവരോടൊപ്പം ഈ ഉദ്യമത്തിൽ പങ്കുകൊള്ളുന്നു. ഒരേ ദൈവാത്മാവാണ് ഈ വേലയിൽ ഇരുകൂട്ടരെയും നയിക്കുന്നത്. യഹോവയ്‌ക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ അടയാളമായി “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്‌നാനമേറ്റവരാണ് അവരെല്ലാം. (മത്താ. 28:19) തങ്ങളിൽ പ്രവർത്തിക്കാൻ ദൈവാത്മാവിനെ അനുവദിക്കുന്നതിനാൽ ജീവിതത്തിൽ ആത്മാവിന്റെ ഫലം പുറപ്പെടുവിക്കാൻ അവർക്കെല്ലാം കഴിയുന്നു. (ഗലാ. 5:22, 23) അഭിഷിക്തരെപ്പോലെ വേറെ ആടുകളും ദൈവാത്മാവിന്റെ സഹായം സ്വീകരിക്കുന്നവരാണ്. വിശുദ്ധിയെക്കുറിച്ചുള്ള യഹോവയുടെ നിലവാരത്തിൽ എത്തിച്ചേരാൻ പരിശുദ്ധാത്മാവിന്റെ സഹായത്താൽ അവർ പരമാവധി യത്‌നിക്കുന്നു.—2 കൊരി. 7:1; വെളി. 7:9, 14.
പരിശുദ്ധാത്മാവിനായി യാചിച്ചുകൊണ്ടിരിക്കുക
17. നമുക്കു ദൈവാത്മാവ് ഉണ്ടെന്ന് എങ്ങനെ തെളിയിക്കാം?
17 ദൈവം നിങ്ങൾക്കായി കരുതിയിരിക്കുന്ന അനന്തജീവൻ സ്വർഗത്തിലായാലും ഭൂമിയിലായാലും നിർമലത കാത്തുസൂക്ഷിച്ച് പ്രതിഫലം നേടാൻവേണ്ട “അസാമാന്യശക്തി” നിങ്ങൾക്കു നൽകാൻ 2 കൊരി. 4:7) രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിൽ തുടരുമ്പോൾ നിങ്ങൾക്കു പരിഹാസം നേരിട്ടേക്കാം. എന്നാൽ ഇക്കാര്യം മനസ്സിൽപ്പിടിക്കുക: “ക്രിസ്‌തുവിന്റെ നാമത്തെപ്രതി നിന്ദിക്കപ്പെടുന്നെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ. മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെമേൽ വസിക്കുന്നുവല്ലോ.”—1 പത്രോ. 4:14.
യഹോവയ്‌ക്കാകും. (18, 19. പരിശുദ്ധാത്മാവിനെ നൽകി യഹോവ നിങ്ങളെ എങ്ങനെ സഹായിക്കും, ഇക്കാര്യത്തിൽ എന്താണ് നിങ്ങളുടെ തീരുമാനം?
18 ആത്മാർഥമായി യാചിക്കുന്നവർക്ക് യഹോവ നൽകുന്ന ദാനമാണ് പരിശുദ്ധാത്മാവ്. അതിന് നിങ്ങളുടെ കഴിവുകളെ മാത്രമല്ല ദൈവസേവനത്തിൽ പരമാവധി ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹത്തെയും വർധിപ്പിക്കാനാകും. “നിങ്ങൾക്ക് ഇച്ഛിക്കാനും പ്രവർത്തിക്കാനും കഴിയേണ്ടതിന് തന്റെ പ്രസാദപ്രകാരം നിങ്ങളിൽ പ്രവർത്തിക്കുന്നതു ദൈവ”മാണ്. പരിശുദ്ധാത്മാവ് എന്ന അമൂല്യദാനത്തോടൊപ്പം “ജീവന്റെ വചനം മുറുകെപ്പിടി”ക്കാനുള്ള ആത്മാർഥമായ ശ്രമവും കൂടിയാകുമ്പോൾ “ഭയത്തോടും വിറയലോടുംകൂടെ (നമ്മുടെ) രക്ഷയ്‌ക്കായി പ്രയത്‌നി”ക്കാൻ നമുക്കാകും.—ഫിലി. 2:12, 13, 15ബി.
19 ദൈവാത്മാവിൽ പൂർണമായി ആശ്രയിച്ചുകൊണ്ട് ദൈവം നിങ്ങൾക്കു നൽകിയിരിക്കുന്ന വേല ഏതായാലും അതിൽ മനസ്സർപ്പിക്കുക, അതിൽ നിപുണരായിത്തീരുക, സഹായത്തിനായി യഹോവയിലേക്കു നോക്കുക. (യാക്കോ. 1:5) ദൈവവചനം മനസ്സിലാക്കാനും ജീവിതപ്രശ്‌നങ്ങളെ നേരിടാനും സുവാർത്ത പ്രസംഗിക്കാനും നിങ്ങൾക്കുവേണ്ട സഹായം അവൻ നൽകും. “ചോദിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾക്കു നൽകപ്പെടും. അന്വേഷിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊണ്ടിരിക്കുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും.” പരിശുദ്ധാത്മാവിനായി യാചിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. (ലൂക്കോ. 11:9, 13) പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു കീഴ്‌പെട്ട പുരാതനകാലത്തെയും ആധുനികകാലത്തെയും വിശ്വസ്‌ത ദാസന്മാരെപ്പോലെയായിരിക്കാൻ കഴിയേണ്ടതിന് യഹോവയോട് യാചിച്ചുകൊണ്ടിരിക്കുക.
വിശദീകരിക്കാമോ?
• മറിയയുടെ ഏതു മനോഭാവം അനുകരിക്കുന്നത് നമുക്ക് അനുഗ്രഹങ്ങൾ കൈവരുത്തും?
• പൗലോസിനെ ദൈവാത്മാവ് വഴിനയിച്ചത് എങ്ങനെ?
• ദൈവാത്മാവ് ഇന്ന് ദൈവത്തിന്റെ ദാസന്മാരെ നയിക്കുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[24-ാം പേജിലെ ചിത്രം]
ദുരാത്മാക്കളുടെ സ്വാധീനത്തെ ചെറുക്കാൻ ദൈവാത്മാവ് പൗലോസിനെ പ്രാപ്‌തനാക്കി
[26-ാം പേജിലെ ചിത്രം]
പരിശുദ്ധാത്മാവ് ഇന്നും ക്രിസ്‌ത്യാനികളെ സഹായിക്കുന്നു, അവരുടെ പ്രത്യാശ ഏതായിരുന്നാലും