വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2013 ജൂണ്‍
യഹോവയുടെ പ്രമുഖഗുണങ്ങൾപോലെ അത്ര കൂടെക്കൂടെ പരാമർശിക്കാത്ത ചില ഗുണങ്ങളോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ ലക്കം.
ജീവിതകഥ
യഹോവയെ അനുസരിച്ചത് എനിക്കു വലിയ അനുഗ്രഹങ്ങൾ കൈവരുത്തി!
എലീസ പിച്ചോളിയുടെ ജീവിതകഥ വായിക്കുക. പ്രതിബന്ധങ്ങളും ത്യാഗങ്ങളും നഷ്ടങ്ങളും സഹിക്കേണ്ടിവന്നെങ്കിലും അവൾ ക്രിയാത്മകമനോഭാവം നിലനിറുത്തി.
യഹോവയുടെ ഗുണങ്ങളോടുള്ള വിലമതിപ്പ് ആഴമുള്ളതാക്കുക
ആർക്കും സമീപിക്കാവുന്നവൻ, പക്ഷപാതമില്ലാത്തവൻ എന്നൊക്കെ പറഞ്ഞാൽ എന്താണ് അർഥം? ഇക്കാര്യത്തിൽ യഹോവ വെച്ച മാതൃക മനസ്സിലാക്കുന്നത് ഈ ഗുണങ്ങൾ ഉള്ളവരായിരിക്കാൻ നമ്മെ സഹായിക്കും.
യഹോവയുടെ ഉദാരമനസ്‌കതയും ന്യായബോധവും വിലമതിക്കുക
ഉദാരമനസ്‌കതയുടെയും ന്യായബോധത്തിന്റെയും തികവുറ്റ മാതൃകയാണ് യഹോവ. അവന്റെ മാതൃകയെക്കുറിച്ചു പഠിക്കുന്നത് ഈ ഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ നമ്മെ സഹായിക്കും.
യഹോവയുടെ വിശ്വസ്‌തതയും ക്ഷമിക്കാനുള്ള മനസ്സും വിലമതിക്കുക
പ്രിയങ്കരങ്ങളായ ഗുണങ്ങളാണ് വിശ്വസ്‌തതയും ക്ഷമിക്കാനുള്ള മനസ്സും. ഒരു യഥാർഥസുഹൃത്തിന്റെ മുഖമുദ്രയുമാണ് അത്. യഹോവയുടെ മാതൃക അനുകരിക്കുന്നത് ഈ ഗുണങ്ങൾ വളർത്തിയെടുക്കാൻ നമ്മെ സഹായിക്കും.
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ബൈബിളിൽ പറഞ്ഞിരിക്കുന്ന ‘ദൈവത്തിന്റെ പുത്രൻമാരും’ ‘തടവിലുള്ള ആത്മാക്കളും’ ആരാണ്?
നിങ്ങളെ മനയാൻ യഹോവയുടെ ശിക്ഷണത്തെ അനുവദിക്കുക
നമ്മെ ‘മനയുന്നവനായ’ യഹോവ ആളുകളെയും രാഷ്‌ട്രങ്ങളെയുംപോലും മനഞ്ഞിട്ടുണ്ട്. ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? അവൻ ഇന്ന് നമ്മെ മനയുമ്പോൾ നമുക്ക് എങ്ങനെ പ്രയോജനം നേടാം?
മൂപ്പന്മാരേ, ‘ക്ഷീണിച്ചിരിക്കുന്നവന്’ നിങ്ങൾ നവോന്മേഷം പകരുമോ?
ക്രിസ്‌തീയമൂപ്പന്മാർ ഇടയസന്ദർശനങ്ങൾക്കായി തയ്യാറാകുന്നത് എങ്ങനെ? ഒരു ആത്മീയദാനം നൽകിക്കൊണ്ട് ക്ഷീണിച്ചും നിരുത്സാഹപ്പെട്ടും ഇരിക്കുന്നവരെ മൂപ്പന്മാർക്ക് പ്രോത്സാഹിപ്പിക്കാനാകും.
നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾ സശ്രദ്ധം വായിച്ചുകാണുമല്ലോ. പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകുമോ എന്നു നോക്കുക.