വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നിന്‍റെ രാജ്യം വരേണമേ”—ഇനിയെത്ര നാൾ?

“നിന്‍റെ രാജ്യം വരേണമേ”—ഇനിയെത്ര നാൾ?

“ഇവ​യെല്ലാം നിങ്ങൾ കാണു​മ്പോൾ അവൻ അടുത്ത്‌, വാതിൽക്കൽ എത്തി​യിരി​ക്കു​ന്നെന്നു മനസ്സി​ലാക്കി​ക്കൊ​ള്ളുക.”—മത്താ. 24:33.

1, 2. (എ) നമ്മുടെ കാഴ്‌ചയെ എന്തു സ്വാധീ​നി​ച്ചേക്കാം? (ബി) ദൈവരാജ്യത്തോടുള്ള ബന്ധത്തിൽ നമുക്ക് എന്ത് ഉറപ്പുള്ള​വരായി​രിക്കാനാ​കും?

ഒരു സംഭവ​ത്തിന്‌ ദൃക്‌സാക്ഷികളായവർ മിക്കപ്പോ​ഴും അതിന്‍റെ വിശദാം​ശങ്ങൾ ഓർക്കു​ന്നത്‌ വ്യത്യ​സ്‌ത വിധത്തി​ലാ​യിരി​ക്കും എന്ന് നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടുണ്ടാ​കും. അതു​പോലെ, രോ​ഗനിർണയ​ത്തിനു ശേഷം ഡോ​ക്‌ടർ പറഞ്ഞത്‌ എന്താ​ണെന്ന് കൃത്യമായി ഓർത്തെടു​ക്കാൻ ചിലർക്ക് ബുദ്ധിമു​ട്ടായി​രു​ന്നേക്കാം. മറ്റു ചിലർക്കാ​കട്ടെ തൊ​ട്ടടു​ത്തിരി​ക്കുന്ന താക്കോ​ലോ കണ്ണട​യോപോ​ലും പെട്ടെന്ന് കണ്ണിൽപ്പെ​ട്ടെന്നു​വരില്ല. ഇങ്ങനെ, ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടാ​ത്തതും മറന്നു​പോ​കു​ന്നതും മറ്റെ​ന്തെങ്കി​ലും കാര്യ​ത്തിൽ ആമഗ്നരാ​യിപ്പോ​കുന്നതു​കൊ​ണ്ടാണ്‌. ഗവേഷകർ ഇത്തരം സാഹചര്യ​ങ്ങളെ അന്ധത​യുടെ ഒരു വകഭേദ​മായി കണക്കാ​ക്കുന്നു. സാധാ​രണഗതി​യിൽ നമ്മുടെ തലച്ചോ​റിന്‌ ഒരു സമയത്ത്‌ ഒരു കാര്യ​ത്തിൽ ശ്രദ്ധ കേന്ദ്രീ​കരി​ക്കാനേ കഴിയാ​റുള്ളൂ.

2 ലോ​കസംഭ​വങ്ങളോ​ടുള്ള ബന്ധത്തിൽ സമാ​നമായ ഒരു ‘അന്ധത’ അനേകം ആളുകളെ പിടികൂ​ടിയി​രി​ക്കുന്നു. 1914-നു ശേഷം ലോക​ത്തിന്‌ അടി​മുടി മാറ്റം സംഭ​വിച്ചി​രി​ക്കുന്നു എന്ന് അവർ അംഗീക​രിച്ചേക്കാ​മെങ്കി​ലും ഈ സംഭവങ്ങ​ളുടെ യഥാർഥപൊ​രുൾ അവർ ഗ്രഹിക്കു​ന്നില്ല. യേശു 1914-ൽ സ്വർഗത്തിൽ രാജാ​വായി സ്ഥാനാ​രോ​ഹണം ചെയ്‌ത​പ്പോൾ ഒരർഥത്തിൽ ദൈവരാ​ജ്യം വന്നു എന്ന് ബൈബിൾ വിദ്യാർഥികൾ എന്ന നിലയിൽ നാം മനസ്സി​ലാ​ക്കുന്നു. എന്നി​രുന്നാ​ലും “നിന്‍റെ രാജ്യം വരേണമേ. നിന്‍റെ ഇഷ്ടം സ്വർഗത്തി​ലെ​പ്പോലെ ഭൂമിയി​ലും ആകേണമേ” എന്ന പ്രാർഥനയ്‌ക്കുള്ള ഉത്തര​ത്തിന്‌ അതിലും അധികം അർഥവ്യാ​പ്‌തി​യുള്ള​തായി നമുക്ക് അറിയാം. (മത്താ. 6:10) വ്യക്തമാ​യും ഇന്നത്തെ ദുഷ്ടവ്യ​വസ്ഥി​തി​യുടെ അന്ത്യവും അതിൽ ഉൾപ്പെട്ടി​ട്ടുണ്ട്. അങ്ങനെ സംഭവി​ക്കു​മ്പോൾ മാത്ര​മാണ്‌ ദൈവത്തിന്‍റെ ഇഷ്ടം സ്വർഗത്തി​ലെ​പ്പോലെ ഭൂമിയി​ലും ചെയ്യ​പ്പെടാൻ കളമൊ​രുങ്ങു​ന്നത്‌.

3. ദൈവ​വചനം പഠി​ക്കുന്ന​തു​കൊണ്ട് നമുക്ക് എന്തു നേട്ട​മാണു​ള്ളത്‌?

 3 നാം ദൈവ​വചനം പതി​വായി പഠി​ക്കുന്ന​തു​കൊണ്ട് ബൈ​ബിൾപ്രവ​ചനങ്ങൾ ഇന്ന് നിവൃത്തിയേറുന്നത്‌ നമുക്ക് തിരി​ച്ചറി​യാനാ​കുന്നു. എന്നാൽ ആളുകൾ പൊ​തുവെ അതേക്കു​റിച്ച് ബോ​ധവാ​ന്മാരല്ല. അനുദി​നജീവി​തകാര്യാ​ദി​കളിൽ മുഴുകി​പ്പോ​യിരി​ക്കുന്നതി​നാൽ, 1914 മുതൽ ക്രി​സ്‌തു രാജാ​വാ​ണെന്നും പെട്ടെന്നു​തന്നെ അവൻ ദിവ്യ​ന്യായ​വിധി നടപ്പി​ലാ​ക്കു​മെന്നും ചൂണ്ടി​ക്കാണി​ക്കുന്ന സുവ്യ​ക്തമായ തെളി​വു​കൾക്ക് അവർ ശ്രദ്ധ നൽകു​ന്നില്ല. എന്നി​രുന്നാ​ലും നിങ്ങ​ളോടു​തന്നെ ഇങ്ങനെ ചോദി​ക്കുക: പതിറ്റാ​ണ്ടുക​ളായി ദൈവത്തെ സേവി​ച്ചു​വരുന്ന ഒരു വ്യക്തി​യാണ്‌ നിങ്ങ​ളെങ്കിൽ, നാം ജീവി​ക്കുന്ന കാലത്തിന്‍റെ പ്രാധാ​ന്യം സംബ​ന്ധിച്ച് വർഷ​ങ്ങൾക്കു മുമ്പു​ണ്ടായി​രുന്ന അതേ ബോധ്യ​വും അടിയ​ന്തിര​തയും ഇന്നും നിങ്ങൾക്കു​ണ്ടോ? ഇനി, അടുത്തകാ​ലത്ത്‌ സാക്ഷി​യായി​ത്തീർന്ന ഒരാ​ളാണ്‌ നിങ്ങ​ളെങ്കിൽ, ജീവി​തത്തിൽ നിങ്ങൾ ശ്രദ്ധയൂ​ന്നിയി​രിക്കു​ന്നത്‌ എന്തി​ലാണ്‌? നമ്മുടെ പ്രതി​കരണം എന്തുത​ന്നെയായി​രുന്നാ​ലും, ദൈവത്തിന്‍റെ അഭിഷി​ക്തരാ​ജാവ്‌ ഭൂമി​യിൽ ദി​വ്യേഷ്ടം പൂർണ​മായി നടപ്പിലാ​ക്കാൻ ആവശ്യ​മായ സകല നടപടി​കളും സത്വരം സ്വീക​രിക്കു​മെന്ന് നമുക്ക് ഉറപ്പുണ്ടാ​യിരി​ക്കാനാ​കും. എന്തു​കൊണ്ട്? മൂന്ന് പ്രധാ​നപ്പെട്ട കാരണങ്ങൾ നമുക്ക് ഇപ്പോൾ പരി​ശോധി​ക്കാം.

കുതിരക്കാരുടെ രംഗപ്രവേശം

4, 5. (എ) 1914 മുതൽ ഇന്നോളം യേശു എന്തു ചെയ്‌തിരി​ക്കുന്നു? (ലേഖനാ​രംഭ​ത്തിലെ ചിത്രം കാണുക.) (ബി) മൂന്ന് കുതി​രക്കാ​രുടെ സവാരി എന്തിനെ പ്രതീ​ക​പ്പെടു​ത്തുന്നു, കാര്യങ്ങൾ എങ്ങനെ ഉരു​ത്തിരി​ഞ്ഞിരി​ക്കുന്നു?

4 സ്വർഗത്തിൽ യേശുക്രിസ്‌തുവിന്‍റെ കിരീ​ടധാ​രണം 1914-ൽ ആയി​രുന്നു നടന്നത്‌. വെളി​പാട്‌ 6-‍ാ‍ം അധ്യാ​യത്തിൽ, അവൻ വെള്ള​ക്കുതി​രപ്പു​റത്ത്‌ എഴുന്ന​ള്ളുന്ന​തായി ചിത്രീ​കരിച്ചി​രി​ക്കുന്നു. സാത്താന്‍റെ ദുഷ്ടവ്യ​വസ്ഥി​തിയെ ജയിച്ച​ടക്കി​ക്കൊണ്ട് തന്‍റെ ജൈത്ര​യാത്ര പൂർത്തിയാ​ക്കാ​നായി അവൻ ഉടൻതന്നെ പുറ​പ്പെട്ടു. (വെളിപാട്‌ 6:1, 2 വായിക്കുക.) വെളി​പാട്‌ 6-‍ാ‍ം അധ്യാ​യത്തിൽ വർണി​ച്ചിരി​ക്കുന്ന പ്രാ​വചനി​കരം​ഗങ്ങൾ, ദൈവരാ​ജ്യസ്ഥാ​പനത്തെത്തു​ടർന്ന് യുദ്ധവും ഭക്ഷ്യക്ഷാ​മവും പകർച്ചവ്യാ​ധി​കളും മരണം​വിതയ്‌ക്കുന്ന മറ്റനേകം സംഗതി​കളും നിമിത്തം ലോകാ​വസ്ഥകൾ അതിശീ​ഘ്രം അധഃപ​തിക്കു​മെന്ന് പ്രതീക്ഷി​ക്കാൻ തക്കതായ കാരണങ്ങൾ നൽകി. യേശു​വിനെ അടുത്തു പിന്തു​ടരുന്ന മൂന്നു കുതി​രക്കാ​രുടെ സവാരി ഈ സംഭവവി​കാസ​ങ്ങളെ​യാണ്‌ ചി​ത്രീക​രിക്കു​ന്നത്‌.—വെളി. 6:3-8.

5 രാഷ്‌ട്രങ്ങൾ തമ്മിലുള്ള സഹകരണ​വാഗ്‌ദാന​ങ്ങളും നയത​ന്ത്രശ്രമ​ങ്ങളും ഒക്കെ ഉണ്ടായി​രുന്നി​ട്ടും മുൻകൂ​ട്ടിപ്പറ​ഞ്ഞതു​പോലെ, ‘ഭൂമി​യിൽനിന്നു സമാ​ധാനം എടുത്തു​കളയ​പ്പെട്ടു.’ വിനാ​ശക​രമായ ഒട്ടനവധി യുദ്ധങ്ങ​ളുടെ കേവലം ഒരു തുടക്കം മാത്ര​മായി​രുന്നു ഒന്നാം ലോക​യുദ്ധ​മെന്ന് സമീ​പകാല ലോ​കസം​ഭവങ്ങൾ സാക്ഷ്യ​പ്പെടു​ത്തുന്നു. 1914 മുതൽ സാമ്പ​ത്തിക​മേഖലയി​ലും ശാസ്‌ത്രസാങ്കേ​തികരം​ഗത്തും വൻകു​തി​ച്ചുചാ​ട്ടങ്ങൾ ഉണ്ടായി​ട്ടു​ണ്ടെങ്കി​ലും ഭക്ഷ്യ​ക്ഷാമം ഇന്നും ലോക​സുരക്ഷ​യ്‌ക്ക് തീരാ​ഭീ​ഷണി​യായി തുട​രുന്നു. കൂടാതെ പകർച്ച​വ്യാ​ധികൾ, പ്രകൃതിവിപത്തുകൾ, മറ്റു മാര​കരോ​ഗങ്ങൾ എന്നിവ നിമിത്തം വർഷന്തോ​റും ദശലക്ഷങ്ങ​ളാണ്‌ മരണ​മടയു​ന്നത്‌ എന്ന അപ്രിയ​സത്യം ആർക്കാണ്‌ നി​ഷേധി​ക്കാനാ​വുക? മനു​ഷ്യച​രി​ത്രത്തിൽ ഇതഃപ​ര്യന്തം ഉണ്ടായി​ട്ടില്ലാ​ത്തത്ര വ്യാപ്‌തിയി​ലും ആവൃത്തിയിലും ആക്കത്തി​ലും ആണ്‌ ഈ കെടു​തികൾ ആഞ്ഞടിക്കു​ന്നത്‌. ഇക്കാ​ര്യങ്ങ​ളുടെ പ്രസക്തി നിങ്ങൾ തിരി​ച്ചറി​യുന്നു​ണ്ടോ?

കുതിരക്കാരുടെ സവാ​രി​യെത്തു​ടർന്ന് ലോകാ​വസ്ഥകൾ അടിക്കടി മോശമാ​യിക്കൊ​ണ്ടിരി​ക്കുന്നു (4, 5 ഖണ്ഡികകൾ കാണുക)

6. ബൈബിൾപ്രവ​ചനങ്ങ​ളുടെ നിവൃത്തി ആർ തിരിച്ച​റിഞ്ഞു, അത്‌ അവരെ എന്ത് ചെയ്യു​ന്നതി​ലേക്ക് നയിച്ചു?

6 ഒന്നാം ലോ​കയു​ദ്ധവും സ്‌പാ​നിഷ്‌ ഇൻഫ്‌ളുവൻസയും പൊട്ടി​പ്പുറ​പ്പെട്ട​തോടെ ആളു​കളിൽ അനേക​രു​ടെയും ശ്രദ്ധ അതിലേ​ക്കായി. എന്നി​രുന്നാ​ലും ജാതിക​ളുടെ കാലങ്ങൾ അഥവാ “വിജാ​തീയർക്കായി നിശ്ച​യിച്ചി​ട്ടുള്ള കാലം” 1914-ൽ അവസാ​നിക്കു​ന്നതി​നായി അഭിഷി​ക്തക്രിസ്‌ത്യാ​നികൾ ആകാം​ക്ഷ​യോടെ കാത്തിരി​ക്കുക​യായി​രുന്നു. (ലൂക്കോ. 21:24) അന്ന് സംഭവി​ക്കാനി​രുന്ന കാര്യ​ങ്ങ​ളെക്കു​റിച്ച് അവർക്ക് പൂർണമായ ഒരു ഗ്രാ​ഹ്യമി​ല്ലായി​രുന്നു. എന്നി​രുന്നാ​ലും, ദിവ്യഭ​രണാധി​പത്യത്തോ​ടുള്ള ബന്ധത്തിൽ 1914 എന്ന വർഷം ചരിത്ര​ത്തിലെ ഒരു വ്യതി​യാന​ബിന്ദു​വായി അവർ തിരി​ച്ചറി​ഞ്ഞി​രുന്നു. ബൈബിൾപ്രവ​ചനങ്ങ​ളുടെ നിവൃത്തി തിരി​ച്ചറിഞ്ഞ​യുടൻ ദൈവരാ​ജ്യം വാഴ്‌ച ആരംഭി​ച്ചിരി​ക്കുന്നു​വെന്ന് അവർ സ​ധൈര്യം ഉദ്‌ഘോ​ഷിച്ചു. രാജ്യ​ത്തെപ്പറ്റി പ്രഘോ​ഷിക്കാ​നുള്ള അവരുടെ ഉദ്യമങ്ങൾ സമൂ​ഹത്തിൽ ചെറു​തല്ലാത്ത ചലനങ്ങൾതന്നെ സൃഷ്ടിച്ചു. കടുത്ത പീഡന​മായി​രുന്നു ഫലം. ഈ പീഡന​ങ്ങൾത​ന്നെയും ബൈബിൾപ്രവചനത്തിന്‍റെ മറ്റൊരു നിവൃത്തിയായിരുന്നു. പിന്നീ​ടുവന്ന ദശക​ങ്ങളിൽ രാജ്യത്തിന്‍റെ ശത്രുക്കൾ “നിയമം​വഴി ദുരിത​മുണ്ടാ”ക്കാൻ ശ്രമിച്ചു. അനേ​കർക്ക് കൊടി​യമർദനം സഹി​ക്കേണ്ടി​വന്നു; പല​രെയും തുറു​ങ്കി​ലടച്ചു; അതിൽ ചില സഹോദ​രങ്ങളെ ശത്രുക്കൾ വെടി​വെച്ചും തൂക്കി​ലേറ്റി​യും ഗളച്ഛേദം ചെയ്‌തും കൊന്നു​കളഞ്ഞു.—സങ്കീ. 94:20, പി.ഒ.സി; വെളി. 12:15.

7. മനുഷ്യ​രിൽ ബഹുഭൂ​രിപ​ക്ഷവും ലോ​കസം​ഭവങ്ങ​ളുടെ യഥാർഥ അർഥം വിവേ​ചിച്ചറി​യാൻ പരാജയ​പ്പെട്ടി​രിക്കു​ന്നത്‌ എന്തു​കൊണ്ട്?

7 ദൈവരാ​ജ്യം ഇപ്പോൾത്തന്നെ സ്വർഗത്തിൽ സ്ഥാപി​തമാ​ണെന്ന​തിന്‌ ഇത്രയ​ധികം തെളിവു​കളുണ്ടാ​യിരു​ന്നിട്ടും മനുഷ്യ​വർഗത്തിൽ ഭൂരി​ഭാ​ഗവും അത്‌ അംഗീ​കരിക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?  നാളുകളായി ദൈ​വജനം ലോക​ത്തിനു മുമ്പാകെ ചൂണ്ടി​ക്കാണി​ച്ചിരി​ക്കുന്ന നിയ​തമായ ചില ബൈ​ബിൾപ്രവചന​ങ്ങളും ലോകത്തിന്‍റെ ഇന്നത്തെ അവസ്ഥയും തമ്മിൽ ബന്ധി​പ്പിച്ചു ചിന്തി​ക്കാൻ അവർക്ക് കഴിയാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? കണ്ണാൽ കാണാനാ​കുന്ന കാര്യ​ങ്ങളിൽമാ​ത്രം മിക്ക​വരും ശ്രദ്ധ കേന്ദ്രീ​കരിക്കു​ന്നതുകൊ​ണ്ടായി​രിക്കു​മോ അത്‌? (2 കൊരി. 5:7) അനുദിന ജീവി​തവ്യാ​പാര​ങ്ങളിൽ അത്രമേൽ മുഴു​കി​പ്പോകു​ന്നത്‌ ദൈവം ചെയ്‌തു​കൊ​ണ്ടിരി​ക്കുന്ന കാര്യങ്ങൾ കാണാ​നാ​കാത്ത​വിധം അവരെ അന്ധരാ​ക്കുന്നു​ണ്ടോ? (മത്താ. 24:37-39) സാത്താൻ ഉന്നമിപ്പി​ക്കുന്ന പ്രചാര​ണകോ​ലാഹല​ങ്ങളിൽപ്പെട്ട് അവരിൽ ചില​രുടെ ശ്രദ്ധ വ്യതിച​ലിച്ചു​പോയിരി​ക്കുകയാ​ണോ? (2 കൊരി. 4:4) ആത്മമണ്ഡ​ലത്തിൽ സംഭവി​ക്കുന്ന കാര്യങ്ങൾ ‘കാണാൻ’ ഒരു വ്യക്തിക്ക് വിശ്വാ​സവും ആത്മീയ​ഗ്രഹണപ്രാ​പ്‌തി​യും ആവശ്യ​മാണ്‌. എന്നാൽ യഥാർഥത്തിൽ സംഭവി​ച്ചുകൊ​ണ്ടിരി​ക്കുന്ന കാര്യങ്ങൾ ഗ്രഹി​ക്കാൻ കഴി​യാത്ത​വിധം അന്ധരല്ലാ​ത്തതിൽ നാം എത്ര ധന്യ​രാണ്‌!

ദുഷ്ടമനുഷ്യർ ദോഷ​ത്തിൽനിന്ന് ദോഷത്തിലേക്ക്

8-10. (എ) 2 തിമൊഥെയൊസ്‌ 3:1-5 ഇന്ന് എങ്ങനെ നിറ​വേറി​യിരി​ക്കുന്നു? (ബി) ദുഷ്ടത അടിക്കടി വർധിച്ചു​വരി​കയാ​ണെന്ന് പറയാ​നാകു​ന്നത്‌ എന്തു​കൊണ്ട്?

8 ദൈവരാ​ജ്യം ഭൗമി​കകാ​ര്യങ്ങ​ളുടെ മേൽ സമ്പൂർണനിയ​ന്ത്രണം ഏറ്റെടു​ക്കാൻ ഇനി തെല്ലും അമാന്തി​ക്കു​കയി​ല്ലെന്നു പറയാൻ രണ്ടാമ​തൊരു കാര​ണംകൂ​ടി​യുണ്ട്: ദുഷ്ടത പ്രവർത്തി​ച്ചു​കൊണ്ട് മനുഷ്യ​രാശി ദോഷ​ത്തിൽനിന്നു ദോ​ഷത്തി​ലേക്ക് കൂപ്പു​കു​ത്തുക​യാണ്‌. 2 തിമൊഥെയൊസ്‌ 3:1-5 വരെ മുൻകൂ​ട്ടി​പ്പറഞ്ഞി​രുന്ന സ്വഭാവ​സവി​ശേഷത​കളും സ്ഥിതി​വി​ശേഷ​ങ്ങളും ഏകദേശം ഒരു നൂറ്റാ​ണ്ടു​കാല​മായി ലോകരം​ഗത്ത്‌ പ്രത്യ​ക്ഷരം നിവർത്തിച്ചി​രി​ക്കുന്നു. എന്തിന്‌, മു​ന്നോട്ടു പോകു​ന്തോ​റും അത്തരം സ്വഭാ​വസവി​ശേ​ഷതകൾ ഭൂമി​യുടെ സകല ഭാഗങ്ങ​ളി​ലേക്കും അതിശീ​ഘ്രം വ്യാപി​ക്കുക​യാണ്‌. നിങ്ങൾക്കും അത്‌ അനുഭവ​വേദ്യ​മാകു​ന്നില്ലേ? ചില ഉദാഹ​രണങ്ങൾ നമുക്കു നോക്കാം.—2 തിമൊഥെയൊസ്‌ 3:1, 13 വായിക്കുക.

9 ഇന്ന് ജോ​ലിസ്ഥ​ലത്തും കായി​കരം​ഗത്തും വി​നോദ​മേഖലയി​ലും ഫാഷൻവ്യവ​സായത്തി​ലും സ്വീകാ​ര്യമാ​യിത്തീർന്നിരി​ക്കുന്ന പലതും 1940-കളിലും 1950-കളിലും ആളുകളെ ഞെട്ടിച്ചി​രുന്ന സംഗ​തിക​ളാണ്‌. മനഃ​സാക്ഷി മരവിപ്പി​ക്കുന്ന അക്ര​മവും അധാർമിക​തയും ഇന്ന് സർവ​സാധാ​രണ​മാണ്‌. മറ്റാ​രെയും​കാൾ നിഷ്‌ഠുരമാ​യും നിർലജ്ജമാ​യും നിർദയമാ​യും പെരുമാ​റുന്ന ഒരു പരി​വേഷം സ്വയം സൃഷ്ടിച്ചെടുക്കാനായി ആളുകൾ ഇന്ന് മത്സരിക്കു​ന്നതു​പോലെ​യുണ്ട്. അരനൂ​റ്റാണ്ടു മുമ്പ് കുടും​ബം ഒന്നിച്ച് കാണാൻ അറച്ചി​രുന്ന പരിപാ​ടിക​ളാണ്‌ ‘കുടും​ബചി​ത്ര​ങ്ങളും’ ടെലി​വിഷൻ ഷോ​കളും ആയി ഇന്ന് കൊട്ടി​ഘോഷി​ക്കപ്പെടു​ന്നത്‌. സ്വവർഗാനു​രാ​ഗികൾ വിനോദ-ഫാഷൻരം​ഗത്ത്‌ ശക്തമായ സ്വാ​ധീനം ചെലു​ത്തു​കയും തങ്ങളുടെ ജീവി​ത​ശൈലി സാമാ​ന്യ​ജനത്തി​ന്മേൽ അടി​ച്ചേൽപ്പി​ക്കു​കയും ചെയ്യുന്ന​തായി പലരും തിരി​ച്ചറി​യുന്നു. എന്നാൽ ഇക്കാ​ര്യങ്ങ​ളി​ലെല്ലാം ദൈവത്തിന്‍റെ വീക്ഷണം അറി​യാവു​ന്നതി​നാൽ നമുക്ക് എത്ര നന്ദിയു​ള്ളവരായി​രിക്കാ​നാകും!—യൂദാ 14, 15 വായിക്കുക.

 10 ആയിരത്തി​ത്തൊ​ള്ളായി​രത്തി അമ്പതു​കളി​ലും മറ്റും ചെറു​പ്പക്കാ​രുടെ പക്ഷത്തെ മത്സര​മായി മാതാ​പിതാ​ക്കളും മറ്റുള്ള​വരും കണ്ടിരുന്ന കാര്യ​ങ്ങളും പതിറ്റാ​ണ്ടു​കൾക്കു ശേഷം ഇന്നത്തെ യുവത​ലമുറ​യുടെ പെരു​മാറ്റ​രീതി​കളും തമ്മിൽ ഒന്ന് താര​തമ്യം ചെയ്‌തുനോ​ക്കുക. തന്‍റെ മക്കളെങ്ങാ​നും പുകവ​ലിക്കാ​നോ കുടിക്കാ​നോ ‘കുഴ​ഞ്ഞാടാ​നോ’ ഒക്കെ തുടങ്ങി​യിട്ടു​ണ്ടോ എന്നായി​രുന്നു അന്നത്തെ മാതാ​പി​താക്ക​ളുടെ ആശങ്കയും ഭയവും. അത്‌ അസ്ഥാനത്ത​ല്ലായിരു​ന്നുതാ​നും. ഇന്നാകട്ടെ, കാര്യങ്ങൾ അതി​നെല്ലാം അപ്പുറം കൈവി​ട്ടുപോ​യിരി​ക്കുന്നു: 15 വയസ്സുള്ള ഒരു വിദ്യാർഥി സഹപാ​ഠിക​ളുടെ നേരെ നിറ​യൊഴി​ക്കുന്നു; രണ്ടു പേർ കൊ​ല്ലപ്പെ​ടുന്നു, 13 പേർക്ക് പരിക്ക്. കുടിച്ച് ലക്കുകെട്ട കുറെ പയ്യന്മാർ ഒൻപത്‌ വയസ്സുള്ള ഒരു പെൺകു​ട്ടിയെ അരു​ങ്കൊല ചെയ്യുന്നു; അവളുടെ അപ്പ​നെയും ബന്ധു​വി​നെയും മർദി​ച്ചവ​ശരാ​ക്കുന്നു. ഒരു ഏഷ്യൻ രാജ്യത്ത്‌ കഴിഞ്ഞ പത്തു വർഷത്തെ കുറ്റകൃത്യങ്ങളിൽ പകുതി​യും ചെയ്‌തത്‌ യുവജ​നങ്ങളാ​ണെന്ന് കണക്കുകൾ സൂചി​പ്പി​ക്കുന്നു. കാര്യങ്ങൾ അങ്ങേയറ്റം അധഃപ​തിച്ചി​രി​ക്കുന്നു എന്ന വസ്‌തുത ആർക്കാണ്‌ നി​ഷേധി​ക്കാനാ​കുക?

11. സ്ഥിതിഗ​തികൾ വഷളായി​ക്കൊണ്ടി​രിക്കു​കയാ​ണെന്ന് അനേകം ആളുകൾ തിരി​ച്ചറിയാ​ത്തത്‌ എന്തു​കൊണ്ട്?

11 അപ്പൊ​സ്‌ത​ലനായ പ​ത്രോസ്‌ മുൻകൂ​ട്ടിപ്പറഞ്ഞ​തുപോ​ലെതന്നെ​യാണ്‌ ഇന്ന് അനേക​രു​ടെയും മനോ​ഭാവം: ‘അന്ത്യകാ​ലത്ത്‌, സ്വന്തം മോഹങ്ങൾ അനു​സരി​ച്ചുന​ടക്കുന്ന പരിഹാ​സികൾ പരിഹാ​സ​ത്തോടെ വരു​മെന്ന് ആദ്യം​തന്നെ അറി​ഞ്ഞു​കൊള്ളു​വിൻ. “തന്‍റെ ആഗമന​ത്തെക്കു​റിച്ച് അവൻ വാഗ്‌ദാനം ചെയ്‌തി​ട്ടെന്ത്? നമ്മുടെ പിതാ​ക്കന്മാ​രുടെ കാലംമു​തലേ സകലതും സൃഷ്ടിയുടെ ആരം​ഭത്തിൽ ഇരുന്ന​തു​പോ​ലെതന്നെ ഇരിക്കു​ന്നു​വല്ലോ” എന്ന് അവർ പറയും.’ (2 പത്രോ. 3:3, 4) എന്തു​കൊണ്ടാ​യിരി​ക്കാം ആളുകൾ ഇത്തരത്തിൽ പ്രതി​കരിക്കു​ന്നത്‌? ഏതൊരു സാഹചര്യ​വും പഴകി​പ്പതി​യുന്തോ​റും ആളു​കൾക്ക് അതിലുള്ള ഗൗരവം നഷ്ടപ്പെ​ടുന്നു. ഒരു അടുത്ത സുഹൃത്തിന്‍റെ പെരു​മാറ്റ​ത്തിലെ പെ​ട്ടെന്നുള്ള ഒരു അപ്രതീ​ക്ഷിത മാറ്റം നമ്മെ ഞെട്ടി​പ്പി​ച്ചേക്കാം. എന്നാൽ സമൂഹത്തിന്‍റെ ധാർമികത അനു​ക്രമം അധഃപ​തിക്കു​ന്നത്‌ ആരിലും അത്രതന്നെ ഞെട്ടൽ ഉളവാ​ക്കണ​മെന്നില്ല. എന്നാൽ അതു​കൊ​ണ്ടുമാ​ത്രം സാഹ​ചര്യം അപകടര​ഹിതമാ​യിത്തീരു​ന്നില്ല.

12, 13. (എ) ലോ​കസംഭ​വവികാ​സങ്ങൾ നിമിത്തം നാം നിരുത്സാ​ഹിത​രാകേ​ണ്ടതില്ലാ​ത്തത്‌ എന്തു​കൊണ്ട്? (ബി) “ദുഷ്‌ക​രമായ” സാഹചര്യ​ങ്ങളെ തരണം​ചെയ്യാൻ എന്തു തിരി​ച്ചറിയു​ന്നത്‌ നമ്മെ സഹായി​ക്കും?

12 “അന്ത്യകാ​ലത്ത്‌” സാഹച​ര്യങ്ങൾ “വി​ശേഷാൽ ദുഷ്‌കരമാ”യിരി​ക്കു​മെന്ന് അപ്പൊ​സ്‌ത​ലനായ പൗ​ലോസ്‌ മുന്നറി​യിപ്പ് നൽകി. (2 തിമൊ. 3:1) സാഹച​ര്യങ്ങൾ കൈകാ​ര്യം ചെയ്യുക ദുഷ്‌കരമാ​ണെങ്കി​ലും അസാധ്യ​മായി​രിക്കു​മെന്ന് അവൻ പറഞ്ഞില്ല. അതു​കൊണ്ടു​തന്നെ യാഥാർഥ്യ​ത്തിൽനിന്ന് നാം ഒളി​ച്ചോടേ​ണ്ടതില്ല. എന്തെല്ലാം ഭയജന​കമായ സാഹ​ചര്യ​ങ്ങളും പ്രാ​തികൂ​ല്യ​ങ്ങളും നേരി​ടേണ്ടി​വന്നാ​ലും യഹോ​വയു​ടെയും അവന്‍റെ ആത്മാവിന്‍റെയും ക്രിസ്‌തീയസ​ഭയു​ടെയും സഹായ​ത്തോടെ നമുക്ക് അതെല്ലാം വിജ​യകര​മായി തരണം​ചെയ്യാൻ കഴിയും. നമുക്ക് നിശ്ചയമാ​യും വിശ്വ​സ്‌ത​രായി നില​കൊ​ള്ളാനാ​കും. എന്തു​കൊ​ണ്ടെന്നാൽ സ്വന്തശ​ക്തിയല്ല, ദൈവ​ത്തിൽനി​ന്നുള്ള “അസാ​മാന്യ​ശക്തി”യാണ്‌ നമ്മെ പുലർത്തു​ന്നത്‌.—2 കൊരി. 4:7-10.

13 അന്ത്യ​കാല​ത്തെക്കുറി​ച്ചുള്ള തന്‍റെ പ്രവചനം പൗ​ലോസ്‌ ആരം​ഭിക്കു​ന്നതു​തന്നെ “എന്നറി​ഞ്ഞുകൊ​ള്ളുക” എന്നു പറഞ്ഞു​കൊ​ണ്ടാണ്‌. തുടർന്ന് പറഞ്ഞ കാര്യങ്ങൾ നിശ്ചയമാ​യും സംഭവി​ക്കും എന്നതിന്‍റെ ഒരു ഉറപ്പാണ്‌ ആ പദപ്ര​യോഗം. അധഃ​പതിച്ച മനു​ഷ്യസ​മൂഹം യഹോവ ഇട​പെടുന്ന ഘട്ടംവരെ ദോഷ​ത്തിൽനിന്ന് ദോ​ഷത്തി​ലേക്ക് മുതിർന്നു​വരു​മെന്ന കാര്യ​ത്തിൽ യാ​തൊരു സംശയവു​മില്ല. കടുത്ത ധാർമിക അപചയത്തിന്‍റെ ഫലമായി ചരി​ത്രത്തിൽ അങ്ങി​ങ്ങായി ചില ജനത​കളും സമൂഹ​ങ്ങളും മൺമറഞ്ഞു​പോയി​ട്ടുള്ള​തായി ചരി​ത്രകാ​രന്മാർ സാക്ഷ്യ​പ്പെടു​ത്തു​ന്നുണ്ട്. എന്നി​രുന്നാ​ലും, മാനവ​ജാതി ഒന്നാകെ ഇന്നത്തെ അള​വോളം സദാ​ചാരജീർണത​യ്‌ക്ക് അടിപ്പെട്ട ഒരു കാലഘട്ടം ചരിത്രത്തിന്‍റെ നാൾവഴി​കളിൽ ഒരി​ക്കലും ഉണ്ടായി​ട്ടില്ല. ഇവയു​ടെ​യെല്ലാം അന്തരാർഥ​ത്തിനു നേരെ അനേ​കരും കണ്ണട​ച്ചേക്കാം. എന്നി​രുന്നാ​ലും, ദൈവരാ​ജ്യം പെട്ടെന്നു​തന്നെ നിർണായ​കമായ നടപടി സ്വീക​രിക്കു​മെന്ന് നമുക്ക് പൂർണമാ​യും വിശ്വസി​ക്കാം എന്നാണ്‌ 1914 മുതൽ സംജാ​തമായി​ട്ടുള്ള സമാന​തകളി​ല്ലാത്ത ഈ ആഗോ​ളസ്ഥി​തിവി​ശേഷം സൂചി​പ്പിക്കു​ന്നത്‌.

ഈ തലമുറ നീങ്ങിപ്പോകുകയില്ല

14-16. ദൈവരാ​ജ്യം എത്രയും വേഗം ‘വരും’ എന്നു വിശ്വ​സിക്കാ​നുള്ള മൂന്നാ​മത്തെ കാരണം എന്താണ്‌?

14 അന്ത്യം അടു​ത്തെത്തി​യിരി​ക്കുന്നു എന്ന് ഉറപ്പുണ്ടാ​യിരി​ക്കുന്ന​തിന്‌ ദൈവജനത്തിന്‍റെ ആധു​നികകാ​ലചരി​ത്രം മൂന്നാ​മ​തൊരു കാരണം​കൂടി നൽകുന്നു. ഉദാ​ഹരണ​ത്തിന്‌, ദൈവരാ​ജ്യം സ്വർഗത്തിൽ സ്ഥാപി​തമാ​കുന്ന​തിനു മുമ്പ് അഭിഷി​ക്തക്രി​സ്‌ത്യാ​നിക​ളുടെ ഒരു കൂട്ടം ദൈവത്തെ തീക്ഷ്ണത​യോടെ സേവി​ച്ചി​രുന്നു. 1914-ൽ എന്തു സംഭവി​ക്കും എന്നതി​നെ​ക്കുറി​ച്ചുള്ള അവരുടെ ചില കണക്കു​കൂട്ട​ലുകൾ നിറവേ​റാതെ വന്നപ്പോൾ അവർ എന്താണ്‌ ചെയ്‌തത്‌? അവരിൽ ഭൂരി​ഭാ​ഗവും പരി​ശോ​ധനകൾക്കും പീഡനത്തി​നും  മധ്യേ നിർമലത പാലി​ച്ചു​കൊണ്ട് യഹോ​വയെ വിശ്വ​സ്‌ത​മായി സേവി​ക്കു​ന്നതിൽ തുടർന്നു. ആ അഭിഷി​ക്തരിൽ മിക്കവാ​റും എല്ലാ​വരും​തന്നെ കഴിഞ്ഞ അനേക​വർഷ​ങ്ങൾകൊണ്ട് തങ്ങളുടെ ഭൗമി​കജീ​വിതം വിശ്വ​സ്‌തത​യോടെ പൂർത്തി​യാക്കി​യിരി​ക്കുന്നു.

15 വ്യവസ്ഥി​തി​യുടെ സമാപ​നത്തെ​ക്കുറി​ച്ചുള്ള തന്‍റെ വിശ​ദമായ പ്രവച​നത്തിൽ, “ഇവ​യെല്ലാം സംഭവി​ക്കു​വോളം ഈ തലമുറ ഒരു​പ്രകാ​രത്തി​ലും നീങ്ങി​പ്പോ​കു​കയില്ല” എന്ന് യേശു പറഞ്ഞു. (മത്തായി 24:33-35 വായിക്കുക.) യേശു പറഞ്ഞ “ഈ തലമുറ”യിൽ അഭിഷി​ക്തക്രി​സ്‌ത്യാ​നിക​ളുടെ രണ്ട് കൂട്ടങ്ങൾ ഉൾപ്പെ​ടുന്നു​ണ്ടെന്ന് നാം മനസ്സി​ലാ​ക്കുന്നു. 1914-ൽ ജീവി​ച്ചിരു​ന്നവ​രാണ്‌ ആദ്യഗണം. ക്രിസ്‌തുവിന്‍റെ സാന്നിധ്യത്തിന്‍റെ അടയാളം ആ വർഷം അവർ എളു​പ്പത്തിൽ തിരി​ച്ചറി​യു​കയും ചെയ്‌തു. ഈ ഗണത്തിൽപ്പെടു​ന്നവർ 1914-ൽ ജീവിച്ചി​രുന്നവ​രായി​രുന്നു എന്നു മാത്രമല്ല, ആ വർഷമോ അതിനു മുമ്പോ ദൈവ​പു​ത്രന്മാർ എന്ന നിലയിൽ ആത്മാഭി​ഷിക്തരാ​യിത്തീർന്നവരും ആയി​രുന്നു.—റോമ. 8:14-17.

16 “ഈ തലമുറ”യിൽ ഉൾപ്പെടുന്ന രണ്ടാമത്തെ ഗണം ഒന്നാമത്തെ ഗണത്തിന്‍റെ സമകാ​ലി​കരായ അഭി​ഷിക്ത​രാണ്‌. ഒന്നാമത്തെ ഗണത്തിലു​ള്ളവർ ജീവിച്ചി​രുന്ന കുറെ നാളു​കളെങ്കി​ലും അവരും കേവലം ജീവി​ച്ചി​രുന്നു എന്നല്ല അതി​നർഥം. പകരം, ഒന്നാമത്തെ ഗണത്തിലു​ള്ളവർ ഭൂമി​യിൽ ഉണ്ടായി​രി​ക്കെത്തന്നെ ആത്മാഭി​ഷേകം പ്രാപിച്ച വ്യക്തിക​ളാണ്‌ അവർ. അതു​കൊണ്ട്, ഇന്നുള്ള എല്ലാ അഭിഷി​ക്തരും യേശു പറഞ്ഞ “ഈ തലമുറ”യിൽ ഉൾപ്പെടു​ന്നില്ല. ഇന്ന് ഈ രണ്ടാം ഗണത്തിൽപ്പെടുന്ന വ്യക്തി​കൾക്കു​തന്നെ പ്രായ​മേറിവ​രിക​യാണ്‌. എന്നി​രുന്നാ​ലും മത്തായി 24:34-ലെ യേശുവിന്‍റെ വാക്കുകൾ, “ഈ തലമുറ”യിലെ ചില​രെങ്കി​ലും മഹാകഷ്ടത്തിന്‍റെ ആരംഭം കാണുന്ന​തിനു മുമ്പ് “ഒരു​പ്രകാ​രത്തി​ലും നീങ്ങി​പ്പോ​കു​കയില്ല” എന്നു നമുക്ക് ഉറപ്പു​നൽകുന്നു. ദുഷ്ട​ന്മാരെ നശി​പ്പിക്കാ​നും പുതിയ ഭൂമി ആനയിക്കാ​നും ദൈവരാജ്യത്തിന്‍റെ രാജാവ്‌ നടപടി സ്വീ​കരി​ക്കും​മുമ്പ്, ഇനി നമ്മുടെ മുന്നിൽ അവ​ശേഷി​ച്ചിരി​ക്കുന്ന സമയം വളരെ കുറവാ​ണെന്ന് ഈ വസ്‌തുത അസന്ദി​ഗ്‌ധ​മായി തെളി​യി​ക്കുന്നു.—2 പത്രോ. 3:13.

ക്രിസ്‌തു ഉടൻതന്നെ സമ്പൂർണജയം നേടും

17. നാം പരിചി​ന്തിച്ച ഈ മൂന്നു തെളി​വു​കളും കൂട്ടി​വായി​ക്കു​മ്പോൾ നാം എന്തു നിഗമ​നത്തിൽ എത്തിച്ചേ​രുന്നു?

17 നാം പരിചി​ന്തിച്ച ഈടുറ്റ ഈ മൂന്നു തെളി​വുക​ളിൽനിന്ന് നമുക്ക് എന്ത് നിഗമ​നത്തി​ലെത്താൻ സാധി​ക്കും? അന്ത്യത്തിന്‍റെ നാളും നാഴി​കയും നമുക്ക് കൃത്യമായി അറിയാൻ കഴിയു​കയില്ല എന്ന് യേശു വ്യക്ത​മായി പറയു​കയു​ണ്ടായി. അതു​കൊണ്ടു​തന്നെ അത്‌ കണക്കു​കൂട്ടി​യെടു​ക്കാൻ നാം തുനി​യുന്നു​മില്ല. (മത്താ. 24:36; 25:13) എന്നി​രുന്നാ​ലും, പൗ​ലോസ്‌ സൂചി​പ്പിച്ച​തു​പോലെ ആ “കാലം” ഏതാ​ണെന്ന് തിരി​ച്ചറി​യാൻ നമുക്കു സാധി​ക്കും, നാം അത്‌ തിരി​ച്ചറി​യുന്നു​മുണ്ട്. (റോമർ 13:11 വായിക്കുക.) അതെ, അന്ത്യനാ​ളുക​ളുടെ ആ നിർണാ​യക​കാല​ത്താണ്‌ നാം ഇന്ന് ജീവിക്കു​ന്നത്‌. യഹോ​വയാം ദൈ​വവും യേശു​ക്രി​സ്‌തു​വും ചെയ്‌തു​കൊ​ണ്ടിരി​ക്കുന്ന കാര്യങ്ങൾക്കും ബൈബിൾപ്രവ​ചനങ്ങൾക്കും തികഞ്ഞ ശ്രദ്ധ നൽകുന്ന ഏതൊ​രാൾക്കും, ഈ വ്യവസ്ഥി​തി​യുടെ അന്ത്യ​ത്തോട്‌ നാം ഏറ്റവും അടുത്തെ​ത്തിക്കഴി​ഞ്ഞിരി​ക്കുന്നു എന്നതിന്‍റെ അനി​ഷേധ്യ​മായ തെളി​വുകൾ പകൽപോലെ വ്യക്ത​മാണ്‌.

18. ദൈ​വരാ​ജ്യത്തെ അംഗീ​കരി​ക്കാൻ വിസമ്മ​തിക്കു​ന്നവരെ എന്തു കാത്തി​രി​ക്കുന്നു?

18 വെള്ള​ക്കുതി​രപ്പു​റത്ത്‌ സഞ്ചരി​ക്കുന്ന ജയശാലി​യായ യേശു​ക്രി​സ്‌തു​വിന്‌ ലഭി​ച്ചിരി​ക്കുന്ന അതിമ​ഹത്തായ അധി​കാരം തിരി​ച്ചറി​യാൻ വിസമ്മ​തിക്കു​ന്നവർ തങ്ങളുടെ ആ വലിയ പിഴവ്‌ അംഗീ​കരി​ക്കാൻ പെട്ടെന്നു​തന്നെ നിർബ​ന്ധിതരാ​കും. അവർക്ക് രക്ഷപെ​ടാനാ​വില്ല. ആ സമയത്ത്‌, “ആർക്കു നിൽക്കാൻ കഴിയും?” എന്ന് സം​ഭ്രാന്ത​രായി അനേകർ നില​വിളി​ക്കും. (വെളി. 6:15-17) എന്നുവ​രികി​ലും, വെളി​പാ​ടിലെ അടുത്ത അധ്യായം​തന്നെ ഇതിന്‌ ഉത്തരം നൽകു​ന്നുണ്ട്. അഭിഷി​ക്തരും ഭൗമിക​പ്രത്യാ​ശയുള്ള​വരും ദൈവാം​ഗീ​കാരം ആസ്വദി​ച്ചു​കൊണ്ട് ആ നാളിൽ നിശ്ചയമാ​യും നിവർന്നു‘നിൽക്കും.’ തുടർന്ന് ആ വേറെ ആടു​കളിൽപ്പെട്ട “ഒരു മഹാപു​രു​ഷാരം” മഹാ​കഷ്ടത്തെ അതി​ജീവി​ക്കും.—വെളി. 7:9, 13-15.

19. അന്ത്യനാ​ളുകൾ പെട്ടെന്നു​തന്നെ അവസാനിക്കുമെന്നതിന്‍റെ തെളി​വുകൾ തിരി​ച്ചറി​യു​കയും അംഗീ​കരി​ക്കു​കയും അതിനു ചേർച്ചയിൽ നടപ​ടികൾ സ്വീക​രിക്കു​കയും ചെയ്യുന്ന​വരെന്ന നിലയിൽ നിങ്ങൾ എന്താണ്‌ നോക്കി​പ്പാർത്തി​രിക്കു​ന്നത്‌?

19 ആവേശ​ഭരി​തമായ ഈ നാളു​കളിൽ ഒന്നൊ​ന്നായി ചുരുൾനി​വരുന്ന ബൈബിൾ പ്രവ​ചനങ്ങ​ളുടെ നിവൃത്തിയിൽ നാം മനസ്സും ഹൃദയവും അർപ്പി​ക്കു​ന്നു​വെങ്കിൽ സാത്താന്‍റെ ലോകത്തിന്‍റെ ശബ്ദകോ​ലാഹല​ങ്ങളിൽപ്പെട്ട് നമ്മുടെ ശ്രദ്ധ പതറു​കയില്ല. ലോ​കസം​ഭവങ്ങ​ളുടെ അന്തരാർഥം നമ്മുടെ കണ്ണിന്‌ മറവായി​രിക്കു​കയു​മില്ല. അഭക്തമനു​ഷ്യസ​മൂഹ​ത്തിന്‌ എതി​രെയുള്ള അന്തി​മയു​ദ്ധത്തിൽ നീതി​യോടെ പൊരു​തി​ക്കൊണ്ട് യേശു​ക്രി​സ്‌തു പെട്ടെന്നു​തന്നെ തന്‍റെ ജൈത്ര​യാത്ര പൂർത്തിയാ​ക്കും. (വെളി. 19:11, 19-21) അതേത്തു​ടർന്ന്, ദൈവ​വചനം ഉറപ്പുനൽകുന്ന ധന്യവും ഭാസു​രവും ആയ ജീവി​തത്തി​ലേക്ക് നാം നടന്നു​കയറു​ന്നത്‌ ഒന്നു ഭാവ​നയിൽ കാണുക!—വെളി. 20:1-3, 6; 21:3, 4.