വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾ സശ്രദ്ധം വായിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാനാകുമോ എന്നു നോക്കുക:

അനിയന്ത്രിതമായ സംസാരം എന്ന തീ കത്താതെ സൂക്ഷിക്കാൻ എങ്ങനെ കഴിയും?

നാം നമ്മുടെ ഹൃദയത്തെ പരിശോധിക്കണം. സഹോദരങ്ങളെ വിമർശനബുദ്ധിയോടെ വീക്ഷിക്കുന്നതിനു പകരം നമ്മുടെ മനോഭാവം വിലയിരുത്തുക. എന്തുകൊണ്ടാണ്‌ നാം ഒരു സഹോദരനെ വിമർശിക്കുന്നതെന്ന്‌ ഗൗരവപൂർവം ചിന്തിക്കുക. നാം അദ്ദേഹത്തെക്കാൾ ശ്രേഷ്‌ഠനാണെന്ന്‌ മറ്റുള്ളവരെ കാണിക്കാനാണോ നാം അങ്ങനെ ചെയ്യുന്നത്‌? വിമർശിക്കുന്നത്‌ സാഹചര്യം കൂടുതൽ വഷളാക്കുകയേ ഉള്ളൂ.—8/15, പേജ്‌ 21.

മനുഷ്യർ ഭൂമിയെ നശിപ്പിക്കാൻ ദൈവം അനുവദിക്കുമോ?

ഭൂമിയെ നശിപ്പിക്കാൻ ദൈവം മനുഷ്യരെ അനുവദിക്കുകയില്ല. യഹോവ ഭൂമിയെ സൃഷ്ടിച്ചത്‌ “വ്യർത്ഥമായിട്ടല്ല” മറിച്ച്‌ “പാർപ്പിന്നത്രേ” എന്ന്‌ ബൈബിൾ ഉറപ്പു തരുന്നു. (യെശയ്യാവു 45:18) ഭൂമിയെ നശിപ്പിക്കാൻ മനുഷ്യരെ അനുവദിക്കുന്നതിനു പകരം, “ഭൂമിയെ നശിപ്പിക്കുന്നവരെ” ദൈവം ‘നശിപ്പിക്കും.’—വെളിപാട്‌ 11:18.—7/1, പേജ്‌ 4.

യഹോവയുടെ ദിവസം വരുന്നതിനുമുമ്പ്‌ എന്തെല്ലാം സംഭവങ്ങൾ അരങ്ങേറും?

“സമാധാനം, സുരക്ഷിതത്വം” എന്ന പ്രഖ്യാപനം ഉണ്ടാകും. രാഷ്‌ട്രങ്ങൾ മഹതിയാം ബാബിലോണിനെ ആക്രമിച്ചു നശിപ്പിക്കും. യഹോവയുടെ ജനത്തിനു നേരെ ആക്രമണം ഉണ്ടാകും. അർമ്മഗെദ്ദോൻ യുദ്ധത്തിനു ശേഷം സാത്താനും ഭൂതങ്ങളും അഗാധത്തിലേക്ക്‌ എറിയപ്പെടും.—9/15, പേജ്‌ 4.

അന്ത്യം വരുന്ന കൃത്യസമയം അറിയാത്തത്‌ നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

അന്ത്യം വരുന്ന കൃത്യദിവസമോ മണിക്കൂറോ അറിയാത്തത്‌ നമ്മുടെ ഹൃദയത്തിലുള്ളത്‌ എന്താണെന്നു വെളിപ്പെടുത്താൻ സഹായിക്കുന്നു; യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനുള്ള അവസരവും നമുക്കു നൽകുന്നു. ആത്മത്യാഗപരമായ ജീവിതം നയിക്കാനും യഹോവയിലും അവന്റെ വചനത്തിലും കൂടുതൽ ആശ്രയിക്കാനും അതു നമ്മെ പ്രേരിപ്പിക്കുന്നു. ആ സമയം അറിയാത്തത്‌, പരിശോധനകളിലൂടെ കടന്നുപോകുമ്പോൾ നമ്മെത്തന്നെ ശുദ്ധീകരിക്കുന്നതിനുള്ള അവസരം പ്രദാനം ചെയ്യുന്നു.—9/15, പേജ്‌ 24-25.

ദൈവനിയമം നമ്മെ സംരക്ഷിക്കുന്നത്‌ എങ്ങനെ?

വിവാഹത്തിനു പുറത്തുള്ള ലൈംഗികബന്ധത്തെ ദൈവനിയമം വിലക്കുന്നു. (എബ്രായർ 13:4) ദമ്പതികൾ ദൈവനിയമം അനുസരിക്കുമ്പോൾ അവർക്ക്‌ കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടും. കൂടാതെ, നല്ലൊരു ചുറ്റുപാടിൽ മക്കളെ വളർത്തിക്കൊണ്ടുവരാനും അവർക്കു കഴിയും. നേരെമറിച്ച്‌, വിവാഹേതര ബന്ധങ്ങൾ മിക്കപ്പോഴും രോഗങ്ങൾക്കും വിവാഹമോചനത്തിനും അക്രമത്തിനും വൈകാരികവ്യഥകൾക്കും ഒക്കെ വഴിതെളിക്കും. ഒറ്റയ്‌ക്ക്‌ മക്കളെ വളർത്തേണ്ട ഗതികേടും അതുമൂലം ഉണ്ടായേക്കാം.—സദൃശവാക്യങ്ങൾ 5:1-9 വായിക്കുക.7/1, പേജ്‌ 16.

വെളിപാട്‌ 1:16, 20-ൽ പറഞ്ഞിരിക്കുന്ന, യേശുവിന്റെ വലങ്കൈയിലെ “ഏഴുനക്ഷത്രങ്ങൾ” ആരെ പ്രതിനിധാനം ചെയ്യുന്നു?

അവ ആത്മാഭിഷിക്തരായ മേൽവിചാരകന്മാരെയാണ്‌ കുറിക്കുന്നതെങ്കിലും തത്ത്വത്തിൽ സഭകളിലെ എല്ലാ മേൽവിചാരകന്മാരെയും പ്രതിനിധാനം ചെയ്യുന്നു.—10/15, പേജ്‌ 14.

ഭൂതസ്വാധീനത്തിൽനിന്ന്‌ രക്ഷപ്പെടാൻ നമുക്ക്‌ എങ്ങനെ കഴിയും?

യഹോവയുടെ അനുഗ്രഹം നേടാൻ ആഗ്രഹിക്കുന്നവരെ തിരുവെഴുത്തുകൾ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “ദൈവത്തിനു കീഴ്‌പെടുവിൻ. പിശാചിനോട്‌ എതിർത്തുനിൽക്കുവിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട്‌ ഓടിപ്പോകും. ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തു വരും.” (യാക്കോബ്‌ 4:7, 8) ഭൂതസ്വാധീനത്തിൽനിന്ന്‌ രക്ഷപ്പെടാൻ യഹോവയാംദൈവം നിങ്ങളെ സഹായിക്കും; അവനു മാത്രമേ അതിനു കഴിയൂ, നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ മാത്രം.—10/1, പേജ്‌ 28.

യെശയ്യാവു 50:4, 5-ൽ പരാമർശിച്ചിരിക്കുന്നപ്രകാരം യേശു താഴ്‌മ പ്രകടിപ്പിച്ചത്‌ എങ്ങനെ?

“ശിഷ്യന്മാരുടെ നാവു”ള്ള ഒരുവൻ ‘പിൻതിരിയില്ല’ എന്ന്‌ ആ വാക്യങ്ങൾ പറയുന്നു. യഹോവ പഠിപ്പിച്ചതെല്ലാം ശ്രദ്ധവെച്ചു കേട്ടുകൊണ്ട്‌ യേശു താഴ്‌മ കാണിച്ചു. യഹോവയിൽനിന്നു പഠിക്കാൻ അത്യുത്സാഹവും മനസ്സൊരുക്കവും ഉള്ളവനായിരുന്നു അവൻ. പാപികളായ മനുഷ്യരോട്‌ യഹോവ താഴ്‌മയോടും കരുണയോടും കൂടെ ഇടപെടുന്നത്‌ അവൻ അടുത്തുനിരീക്ഷിച്ചു.—11/15, പേജ്‌ 11.

സന്തോഷത്തിന്റെ യഥാർഥ ഉറവിടം എന്താണ്‌?

ആഗ്രഹിച്ചതെല്ലാം വാങ്ങിക്കൂട്ടുന്നതിൽനിന്നോ ആഡംബരപൂർണമായ ജീവിതം നയിക്കുന്നതിൽനിന്നോ ലഭിക്കുന്നതല്ല യഥാർഥ സന്തോഷം. “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ” എന്നാണ്‌ യേശു പറഞ്ഞത്‌. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും നമുക്കുള്ളതുകൊണ്ട്‌ അവരെ സഹായിക്കുകയും ചെയ്യുന്നതാണ്‌ യഥാർഥ സന്തോഷവും സംതൃപ്‌തിയും കൈവരുത്തുന്നത്‌.—പ്രവൃത്തികൾ 20:35.—10/1, പേജ്‌ 32.