വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 ഫെബ്രുവരി 

45-‍ാ‍ം സങ്കീർത്തന​ത്തിലെ ആ​വേശക​രമായ സംഭവങ്ങൾ ഈ ലക്കം വി​വരി​ക്കുന്നു. കൂടാതെ, യ​ഹോവ​യാം ദൈവം നമ്മുടെ മഹാ​ദാതാ​വും സം​രക്ഷക​നും ഉത്തമസുഹൃത്തും ആണെന്നു വില​മതി​ക്കാ​നും ഇതിലെ ലേഖനങ്ങൾ നമ്മെ സഹാ​യി​ക്കുന്നു.

മഹിമാധനനാം രാ​ജാ​വായ ക്രി​സ്‌തുവി​നെ വാഴ്‌ത്തു​വിൻ!

45-‍ാ‍ം സങ്കീർത്ത​നത്തിൽ വർണി​ച്ചി​രി​ക്കുന്ന ഉദ്വേ​ഗ​ജനക​മായ സം​ഭവങ്ങൾക്ക് ഇന്ന് നമ്മെ സം​ബന്ധി​ച്ച് എന്ത് അർഥ​മാണു​ള്ളത്‌?

കുഞ്ഞാടിന്‍റെ കല്യാ​ണ​ത്തിൽ സന്തോ​ഷി​ച്ചുല്ല​സിക്കു​വിൻ!

ആരാണ്‌ മണവാട്ടി, ക്രി​സ്‌തു അവളെ കല്യാ​ണ​ത്തിന്‌ ഒരു​ക്കിക്കൊ​ണ്ടിരു​ന്നത്‌ എങ്ങനെ? വിവാ​ഹ​വേളയി​ലെ സ​ന്തോഷ​ത്തിൽ ആരെല്ലാം പങ്കു​ചേ​രും?

സാരെഫാത്തിലെ വി​ധവയു​ടെ വിശ്വാ​സ​ത്തിന്‌ പ്ര​തി​ഫലം ലഭിച്ചു

ആ വി​ധവയു​ടെ വി​ശ്വാ​സം അങ്ങേയറ്റം ബലി​ഷ്‌ഠമാ​ക്കിയ സം​ഭവങ്ങ​ളിൽ ഒന്നാണ്‌ അവളുടെ മകന്‍റെ പു​നരു​ത്ഥാനം. നമുക്ക് അവ​ളിൽനിന്ന് എന്തു പഠി​ക്കാനാ​കും?

യഹോവ—നമ്മുടെ മഹാ​ദാതാ​വും സംരക്ഷകനും

നമ്മുടെ സ്വർഗീയ​പിതാ​വെ​ന്നനി​ലയിൽ യ​ഹോവ​യാം ദൈ​വത്തോ​ടുള്ള വി​ലമതി​പ്പ് ആഴമു​ള്ളതാ​ക്കുക. മഹാ​ദാതാ​വും സം​രക്ഷക​നും ആയ ദൈ​വത്തോ​ടുള്ള നി​ങ്ങളു​ടെ ബന്ധം എങ്ങനെ ശക്ത​മാ​ക്കാൻ കഴി​യു​മെന്നു മന​സ്സിലാ​ക്കുക.

യഹോവ—നമ്മുടെ ഉത്തമസുഹൃത്ത്‌

യഹോവയാം ദൈവത്തിന്‍റെ അടുത്ത സുഹൃത്തുക്കളായിരുന്ന അബ്രാഹാമിന്‍റെയും ഗിദെയോന്‍റെയും ദൃഷ്ടാന്തങ്ങൾ പരി​ചിന്തി​ക്കുക. യ​ഹോവ​യുടെ ഒരു സുഹൃത്തായിത്തീരാൻ നാം എന്തു ചെയ്യണം?

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

മിശിഹായുടെ വര​വിനാ​യി ‘കാ​ത്തിരി​ക്കാൻ’ ഒന്നാം നൂ​റ്റാണ്ടി​ലെ യഹൂ​ദന്മാർക്ക് എന്ത് അടി​സ്ഥാന​മാണ്‌ ഉണ്ടാ​യിരു​ന്നത്‌?

‘യ​ഹോവ​യുടെ മ​നോഹ​രത്വം കാണുക’

പുരാതന ഇസ്രാ​യേ​ലിലെ ദാവീദ്‌ രാജാവ്‌ സത്യാ​രാ​ധനയ്‌ക്കുള്ള ദൈവത്തിന്‍റെ ക്ര​മീക​രണത്തെ വില​മതി​പ്പോ​ടെ വീക്ഷിച്ചു. സത്യാ​രാ​ധന​യിൽ ഇന്ന് നമുക്ക് എങ്ങനെ ആനന്ദം കണ്ടെ​ത്താനാ​കും?

ചരിത്രസ്മൃതികൾ

നൂറിന്‍റെ നിറവിൽ ഒരു ഇതി​ഹാ​സകാ​വ്യം!

ദൈവവചനമെന്നനിലയിൽ ബൈ​ബിളി​ലുള്ള വി​ശ്വാ​സം കെ​ട്ടു​പണി ചെ​യ്യാനാ​യി രൂ​പകല്‌പന ചെയ്‌ത “സൃഷ്ടിപ്പിൻ ഫോട്ടോ-നാടകം” എന്ന ദൃശ്യാവിഷ്‌കാരത്തിന്‍റെ 100-‍ാ‍ം പ്രദർശ​നവാർഷിക​മാണ്‌ 2014.