വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2013 മെയ് 

സുവിശേഷകരെന്ന നമ്മുടെ ഉത്തരവാദിത്വം എങ്ങനെ നിറവേറ്റാമെന്നും നല്ല ആശയവിനിമയം നടത്താനും കുടുംബജീവിതം ആസ്വദിക്കാനും വേണ്ട ഗുണങ്ങൾ എന്തൊക്കെയാണെന്നും ഈ ലക്കം വിശദീകരിക്കും.

സുവിശേഷകന്റെ ധർമം നന്നായി നിറവേറ്റുക

ഇപ്പോൾ ആളുകൾ സുവാർത്ത കേൾക്കേണ്ടത്‌ ജീവത്‌പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? സുവിശേഷകരെന്ന നിലയിൽ നമുക്കെങ്ങനെ നമ്മുടെ ധർമം വിജയകരമായി നിറവേറ്റാം?

നിങ്ങൾ ‘സത്‌പ്രവൃത്തികളിൽ ശുഷ്‌കാന്തിയുള്ളവർ’ ആണോ?

ശുശ്രൂഷയിലെ തീക്ഷ്‌ണതയും നല്ല പെരുമാറ്റവും ആളുകളെ ദൈവത്തിലേക്ക്‌ ആകർഷിക്കുന്നത്‌ എങ്ങനെയെന്ന്‌ ഈ ലേഖനം പറയുന്നു.

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പുരാതനകാലത്ത്‌ ചില കുറ്റവാളികളെ സ്‌തംഭത്തിലോ തൂണിലോ തറച്ച്‌ കൊല്ലുന്ന രീതി പല രാജ്യങ്ങളിലും ഉണ്ടായിരുന്നു. പുരാതന ഇസ്രായേലിലെ കാര്യമോ?

ദാമ്പത്യം ദൃഢബദ്ധമാക്കാൻ നല്ല ആശയവിനിമയം

സന്തുഷ്ട ദാമ്പത്യബന്ധത്തിന്റെ ജീവനാഡിയാണ്‌ നല്ല ആശയവിനിമയം. നന്നായി ആശയവിനിമയം ചെയ്യാൻ നമ്മെ സഹായിക്കുന്ന ഗുണങ്ങളിലേക്ക്‌ ഈ ലേഖനം വിരൽചൂണ്ടുന്നു.

മാതാപിതാക്കളേ, കുട്ടികളേ, സ്‌നേഹത്തോടെ ആശയവിനിമയം ചെയ്യുവിൻ

നല്ല ആശയവിനിമയത്തിന്‌ തടസ്സം നിൽക്കുന്ന സംഗതികൾ ഏതൊക്കെയാണ്‌? അവയെ എങ്ങനെ മറികടക്കാം?

ജീവിതകഥ

അർഥപൂർണമാണ്‌ ഞങ്ങളുടെ ജീവിതം

പട്രീഷ്യയുടെ രണ്ടു മക്കൾക്കും ഒരു അപൂർവ ജനിതകത്തകരാറുണ്ട്‌. കടുത്ത വൈഷമ്യങ്ങളുണ്ടായിട്ടും അവർ ജീവിതത്തിന്‌ അർഥം കണ്ടെത്തിയത്‌ എങ്ങനെയെന്ന്‌ വായിച്ചറിയൂ.

ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്തിക്കൊണ്ട്‌ നിങ്ങളുടെ അവകാശം കാത്തുകൊള്ളുക

ക്രിസ്‌ത്യാനികൾക്കു മുമ്പാകെ വെച്ചിരിക്കുന്ന അവകാശം എന്ത്‌? ഏശാവിന്റെ മുന്നറിയിപ്പിൻ ദൃഷ്ടാന്തത്തിൽനിന്ന്‌ എന്തു പഠിക്കാം?

ചരിത്രസ്മൃതികൾ

അവർ “പരീക്ഷയുടെ നാഴികയിൽ” ഉറച്ചുനിന്നു

ഒന്നാം ലോകമഹായുദ്ധം 1914-ൽ പൊട്ടിപ്പുറപ്പെട്ടതോടെ ബൈബിൾവിദ്യാർഥികളുടെ നിഷ്‌പക്ഷനിലപാട്‌ ലോകശ്രദ്ധയിൽ വരാനിടയായത്‌ എങ്ങനെയെന്ന്‌ വായിക്കുക