വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘യ​ഹോവ​യുടെ മ​നോഹ​രത്വം കാണുക’

‘യ​ഹോവ​യുടെ മ​നോഹ​രത്വം കാണുക’

ജീവിതപാതയിലെ ക്ലേശ​പൂർണമായ ചില സാ​ഹചര്യ​ങ്ങൾ നമ്മെ തളർത്തിക്ക​ളഞ്ഞേ​ക്കാം. അവ നമ്മുടെ ചിന്തകളെ ഗ്രസി​ക്കു​കയും ശക്തി ചോർത്തിക്ക​ളയു​കയും ജീ​വിത​ത്തിനു നേർക്കുള്ള നമ്മുടെ കാഴ്‌ചപ്പാ​ടു​തന്നെ മാറ്റി​മറി​ക്കു​കയും ചെ​യ്‌തേക്കാം. പുരാതന ഇസ്രാ​യേ​ലിലെ രാജാ​വാ​യി​രുന്ന ദാ​വീദി​ന്‌ ജീ​വിത​ത്തിൽ പലവിധ കഷ്ടങ്ങൾ നേരി​​ടേണ്ടി​വന്നു. എന്നാൽ അവ​യെ​ല്ലാം അവൻ എങ്ങ​നെയാ​ണ്‌ തരണം ചെ​യ്‌തത്‌? ഹൃദയസ്‌പർശിയായ ഒരു സങ്കീർത്ത​നത്തിൽ ദാവീദ്‌ ഇങ്ങനെ പറയുന്നു: “ഞാൻ യഹോ​വ​യോടു ഉറക്കെ നില​വി​ളിക്കു​ന്നു; ഞാൻ ഉച്ചത്തിൽ യഹോ​വ​യോടു യാ​ചിക്കു​ന്നു. അവന്‍റെ സന്നി​ധി​യിൽ ഞാൻ എന്‍റെ സങ്കടം പകരുന്നു; എന്‍റെ കഷ്ടത ഞാൻ അവനെ ബോ​ധി​പ്പിക്കു​ന്നു. എന്‍റെ ആത്മാവു എന്‍റെ ഉള്ളിൽ വിഷാദി​ച്ചിരി​ക്കു​മ്പോൾ നീ എന്‍റെ പാതയെ അറി​യു​ന്നു.” അതെ, ദാവീദ്‌ താഴ്‌മ​യോടെ ദൈവത്തിന്‍റെ സഹാ​യത്തി​നു​വേണ്ടി പ്രാർഥി​ച്ചു.—സങ്കീ. 142:1-3.

ക്ലേശപൂർണമായ നാ​ളുക​ളിൽ ദാവീദ്‌ സഹാ​യത്തി​നായി താഴ്‌മ​യോടെ യഹോ​വ​യോട്‌ പ്രാർഥിച്ചു

മറ്റൊരു സങ്കീർത്ത​നത്തിൽ ദാവീദ്‌ ഇങ്ങനെ പാടി: “ഞാൻ യഹോ​വ​യോടു ഒരു കാര്യം അ​പേക്ഷി​ച്ചു; അതു തന്നേ ഞാൻ ആ​ഗ്രഹി​ക്കുന്നു; യ​ഹോവ​യുടെ മ​നോഹ​രത്വം കാ​ണ്മാ​നും അവന്‍റെ മന്ദി​ര​ത്തിൽ ധ്യാ​നിപ്പാ​നും (“മന്ദിരത്തെ വില​മതി​പ്പോ​ടെ വീ​ക്ഷിക്കാ​നും,” NW) എന്‍റെ ആയുഷ്‌കാല​മൊ​ക്കെയും ഞാൻ യ​ഹോവ​യുടെ ആലയത്തിൽ പാർക്കേണ്ട​തിന്നു തന്നേ.” (സങ്കീ. 27:4) ദാവീദ്‌ ഒരു ലേവ്യ​നാ​യിരു​ന്നില്ല. എങ്കിലും അവൻ അന്ന് സത്യാ​രാ​ധനയു​ടെ കേ​ന്ദ്രമാ​യി​രുന്ന സമാ​ഗമനകൂ​ടാര​ത്തിന്‌ സമീപം വിശുദ്ധ പ്രാ​കാര​ത്തിനു വെ​ളി​യിൽ നിൽക്കു​ന്നത്‌ ഒന്നു ഭാ​വന​യിൽ കാണുക. തന്‍റെ ശിഷ്ടകാ​ല​മൊ​ക്കെയും അവിടെ ചെല​വഴി​ക്കാ​നും അങ്ങനെ “യ​ഹോവ​യുടെ മ​നോഹ​രത്വം കാ​ണ്മാ​നും” ആഗ്ര​ഹിച്ചു​കൊ​ണ്ട് അവന്‍റെ ഹൃദയം കൃതജ്ഞതാനിർഭരമാകുന്നു.

“മ​നോഹ​രത്വം” എന്ന പദം ‘മന​സ്സി​നും വികാ​രങ്ങൾക്കും ഇന്ദ്രി​യങ്ങൾക്കും ഇണങ്ങിയ അഥവാ ഇമ്പ​കര​മായ’ അവ​സ്ഥയോ​ടോ ഗു​ണത്തോ​ടോ ബന്ധ​പ്പെട്ടി​രിക്കു​ന്നു. ആരാ​ധന​യ്‌ക്കു വേ​ണ്ടി​യുള്ള ദൈവത്തിന്‍റെ ക്ര​മീക​രണത്തെ ദാവീദ്‌ എല്ലാ​യ്‌പോ​ഴും വില​മതി​പ്പോ​ടെ വീക്ഷി​ച്ചി​രുന്നു. ‘ദാവീദിന്‍റെ അതേ മനോ​ഭാ​വമാ​ണോ എനി​ക്കു​ള്ളത്‌’ എന്ന് നമുക്കോ​രോ​രുത്തർക്കും സ്വയം ചോ​ദി​ക്കാം.

ദൈവത്തിന്‍റെ ക്ര​മീക​രണത്തെ ‘വില​മതി​പ്പോ​ടെ വീ​ക്ഷി​ക്കുക’

നമ്മുടെ കാലത്ത്‌, ആരാ​ധന​യിൽ യ​ഹോ​വയെ സമീ​പിക്കാ​നുള്ള അവന്‍റെ ക്ര​മീക​രണം ഒരു അക്ഷരീയ മന്ദി​ര​ത്തെയോ നിർമിതി​യെ​യോ കേ​ന്ദ്രീക​രിച്ചല്ല. പകരം, ദൈവത്തിന്‍റെ മഹ​നീയ​മായ ആത്മീയ ആലയം, അതായത്‌ സത്യാ​രാധ​നയ്‌ക്കാ​യുള്ള പവി​ത്ര​മായ ക്ര​മീക​രണം ആണ്‌ അതിൽ ഉൾപ്പെടു​ന്നത്‌. * ഈ ക്ര​മീക​രണത്തെ ‘വില​മതി​പ്പോ​ടെ വീക്ഷി​ക്കു​ന്നെ​ങ്കിൽ’ നമുക്കും “യ​ഹോവ​യുടെ മ​നോഹ​രത്വം” നോക്കി​ക്കാ​ണാനാ​കും.

സമാഗമനകൂടാരത്തിന്‍റെ വാ​തിൽക്കൽ ഉണ്ടാ​യി​രുന്ന താമ്രം പൊതിഞ്ഞ ഹോമയാ​ഗപീ​ഠ​ത്തെക്കു​റിച്ച് ചി​ന്തി​ക്കുക. (പുറ. 38:1, 2; 40:6) യേശുവിന്‍റെ മനു​ഷ്യ​ജീവൻ ഒരു ബലി​യാ​യി സ്വീ​കരി​ക്കാ​നുള്ള ​ദൈവേ​ഷ്ടത്തെ അഥവാ ദൈവത്തിന്‍റെ മന​സ്സൊരു​ക്കത്തെ ആണ്‌ ആ യാ​ഗപീ​ഠം പ്രതി​നി​ധാനം ചെ​യ്‌തത്‌. (എബ്രാ. 10:5-10) അതിന്‌ നമ്മെ സം​ബന്ധി​ച്ച് വലിയ അർഥമു​ണ്ട്. അപ്പൊ​സ്‌തല​നായ പൗ​ലോ​സ്‌ എഴുതി: ‘ശത്രു​ക്കളാ​യിരി​ക്കു​മ്പോൾത്തന്നെ (അവന്‍റെ) പുത്രന്‍റെ മര​ണത്തി​ലൂടെ (നാം) ദൈ​വവു​മായി നി​രപ്പി​ലായി.’ (റോമ. 5:10) യേശുവിന്‍റെ ചൊ​രി​യപ്പെട്ട രക്തത്തിൽ വി​ശ്വാ​സം അർപ്പി​ക്കു​ന്നതി​ലൂടെ ദൈവത്തിന്‍റെ സുഹൃത്തുക്കളായിരിക്കാനും തന്മൂലം അവന്‍റെ പ്രീ​തി​യും അംഗീ​കാ​രവും ആസ്വ​ദിക്കാ​നും നമുക്കു കഴി​യു​ന്നു. തത്‌ഫല​മായി “യ​ഹോവ​യുടെ സഖിത്വം” നാം അനു​ഭവി​ച്ചറി​യുന്നു.—സങ്കീ. 25:14.

നമ്മുടെ “പാപങ്ങൾ മായ്‌ക്ക”പ്പെടു​ന്നതി​നാൽ “യഹോ​വയിൽനി​ന്ന്” വന്നെത്തുന്ന “ഉ​ന്മേഷകാ​ലങ്ങൾ” നാം ആസ്വ​ദി​ക്കുന്നു. (പ്രവൃ. 3:19) നമ്മുടെ സാ​ഹചര്യ​ത്തെ മരണശിക്ഷ കാത്തു​കഴി​യുന്ന ഒരു തടവുകാരന്‍റേതിനോട്‌ ഉപ​മി​ക്കാം. അയാൾ തന്‍റെ മുൻകാ​ലപാപ​ങ്ങളെ​പ്രതി അനു​തപി​ക്കുക​യും മനഃ​സ്ഥിതി​യിൽ സമൂ​ലപരി​വർത്തനം വരു​ത്തു​കയും ചെയ്യു​ന്നു​വെന്നു കരുതുക. ഇതു നി​രീക്ഷി​ക്കുന്ന മഹാ​മന​സ്‌ക​നായ ഒരു ന്യാ​യാ​ധിപൻ അയാൾ ചെയ്‌ത പാ​പങ്ങളു​ടെ രേഖ മായ്‌ച്ചു​കളയാ​നും മരണശിക്ഷ റദ്ദാ​ക്കാ​നും പ്രേരി​തനായി​ത്തീ​രുന്നു. ആ തട​വുകാ​രന്‌ എ​ത്രമാ​ത്രം ആശ്വാ​സ​വും ആഹ്ലാ​ദവുമാ​യിരി​ക്കും അനു​ഭവ​പ്പെടുക! ആ ന്യാ​യാധി​പനെ​പ്പോലെ യഹോവ, അനു​താ​പം പ്ര​കടമാ​ക്കുന്ന മനു​ഷ്യ​രോട്‌ കരുണ കാണി​ക്കു​കയും അവരെ മരണ​ശിക്ഷ​യിൽനിന്ന് മോ​ചിപ്പി​ക്കു​കയും ചെയ്യുന്നു.

സത്യാരാധനയിൽ ആനന്ദം കണ്ടെത്തുക

യഹോവയുടെ ഭവനത്തിൽ സത്യാ​രാ​ധനയു​ടെ വിവിധ വശങ്ങൾ ദാ​വീദി​ന്‌ ദർശി​ക്കാ​നായി. അവിടെ സഹാ​രാധ​കരായ  ഇസ്രായേല്യർ സമ്മേ​ളി​ക്കുന്ന​തും ന്യാ​യപ്ര​മാണം അവർക്കു​വേണ്ടി പര​സ്യമാ​യി വായി​ക്കു​ന്നതും വിശദീ​കരി​ക്കു​ന്നതും ധൂ​പവർഗം കത്തി​ക്കു​ന്നതും പു​രോഹി​തന്മാ​രും ലേ​വ്യ​രും വിശു​ദ്ധ​സേവനം അർപ്പി​ക്കു​ന്നതും അവൻ നി​രീക്ഷി​ച്ചു. (പുറ. 30:34-38; സംഖ്യാ. 3:5-8; ആവ. 31:9-12) പുരാതന ഇസ്രാ​യേ​ലിലെ സത്യാ​രാ​ധനയു​ടെ ഈ വശങ്ങൾക്ക് ആധു​നി​കകാല സമാ​ന്തരങ്ങ​ളുണ്ട്.

അന്നത്തെപ്പോലെ ഇന്നും “സ​ഹോദ​രന്മാർ ഒത്തൊ​രു​മിച്ചു വസി​ക്കു​ന്നതു എത്ര ശുഭവും എത്ര മ​നോഹ​രവും” ആണ്‌! (സങ്കീ. 133:1) നമ്മുടെ ലോ​കവ്യാ​പക ‘സഹോ​ദര​വർഗം’ എ​ത്രമ​ടങ്ങ് വർധി​ച്ചു​പെരു​കിയി​രി​ക്കുന്നു! (1 പത്രോ. 2:17) നമ്മുടെ യോ​ഗങ്ങ​ളിൽ ​ദൈവവ​ചനം പര​സ്യമാ​യി വായി​ക്കു​കയും വിശദീ​കരി​ക്കു​കയും ചെയ്യുന്നു. തന്‍റെ സംഘ​ടന​യിലൂ​ടെ യഹോവ സമൃദ്ധമായ ആത്മീ​യപ്ര​ബോ​ധനം പ്രദാനം ചെയ്‌തി​രിക്കു​ന്നു. വ്യക്തി​പ​രമാ​യും കുടും​ബമാ​യും പഠി​ക്കുന്ന​തിന്‌ അച്ചടിച്ച രൂ​പത്തി​ലുള്ള ആത്മീ​യാ​ഹാര​വും യഥേഷ്ടം ലഭ്യ​മാ​ണ്‌. ഭരണ​സംഘ​ത്തിലെ ഒരു അംഗം ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഉണർന്നി​രി​ക്കു​മ്പോ​ഴെല്ലാം യ​ഹോവ​യുടെ വച​നത്തെ​യും അതിന്‍റെ അർഥത്തെ​യും കുറിച്ച് ധ്യാ​നി​ക്കുന്ന​തും ഉൾക്കാ​ഴ്‌ചയും ഗ്രാ​ഹ്യ​വും അന്വേ​ഷി​ക്കുന്ന​തും ഞാൻ ശീല​മാക്കി​യിരി​ക്കുന്നു. അത്‌ എന്‍റെ ജീ​വി​തത്തെ ആത്മീയാ​നു​ഗ്രഹ​ങ്ങളും സംതൃപ്‌തിയും കൊണ്ട് നിറ​ച്ചി​രിക്കു​ന്നു.” അതെ, ‘പരി​ജ്ഞാന​ത്തിന്‌ നമ്മുടെ മനസ്സിന്ന് ഇമ്പമാ​യിരി​ക്കാനാ​കും.’—സദൃ. 2:10.

ഇന്ന്, ദൈ​വദാ​സരു​ടെ സ്വീ​കാര്യ​മായ പ്രാർഥ​നകൾ സൗ​രഭ്യ​വാസന നിറഞ്ഞ പരി​മള​ധൂപം പോലെ ദി​നന്തോ​റും യഹോ​വയി​ങ്ക​ലേക്ക് ഉയരുന്നു. (സങ്കീ. 141:2) താ​ഴ്‌മ​നിറഞ്ഞ മന​സ്സോ​ടെ നാം പ്രാർഥ​നയിൽ യ​ഹോവ​യാം ദൈവത്തെ സമീ​പി​ക്കു​മ്പോൾ അവൻ അതിൽ അതിയായ ആനന്ദം കണ്ടെ​ത്തു​ന്നു​വെന്ന് തിരി​ച്ചറി​യു​ന്നത്‌ എത്ര ആശ്വാ​സദാ​യക​മാണ്‌!

“ഞങ്ങളുടെ ​ദൈവ​മായ യ​ഹോവ​യുടെ പ്രസാദം ഞങ്ങ​ളു​ടെമേൽ ഇരി​ക്കുമാ​റാ​കട്ടെ; ഞങ്ങളുടെ ​കൈകളു​ടെ പ്രവൃത്തിയെ സാ​ദ്ധ്യമാ​ക്കി തരേണമേ” എന്ന് മോശ പ്രാർഥി​ച്ചു. (സങ്കീ. 90:17) നാം തീക്ഷ്ണ​തയോ​ടെ നമ്മുടെ ശുശ്രൂഷ നിർവഹി​ക്കു​മ്പോൾ യഹോവ നമ്മുടെ വേലയെ അനു​ഗ്ര​ഹിക്കു​ന്നു. (സദൃ. 10:22) സത്യം പഠിക്കാൻ നാം ചിലരെ സഹായി​ച്ചിട്ടു​ണ്ടാ​യിരി​ക്കാം. ഒരുപക്ഷേ, രോഗം, വൈ​കാരി​ക​വേദന, പീഡനം, ആളു​കളു​ടെ പക്ഷത്തെ നിസ്സംഗത എന്നി​വ​യെല്ലാം സഹിച്ചു​നി​ന്നു​കൊണ്ട് നിരവധി വർഷങ്ങൾതന്നെ നാം ശു​ശ്രൂ​ഷയിൽ ചെല​വഴിച്ചി​ട്ടുണ്ടാ​കാം. (1 തെസ്സ. 2:2) അ​പ്പോ​ഴും, “യ​ഹോവ​യുടെ മ​നോഹ​രത്വം” ദർശി​ക്കാൻ നമു​ക്കാ​യിട്ടി​ല്ലേ? നമ്മുടെ സ്വർഗീയ​പിതാ​വ്‌ നമ്മുടെ കഠി​ന​ശ്രമങ്ങ​ളിൽ സംപ്രീ​തനായി​രി​ക്കുന്നു എന്ന് നമുക്കു തിരി​ച്ചറി​യാൻ കഴി​ഞ്ഞി​ട്ടില്ലേ?

ദാവീദ്‌ യ​ഹോ​വയെ “എന്‍റെ ഓ​ഹരി​യും പാന​പാ​ത്രവും” എന്നു വിളിച്ചു. (സങ്കീ. 16:5എ, പി.ഒ.സി.) തുടർന്ന്, “നീ എനിക്കുള്ള ഓ​ഹരി​യെ പരി​പാ​ലിക്കു​ന്നു. അള​വു​നൂൽ എനിക്കു മനോ​ഹ​രദേ​ശത്തു വീണി​രി​ക്കുന്നു,” എന്ന് അവൻ പാടി. (സങ്കീ. 16:5ബി, 6) തനിക്ക് ലഭിച്ച “ഓഹരി”യെപ്രതി, അതായത്‌ യഹോ​വയു​മാ​യുള്ള അംഗീകൃതബന്ധത്തെയും അവനെ സേ​വിക്കാ​നുള്ള തന്‍റെ പദ​വി​യെയും പ്രതി ദാവീദ്‌ നന്ദി​യുള്ളവ​നായി​രുന്നു. അവ​നെ​പ്പോലെ നമുക്കും കഷ്ടതകൾ അനുഭവി​ക്കേണ്ടി​വ​ന്നേക്കാം, എങ്കിലും അവ​യെ​യെല്ലാം കടത്തി​വെ​ട്ടുന്ന​താണ്‌ നാം ആസ്വ​ദി​ക്കുന്ന അന​വധി​യായ ആത്മീ​യാനു​ഗ്ര​ഹങ്ങൾ! അതു​കൊ​ണ്ട് സത്യാ​രാ​ധന​യിൽ നമുക്ക് അനവരതം ആനന്ദം കണ്ടെത്താം; യ​ഹോവ​യുടെ ആത്മീ​യാ​ലയത്തെ എന്നും ‘വില​മതി​പ്പോ​ടെ വീക്ഷി​ക്കു​ന്നതിൽ’ തുടരാം.

^ ഖ. 6 1996 ജൂലൈ 1 വീക്ഷാഗോപുരത്തിന്‍റെ 14-24 പേജുകൾ കാണുക.