വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾ സശ്രദ്ധം വായിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാനാകുമോ എന്നു നോക്കുക:

ശിംശോന്റെ മുടിയാണോ അവന്‌ ശക്തി നൽകിയത്‌?

നാസീർവ്രതൻ എന്ന നിലയിൽ ശിംശോന്‌ യഹോവയുമായി ഉണ്ടായിരുന്ന സവിശേഷ ബന്ധത്തെ കുറിക്കുന്നതായിരുന്നു അവന്റെ തലമുടി. ആ ബന്ധമായിരുന്നു അവന്റെ ശക്തിയുടെ ഉറവിടം, കേവലം തലമുടിയല്ല. ദെലീലാ ശിംശോന്റെ മുടി ക്ഷൗരംചെയ്യിച്ചപ്പോൾ ആ ബന്ധത്തിന്‌ ഉലച്ചിൽതട്ടി.—4/15, പേജ്‌ 9.

അക്ഷരീയ ഹൃദയത്തിന്റെ കാര്യത്തിലെന്നപോലെ ആലങ്കാരിക ഹൃദയത്തിന്റെ ആരോഗ്യത്തിന്‌ ഉപകരിക്കുന്ന മൂന്നുഘടകങ്ങൾ ഏവ?

(1) പോഷണം. അക്ഷരീയ ഹൃദയത്തിന്‌ പോഷണം ആവശ്യമായിരിക്കുന്നതുപോലെ നമുക്ക്‌ ശരിയായ അളവിലുള്ള ആത്മീയ പോഷണം ലഭിക്കണം. (2) വ്യായാമം. ശുശ്രൂഷയിൽ തീക്ഷ്‌ണതയോടെ പങ്കുപറ്റുന്നത്‌ ആലങ്കാരിക ഹൃദയത്തിന്റെ ആരോഗ്യത്തിന്‌ നല്ലതാണ്‌. (3) ചുറ്റുപാടുകൾ. നമ്മുടെ കാര്യത്തിൽ താത്‌പര്യമുള്ള സഹവിശ്വാസികളോടൊപ്പമായിരുന്നാൽ നമുക്ക്‌ മാനസികസമ്മർദം കുറയ്‌ക്കാനാകും.—4/15, പേജ്‌ 16.

ചരമപ്രസംഗത്തിൽ സങ്കീർത്തനം 116:15-ലെ വാക്കുകൾ മരിച്ചയാളിനു ബാധകമാക്കുകയില്ലാത്തത്‌ എന്തുകൊണ്ട്‌?

“തന്റെ ഭക്തന്മാരുടെ മരണം യഹോവെക്കു വിലയേറിയതാകുന്നു” എന്ന്‌ അവിടെ പറയുന്നു. തന്റെ വിശ്വസ്‌ത ദാസർ ഒന്നടങ്കം മരണപ്പെടാൻ യഹോവ അനുവദിക്കില്ല എന്നാണ്‌ അതിനർഥം. തന്റെ ദാസർ കൂട്ടത്തോടെ ഭൂമുഖത്തുനിന്ന്‌ തുടച്ചുനീക്കപ്പെടാൻ യഹോവ അനുവദിക്കില്ല.—5/15, പേജ്‌ 22.

കോൽപോർട്ടർമാർ ആരായിരുന്നു?

പയനിയർമാരെ 1931-നു മുമ്പ്‌ വിളിച്ചിരുന്ന പേരാണ്‌ “കോൽപോർട്ടർമാർ.”—5/15, പേജ്‌ 31.

ദാനീയേൽ 2:44-ലെ ‘ഈ രാജത്വങ്ങൾ’ ആരാണ്‌?

ദാനിയേൽ വിശദീകരിച്ച ലോഹബിംബത്തിന്റെ ഭാഗങ്ങൾ ചിത്രീകരിക്കുന്ന രാജത്വങ്ങൾ അഥവാ ഭരണകൂടങ്ങൾ ആണ്‌ അവ.—6/15, പേജ്‌ 17.

ആംഗ്ലോ-അമേരിക്കൻ ലോകശക്തി ബൈബിൾപ്രവചനത്തിലെ ഏഴാമത്തെ ലോകശക്തിയായത്‌ എപ്പോഴാണ്‌?

ബ്രിട്ടനും ഐക്യനാടുകളും ഒറ്റക്കെട്ടായി സവിശേഷമായ ഒരു വിധത്തിൽ പ്രവർത്തിച്ചുതുടങ്ങിയ ഒന്നാം ലോകമഹായുദ്ധകാലത്ത്‌ ഈ ദ്വിലോകശക്തി അസ്‌തിത്വത്തിൽ വന്നു.—6/15, പേജ്‌ 19.

അർമ്മഗെദ്ദോനിലേക്കു നയിക്കുന്ന സംഭവങ്ങൾ എന്തെല്ലാം?

ലോകഭരണാധികാരികൾ “സമാധാനം, സുരക്ഷിതത്വം” എന്ന ശ്രദ്ധേയമായ പ്രഖ്യാപനം നടത്തും. (1 തെസ്സ. 5:3) ഗവണ്മെന്റുകൾ വ്യാജമതത്തിനെതിരെ തിരിയും. (വെളി. 17:15-18) സത്യാരാധകർക്കു നേരെ ആക്രമണം ഉണ്ടാകും. അപ്പോൾ അന്ത്യം വരും.—7/1, പേജ്‌ 9.

പ്രിയപുത്രനായ യിസ്‌ഹാക്കിനെ യാഗം അർപ്പിക്കാൻ അബ്രാഹാമിനോട്‌ യഹോവ ആവശ്യപ്പെട്ടത്‌ എന്തുകൊണ്ട്‌?

യിസ്‌ഹാക്കിനെ യാഗം അർപ്പിക്കാൻ വാസ്‌തവത്തിൽ ദൈവം അബ്രാഹാമിനെ അനുവദിച്ചില്ലെന്ന കാര്യം പ്രത്യേകം ഓർക്കുക. വലിയ നഷ്ടം സഹിച്ചുകൊണ്ട്‌ ദൈവം തന്റെ പുത്രനായ യേശുവിനെ ബലിയർപ്പിക്കാൻ പോകുന്നതിന്റെ പൂർവവീക്ഷണമായിരുന്നു അത്‌.—7/1, പേജ്‌ 20.