വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ ഓർമിപ്പിക്കലുകൾ ഹൃദയത്തിന്റെ ആനന്ദമാക്കുക

യഹോവയുടെ ഓർമിപ്പിക്കലുകൾ ഹൃദയത്തിന്റെ ആനന്ദമാക്കുക

“ഞാൻ നിന്റെ സാക്ഷ്യങ്ങളെ (“ഓർമിപ്പിക്കലുകളെ,” NW) ശാശ്വതാവകാശമാക്കിയിരിക്കുന്നു.”സങ്കീ. 119:111.

1. (എ) ബുദ്ധിയുപദേശത്തോടും ഓർമിപ്പിക്കലുകളോടും ആളുകൾ എങ്ങനെയെല്ലാം പ്രതികരിക്കാറുണ്ട്‌, എന്തുകൊണ്ട്‌? (ബി) അഹങ്കാരമുള്ള ഒരു വ്യക്തി ബുദ്ധിയുപദേശത്തെ എങ്ങനെ കാണും?

 നിർദേശങ്ങളോട്‌ ആളുകൾ പല മട്ടിലാണ്‌ പ്രതികരിക്കാറ്‌. അധികാരിയിൽനിന്നുള്ള നിർദേശങ്ങളാണെങ്കിൽ പൊതുവെ ആളുകൾ ഭവ്യതയോടെ സ്വീകരിക്കും. എന്നാൽ തരപ്പടിക്കാരിൽനിന്നോ സ്ഥാനത്തിൽ തന്നെക്കാൾ താഴ്‌ന്നവരിൽനിന്നോ ഉള്ള നിർദേശങ്ങൾ അപ്പാടെ തിരസ്‌കരിക്കുകയും ചെയ്‌തേക്കാം. ശിക്ഷണത്തോടും ബുദ്ധിയുപദേശത്തോടും ഉള്ള ആളുകളുടെ വൈകാരികപ്രതികരണവും ഭിന്നമാണ്‌. ചിലർക്ക്‌ ദുഃഖവും വിഷമവും ലജ്ജയും തോന്നും. മറ്റു ചിലർ മെച്ചപ്പെടാൻ തീരുമാനിച്ചേക്കാം. ഇനിയും ചിലർ അതിനെ ഒരു വെല്ലുവിളിയായി കണ്ടേക്കാം. ആളുകൾ ഇങ്ങനെ പലവിധം പ്രതികരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഉൾപ്പെട്ടിരിക്കുന്ന ഒരു ഘടകം അഹങ്കാരമാണ്‌. നേരാംവണ്ണം ചിന്തിക്കാനുള്ള പ്രാപ്‌തി മന്ദീഭവിപ്പിക്കാൻ അഹംഭാവത്തിന്‌ കഴിയും. ബുദ്ധിയുപദേശം തള്ളിക്കളയുന്നതുനിമിത്തം അങ്ങനെയുള്ളവർക്ക്‌ അതിൽ അടങ്ങിയിരിക്കുന്ന മൂല്യവത്തായ ഉദ്‌ബോധനങ്ങളിൽനിന്ന്‌ പ്രയോജനം നേടാൻ പറ്റാതെ പോകുന്നു.—സദൃ. 16:18.

2. ദൈവവചനത്തിൽനിന്നുള്ള ബുദ്ധിയുപദേശം സത്യക്രിസ്‌ത്യാനികൾ വിലമതിക്കുന്നത്‌ എന്തുകൊണ്ട്‌?

2 എന്നാൽ സത്യക്രിസ്‌ത്യാനികൾ സദുപദേശങ്ങൾ വിലമതിക്കുന്നവരാണ്‌, വിശേഷിച്ചും അത്‌ ദൈവവചനത്തിൽ അധിഷ്‌ഠിതമായിരിക്കുമ്പോൾ. യഹോവ നൽകുന്ന ഓർമിപ്പിക്കലുകൾ നമുക്ക്‌ പലതിലും ഉൾക്കാഴ്‌ച പകരുന്നവയാണ്‌. ഭൗതികത്വം, ലൈംഗികാധാർമികത, മയക്കുമരുന്നുകളുടെ ഉപയോഗം, മദ്യത്തിന്റെ ദുരുപയോഗം എന്നീ കെണികളിൽ പെട്ടുപോകാതിരിക്കാൻ അതു നമ്മെ ഉപദേശിക്കുകയും സഹായിക്കുകയും ചെയ്യുന്നു. (സദൃ. 20:1; 2 കൊരി. 7:1; 1 തെസ്സ. 4:3-5; 1 തിമൊ. 6:6-11) ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ ചെവിക്കൊള്ളുന്നതുകൊണ്ടുള്ള സത്‌ഫലങ്ങൾ നിമിത്തം നമുക്ക്‌ “ഹൃദയാനന്ദം” അനുഭവിക്കാനുമാകുന്നു.—യെശ. 65:14.

3. സങ്കീർത്തനക്കാരന്റെ ഏതു നല്ല മനോഭാവമാണ്‌ അനുകരണീയമായിട്ടുള്ളത്‌?

3 നമ്മുടെ സ്വർഗീയപിതാവുമായുള്ള അനർഘബന്ധം പരിരക്ഷിക്കുന്നതിന്‌ നാം അവനിൽനിന്നുവരുന്ന ജ്ഞാനവത്തായ ഉപദേശങ്ങൾ ജീവിതത്തിൽ ഉടനീളം സ്വീകരിച്ച്‌ അനുസരിക്കണം. സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “ഞാൻ നിന്റെ സാക്ഷ്യങ്ങളെ (“ഓർമിപ്പിക്കലുകളെ,” NW) ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.” (സങ്കീ. 119:111) ഈ മനോഭാവമാണ്‌ നമുക്കുള്ളതെങ്കിൽ അത്‌ എത്ര അഭികാമ്യമായിരിക്കും! സങ്കീർത്തനക്കാരനെപ്പോലെ യഹോവയുടെ കല്‌പനകളിൽ നാം പ്രമോദിക്കാറുണ്ടോ? അതോ ചിലപ്പോഴെങ്കിലും അവയെ ഒരു ഭാരമായിട്ടാണോ നാം കാണുന്നത്‌? ഇടയ്‌ക്കൊക്കെ ചില ബുദ്ധിയുപദേശങ്ങൾ നമുക്ക്‌ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായി തോന്നിയേക്കാമെങ്കിലും നാം നിരുത്സാഹിതരാകേണ്ടതില്ല. ദൈവത്തിന്റെ അപരിമേയജ്ഞാനത്തിലുള്ള അചഞ്ചലമായ ആശ്രയം നമുക്ക്‌ വളർത്തിയെടുക്കാനാകും. അതിനുള്ള മൂന്നു വഴികളാണ്‌ നാം കാണാൻ പോകുന്നത്‌.

യഹോവയിൽ ആശ്രയം വളർത്തുക, പ്രാർഥനയിലൂടെ

4. ദാവീദിന്റെ ജീവിതത്തിൽ മാറ്റമില്ലാതെ നിലനിന്ന സംഗതി എന്തായിരുന്നു?

4 ദാവീദുരാജാവിന്റെ ജീവിതം നിരവധി ഏറ്റിറക്കങ്ങളിലൂടെ കടന്നുപോയി. എങ്കിലും അവന്റെ ജീവിതത്തിൽ ചിരസ്ഥായിയായി ഒന്നുണ്ടായിരുന്നു—തന്റെ സ്രഷ്ടാവിലുള്ള അടിയുറച്ച ആശ്രയം. അവൻ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയർത്തുന്നു; എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു.” (സങ്കീ. 25:1, 2) തന്റെ സ്വർഗീയപിതാവിൽ അത്തരമൊരു ആശ്രയം വളർത്തിയെടുക്കാൻ ദാവീദിനെ സഹായിച്ചത്‌ എന്താണ്‌?

5, 6. ദാവീദിന്‌ യഹോവയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച്‌ ദൈവവചനം നമ്മോട്‌ എന്തു പറയുന്നു?

5 പ്രശ്‌നങ്ങളിൽപ്പെട്ടു നട്ടംതിരിയുമ്പോഴാണ്‌ സാധാരണഗതിയിൽ പലരും ദൈവത്തെ വിളിക്കാറ്‌. പണമോ സഹായമോ ആവശ്യമുള്ളപ്പോൾമാത്രമാണ്‌ നിങ്ങളുടെ ഒരു സുഹൃത്തോ ബന്ധുവോ നിങ്ങളെത്തേടിയെത്തുന്നതെങ്കിൽ നിങ്ങൾക്ക്‌ എന്തുതോന്നും? പിന്നെപ്പിന്നെ അയാൾ നിങ്ങളെത്തേടിയെത്തുമ്പോഴേ നിങ്ങൾക്ക്‌ സംശയം തോന്നിത്തുടങ്ങും. എന്നാൽ ദാവീദ്‌ അങ്ങനെയൊരാൾ ആയിരുന്നില്ല. തന്റെ ജീവിതകാലത്തുടനീളം, സന്തോഷത്തിലും സന്താപത്തിലും, ദൈവത്തിലുള്ള വിശ്വാസവും അവനോടുള്ള സ്‌നേഹവും ദാവീദിനുണ്ടായിരുന്നെന്ന്‌ ദൈവവുമായുള്ള അവന്റെ ബന്ധം സാക്ഷ്യപ്പെടുത്തുന്നു.—സങ്കീ. 40:8.

6 യഹോവയ്‌ക്ക്‌ സ്‌തുതിയും നന്ദിയും അർപ്പിച്ചുകൊണ്ടുള്ള അവന്റെ വാക്കുകൾ നോക്കുക: “ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്‌ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.” (സങ്കീ. 8:1) തന്റെ സ്വർഗീയപിതാവുമായി ദാവീദിന്‌ ഉണ്ടായിരുന്ന ആ ഗാഢബന്ധം ഈ വാക്കുകളിൽനിന്ന്‌ നിങ്ങൾക്ക്‌ വായിച്ചെടുക്കാനാകുന്നില്ലേ? ദാവീദ്‌ ദൈവത്തിന്റെ തേജസ്സും മഹത്വവും അത്രമേൽ വിലമതിച്ചതുനിമിത്തം “നാളെല്ലാം” യഹോവയെ വാഴ്‌ത്താൻ അവൻ പ്രചോദിതനായിത്തീർന്നു.—സങ്കീ. 35:28.

7. പ്രാർഥനയിലൂടെ ദൈവവുമായി അടുത്തബന്ധത്തിലേക്കു വരുന്നതിന്റെ പ്രയോജനം എന്ത്‌?

7 യഹോവയിലുള്ള ആശ്രയം വളർത്തിയെടുക്കാൻ ദാവീദിനെപ്പോലെ നാമും യഹോവയുമായി പതിവായി ആശയവിനിമയം നടത്തേണ്ടതുണ്ട്‌. “ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തു വരും” എന്നു ബൈബിൾ പറയുന്നു. (യാക്കോ. 4:8) പ്രാർഥനയിലൂടെ ദൈവവുമായി കൂടുതൽ അടുക്കുന്നത്‌ പരിശുദ്ധാത്മാവ്‌ ലഭിക്കാനുള്ള ഒരു സുപ്രധാനമാർഗം കൂടിയാണ്‌.1 യോഹന്നാൻ 3:22 വായിക്കുക.

8. പ്രാർഥന ആവർത്തനവിരസമാകാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടത്‌ എന്തുകൊണ്ട്‌?

8 എപ്പോൾ പ്രാർഥിച്ചാലും പറഞ്ഞതുതന്നെ പിന്നെയും പറയാനും ഒരേ പദപ്രയോഗങ്ങൾതന്നെ ആവർത്തിക്കാനും നിങ്ങൾ പ്രവണത കാണിക്കുന്നുണ്ടോ? അങ്ങനെയുണ്ടെങ്കിൽ പ്രാർഥിക്കുന്നതിനുമുമ്പ്‌, എന്താണ്‌ നിങ്ങൾ ദൈവത്തോടു പറയാനാഗ്രഹിക്കുന്നത്‌ എന്നു ചിന്തിക്കാൻ ഏതാനും നിമിഷമെടുക്കുക. നമ്മുടെ ഒരു സുഹൃത്തിനോടോ കുടുംബാംഗത്തോടോ സംസാരിക്കുമ്പോഴെല്ലാം ഒരേ സംഗതിതന്നെ, തന്നെയുംപിന്നെയും ഉരുവിടുന്നെങ്കിൽ അദ്ദേഹത്തിന്‌ അത്‌ ഹൃദ്യമായി തോന്നുമോ? പിന്നെപ്പിന്നെ അദ്ദേഹം നമ്മൾ പറയുന്നത്‌ കേൾക്കാൻ കൂട്ടാക്കാതെയായേക്കാം. തന്റെ വിശ്വസ്‌തദാസരിൽപ്പെട്ട ആരുടെയും ആത്മാർഥമായ പ്രാർഥനയ്‌ക്ക്‌ യഹോവ ഒരിക്കലും ചെവിയടച്ചുകളയുകയില്ലെന്നുള്ളത്‌ ശരിയാണ്‌. എന്നുവരികിലും, ദൈവത്തോടുള്ള പ്രാർഥന ഒരു ജല്‌പനംപോലെയാകാതിരിക്കാൻ നാം ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും.

9, 10. (എ) പ്രാർഥനകളിൽ നമുക്ക്‌ എന്തെല്ലാം ഉൾപ്പെടുത്താനാകും? (ബി) ഹൃദയംഗമമായ പ്രാർഥനകൾ അർപ്പിക്കാൻ നമ്മെ എന്തു സഹായിക്കും?

9 ദൈവത്തോട്‌ അടുത്തുചെല്ലാൻ നാം ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ നമ്മുടെ പ്രാർഥനകൾ കേവലം ഉപരിപ്ലവമാകരുതെന്ന്‌ വ്യക്തം. യഹോവയുടെ മുമ്പാകെ നാം എത്രത്തോളം ഹൃദയം പകരുന്നുവോ അത്രത്തോളം നാം അവനോട്‌ അടുക്കുകയും അവനിൽ ആശ്രയംവെക്കുകയും ചെയ്യും. അങ്ങനെയെങ്കിൽ പ്രാർഥനയിൽ നാം ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്‌? ദൈവവചനം ഇങ്ങനെ ഉത്തരം നൽകുന്നു: “ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക.” (ഫിലി. 4:6) ദൈവവുമായുള്ള നമ്മുടെ ബന്ധത്തെയോ ഒരു ദൈവദാസനെന്ന നിലയിലുള്ള നമ്മുടെ ജീവിതത്തെയോ ബാധിക്കുന്ന ഏതു കാര്യവും ഉചിതമായ പ്രാർഥനാവിഷയങ്ങളാണ്‌ എന്നതാണ്‌ വാസ്‌തവം.

10 ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന, വിശ്വസ്‌തരായ സ്‌ത്രീപുരുഷന്മാരുടെ പ്രാർഥനകളിലെ പദങ്ങൾ വിശകലനം ചെയ്യുന്നത്‌ നമ്മെ സഹായിക്കും. (1 ശമൂ. 1:10, 11; പ്രവൃ. 4:24-31) യഹോവയ്‌ക്കുള്ള ഹൃദയസ്‌പർശിയായ പ്രാർഥനകളുടെയും സ്‌തുതിഗീതങ്ങളുടെയും സമാഹാരമാണ്‌ സങ്കീർത്തനങ്ങൾ എന്ന ബൈബിൾപ്പുസ്‌തകം. മനുഷ്യന്റെ സകലവികാരഭാവങ്ങളും, കഠോരവേദനമുതൽ അതിരറ്റ ആനന്ദംവരെ, ഈ പ്രാർഥനകളിലും സ്‌തുതിഗീതങ്ങളിലും തെളിഞ്ഞുകാണാം. വിശ്വസ്‌തരായ ആ ദാസീദാസന്മാരുടെ അത്തരം പ്രാർഥനാവചനങ്ങൾ അപഗ്രഥിക്കുന്നത്‌ യഹോവയ്‌ക്ക്‌ അർഥവത്തായ പ്രാർഥനകൾ അർപ്പിക്കാൻ നമ്മെയും സഹായിക്കും.

ദൈവത്തിന്റെ ഓർമിപ്പിക്കലുകളെക്കുറിച്ച്‌ ധ്യാനിക്കുക

11. ദൈവത്തിൽനിന്നുള്ള ബുദ്ധിയുപദേശങ്ങളെപ്പറ്റി ധ്യാനിക്കേണ്ടത്‌ എന്തുകൊണ്ട്‌?

11 “യഹോവയുടെ സാക്ഷ്യം (“ഓർമിപ്പിക്കലുകൾ,” NW) വിശ്വാസ്യമാകുന്നു; അതു അല്‌പബുദ്ധിയെ ജ്ഞാനിയാക്കുന്നു” എന്ന്‌ ദാവീദ്‌ പ്രസ്‌താവിച്ചു. (സങ്കീ. 19:7) അതെ, അനുഭവപരിചയം കുറവാണെങ്കിലും ദൈവത്തിന്റെ കല്‌പനകൾ അനുസരിച്ചുകൊണ്ട്‌ നമുക്ക്‌ ജ്ഞാനികളായിത്തീരാൻ കഴിയും. എന്നാൽ ചില തിരുവെഴുത്തു ബുദ്ധിയുപദേശങ്ങളിൽനിന്ന്‌ പൂർണപ്രയോജനം നേടണമെങ്കിൽ നാം അവയെക്കുറിച്ചു ധ്യാനിക്കേണ്ടയാവശ്യമുണ്ട്‌. സ്‌കൂളിലോ ജോലിസ്ഥലത്തോ സമ്മർദത്തിന്മധ്യേ നിർമലത പാലിക്കുന്നതിനും രക്തം സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ക്രിസ്‌തീയനിഷ്‌പക്ഷത മുറുകെപ്പിടിക്കുന്നതിനും വസ്‌ത്രധാരണവും ചമയവും സംബന്ധിച്ച ബൈബിൾതത്ത്വങ്ങൾ ബാധകമാക്കുന്നതിനും അതോടുബന്ധപ്പെട്ട ബൈബിൾബുദ്ധിയുപദേശത്തെക്കുറിച്ച്‌ മനനം ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. ഇങ്ങനെയുള്ള വിഷയങ്ങളിൽ ദൈവേഷ്ടം എന്തെന്ന്‌ അറിഞ്ഞിരിക്കുന്നത്‌ തയ്യാറായിരിക്കാൻ നമ്മെ പ്രാപ്‌തരാക്കും. അങ്ങനെയാകുമ്പോൾ, പ്രശ്‌നസാഹചര്യങ്ങൾ ഉയർന്നുവരുന്നപക്ഷം എന്തു ചെയ്യണമെന്ന്‌ നമുക്കു രണ്ടുവട്ടം ആലോചിക്കേണ്ടിവരില്ല. അത്തരം ദീർഘവീക്ഷണവും മുന്നൊരുക്കവും വളരെയധികം ഹൃദയവേദന ഒഴിവാക്കാൻ നമ്മെ സഹായിക്കും.—സദൃ. 15:28.

12. ഏതെല്ലാം ചോദ്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നത്‌ ദൈവത്തിന്റെ ഓർമിപ്പിക്കലുകൾക്ക്‌ ചെവികൊടുക്കാൻ നമ്മെ സഹായിക്കും?

12 ദൈവത്തിന്റെ വാഗ്‌ദാനങ്ങളുടെ സാക്ഷാത്‌കാരത്തിനായി കാത്തിരിക്കവെ, നാം ആത്മീയമായി ഉണർന്നിരിക്കുന്നവരാണെന്ന്‌ നമ്മുടെ ജീവിതരീതി പ്രകടമാക്കുന്നുണ്ടോ? ദൃഷ്ടാന്തത്തിന്‌, മഹതിയാം ബാബിലോൺ പെട്ടെന്നുതന്നെ നശിപ്പിക്കപ്പെടുമെന്ന്‌ നാം യഥാർഥത്തിൽ വിശ്വസിക്കുന്നുണ്ടോ? പറുദീസാഭൂമിയിലെ നിത്യജീവൻപോലുള്ള ഭാവിയനുഗ്രഹങ്ങളും പുനരുത്ഥാനപ്രത്യാശയും, അവയെക്കുറിച്ച്‌ ആദ്യം കേട്ടപ്പോൾ തോന്നിയ അതേ വികാരങ്ങളോടെ ഇപ്പോഴും മനസ്സിൽ മിഴിവാർന്നു നിൽക്കുന്നുണ്ടോ? ശുശ്രൂഷയിലെ തീക്ഷ്‌ണത നാം കെടാതെ കാക്കുന്നുണ്ടോ? അതോ അതിനെ പിന്നിലാക്കാൻ നാം വ്യക്തിപരമായ കാര്യങ്ങളെ അനുവദിക്കുകയാണോ? യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണം, അവന്റെ പരമാധികാരത്തിന്റെ സംസ്ഥാപനം തുടങ്ങിയ വിഷയങ്ങൾ നമ്മുടെ മനസ്സിൽ ഇപ്പോഴും പ്രധാനപ്പെട്ടവതന്നെയാണോ? ഇങ്ങനെയുള്ള ചോദ്യങ്ങളെക്കുറിച്ച്‌ മനസ്സിരുത്തി ചിന്തിക്കുന്നത്‌ ദൈവത്തിന്റെ ‘ഓർമിപ്പിക്കലുകൾക്ക്‌’ ചെവികൊടുക്കാനും സങ്കീർത്തനക്കാരനെപ്പോലെ അവയെ ‘ശാശ്വതാവകാശമായി’ വീക്ഷിക്കാനും നമ്മെ സഹായിക്കും.—സങ്കീ. 119:111, NW.

13. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ ചില കാര്യങ്ങൾ മനസ്സിലാക്കാൻ പ്രയാസമായിരുന്നത്‌ എന്തുകൊണ്ട്‌? ഉദാഹരിക്കുക.

13 ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ നമുക്ക്‌ ഇപ്പോൾ പൂർണമായി മനസ്സിലാകാതിരുന്നേക്കാം. അവ വ്യക്തമാക്കാനുള്ള യഹോവയുടെ സമയം ഇനിയും ആയിട്ടില്ല എന്നതാണ്‌ അതിന്റെ കാരണം. താൻ പീഡനം സഹിച്ച്‌ മരിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ യേശു തന്റെ അപ്പൊസ്‌തലന്മാരോട്‌ പല തവണ പറയുകയുണ്ടായി. (മത്തായി 12:40; 16:21 വായിക്കുക.) എന്നാൽ അവൻ പറഞ്ഞതിന്റെ അർഥം അപ്പൊസ്‌തലന്മാർക്ക്‌ മനസ്സിലായില്ല. മരണത്തിനും പുനരുത്ഥാനത്തിനും ശേഷം യേശു ജഡശരീരമെടുത്ത്‌ ശിഷ്യന്മാരിൽ പലർക്കും പ്രത്യക്ഷനാകുകയും ‘തിരുവെഴുത്തുകളുടെ അർഥം ഗ്രഹിക്കേണ്ടതിന്‌ അവരുടെ മനസ്സുകൾ തുറക്കുകയും’ ചെയ്‌തശേഷം മാത്രമാണ്‌ അവൻ പറഞ്ഞതിന്റെ അർഥം അവർക്ക്‌ മനസ്സിലായത്‌. (ലൂക്കോ. 24:44-46; പ്രവൃ. 1:3) അതുപോലെ, എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ ക്രിസ്‌തുവിന്റെ അനുഗാമികളുടെമേൽ പരിശുദ്ധാത്മാഭിഷേകം നടക്കുന്നതുവരെ, ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിക്കപ്പെടേണ്ട ഒന്നാണെന്ന വസ്‌തുത അവർ ഗ്രഹിച്ചിരുന്നില്ല.—പ്രവൃ. 1:6-8.

14. അന്ത്യകാലത്തെക്കുറിച്ച്‌ നിരവധി തെറ്റായ ധാരണകൾ ഉണ്ടായിരുന്നെങ്കിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മിക്ക സഹോദരങ്ങളും എന്തു നല്ല മാതൃകവെച്ചു?

14 സമാനമായി, 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സത്യക്രിസ്‌ത്യാനികൾക്ക്‌ ‘അന്ത്യകാലം’ സംബന്ധിച്ച്‌ തെറ്റായ പല പ്രതീക്ഷകളുമുണ്ടായിരുന്നു. (2 തിമൊ. 3:1) ഉദാഹരണത്തിന്‌, 1914-ൽ ചിലർ ചിന്തിച്ചിരുന്നത്‌, തങ്ങൾ ഉടൻതന്നെ സ്വർഗത്തിലേക്ക്‌ എടുക്കപ്പെടും എന്നാണ്‌. അവരുടെ പ്രതീക്ഷകൾക്ക്‌ അനുസരിച്ച്‌ കാര്യങ്ങൾ നടക്കാതെ വന്നപ്പോൾ അവർ തിരുവെഴുത്തുകൾ ആത്മാർഥമായി പുനഃപരിശോധിച്ചു. ഫലമോ? ബൃഹത്തായ ഒരു പ്രസംഗവേല ഇനിയും നടക്കേണ്ടതുണ്ട്‌ എന്ന്‌ അവർക്ക്‌ വ്യക്തമായി. (മർക്കോ. 13:10) അങ്ങനെ 1922-ൽ, അന്നു പ്രസംഗവേലയ്‌ക്ക്‌ നേതൃത്വം കൊടുത്തിരുന്ന ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ സഹോദരൻ യു.എസ്‌.എ.-യിലെ ഒഹായോയിലുള്ള സീഡാർ പോയിന്റിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽ സദസ്യരെ ഇങ്ങനെ ആഹ്വാനം ചെയ്‌തു: “ഇതാ, രാജാവു വാഴുന്നു! നിങ്ങൾ അവന്റെ പരസ്യപ്രചാരകരാണ്‌. അതുകൊണ്ട്‌, രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ.” അന്നുമുതൽ ഇന്നോളം, “രാജ്യത്തെക്കുറിച്ചുള്ള സുവിശേഷം” ഘോഷിക്കുന്നത്‌ യഹോവയുടെ ആധുനികകാലദാസരുടെ മുഖമുദ്രയായിത്തീർന്നിരിക്കുന്നു.—മത്താ. 4:23; 24:14.

15. ദൈവം തന്റെ ജനത്തോട്‌ ഇടപെട്ടിരിക്കുന്ന വിധത്തെക്കുറിച്ച്‌ ധ്യാനിക്കുന്നതുകൊണ്ട്‌ നമുക്ക്‌ എന്തു പ്രയോജനമുണ്ട്‌

15 മുൻകാലങ്ങളിലും ഇക്കാലത്തും യഹോവ തന്റെ ജനത്തോട്‌ ഇടപെട്ടിട്ടുള്ള അത്ഭുതകരമായ വിധങ്ങളെക്കുറിച്ച്‌ നാം ധ്യാനിക്കണം. ഭാവിയിലേക്കുള്ള തന്റെ ഹിതവും ഉദ്ദേശ്യവും നിറവേറ്റാനുള്ള യഹോവയുടെ പ്രാപ്‌തി സംബന്ധിച്ച്‌ ഒന്നുകൂടി ഉറച്ച ബോധ്യം നേടാൻ അതുവഴി നമുക്കാകും. ഇനി നിവൃത്തിയേറാനുള്ള പ്രവചനങ്ങൾ നമ്മുടെ മനസ്സിലും ഹൃദയത്തിലും സജീവമായി നിലനിറുത്താനും അവ നിശ്ചയമായും നിവൃത്തിയേറുമെന്ന്‌ ഉറപ്പുണ്ടായിരിക്കാനും അത്തരം വിചിന്തനം നമ്മെ സഹായിക്കും.

നമ്മുടെ ആരാധനയുടെ ഭാഗമായ പ്രവർത്തനങ്ങൾവഴി ദൈവത്തിലുള്ള ആശ്രയം വളർത്തുക

16. ശുശ്രൂഷയിൽ സജീവമായി തുടരുന്നതിലൂടെ നമുക്ക്‌ ലഭിക്കുന്ന അനുഗ്രഹങ്ങളേവ?

16 നമ്മുടെ ദൈവമായ യഹോവ വീര്യവാനും കർമനിരതനും ആയ ഒരു ദൈവമാണ്‌. “സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു?” എന്ന്‌ സങ്കീർത്തനക്കാരൻ ചോദിച്ചു. “നിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു” എന്നും അവൻ പറഞ്ഞു. (സങ്കീ. 89:8, 13) യഹോവ കർമനിരതൻ ആയതുകൊണ്ടുതന്നെ, രാജ്യതാത്‌പര്യങ്ങളെ ഉന്നമിപ്പിക്കാൻ നാം ചെയ്യുന്ന ശ്രമങ്ങളെ അവൻ വിലമതിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. പുരുഷന്മാരോ സ്‌ത്രീകളോ ചെറുപ്പക്കാരോ പ്രായമായവരോ ആകട്ടെ തന്റെ ദാസർ ആരും “വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല” എന്നത്‌ അവൻ നിരീക്ഷിക്കുന്നുണ്ട്‌. (സദൃ. 31:27) ദിവ്യാധിപത്യപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുമ്പോൾ നാം സ്രഷ്ടാവിനെ അനുകരിക്കുകയാണ്‌. യഹോവയെ മുഴുഹൃദയത്തോടെ സേവിക്കുന്നത്‌ വ്യക്തിപരമായി നമുക്ക്‌ നിരവധി പ്രയോജനങ്ങൾ കൈവരുത്തും. ഒപ്പം, യഹോവ സംപ്രീതനാകുകയും നമ്മുടെ ശുശ്രൂഷയെ അനുഗ്രഹിക്കുകയും ചെയ്യും.സങ്കീർത്തനം 62:12 വായിക്കുക.

17, 18. യഹോവയുടെ നിർദേശങ്ങൾ അനുസരിക്കുമ്പോൾ നമുക്ക്‌ അവനിലുള്ള ആശ്രയം ബലിഷ്‌ഠമാകുന്നത്‌ എങ്ങനെ? ഒരു ഉദാഹരണം നൽകുക.

17 വിശ്വാസത്തോടെയുള്ള പ്രവൃത്തികൾ യഹോവയിൽ ശക്തമായ ആശ്രയംവെക്കുന്നതിന്‌ നമ്മെ സഹായിക്കുന്നത്‌ എങ്ങനെയാണ്‌? ഇസ്രായേല്യർ വാഗ്‌ദത്തദേശത്തേക്ക്‌ പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള തിരുവെഴുത്തു വിവരണം നമുക്കു നോക്കാം. നിയമപെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാരോട്‌ നേരെ യോർദാൻ നദിയിലേക്ക്‌ നടന്നിറങ്ങാൻ യഹോവ നിർദേശിച്ചിരുന്നു. എന്നിരുന്നാലും, ജനം അടുത്തുവന്നപ്പോൾ കണ്ടത്‌ നദി കരകവിഞ്ഞൊഴുകുന്നതാണ്‌. അവർ എന്തു ചെയ്യുമായിരുന്നു? നദീതീരത്ത്‌ പാളയമടിച്ച്‌ പ്രളയജലം ഇറങ്ങുന്നതുവരെ ആഴ്‌ചകളോളം കാത്തിരിക്കുമായിരുന്നോ? ഇല്ല, അവർ യഹോവയിൽ പൂർണമായി ആശ്രയിച്ച്‌ അവൻ പറഞ്ഞതുപോലെതന്നെ ചെയ്‌തു. എന്തായിരുന്നു ഫലം? വിവരണം ഇങ്ങനെ പറയുന്നു: “പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോൾ മേൽവെള്ളത്തിന്റെ ഒഴുക്കു നിന്നു; . . . ജനം യെരീഹോവിന്നു നേരെ മറുകര കടന്നു. യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽ ഉണങ്ങിയ നിലത്തു ഉറെച്ചുനിന്നു; യിസ്രായേൽജനമൊക്കെയും യോർദ്ദാൻ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി.” (യോശു. 3:12-17) കുതിച്ചൊഴുകിക്കൊണ്ടിരുന്ന പ്രളയജലം ചിറകെട്ടിയപോലെ നിന്നു! ആ കാഴ്‌ച ഇസ്രായേല്യരെ കോരിത്തരിപ്പിച്ചിരിക്കണം. യഹോവയുടെ മാർഗനിർദേശങ്ങളിൽ ആശ്രയിച്ചതുനിമിത്തം ഇസ്രായേല്യർക്ക്‌ യഹോവയിൽ ഉണ്ടായിരുന്ന വിശ്വാസം ശക്തിപ്പെടാൻ ഇടയായി.

യോശുവയുടെ കാലത്തെ ദൈവജനത്തെപ്പോലെ നിങ്ങളും യഹോവയിൽ ആശ്രയം പ്രകടമാക്കുമോ? (17, 18 ഖണ്ഡികകൾ കാണുക)

18 ഇന്ന്‌ യഹോവ തന്റെ ജനത്തിനുവേണ്ടി ഇതുപോലുള്ള അത്ഭുതങ്ങൾ പ്രവർത്തിക്കുന്നില്ല എന്നത്‌ ശരിയാണ്‌. എന്നാൽ അവർ വിശ്വാസത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങളെ അവൻ അനുഗ്രഹിക്കുന്നുണ്ട്‌. ലോകവ്യാപകമായി രാജ്യസന്ദേശം ഘോഷിക്കുകയെന്ന നിയമിതവേല നിറവേറ്റാൻ തന്റെ പ്രവർത്തനനിരതമായ ശക്തി നൽകിക്കൊണ്ട്‌ യഹോവ അവരെ ബലപ്പെടുത്തുന്നു. യഹോവയുടെ സാക്ഷികളിൽ പ്രമുഖനായ, പുനരുത്ഥാനം പ്രാപിച്ച ക്രിസ്‌തുയേശു, ഈ സുപ്രധാനവേലയിൽ തന്റെ ശിഷ്യന്മാരെ പിന്തുണയ്‌ക്കുമെന്ന്‌ ഉറപ്പുനൽകിയിട്ടുമുണ്ട്‌: “ആകയാൽ നിങ്ങൾ പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ. . . . ഞാനോ യുഗസമാപ്‌തിയോളം എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്‌.” (മത്താ. 28:19, 20) അപരിചിതരോട്‌ സംസാരിക്കുന്നതിന്‌, മുമ്പ്‌ ലജ്ജയോ പേടിയോ ഉള്ളവരായിരുന്നു സാക്ഷികളിൽ അനേകരും. എന്നാൽ അതിനുള്ള ധൈര്യം ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ തങ്ങൾക്ക്‌ നൽകിയിരിക്കുന്നതായി സ്വന്തം അനുഭവത്തിൽനിന്ന്‌ അവർ സാക്ഷ്യപ്പെടുത്തുന്നു.സങ്കീർത്തനം 119:46; 2 കൊരിന്ത്യർ 4:7 വായിക്കുക.

19. പരിമിതികളുണ്ടെങ്കിലും ഏതു കാര്യത്തിൽ നമുക്ക്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയും?

19 ചില സഹോദരങ്ങൾ രോഗമോ പ്രായാധിക്യമോ മൂലം വളരെയേറെ പരിമിതികൾ ഉള്ളവരാണ്‌. എന്നിരുന്നാലും, “മനസ്സലിവുള്ള പിതാവും സർവാശ്വാസത്തിന്റെയും ദൈവ”വും ആയവൻ ഓരോ ക്രിസ്‌ത്യാനിയുടെയും സാഹചര്യങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന്‌ അവർക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. (2 കൊരി. 1:3) രാജ്യതാത്‌പര്യങ്ങൾക്കുവേണ്ടി നാം ചെയ്യുന്നതെല്ലാം യഹോവ വിലമതിക്കുന്നു. കഴിവിന്റെ പരമാവധി നാം പ്രവർത്തിക്കുമ്പോൾത്തന്നെ, ക്രിസ്‌തുവിന്റെ മറുവിലയിലുള്ള നമ്മുടെ വിശ്വാസത്തിലാണ്‌ നമ്മുടെ രക്ഷ മുഖ്യമായും ആശ്രയിച്ചിരിക്കുന്നതെന്ന കാര്യം നാം മനസ്സിൽപ്പിടിക്കണം.—എബ്രാ. 10:39.

20, 21. യഹോവയിൽ ആശ്രയം അർപ്പിക്കാൻ കഴിയുന്ന ചില വിധങ്ങളേവ?

20 നമ്മുടെ സമയവും ഊർജവും ഭൗതികാസ്‌തികളും ദൈവസേവനത്തിൽ കഴിയുന്നത്ര ചെലവിടുന്നത്‌ നമ്മുടെ ആരാധനയിൽ ഉൾപ്പെടുന്നു. അതെ, മുഴുഹൃദയത്തോടെ “സുവിശേഷകന്റെ വേല” ചെയ്യാൻ നാം ആഗ്രഹിക്കുന്നു. (2 തിമൊ. 4:5) ‘സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്താൻ’ അതു മറ്റുള്ളവരെ സഹായിക്കുമെന്നതിനാൽ അങ്ങനെ ചെയ്യാൻ നമുക്കു സന്തോഷമേയുള്ളൂ. (1 തിമൊ. 2:4) യഹോവയെ മഹത്ത്വപ്പെടുത്തുകയും സ്‌തുതിക്കുകയും ചെയ്യുന്നത്‌ നമ്മെ ആത്മീയമായി സമ്പന്നരാക്കുന്നു. (സദൃ. 10:22) നമ്മുടെ സ്രഷ്ടാവുമായി അഭേദ്യമായ ഒരു ബന്ധം രൂപപ്പെടുത്താൻ അത്‌ നമ്മെ സഹായിക്കുകയും ചെയ്യും.—റോമ. 8:35-39.

21 നാം മുമ്പു ചർച്ചചെയ്‌തതുപോലെ മാർഗദർശനത്തിനായി യഹോവയിൽ ആശ്രയിക്കുന്നത്‌ യാന്ത്രികമായി സംഭവിക്കുന്ന ഒന്നല്ല. അത്തരം ആശ്രയം വളർത്തിയെടുക്കാൻ നാം പ്രയത്‌നിക്കേണ്ടതുണ്ട്‌. അതുകൊണ്ട്‌ പ്രാർഥനയിലൂടെ യഹോവയിൽ ആശ്രയിക്കുക. യഹോവ മുൻകാലങ്ങളിൽ തന്റെ ഹിതം നിറവേറ്റിയതും ഭാവിയിൽ അത്‌ നിറവേറ്റാൻ പോകുന്നതും എങ്ങനെയെന്ന്‌ ചിന്തിക്കുക. നമ്മുടെ ആരാധനയുടെ ഭാഗമായ പ്രവർത്തനങ്ങൾവഴി തുടർന്നും യഹോവയിൽ ആശ്രയമർപ്പിക്കുക. യഹോവയുടെ ഓർമിപ്പിക്കലുകൾ എന്നേക്കും നിലനിൽക്കുന്നവയാണ്‌. അവ ചെവിക്കൊള്ളുന്നപക്ഷം എന്നേക്കും ജീവിക്കാൻ നിങ്ങൾക്കും കഴിയും.