അവരുടെ സമൃദ്ധി ആവശ്യം നിർവഹിച്ചു
അവരുടെ സമൃദ്ധി ആവശ്യം നിർവഹിച്ചു
വർഷം എ.ഡി. 49. പൗലോസ് അപ്പൊസ്‌തലനും അദ്ദേഹത്തിന്റെ സഹകാരിയായ ബർന്നബാസിനും ക്രിസ്‌തീയസഭയുടെ “തൂണുകളായി അറിയപ്പെട്ടിരുന്ന” പത്രോസും യാക്കോബും യോഹന്നാനും ഒരു നിയോഗം നൽകി: വിജാതീയരുടെ ഇടയിൽ പ്രസംഗിക്കവെ ദരിദ്രരായ ക്രിസ്‌ത്യാനികളുടെ കാര്യം അവർ മനസ്സിൽപ്പിടിക്കേണ്ടിയിരുന്നു. (ഗലാ. 2:9, 10) ഈ നിയോഗം അവർ നിവർത്തിച്ചത് എങ്ങനെയാണ്?
ഇക്കാര്യത്തിൽ പൗലോസ് എടുത്ത താത്‌പര്യം അവന്റെ ലേഖനങ്ങളിൽനിന്നു വ്യക്തമാണ്. ഉദാഹരണത്തിന് കൊരിന്തിലെ ക്രിസ്‌ത്യാനികൾക്ക് അവൻ ഇങ്ങനെ എഴുതി: “വിശുദ്ധന്മാർക്കുവേണ്ടിയുള്ള ധനശേഖരണത്തിന്റെ കാര്യത്തിലോ, ഗലാത്യയിലെ സഭകളോടു ഞാൻ നിർദേശിച്ചതുപോലെതന്നെ നിങ്ങളും ചെയ്യുക. ഞാൻ വന്നുകഴിഞ്ഞ് ധനശേഖരണം നടത്തേണ്ടിവരാതിരിക്കാൻ നിങ്ങളിൽ ഓരോരുത്തനും ഓരോ ആഴ്‌ചയുടെയും ഒന്നാം ദിവസം തന്റെ കഴിവനുസരിച്ചുള്ളതു നീക്കിവെക്കണം. ഞാൻ അവിടെ വന്നശേഷം, നിങ്ങൾക്കു സമ്മതരെന്ന് എഴുതിയറിയിക്കുന്ന പുരുഷന്മാരെ, നിങ്ങൾ മനസ്സറിഞ്ഞു നൽകിയ ഈ ദാനവുമായി യെരുശലേമിലേക്ക് അയയ്‌ക്കാം.”—1 കൊരി. 16:1-3.
കൊരിന്ത്യർക്കുള്ള തന്റെ രണ്ടാമത്തെ ലേഖനത്തിൽ പൗലോസ് നിശ്വസ്‌തതയിൽ ആ ശേഖരണത്തിന്റെ ലക്ഷ്യം വീണ്ടും എടുത്തു പറഞ്ഞു. ‘നിങ്ങൾക്ക് ഇപ്പോഴുള്ള സമൃദ്ധി അവരുടെ ആവശ്യം നിർവഹിക്കാൻ ഉപകരിക്കണമെന്നും അങ്ങനെ സമത്വം ഉണ്ടാകണമെന്നും’ ആണ് അവൻ പറഞ്ഞത്.—2 കൊരി. 8:12-15.
എ.ഡി. 56-ഓടെ റോമിലെ ക്രിസ്‌ത്യാനികൾക്ക് പൗലോസ് ലേഖനം എഴുതുമ്പോൾ ഈ ശേഖരണം ഏതാണ്ട് പൂർത്തിയായിരുന്നു. അവൻ പറഞ്ഞു: “വിശുദ്ധന്മാരെ സഹായിക്കാൻ എനിക്കു യെരുശലേമിൽ പോകേണ്ടതുണ്ട്. യെരുശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്ക് സംഭാവന നൽകാൻ മാസിഡോണിയയിലും അഖായയിലും ഉള്ളവർക്കു സന്മനസ്സുണ്ടായി.” (റോമ. 15:25, 26) അധികം വൈകാതെ പൗലോസ് തന്റെ ദൗത്യം പൂർത്തിയാക്കി. അതുകൊണ്ടാണ് യെരുശലേമിൽ തിരികെ എത്തി അവിടെവെച്ച് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ദേശാധിപതിയായ ഫേലിക്‌സിനോട് അവൻ ഇങ്ങനെ പറഞ്ഞത്: “എന്റെ ജനത്തിനു ദാനധർമങ്ങൾ എത്തിച്ചുകൊടുക്കാനും വഴിപാടുകൾ അർപ്പിക്കാനുമായിട്ടാണ് . . . ഞാൻ വന്നത്.”—പ്രവൃ. 24:17.
പൗലോസ് മാസിഡോണിയക്കാരെക്കുറിച്ച് പറഞ്ഞ വാക്കുകളിൽനിന്ന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ മനോഭാവം മനസ്സിലാക്കാം. ‘ദാനം ചെയ്യാനുള്ള പദവിക്കായി അവർ ഞങ്ങളോടു യാചിച്ചുകൊണ്ടിരുന്നു’ എന്ന് അവൻ എഴുതി. ഈ മാതൃക അനുകരിക്കാൻ അവൻ കൊരിന്ത്യരെയും പ്രോത്സാഹിപ്പിച്ചു. അവൻ അവർക്ക് ഇങ്ങനെ എഴുതി: “ഓരോരുത്തനും താൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ; വൈമുഖ്യത്തോടെ അരുത്; നിർബന്ധത്താലും അരുത്. സന്തോഷത്തോടെ കൊടുക്കുന്നവനെയത്രേ ദൈവം സ്‌നേഹിക്കുന്നത്.” ഇത്രയേറെ ഔദാര്യം കാണിക്കാൻ ആ സഭകളെ പ്രേരിപ്പിച്ചത് എന്താണ്? ‘വിശുദ്ധരുടെ ആവശ്യങ്ങൾ വേണ്ടുംവണ്ണം നിറവേറ്റാനുള്ള’ ആഗ്രഹം മാത്രമായിരുന്നില്ല അതിനു പിന്നിൽ ‘ദൈവത്തിന് അനവധിയായ കൃതജ്ഞതാസ്‌തോത്രങ്ങൾ അർപ്പിക്കാനും’ അവർ ആഗ്രഹിച്ചു. (2 കൊരി. 8:4; 9:7, 12) സംഭാവനകൾ നൽകാൻ നമ്മെ പ്രേരിപ്പിക്കുന്നതും ഇത്തരം ആഗ്രഹങ്ങളായിരിക്കാം. നിസ്വാർഥമായ ഇത്തരം മനോഭാവത്തെ യഹോവയാംദൈവം നിശ്ചയമായും അനുഗ്രഹിക്കും. അവന്റെ അനുഗ്രഹം ഒരു വ്യക്തിയെ സമ്പന്നനാക്കുകയും ചെയ്യും.—സദൃ. 10:22.
[9-ാം പേജിലെ ചതുരം]
ലോകവ്യാപക വേലയ്‌ക്കായി ചിലർ സംഭാവന നൽകുന്ന വിധങ്ങൾ
പൗലോസ് അപ്പൊസ്‌തലന്റെ കാലത്തെ സഹോദരങ്ങളെപ്പോലെ ഇന്നും അനേകർ “ലോകവ്യാപക വേലയ്‌ക്കുവേണ്ടിയുള്ള സംഭാവന” എന്ന ലേബലുള്ള സംഭാവനപ്പെട്ടിയിൽ ഇടുന്നതിന് ഒരു തുക നീക്കിവെക്കുകയോ ബജറ്റിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നു. (1 കൊരി. 16:2) ഓരോ മാസവും സഭകൾ ഈ തുക അതാതു രാജ്യത്തുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിലേക്ക് അയച്ചുകൊടുക്കുന്നു. നിങ്ങളുടെ രാജ്യത്തെ യഹോവയുടെ സാക്ഷികളുടെ നിയമാനുസൃത കോർപറേഷന് നേരിട്ടും സംഭാവനകൾ അയയ്‌ക്കാവുന്നതാണ്. a നേരിട്ട് അയയ്‌ക്കാവുന്ന തരം സംഭാവനകളെക്കുറിച്ച് താഴെ പറയുന്നു.
നിരുപാധിക സംഭാവനകൾ
• പണം, ആഭരണങ്ങൾ, വിലയേറിയ മറ്റു സ്വകാര്യവസ്‌തുക്കൾ.
• അവ ഒരു നിരുപാധിക സംഭാവനയാണെന്നു വ്യക്തമായി പ്രസ്‌താവിക്കുന്ന ഒരു കത്തും ഒപ്പം വെക്കണം.
സോപാധികദാന ക്രമീകരണം
• ദാതാവ് ആവശ്യപ്പെടുന്ന പക്ഷം തിരികെ നൽകണം എന്ന വ്യവസ്ഥയിൻകീഴിൽ പണം സംഭാവനയായി സ്വീകരിക്കുന്നതാണ്.
• ഈ വ്യവസ്ഥ വ്യക്തമാക്കുന്ന കത്തും ഒപ്പം വെക്കണം.
ആസൂത്രിത കൊടുക്കൽ b
പണം, ആഭരണങ്ങൾ വിലയേറിയ മറ്റു സ്വകാര്യവസ്‌തുക്കൾ എന്നിവ നൽകുന്നതിനു പുറമേ, ലോകവ്യാപക രാജ്യസേവനത്തിന്റെ പ്രയോജനത്തിനായി സംഭാവനചെയ്യുന്നതിനു വേറെയും മാർഗങ്ങളുണ്ട്. താഴെ കൊടുത്തിരിക്കുന്നവ അതിൽപ്പെടുന്നു. ഇത്തരം സംഭാവന നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ബ്രാഞ്ചോഫീസുമായി ബന്ധപ്പെട്ട്, നിങ്ങളുടെ രാജ്യത്തു ലഭ്യമായ മാർഗങ്ങളെക്കുറിച്ച് ആദ്യംതന്നെ മനസ്സിലാക്കുക. നിയമനടപടികളും നികുതിനിയമങ്ങളും രാജ്യന്തോറും വ്യത്യസ്‌തമായിരുന്നേക്കാം. നികുതിനിയമവും നികുതി ആസൂത്രണവും സംബന്ധിച്ച് നിങ്ങളുടെ അക്കൗണ്ടന്റുമായോ വക്കീലുമായോ ചർച്ചചെയ്യുക.
ഇൻഷ്വറൻസ്: ലൈഫ് ഇൻഷ്വറൻസ് പോളിസിയുടെയോ റിട്ടയർമെന്റ്/പെൻഷൻ പദ്ധതിയുടെയോ ഗുണഭോക്താവായി യഹോവയുടെ സാക്ഷികളുടെ ഒരു നിയമാനുസൃത കോർപറേഷന്റെ പേരു വെക്കാവുന്നതാണ്.
ബാങ്ക് അക്കൗണ്ടുകൾ: പ്രാദേശിക ബാങ്ക് വ്യവസ്ഥകൾക്കു ചേർച്ചയിൽ യഹോവയുടെ സാക്ഷികളുടെ ഒരു നിയമാനുസൃത കോർപറേഷനെ ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ഗുണഭോക്താവാക്കാവുന്നതാണ്. ഒരു ട്രസ്റ്റ് രൂപീകരിച്ച് പെൻഷൻ തുകയുടെ ഗുണഭോക്താവായി ഈ കോർപറേഷനെ നിയമിക്കാനുമാകും. വ്യക്തിയുടെ മരണശേഷം തുക കോർപറേഷനു ലഭിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്.
സ്റ്റോക്കുകളും ബോണ്ടുകളും: സ്റ്റോക്കുകളും ബോണ്ടുകളും യഹോവയുടെ സാക്ഷികളുടെ ഒരു നിയമാനുസൃത കോർപറേഷനു നിരുപാധികദാനമായി നൽകാവുന്നതാണ്. നിയമസാധുതയുള്ള വിൽപ്പത്രത്തിൽ ഗുണഭോക്താവായും ആ കോർപറേഷന്റെ പേര് വെക്കാം.
സ്ഥാവരവസ്‌തുക്കൾ: വിൽക്കാവുന്ന സ്ഥാവരവസ്‌തുക്കൾ ഒരു നിരുപാധികദാനമായിട്ടോ, പുരയിടത്തിന്റെ കാര്യത്തിൽ മരണംവരെ അവിടെ താമസിക്കാൻ കഴിയത്തക്കവിധം ദാതാവിന് ആയുഷ്‌കാല അവകാശം നിലനിറുത്തിക്കൊണ്ടോ ദാനം ചെയ്യാവുന്നതാണ്.
ഗിഫ്‌റ്റ് അന്യൂറ്റി: പണമോ സെക്യൂരിറ്റി നിക്ഷേപങ്ങളോ യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന ഏതെങ്കിലും കോർപ്പറേഷനു കൈമാറുന്ന ക്രമീകരണമാണ് ഗിഫ്‌റ്റ് അന്യൂറ്റി. അതിനു പകരമായി, ദാതാവിനോ അദ്ദേഹം നിർദേശിക്കുന്ന മറ്റാർക്കെങ്കിലുമോ ഒരു നിശ്ചിത തുക വർഷന്തോറും ജീവനാംശമായി ലഭിക്കും. ഗിഫ്‌റ്റ് അന്യൂറ്റി പ്രാബല്യത്തിൽവരുന്ന വർഷം ദാതാവിന് ആദായനികുതിയിൽ ഇളവുലഭിക്കും.
വിൽപ്പത്രങ്ങളും ട്രസ്റ്റുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്‌തുവകകളോ പണമോ മരണാനന്തര അവകാശമായി യഹോവയുടെ സാക്ഷികളുടെ ഒരു നിയമാനുസൃത കോർപറേഷനു നൽകാവുന്നതാണ്. അല്ലെങ്കിൽ ഒരു ട്രസ്റ്റിന്റെ ഗുണഭോക്താവായി ആ കോർപറേഷന്റെ പേരു വെക്കാവുന്നതാണ്. ഈ ക്രമീകരണം വഴി ചില നികുതിയിളവുകൾ ലഭിച്ചേക്കാം.
“ആസൂത്രിത കൊടുക്കൽ” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നതുപോലെ, ഇത്തരത്തിലുള്ള സംഭാവനകൾ പൊതുവെ ദാതാവിന്റെ ഭാഗത്തുനിന്നു കുറെ ആസൂത്രണം ആവശ്യമാക്കിത്തീർക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ആസൂത്രിത കൊടുക്കലിലൂടെ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയെ പിന്തുണയ്‌ക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ, ലോകവ്യാപക രാജ്യസേവനത്തെ പിന്തുണയ്‌ക്കുന്ന ആസൂത്രിത കൊടുക്കൽ (Charitable planning to Benefit Kingdom Service Worldwide) എന്ന ഒരു ലഘുപത്രിക ഇംഗ്ലീഷിലും സ്‌പാനിഷിലും തയ്യാറാക്കിയിട്ടുണ്ട്. c ഇപ്പോൾത്തന്നെയോ അല്ലെങ്കിൽ ഒരു വിൽപ്പത്രം മുഖേനയോ ദാനം നൽകാവുന്ന വിവിധ മാർഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്നതിനുവേണ്ടിയാണ് ഈ ലഘുപത്രിക തയ്യാറാക്കിയിട്ടുള്ളത്. നികുതിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിയമങ്ങൾ നിങ്ങളുടെ രാജ്യത്ത് വ്യത്യാസപ്പെട്ടിരിക്കുമെന്നതിനാൽ ഇതിലെ എല്ലാ വിവരങ്ങളും നിങ്ങൾക്കു ബാധകമല്ലായിരിക്കാം. ഈ ലഘുപത്രിക വായിച്ചശേഷം സ്വന്തം നിയമ/നികുതി ഉപദേശകരുമായി ചർച്ചനടത്തേണ്ടതാണ്. ഇങ്ങനെയുള്ള സംഭാവനകൾ നൽകുകവഴി ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികളുടെ മതപരവും ജനക്ഷേമകരവുമായ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാനും അതേസമയം, നികുതിയിളവുകൾ പരമാവധി ഉപയോഗപ്പെടുത്താനും അനേകർക്ക് കഴിഞ്ഞിട്ടുണ്ട്. നിങ്ങളുടെ രാജ്യത്ത് ഈ ലഘുപത്രിക ലഭ്യമാണെങ്കിൽ അതിനായി സഭാ സെക്രട്ടറിയെ സമീപിക്കുക.
കൂടുതൽ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസുമായി ടെലിഫോണിലൂടെയോ താഴെക്കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ കത്തുമുഖേനയോ ബന്ധപ്പെടുക.
[അടിക്കുറിപ്പുകൾ]
a ഇന്ത്യയിൽ അത് “Jehovah’s Witnesses of India” എന്ന പേരിലായിരിക്കണം.
b അന്തിമതീരുമാനത്തിനുമുമ്പ് ദയവായി ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെടുക.
c “ആസൂത്രിത കൊടുക്കൽ ലഘുലേഖ” അസമിയ, ഇംഗ്ലീഷ്, കന്നട, കൊങ്കണി, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, പഞ്ചാബി, ബംഗാളി, മലയാളം, മറാഠി, മിസോ, ഹിന്ദി എന്നീ ഭാഷകളിൽ വൈകാതെ ലഭ്യമാകും.
Jehovah’s Witnesses of India
Post Box 6440
Yelahanka
Bangalore 560 064
Karnataka
Telephone: (080) 28468072