വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രായമായവരെ പരിചരിക്കൽ

പ്രായമായവരെ പരിചരിക്കൽ

“കു​ഞ്ഞു​ങ്ങളേ, വാ​ക്കിനാ​ലും നാവി​നാ​ലുമല്ല, പ്രവൃത്തിയിലും സത്യ​ത്തി​ലും​തന്നെ നമുക്ക് അ​ന്യോ​ന്യം സ്‌നേഹി​ക്കാം.”—1 യോഹ. 3:18.

1, 2. (എ) പല കുടും​ബ​ങ്ങളും എന്തെല്ലാം വെല്ലു​വി​ളികൾ നേ​രിടു​ന്നു, അവ ഏതെല്ലാം ചോ​ദ്യ​ങ്ങൾ ഉയർത്തു​ന്നു? (ബി) മാറിവരുന്ന സാഹ​ചര്യ​ങ്ങളി​ലെ വെല്ലു​വി​ളികൾ മാതാ​പി​താക്കൾക്കും മക്കൾക്കും എങ്ങനെ നേരി​ടാ​നാ​കും?

ഒരിക്കൽ ശക്തരും സ്വയം​പര്യാ​പ്‌തരും ആയിരുന്ന നി​ങ്ങളു​ടെ മാതാ​പി​താക്കൾ, ഇപ്പോൾ തങ്ങ​ളെ​ത്തന്നെ നോ​ക്കാനാ​കാത്ത സ്ഥിതിയി​ലാ​യിരി​ക്കു​ന്നെന്നു തിരി​ച്ചറി​യു​ന്നത്‌ ഹൃദയഭേദകമായിരിക്കാം. ഒരുപക്ഷേ അവർ വീണ്‌ അസ്ഥികൾ പൊ​ട്ടു​കയോ ബോ​ധക്കു​റവു​മൂലം അലഞ്ഞു​തിരി​യു​കയോ ഗു​രുത​രമായ രോഗാ​വസ്ഥ​യിലാ​കു​കയോ ചെ​യ്‌തേക്കാം. എന്നാൽ ഇതി​നൊ​രു മറു​വശ​മുണ്ട്. ശാരീ​രിക​മാറ്റ​ങ്ങളോ മറ്റു സാഹ​ചര്യ​ങ്ങളോ തങ്ങളുടെ സ്വാ​ത​ന്ത്ര്യത്തെ പരി​മിത​പ്പെടു​ത്തി​യിരി​ക്കു​ന്നെന്ന് അംഗീ​കരി​ക്കാൻ പ്രാ​യമാ​യവർക്കു പ്രയാ​സമാ​യിരി​ക്കാം. (ഇയ്യോ. 14:1) അങ്ങ​നെ​യെങ്കിൽ എന്താണു ചെയ്യാ​നാ​കു​ന്നത്‌? അവരെ എങ്ങനെ പരി​ചരി​ക്കാനാ​കും?

2 പ്രാ​യമാ​യവരെ പരിച​രിക്കു​ന്നതി​നെ​ക്കുറി​ച്ചുള്ള ഒരു ലേഖനം ഇങ്ങനെ പറയുന്നു: “പ്രായാ​ധി​ക്യം​മൂലം ഉണ്ടാ​യേക്കാ​വുന്ന ബുദ്ധി​മുട്ടു​ക​ളെക്കു​റിച്ചു ചർച്ച​ചെയ്യു​ന്നത്‌ പ്രയാ​സ​കരമാ​ണ്‌, എങ്കിലും ലഭ്യമായ തിരഞ്ഞെ​ടുപ്പു​ക​ളെക്കു​റിച്ചു ചർച്ച ചെ​യ്യുക​യും തീ​രുമാ​നങ്ങൾ സംബ​ന്ധി​ച്ചൊരു ധാരണ​യി​ലെത്തു​കയും ചെയ്‌തി​രി​ക്കുന്ന കുടും​ബ​ങ്ങൾക്ക് പിന്നീ​ടു​ണ്ടാ​കുന്ന സാ​ഹചര്യ​ങ്ങളെ നന്നായികൈകാ​ര്യം ചെ​യ്യാനാ​കും.” വാർധക്യ​സഹജ​മായ പ്ര​ശ്‌നങ്ങൾ ഒഴിവാ​ക്കാനാ​കാത്ത​താണ്‌ എന്നു നാം തിരി​ച്ചറി​യു​മ്പോൾ ഇത്ത​രമൊ​രു ചർച്ചയു​ടെ മൂല്യം വ്യ​ക്തമാ​കും. എന്നി​രുന്നാ​ലും ചില തയ്യാ​റെ​ടുപ്പു​കൾ നട​ത്താ​നും മുൻകൂ​ട്ടി തീ​രുമാ​നങ്ങൾ എടു​ക്കാ​നും നമു​ക്കാ​കും. ചില വെല്ലു​വി​ളി​കളെ നേരി​ടാ​നായി ആസൂ​ത്രണം ചെയ്യു​ന്നതി​നു​വേണ്ടി കു​ടും​ബങ്ങൾ സ്‌നേഹപൂർവം സഹക​രിക്കു​ന്നത്‌ എങ്ങ​നെ​യെന്നു നമുക്കു പരി​ചിന്തി​ക്കാം.

“ദുർദ്ദി​വസങ്ങൾ”ക്കായി ആസൂത്രണംചെയ്യൽ

3. പ്രാ​യ​മായ മാതാ​പി​താക്കൾക്കു കൂടുതൽ സഹായം ആവ​ശ്യമാ​യി വരു​മ്പോൾ കുടും​ബാം​ഗങ്ങൾ എന്തു ചെ​യ്യേണ്ട​തായി വന്നേക്കാം? (ലേഖ​നാരം​ഭത്തി​ലെ ചിത്രം കാണുക.)

3 പ്രാ​യ​മായ മി​ക്കവർക്കും കാ​ലക്ര​മേണ എല്ലാ കാ​ര്യങ്ങ​ളും സ്വയം ചെയ്യാ​നാ​കാതെ  വരുന്നതിനാൽ അവർക്കു മറ്റു​ള്ളവ​രുടെ സഹായം ആവശ്യ​മായി​ത്തീ​രുന്നു. (സഭാപ്രസംഗി 12:1-7 വായിക്കുക.) അത്തരം സാ​ഹചര്യ​ത്തിൽ പ്രാ​യമാ​യവർക്കു ലഭി​ക്കാ​വുന്ന ഏറ്റവും നല്ല സഹാ​യത്തെ​ക്കുറി​ച്ച് അവരും പ്രാ​യപൂർത്തി​യായ മക്കളും തീരു​മാനി​ക്കു​കയും പ്രാ​യോ​ഗിക​മായ പരി​ഹാര​മാർഗങ്ങൾ ക്രമീ​കരി​ക്കു​കയും വേണം. ആവശ്യ​മാ​യിരി​ക്കുന്ന സഹാ​യത്തെ​ക്കുറി​ച്ചും അതു നടപ്പി​ലാ​ക്കാനാ​കുന്ന വിധ​ങ്ങളെ​ക്കുറി​ച്ചും അതി​നാ​യി പര​സ്‌പരം എങ്ങനെ സഹ​കരി​ക്കാം എന്നതി​നെ​ക്കുറി​ച്ചും കുടും​ബാം​ഗങ്ങൾ ഒരു​മി​ച്ചിരു​ന്നു ചർച്ച​ചെയ്യു​ന്നത്‌ മി​ക്കപ്പോ​ഴും ജ്ഞാന​മായി​രി​ക്കും. ഉൾപ്പെട്ടി​രി​ക്കുന്ന എല്ലാ​വ​രും, പ്ര​ത്യേകി​ച്ചും മാതാ​പി​താക്കൾ, തങ്ങളുടെ വി​കാ​രങ്ങൾ തുറന്നു പ്രക​ടിപ്പി​ക്കു​കയും വസ്‌തു​തകൾ യാഥാർഥ്യബോ​ധ​ത്തോടെ വില​യിരു​ത്തു​കയും വേണം. കൂടുതൽ സഹായം ലഭിച്ചാൽ മാതാ​പി​താ​ക്കളെ തങ്ങ​ളു​ടെതന്നെ ഭവനത്തിൽ സുര​ക്ഷിത​മായി നിറു​ത്താ​നാകു​മോ എന്ന് അവർ ചർച്ച ചെ​യ്‌തേക്കാം. * അല്ലെങ്കിൽ ഉത്തര​വാ​ദിത്വ​ങ്ങൾകൈകാ​ര്യം ചെയ്യു​ന്ന​തിനാ​യി ഓരോ കുടുംബാംഗത്തിന്‍റെയും പ്രാ​പ്‌തി എങ്ങനെ ഉപയോ​ഗിക്കാ​നാ​കു​മെന്നും അവർ പരി​ചിന്തി​ച്ചേ​ക്കാം. (സദൃ. 24:6, പി.ഒ.സി.) ഉദാ​ഹരണ​ത്തിന്‌, എല്ലാ ദി​വസ​വും പരി​ച​രണം നൽകാൻ കഴിയുന്ന ഒരു സാഹച​ര്യത്തി​ലാ​യിരി​ക്കാം ചിലർ; മറ്റു ചിലർക്കു കൂടുതൽ സാമ്പ​ത്തി​കപി​ന്തുണ നൽകാ​നാ​യേ​ക്കും. പ്രാ​യമാ​യവരെ പരി​ചരി​ക്കുന്ന​തിൽ തങ്ങൾക്കൊ​രു പങ്കു​ണ്ടെന്ന് ഓ​രോ​രുത്ത​രും തിരി​ച്ചറി​യണം. എങ്കിൽത്ത​ന്നെയും കാലം കടന്നു​പോ​കവെ ഓ​രോരു​ത്തരു​ടെയും ഉത്തര​വാദി​ത്വ​ങ്ങൾക്കു മാറ്റം വരു​ക​യോ അത്‌ ഊഴ​മനു​സരി​ച്ചു നിർവഹി​ക്കേണ്ടി വരു​ക​യോ ചെ​യ്‌തേക്കാം.

4. സഹാ​യത്തി​നായി കുടും​ബാം​ഗ​ങ്ങൾക്ക് എവി​ടേക്കു തിരി​യാ​നാ​കും?

4 നിങ്ങൾ പരി​ച​രണം നൽകി​ത്തു​ടങ്ങു​മ്പോൾ, മാതാ​പി​താക്ക​ളുടെ അവസ്ഥ​യെ​ക്കുറി​ച്ചു കഴി​യു​ന്നത്ര മന​സ്സിലാ​ക്കാൻ സമയ​മെടു​ക്കുക. നില വഷളായി​ക്കൊ​ണ്ടിരി​ക്കുന്ന ഒരു രോ​ഗാവ​സ്ഥയു​മായി അവർ മല്ലി​ടുക​യാ​ണെങ്കിൽ, എന്തെല്ലാം സാ​ഹചര്യ​ങ്ങൾ പിന്നീടു സംജാ​തമാ​യേക്കാ​മെന്ന് മന​സ്സിലാ​ക്കുക. (സദൃ. 1:5) വൃദ്ധരായവർക്കുവേണ്ടി സഹായം ലഭ്യ​മാ​ക്കുന്ന ഗവൺമെന്‍റ് പ്രതി​നിധി​കളു​മായി ബന്ധ​പ്പെ​ടുക. നി​ങ്ങളു​ടെ ഉത്തര​വാദി​ത്വം എളു​പ്പമാ​ക്കി​ക്കൊണ്ട് കൂടുതൽ മെച്ചമായ വിധത്തിൽ പരി​ചരി​ക്കാനാ​യി സമൂ​ഹ​ത്തിൽ ലഭ്യ​മായി​രി​ക്കുന്ന പ്രാ​യോഗി​കപദ്ധ​തികൾ കണ്ടെത്തുക. കുടും​ബസാ​ഹചര്യ​ത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, നിങ്ങളിൽ നഷ്ട​ബോ​ധമോ ഞെട്ടലോ സം​ശയ​മോ പോലുള്ള പരി​ഹരി​ക്കാനാ​കാത്ത വി​കാ​രങ്ങൾ ഉളവാ​ക്കി​യേ​ക്കാം. നി​ങ്ങളു​ടെ ചി​ന്താധാ​രകൾ വിശ്വാ​സ​യോഗ്യ​നായ ഒരു സുഹൃത്തുമായി പങ്കു​വെ​ക്കുക. എല്ലാ​റ്റിലു​മു​പരി നി​ങ്ങളു​ടെ ഹൃദയം യ​ഹോവ​യുടെ മുമ്പാകെ പകരുക. ഏതൊരു സാഹ​ചര്യ​ത്തെ​യും നേ​രി​ടാൻ ആവ​ശ്യ​മായ മന​സ്സമാ​ധാനം നിങ്ങൾക്കു നൽകാൻ അവ​നാ​കും.—സങ്കീ. 55:22; സദൃ. 24:10; ഫിലി. 4:6, 7

5. പരി​ചര​ണത്തോ​ടു ബന്ധപ്പെട്ടു ലഭ്യ​മായി​രി​ക്കുന്ന വിവരങ്ങൾ മുൻകൂ​ട്ടി ശേഖ​രിക്കു​ന്നതു ജ്ഞാനമാ​യി​രിക്കു​ന്നത്‌ എന്തു​കൊ​ണ്ട്?

5 പ്രാ​യ​മായ ചിലരും അവരുടെ കുടും​ബാം​ഗ​ങ്ങളും പരി​ചര​ണത്തോ​ടു ബന്ധപ്പെട്ടു ലഭ്യ​മായി​രി​ക്കുന്ന വിവരങ്ങൾ ജ്ഞാ​നപൂർവം മുൻകൂ​ട്ടി ശേ​ഖരി​ക്കുന്നു. ഉദാ​ഹരണ​ത്തിന്‌, മാ​താ​വോ പി​താ​വോ മക​നോ​ടോ മക​ളോ​ടോ ഒപ്പം താമ​സിക്കു​ന്നത്‌ എ​ത്രത്തോ​ളം പ്രായോ​ഗിക​മാ​ണെന്നും ലഭ്യ​മായി​രി​ക്കുന്ന മറ്റു സാ​ധ്യ​തകൾ എങ്ങനെ പ്ര​യോജ​നപ്പെ​ടുത്താ​നാ​കു​മെന്നും തിട്ട​പ്പെ​ടുത്തു​ന്നു. ഉണ്ടാകാൻ സാ​ധ്യത​യുള്ള “പ്ര​യാസ​വും ദുഃഖ”വും വളരെ നേരത്തേ തി​രിച്ച​റിഞ്ഞ് അവർ അതി​നാ​യി തയ്യാ​റെ​ടുക്കു​ന്നു. (സങ്കീ. 90:10) ആസൂ​ത്ര​ണങ്ങൾ നടത്താത്ത ധാരാളം കുടും​ബ​ങ്ങളാ​കട്ടെ, പ്രയാ​സക​രമായ സാ​ഹചര്യ​ങ്ങൾ ഉട​ലെടു​ക്കു​മ്പോൾ ബുദ്ധി​മു​ട്ടേ​റിയ തീ​രുമാ​നങ്ങൾ പെ​ട്ടെ​ന്നെടു​ക്കാൻ നിർബന്ധി​തരാ​കുന്നു. “തീ​രുമാ​നങ്ങൾ എടു​ക്കു​കയെ​ന്നത്‌ ഏറ്റവും വിഷ​മകരമാ​യിത്തീ​രുന്ന സാ​ഹച​ര്യം മി​ക്കപ്പോ​ഴും ഇതാണ്‌” എന്നൊരു വി​ദഗ്‌ധൻ നി​രീക്ഷി​ച്ചു. തിര​ക്കുപി​ടിച്ച അത്തരം അന്ത​രീക്ഷ​ത്തിൽ, കുടും​ബാം​ഗങ്ങൾ അസ്വ​സ്ഥരാ​കുക​യും അവർക്കി​ടയിൽ അസ്വാ​ര​സ്യങ്ങൾ ഉട​ലെടു​ക്കുക​യും ചെ​യ്‌തേക്കാം. നേ​രെമ​റിച്ച്, വളരെ നേരത്തേ ആസൂ​ത്രണം ചെ​യ്യു​ന്നത്‌ ഇത്ത​രത്തി​ലുള്ള പ്ര​ശ്‌നങ്ങൾ ഇല്ലാതെ പൊ​രുത്ത​പ്പെടുത്ത​ലുകൾ വരു​ത്തു​ന്നത്‌ എളു​പ്പമാ​ക്കും.—സദൃ. 20:18.

ആവശ്യങ്ങൾ നിറവേ​റ്റുന്ന​തി​നെക്കു​റിച്ച് കുടും​ബാം​ഗ​ങ്ങൾക്ക് ഒരു​മി​ച്ചു ചർച്ച​ചെയ്യാ​നാ​കും (6-8 ഖണ്ഡികകൾ കാണുക)

6. പ്രാ​യമാ​യവരു​ടെ താമ​സസൗ​കര്യ​ങ്ങളിൽ വരുത്തേണ്ട മാറ്റ​ത്തെ​ക്കുറി​ച്ചു ചർച്ച​ചെയ്യു​ന്നതി​ലൂടെ മാതാ​പി​താക്കൾക്കും മക്കൾക്കും എങ്ങനെ പ്ര​യോ​ജനം നേ​ടാനാ​കും?

6 മാതാ​പി​താക്ക​ളുടെ താമ​സസൗ​കര്യ​ങ്ങളെ​ക്കുറി​ച്ചും അതിൽ ആവ​ശ്യമാ​യി വ​ന്നേക്കാ​വുന്ന മാറ്റ​ങ്ങളെ​ക്കുറി​ച്ചും അവ​രോ​ടു സം​സാരി​ക്കാൻ നിങ്ങൾക്കു ബു​ദ്ധിമു​ട്ട് അനു​ഭവ​പ്പെട്ടേ​ക്കാം. എന്നാൽ അത്ത​രത്തി​ലുള്ള സം​ഭാഷ​ണങ്ങൾ പിന്നീട്‌ വളരെ പ്ര​യോജ​നകര​മായി​രു​ന്നെന്ന് അനേകർ അഭി​പ്രാ​യപ്പെ​ടുന്നു. എന്തു​കൊ​ണ്ട്? കാരണം പര​സ്‌പരം മനസ്സി​ലാ​ക്കാനാ​കുന്ന ഇഴ​യടു​പ്പമുള്ള കുടും​ബാ​ന്തരീ​ക്ഷത്തിൽ, പ്രാ​യോ​ഗിക​മായ പദ്ധതികൾ ആസൂ​ത്രണം ചെയ്യാൻ അത്തരം സം​ഭാഷ​ണങ്ങൾ അവർക്ക് അവസരം ഒരുക്കി. കൂടാതെ, തങ്ങളുടെ വീക്ഷണങ്ങൾ സ്‌നേഹ​ത്തോ​ടെയും ദയ​യോ​ടെയും മുന്നമേ പങ്കു​വെ​ച്ചത്‌ പിന്നീട്‌ എളു​പ്പ​ത്തിൽ തീ​രുമാ​നങ്ങൾ എടുക്കാൻ സഹാ​യി​ച്ചെന്ന് അവർ കണ്ടെത്തി. കഴി​യു​ന്നത്ര കാലം പ്രാ​യമാ​യവർ വ്യ​ക്തിപ​രമായ കാ​ര്യങ്ങ​ളിൽ തീരുമാ​ന​മെടു​ത്തു​കൊണ്ട്  അവ സ്വയം നട​പ്പിലാ​ക്കാൻ ആഗ്രഹി​ക്കു​മെങ്കി​ലും, ഒരു ആവശ്യം ഉട​ലെടു​ക്കുന്ന​പക്ഷം തങ്ങൾ ഏതുതരം പരി​ചരണ​മാണ്‌ ആഗ്ര​ഹിക്കു​ന്ന​തെന്ന് മക്ക​ളുമാ​യി നേരത്തേ ചർച്ച​ചെയ്യു​ന്നതു ധാരാളം പ്ര​യോ​ജനങ്ങൾകൈവരു​ത്തും.

7, 8. ഏതു വിഷ​യങ്ങ​ളെക്കു​റിച്ച് കു​ടും​ബങ്ങൾ വ്യ​ക്തമാ​യി ചർച്ചചെ​യ്യണം, എന്തു​കൊ​ണ്ട്?

7 മാതാ​പി​താ​ക്കളേ, ഈ ചർച്ചയിൽ നി​ങ്ങളു​ടെ ആ​ഗ്രഹങ്ങ​ളും സാമ്പത്തി​ക​പ്രാപ്‌തി​കളും മുൻഗണന​കളും കുടും​ബാം​ഗ​ങ്ങളെ അറി​യി​ക്കുക. അങ്ങനെ ചെ​യ്യു​ന്നത്‌, നിങ്ങൾക്ക് എപ്പോ​ഴെങ്കി​ലും തീ​രുമാ​നങ്ങൾ എടുക്കാൻ കഴി​യാ​തെ വരു​മ്പോൾ ഉചി​ത​മായ തീ​രുമാ​നങ്ങൾ എടുക്കാൻ അവരെ പ്രാ​പ്‌തരാ​ക്കും. സാധ്യ​തയ​നുസ​രിച്ച്, നി​ങ്ങളു​ടെ ഇഷ്ടാ​നി​ഷ്ടങ്ങൾ ആദ​രിക്കാ​നും നി​ങ്ങളു​ടെ സ്വാ​തന്ത്ര്യ​ത്തിൽ കൈകട​ത്താതി​രിക്കാ​നും ആയി​രി​ക്കും അവർ പര​മാ​വധി ആഗ്ര​ഹിക്കു​ന്നത്‌. (എഫെ. 6:2-4) ഉദാ​ഹരണ​ത്തിന്‌, മക്കളി​ലൊ​രാൾ അവരുടെ കുടും​ബ​ത്തോ​ടൊപ്പം താ​മസി​ക്കാൻ നിങ്ങളെ ക്ഷണി​ക്കാനാ​ണോ നിങ്ങൾ പ്രതീ​ക്ഷി​ക്കു​ന്നത്‌? അതോ മറ്റെ​ന്തെങ്കി​ലുമാ​ണോ? യാഥാർത്ഥ്യ​ബോധ​മുള്ള​വരാ​യിരി​ക്കുക. എല്ലാ കാ​ര്യങ്ങ​ളും നി​ങ്ങളു​ടെ വീക്ഷണ​കോ​ണിൽനിന്നു​തന്നെ മറ്റുള്ളവർ കാണ​ണമെ​ന്നി​ല്ലെന്നും ചി​ന്താഗ​തിയെ ക്രമ​പ്പെടു​ത്താൻ മാതാ​പി​താക്കൾക്കാ​ണെങ്കി​ലും മക്കൾക്കാ​ണെങ്കി​ലും സമയം വേണ്ടി​വരു​മെ​ന്നും തിരി​ച്ചറി​യുക.

8 ആസൂ​ത്രണത്തി​ലൂ​ടെയും ചർച്ച​കളി​ലൂ​ടെയും പ്ര​ശ്‌നങ്ങൾ ഒഴി​വാക്കാ​നാകു​മെന്ന് എല്ലാ​വ​രും തിരി​ച്ചറി​യണം. (സദൃ. 15:22) ചികി​ത്സാ​പര​മായ പരി​ചരണ​ത്തെക്കുറി​ച്ചും മുൻഗണ​നകളെ​ക്കുറി​ച്ചും ഉള്ള ചർച്ചകൾ ഇതിൽ ഉൾപ്പെടു​ന്നു. രക്തപ്പകർച്ച ഒഴി​വാ​ക്കാൻ യ​ഹോവ​യുടെ സാക്ഷികൾ ഉപ​യോഗി​ക്കുന്ന ഫാറത്തിൽ (ഡിപിഎ) പറ​ഞ്ഞിരി​ക്കുന്ന കാര്യങ്ങൾ ഇത്തരം ചർച്ചക​ളിൽ ഉൾപ്പെടു​ത്തേണ്ട​താണ്‌. ലഭ്യ​മായി​രി​ക്കുന്ന ചികി​ത്സക​ളെക്കുറി​ച്ചുള്ള വിവരങ്ങൾ അറി​യാ​നും അത്‌ സ്വീ​കരി​ക്കണ​മോ വേണ്ടയോ എന്നു തീരു​മാ​നിക്കാ​നും ഉള്ള അവകാശം ഓരോ വ്യക്തി​ക്കു​മുണ്ട്. ഒരു വ്യ​ക്തിയു​ടെ ഇത്തരം ആഗ്രഹങ്ങൾ അദ്ദേഹത്തിന്‍റെ ഡിപിഎ ഫാറത്തിൽ വിവ​രിച്ചി​രി​ക്കുന്നു. ഈ ഫാറത്തിൽ അടിയന്തി​രസാ​ഹചര്യ​ത്തിൽ ബന്ധ​പ്പെ​ടേണ്ട വിശ്വാ​സ​യോഗ്യ​നായ ഒരു വ്യക്തിയെ ചുമതല​പ്പെടു​ത്തു​ന്നതി​ലൂടെ, ആവശ്യ​മായി​വരു​ന്നപക്ഷം ആ വ്യക്തി നിങ്ങൾക്കു​വേണ്ടി ഉചി​ത​മായ തീ​രുമാ​നങ്ങൾ എടു​ക്കു​മെന്ന് (നി​യമസാ​ധുത ഉള്ളപ്പോൾ) ഉറപ്പു​വരു​ത്താനാ​കും. എപ്പോൾ ആവശ്യം വന്നാലും ഉപയോ​ഗി​ക്കാനാ​കുന്ന രീ​തി​യിൽ പ്രാ​യ​മായ വ്യ​ക്തിയു​ടെ ഡിപിഎ കാർഡിന്‍റെ കോപ്പി ഉൾപ്പെട്ടി​രി​ക്കുന്ന ഏവ​രു​ടെയും പക്കൽ ലഭ്യ​മായി​രി​ക്കണം. ചിലർ ഇത്തരം രേഖകൾ വിൽപ്പ​ത്രം, ഇൻഷുറൻസ്‌, സാമ്പത്തിക ഇട​പാടു​കൾ, ഗവൺമെന്‍റ് ഓഫീ​സു​കളു​ടെ വിലാസം തുടങ്ങിയ പ്ര​ധാന​പ്പെട്ട രേഖ​കളു​ടെകൂ​ടെ വെച്ചി​രി​ക്കുന്നു.

മാറിവരുന്ന സാഹ​ചര്യ​ങ്ങളു​മായി പൊരുത്തപ്പെടൽ

9, 10. പ്രായ​മായ​വരി​ലുണ്ടാ​കുന്ന എന്തെല്ലാം മാറ്റങ്ങൾ അവർക്കു നൽകുന്ന സഹായത്തെ ബാ​ധി​ച്ചേക്കാം?

9 മിക്ക സാഹ​ചര്യ​ങ്ങളി​ലും, പ്രാ​യമാ​യവരു​ടെ കഴി​വു​കളും പരി​മി​തിക​ളും അനുവദി​ക്കുന്നി​ട​ത്തോളം അവർ പര​മാ​വധി സ്വത​ന്ത്രരാ​യിരി​ക്കാൻ കുടും​ബാം​ഗങ്ങ​ളെല്ലാം ആ​ഗ്രഹി​ക്കുന്നു. അധികം പ്രയാ​സപ്പെ​ടാ​തെതന്നെ സ്വ​ന്തമാ​യി പാചകം ചെ​യ്യാ​നും വീടു വൃത്തിയാക്കാനും മരു​ന്നു​കൾ കൃത്യമായി കഴി​ക്കാ​നും മറ്റു​ള്ളവ​രുമാ​യി ആശയ​വിനി​മയം നട​ത്താ​നും അവർക്കു സാധി​ക്കുന്നു​ണ്ടാ​യിരി​ക്കാം. അങ്ങനെ തങ്ങളുടെദൈനം​ദിന കാര്യാ​ദിക​ളിൽ മക്കൾ അധികം ഉൾപ്പെടേ​ണ്ടതി​ല്ലെന്ന് അവർ മക്കൾക്കു കാണി​ച്ചു​കൊടു​ക്കുന്നു. എന്നാൽ കാലം കടന്നു​പോ​കവെ, മാതാ​പി​താക്ക​ളുടെ ആ​രോ​ഗ്യം ക്ഷയി​ക്കു​ന്നതി​നാൽ ഒരുപക്ഷേ അവർക്കു കടയിൽ പോകാൻ പറ്റാ​താ​കുക​യോ കാ​ര്യ​മായ ഓർമക്കു​റവ്‌ അനുഭവ​പ്പെട്ടു​തു​ടങ്ങു​കയോ ചെ​യ്യു​മ്പോൾ അത്തരം മാ​റ്റങ്ങ​ളോടു മക്കൾ പെട്ടെന്നു പ്രതിക​രി​ക്കേണ്ടതു​ണ്ടാ​യിരി​ക്കാം.

10 വാർധക്യത്തിന്‍റെ ഫലമായി പരി​ഭ്രമം, വിഷാദം, അനി​യ​ന്ത്രിത​മായ മലമൂ​ത്ര​വിസർജനം, കേൾവിയു​ടെ​യും കാഴ്‌ചയു​ടെ​യും ഓർമയു​ടെ​യും കുറവ്‌ എന്നി​വ​യെല്ലാം ഉണ്ടാ​യേ​ക്കാം. അങ്ങ​നെ​യെങ്കിൽ അവ ഫല​പ്രദ​മായി ചികി​ത്സി​ക്കേണ്ടതു​ണ്ടാ​യിരി​ക്കും. ഇങ്ങ​നെ​യുള്ള പ്രശ്‌നങ്ങ​ളുടെ തുട​ക്കത്തിൽത്തന്നെ വൈ​ദ്യസ​ഹായം തേടുക. ഇക്കാ​ര്യ​ത്തിൽ മക്കൾ മുൻകൈ എടു​ക്കേണ്ടതു​ണ്ടാ​യിരി​ക്കാം. മാതാ​പി​താക്കൾ  തനിയെ ചെ​യ്‌തി​രുന്ന പല കാര്യ​ങ്ങളു​ടെ​യും നേതൃത്വം, ഒരു പ്ര​ത്യേകസാ​ഹചര്യ​ത്തിൽ മക്കൾ ഏറ്റെ​ടു​ക്കേണ്ടതാ​യി വന്നേക്കാം. മാതാ​പി​താക്കൾക്ക് ഏറ്റവും മികച്ച പരി​ച​രണം നൽകു​ന്ന​തിനാ​യി മക്കൾക്ക് അവരുടെ ഉപ​ദേഷ്ടാ​ക്കളോ വക്താ​ക്ക​ളോഡ്രൈവ​റോ ഒ​ക്കെയാ​യി വർത്തി​ക്കേണ്ടി​വ​ന്നേക്കും.—സദൃ. 3:27.

11. ഒരു മാറ്റം മുഖേന വേണ്ടി​വ​ന്നേക്കാ​വുന്ന പൊ​രുത്ത​പ്പെടുത്ത​ലുകൾ കു​റയ്‌ക്കാൻ എന്തു ചെ​യ്യാനാ​കും?

11 മാതാ​പി​താക്ക​ളുടെ പ്ര​ശ്‌നങ്ങൾ പരി​ഹരി​ക്കാനാ​കു​ന്നി​ല്ലെങ്കിൽ അവരുടെ പരി​ചര​ണത്തി​ലും താമസ​ക്രമീ​കര​ണങ്ങളി​ലും ചില മാറ്റങ്ങൾ വരു​ത്തേണ്ടതു​ണ്ടാ​യിരി​ക്കാം. എത്ര കുറച്ചു മാറ്റങ്ങൾ വരു​ത്തുന്നു​വോ അത്ര എളു​പ്പ​ത്തിൽ അവർക്ക് അതി​നോ​ടു പൊ​രുത്ത​പ്പെടാനാ​കും. മാതാപി​താക്ക​ളിൽനിന്ന് കുറ​ച്ചക​ലെയാ​ണു നിങ്ങൾ താമ​സിക്കു​ന്ന​തെങ്കിൽ, ഒരു സഹവി​ശ്വാ​സി​യോ അയൽക്കാ​രനോ ക്ര​മമാ​യി അവരെ ചെന്ന് കാ​ണാ​നും വിവരങ്ങൾ മക്കളിൽ ഒരാളെ അറി​യിക്കാ​നും ക്ര​മീക​രണം ചെ​യ്യു​ന്നതു മതി​യാകു​മോ? പാചകം ചെയ്യു​ന്നതി​നോ​ടും ശുചീ​കര​ണത്തോ​ടും ഉള്ള ബന്ധത്തിൽ മാത്രമേ അവർക്ക് സഹായം ആവ​ശ്യമു​ള്ളോ? വീ​ടിനു​ള്ളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ അവർക്കു കാര്യങ്ങൾ കൈകാ​ര്യം​ചെയ്യു​ന്നതും കുളി​ക്കു​ന്നതും ഒക്കെ കൂടുതൽ എളു​പ്പ​വും സു​രക്ഷി​തവും ആക്കി​ത്തീർക്കു​മോ? തങ്ങൾ ആ​ഗ്രഹി​ക്കുന്ന അള​വി​ലുള്ള സ്വാ​ത​ന്ത്ര്യം നില​നിറു​ത്താ​നായി ഒരുപക്ഷേ പ്രാ​യമാ​യവർ ആകെ പ്രതീ​ക്ഷി​ക്കു​ന്നത്‌, തങ്ങളെ ശുശ്രൂ​ഷി​ക്കുന്ന​തിന്‌ വീട്ടിൽ ഒരു വ്യ​ക്തിയു​ടെ സഹായം ലഭ്യ​മാ​ക്കുക എന്നതു മാ​ത്രമാ​യിരി​ക്കാം. എന്നി​രുന്നാ​ലും, അവർ തു​ടർന്നും സുര​ക്ഷിത​രല്ലെ​ങ്കിൽ കൂടുതൽ സ്ഥിരമായ സഹായം ആവശ്യ​മായി​രു​ന്നേക്കാം. സാ​ഹച​ര്യം എന്തുത​ന്നെയാ​യി​രുന്നാ​ലും, പ്രാ​ദേശി​കമാ​യി ലഭ്യ​മായി​രി​ക്കുന്ന സേവ​നങ്ങ​ളെക്കു​റിച്ച് അ​ന്വേഷി​ക്കുക. *സദൃശവാക്യങ്ങൾ 21:5 വായിക്കുക.

ചിലർ പ്ര​തിബ​ന്ധങ്ങളെ നേ​രി​ടുന്ന വിധം

12, 13. മാതാ​പിതാ​ക്കളിൽനി​ന്നും അകലെ താ​മസി​ക്കുന്ന മക്കൾ അവരെ ബഹു​മാനി​ക്കുന്നതി​ലും അവർക്കാ​യി കരു​തു​ന്നതി​ലും തു​ടരു​ന്നത്‌ എങ്ങനെ?

12 മാതാ​പി​താക്കൾ സംതൃപ്‌തരായിരിക്കാൻ സ്‌നേഹ​മുള്ള മക്കൾ ആ​ഗ്രഹി​ക്കുന്നു. അവർ പരിപാ​ലി​ക്കപ്പെ​ടുന്നു എന്ന അറിവ്‌ മക്കൾക്ക് ഒരളവിൽ ആശ്വാസം പ്രദാ​നം​ചെയ്യു​ന്നു. എങ്കിലും തങ്ങളുടെ ഉത്തര​വാദി​ത്വങ്ങൾമൂലം മിക്ക മക്കളും മാതാ​പി​താക്ക​ളുടെ അടുക്കലല്ല താമ​സിക്കു​ന്നത്‌. ഇത്തരം സാഹ​ചര്യ​ങ്ങളിൽ മാതാ​പി​താക്ക​ളുടെ ആവശ്യ​ങ്ങൾക്കായി കരുതു​ന്നതി​നു​വേണ്ടി ചിലർ അവധി​യെടു​ത്തു​കൊണ്ട് അവരെ സന്ദർശി​ക്കുക​യും അവർക്ക് ചെ​യ്യാനാ​കാത്ത വീട്ടു​കാ​ര്യങ്ങ​ളിൽ അവരെ സഹാ​യി​ക്കുക​യും ചെയ്യുന്നു. ക്ര​മമാ​യി—സാധി​ക്കു​മെ​ങ്കിൽ എല്ലാ ദി​വസ​വും—ഫോൺ വിളി​ച്ചു​കൊ​ണ്ടും അല്ലെങ്കിൽ കത്തു​കളി​ലൂ​ടെയോ ഇ-മെയിലു​കളി​ലൂ​ടെയോ ബന്ധ​പ്പെട്ടു​കൊ​ണ്ടും തങ്ങൾ മാതാ​പി​താ​ക്കളെ സ്‌നേഹി​ക്കു​ന്നെന്ന് മക്കൾക്ക് ഉറപ്പു​നൽകാനാ​കും.—സദൃ. 23:24, 25.

13 സാ​ഹച​ര്യം എന്തുത​ന്നെയാ​യി​രുന്നാ​ലും, മാതാ​പി​താക്കൾക്കുദൈനം​ദിനം ഏതു തര​ത്തി​ലുള്ള പരി​ചരണ​മാണു നൽകുന്ന​തെന്ന് വിലയി​രു​ത്തേണ്ട​തുണ്ട്. മാതാ​പി​താക്കൾ യ​ഹോവ​യുടെ സാക്ഷി​കളാ​ണെ​ങ്കിൽ, നിങ്ങൾ അവ​രോ​ടൊപ്പം താമ​സിക്കാ​ത്ത​പ്പോൾ അവരുടെ സഭയിലെ മൂപ്പ​ന്മാ​രോട്‌ നിങ്ങൾക്കു കൂടുതൽ നിർദേ​ശങ്ങൾ ആരാ​യാനാ​കും. അതു​പോ​ലെ, ഇക്കാര്യം നി​ങ്ങളു​ടെ പ്രാർഥ​നയിൽ ഉൾപ്പെടു​ത്താൻ മറ​ക്കരു​ത്‌. “മാർഗ്ഗനിർദ്ദേശം ഇല്ലാ​ത്തേ​ടത്തു ജനം അ​ധോ​ഗതി പ്രാ​പി​ക്കുന്നു. ഉപ​ദേഷ്ടാ​ക്കളു​ടെ ബാ​ഹുല്യ​മോ വിജയം ഉറ​പ്പാക്കു​ന്നു.” (സദൃശവാക്യങ്ങൾ 11:14, ന്യൂ ഇൻഡ്യ ഭാഷാന്തരം) ഇനി, മാതാ​പി​താക്കൾ സാക്ഷി​കള​ല്ലെങ്കി​ലും “അപ്പ​നെ​യും അമ്മ​യെ​യും ബഹു​മാ​നി”ക്കാൻ നിങ്ങൾ ആ​ഗ്രഹി​ക്കുന്നു. (പുറ. 20:12; സദൃ. 23:22) എല്ലാ കുടും​ബ​ങ്ങളും ഒരേ തീരു​മാന​ങ്ങളെടു​ക്കില്ല എന്നതു ശരി​യാ​ണ്‌. പ്രാ​യ​മായ മാതാ​വി​നെ​യോ പിതാ​വി​നെ​യോ തങ്ങ​ളോ​ടൊപ്പ​മോ തങ്ങളുടെ അടുത്ത പ്ര​ദേശ​ത്തോ താമ​സിപ്പി​ക്കാൻ ചിലർ ക്ര​മീക​രണങ്ങൾ ചെ​യ്‌തേക്കാം. എന്നി​രുന്നാ​ലും, ഇത്‌ എല്ലാ​യ്‌പ്പോ​ഴും അത്ര എളുപ്പമല്ല. ചില മാതാ​പി​താക്കൾ മക്ക​ളോ​ടും അവരുടെ കുടും​ബ​ത്തോ​ടും ഒപ്പം താ​മസി​ക്കാൻ ഇഷ്ട​പ്പെടു​ന്നില്ല. കാരണം തങ്ങളുടെ സ്വാ​ത​ന്ത്ര്യത്തെ അവർ മൂല്യ​മു​ള്ളതാ​യി കാ​ണുക​യും മക്കൾക്കൊ​രു ഭാരമാ​കാ​തിരി​ക്കാൻ ആഗ്ര​ഹി​ക്കുക​യും ചെയ്യുന്നു. ഇനി, മറ്റു ചില പ്രാ​യമാ​യവർ വീട്ടിൽ സൗ​കര്യ​ങ്ങൾ ഉള്ള​തി​നാൽ സ്വന്തം ഭവ​നത്തിൽത്തന്നെ തങ്ങളെ പരി​ചരിക്കു​ന്നതി​നായി ഒരാളെ ശമ്പ​ളത്തി​ന്‌ നി​റു​ത്താൻ ആഗ്ര​ഹി​ച്ചേക്കാം.—സഭാ. 7:12.

14. പരി​ച​രണം മു​ഖ്യമാ​യും നൽകുന്ന​വർക്ക് എന്തു പ്ര​ശ്‌നങ്ങൾ ഉട​ലെടു​ത്തേ​ക്കാം?

14 മിക്ക കുടും​ബ​ങ്ങളി​ലും, പരി​ചര​ണത്തി​നുള്ള കൂടുതൽ ഉത്തര​വാദി​ത്വ​വും ഏറ്റവും അടുത്തു താ​മസി​ക്കുന്ന ഏ​തെങ്കി​ലും ഒരു മകന്‍റെയോ മക​ളു​ടെയോ മേൽ വന്നേക്കാം. എങ്കിലും പരി​ച​രണം മു​ഖ്യമാ​യും നൽകു​ന്നവർ, മാതാ​പി​താക്ക​ളുടെ ആവശ്യങ്ങൾ നിറവേ​റ്റുന്ന​തി​നോ​ടൊപ്പം തങ്ങളുടെ കുടുംബത്തിന്‍റെ ആവ​ശ്യങ്ങ​ളും സമ​നില​യിൽ കൊ​ണ്ടുപോ​കേണ്ട​തുണ്ട്. ഓരോ വ്യ​ക്തി​ക്കും ചെല​വഴി​ക്കാനാ​കുന്ന സമ​യത്തി​നും ഊർജത്തി​നും പരി​ധിക​ളുണ്ട്. പരി​ച​രണം നൽകു​ന്നവ​രുടെ സാഹ​ചര്യ​ങ്ങളിൽ വ​ന്നേക്കാ​വുന്ന മാറ്റം, നി​ലവി​ലുള്ള ക്ര​മീക​രണങ്ങൾ പുനഃ​പരി​ശോ​ധി​ക്കേണ്ടത്‌ ആവശ്യ​മാക്കി​ത്തീർക്കും. ഒരു കുടും​ബാം​ഗം ഒരു​പാ​ട്‌ ഉത്തര​വാ​ദിത്വ​ങ്ങൾ ഏറ്റെ​ടുക്കു​കയാ​ണോ? മാ​റിമാ​റി പരി​ച​രണം നൽകി​ക്കൊണ്ട് മറ്റു മക്കൾക്കു കൂടുതൽ ചെയ്യാ​നാ​കു​മോ?

15. പരി​ച​രണം നൽകുന്ന വ്യക്തി മടുത്ത്‌ തളർന്നു​പോകു​ന്നത്‌ എങ്ങനെ ഒഴി​വാക്കാ​നാ​കും?

 15 പ്രാ​യ​മായ മാ​താവി​നോ പി​താവി​നോ ക്രമമായ സഹായം ആവ​ശ്യമാ​യി വരു​ന്നെ​ങ്കിൽ, പരി​ച​രണം നൽകുന്ന വ്യക്തി വല്ലാതെ മടുത്ത്‌ തളർന്നു​പോകാ​നുള്ള സാ​ധ്യത​യുണ്ട്. (സഭാ. 4:6) മാതാ​പിതാ​ക്കൾക്കായി തങ്ങളെ​ക്കൊ​ണ്ടാകു​ന്ന​തെല്ലാം ചെയ്യാൻ സ്‌നേഹ​മുള്ള മക്കൾ ആ​ഗ്രഹി​ക്കുന്നു. എന്നാൽ എല്ലാ​യ്‌പ്പോ​ഴും ആവശ്യങ്ങൾ ഉന്നയിച്ചു​കൊ​ണ്ടി​രിക്കു​ന്നത്‌ മക്കൾക്കു വളരെ ഭാര​മായി​ത്തീർന്നേക്കാം. പരി​ച​രണം നൽകു​ന്നവർ ഇങ്ങ​നെ​യൊരു സാഹ​ചര്യത്തി​ലാ​ണെങ്കിൽ, യാഥാർഥ്യ​ബോ​ധമു​ള്ളവ​രായി​രു​ന്നു​കൊണ്ട് ഒരുപക്ഷേ മറ്റു​ള്ളവ​രുടെ സഹായം ആവശ്യ​പ്പെ​ടാനാ​കും. പരി​ച​രണം മു​ഖ്യമാ​യും നൽകു​ന്നവ​രുടെ ഭാരം കു​റയ്‌ക്കാൻ മറ്റു​ള്ളവ​രുടെ ക്രമമായ പിന്തു​ണയാ​യിരി​ക്കാം ആകെ ആവശ്യ​മായി​രിക്കു​ന്നത്‌.

16, 17. പ്രാ​യ​മേറുന്ന മാതാ​പി​താ​ക്കളെ പരി​ചരി​ക്കു​മ്പോൾ മക്കൾ എന്തെല്ലാം വെല്ലു​വി​ളികൾ നേ​രിടു​ന്നു, അതിനെ അവർക്ക് എങ്ങനെ തരണം ചെ​യ്യാനാ​കും? (“അഭി​നന്ദനാർഹ​മായ പരി​ച​രണം” എന്ന ചതു​ര​വും കാണുക.)

16 പ്രി​യ​പ്പെട്ട മാതാ​പി​താക്കൾ വാർധക്യ​സഹജ​മായ വേദനകൾ അനു​ഭവി​ക്കു​ന്നതു കാ​ണു​ന്നത്‌ വിഷ​മകര​മാണ്‌. പരി​ച​രണം നൽകുന്ന മി​ക്കവ​രും ചില തര​ത്തി​ലുള്ള ദുഃ​ഖ​മോ ഉത്‌കണ്‌ഠയോ നി​രാശ​യോ ദേ​ഷ്യ​മോ കുറ്റ​ബോ​ധമോ, എന്തിന്‌ നീര​സം​പോലു​മോ അനു​ഭവി​ക്കുന്നു. ചില സമ​യങ്ങ​ളിൽ പ്രാ​യ​മായ മാ​താ​വോ പി​താ​വോ ദയാ​രഹി​തമാ​യി സംസാ​രി​ക്കുക​യോ നന്ദി​യി​ല്ലാത്ത വിധത്തിൽ പെരു​മാ​റുക​യോ ചെ​യ്‌തേക്കാം. അങ്ങനെ സംഭ​വിക്കു​ന്നെ​ങ്കിൽ പെട്ടെന്ന് അസ്വ​സ്ഥരാ​കരു​ത്‌. ഒരു മാന​സികാ​രോ​ഗ്യ​വിദ​ഗ്‌ധൻ ഇങ്ങനെ പറയുന്നു: “ഏതൊരു വികാ​ര​ത്തെയും, പ്ര​ത്യേ​കിച്ച് നിങ്ങളെ അസ്വ​സ്ഥരാ​ക്കുന്ന വി​കാര​ങ്ങളെ, ഏറ്റവും മെ​ച്ചമാ​യികൈകാ​ര്യം ചെ​യ്യാനാ​കുന്ന വിധം (ദേ​ഷ്യ​മോ നി​രാശ​യോ പോലുള്ള) ആ വികാരം നിങ്ങൾക്കു തോന്നി എന്നു സമ്മതി​ക്കുന്ന​തിലൂ​ടെ​യാണ്‌. അങ്ങനെ തോ​ന്നി​യെന്ന വസ്‌തുത നി​ഷേധി​ക്കരു​ത്‌; അങ്ങനെ തോന്നി​യതി​നെ​പ്രതി നി​ങ്ങളെ​ത്തന്നെ കുറ്റം​വി​ധിക്കു​ന്നത്‌ ഒഴി​വാ​ക്കുക.” നിങ്ങൾക്ക് എന്തു തോ​ന്നു​ന്നു എന്നതി​നെ​ക്കുറി​ച്ച് ഇണ​യോ​ടോ മറ്റൊരു കുടും​ബാം​ഗത്തോ​ടോ വിശ്വ​സ്‌ത​നാ​യൊരു സുഹൃത്തിനോടോ സം​സാരി​ക്കുക. നി​ങ്ങളു​ടെ വി​കാ​രങ്ങൾ മനസ്സി​ലാ​ക്കാ​നും അവ നിയ​ന്ത്രി​ക്കാ​നും ഇത്തരം സം​ഭാഷ​ണങ്ങൾ സഹാ​യി​ക്കും.

17 ചില ദേ​ശങ്ങ​ളിൽ, പ്രി​യ​പ്പെട്ട ഒരാളെ വീട്ടിൽ പരി​ചരി​ക്കുന്ന​തിൽ തുടരു​ന്നതിനാ​വശ്യ​മായ സാഹ​ചര്യ​ങ്ങളും പ്രാ​പ്‌തിക​ളും ഒരു കുടും​ബ​ത്തിന്‌ ഇല്ലാത്ത ഘട്ടത്തിൽ, വിദ​ഗ്‌ധ​പരി​ചരണം ലഭ്യ​മാ​കുന്ന ചില​യിട​ങ്ങളിൽ മാതാ​പി​താ​ക്കളെ ആക്കുന്ന​തി​നെക്കു​റിച്ച് മക്കൾ ചി​ന്തി​ച്ചേക്കാം. ഇങ്ങനെ കഴിയുന്ന തന്‍റെ അമ്മയെ ഒരു ക്രി​സ്‌തീ​യസഹോ​ദരി മി​ക്കവാ​റും എല്ലാ​ദിവ​സവും സന്ദർശി​ച്ചിരു​ന്നു. തന്‍റെ കുടും​ബ​ത്തെക്കു​റിച്ച് അവൾ പറയുന്നു: “അമ്മയ്‌ക്ക് എല്ലാ ദി​വസ​വും ആവശ്യ​മാ​യി​രുന്ന 24 മണിക്കൂർ പരി​ച​രണം നൽകാൻ ഞങ്ങൾക്കാ​കുമാ​യിരു​ന്നില്ല. വിദ​ഗ്‌ധ​പരി​ചരണം ലഭ്യമാ​കു​ന്നിട​ത്തേക്ക് അമ്മയെ മാറ്റി​പ്പാർപ്പിക്കു​കയെന്ന തീരു​മാന​മെടു​ക്കുക ഞങ്ങൾക്കത്ര എളു​പ്പമല്ലാ​യി​രുന്നു. ആ ക്രമീ​കര​ണത്തോ​ടു വൈ​കാരി​കമാ​യി പൊ​രു​ത്തപ്പെ​ടാൻ വളരെ ബു​ദ്ധിമു​ട്ടു തോന്നി. എന്നി​രുന്നാ​ലും ജീവിതത്തിന്‍റെ അവസാ​നമാ​സങ്ങ​ളിൽ അമ്മയ്‌ക്കു നൽകാ​നാകു​മായി​രുന്ന ഏറ്റവും നല്ല സഹായം അതാ​യി​രുന്നു, അമ്മ അതി​നോ​ടു സഹക​രി​ക്കുക​യും ചെയ്‌തു.”

18. പരി​ച​രണം നൽകുന്ന​വർക്ക് എന്ത് ഉറപ്പു​ണ്ടായി​രി​ക്കാനാ​കും?

18 മാതാ​പി​താക്കൾക്കു പ്രായ​മേറു​ന്തോ​റും അവരെ പരി​ചരി​ക്കാ​നുള്ള ഉത്തര​വാ​ദിത്വ​ങ്ങൾ സങ്കീർണ​വും വൈ​കാരി​കമാ​യി ബുദ്ധി​മു​ട്ടേറി​യതും ആയി​ത്തീർന്നേ​ക്കാം. പ്രാ​യമാ​യവരെ പരിച​രിക്കു​ന്നതി​നോ​ടുള്ള ബന്ധത്തിൽ ഓരോ സാഹ​ചര്യ​ത്തി​ലും ബാ​ധകമാ​ക്കേണ്ട എല്ലാ പരിഹാ​രമാർഗ​ങ്ങളും വിശ​ദീകരി​ക്കാനാ​കില്ല. എങ്കിലും, ജ്ഞാന​പൂർവമായ ആസൂ​ത്രണത്തി​ലൂ​ടെയും കുടും​ബാം​ഗങ്ങ​ളുമാ​യുള്ള സഹകര​ണത്തി​ലൂ​ടെയും നല്ല ആശയവി​നിമ​യത്തി​ലൂ​ടെയും, എല്ലാ​റ്റിലു​മു​പരി ഹൃദയംഗമമായ പ്രാർഥനയി​ലൂ​ടെയും പ്രി​യപ്പെ​ട്ടവരെ ബഹു​മാനി​ക്കാ​നുള്ള ഉത്തര​വാ​ദിത്വ​ങ്ങൾ നിങ്ങൾക്കു നിറ​വേറ്റാ​നാ​കും. ഇങ്ങനെ ചെ​യ്യു​മ്പോൾ, അവർക്കാ​വശ്യ​മായ പരി​ചര​ണവും ശ്രദ്ധയും ലഭി​ക്കു​മെന്നു മാത്രമല്ല അതി​ലൂ​ടെ സംതൃപ്‌തി ആസ്വ​ദിക്കാ​നും നി​ങ്ങൾക്കാ​കും. (1 കൊരിന്ത്യർ 13:4-8 വായിക്കുക.) ഏറ്റവും പ്ര​ധാന​മായി, മാതാ​പി​താ​ക്കളെ ബഹു​മാനി​ക്കു​ന്നവരെ മന​സ്സമാ​ധാനം നൽകി യഹോവ അനു​ഗ്രഹി​ക്കു​മെന്നും അത്‌ നി​ങ്ങൾക്കും അനുഭവ​വേദ്യ​മാ​കു​മെന്നും ഉറപ്പു​ണ്ടായി​രി​ക്കാനാ​കും.—ഫിലി. 4:7.

^ ഖ. 3 മാതാപിതാക്കളുടെയും കുട്ടി​കളു​ടെ​യും താ​ത്‌പ​ര്യങ്ങൾ സംസ്‌കാര​മനുസ​രിച്ച് വ്യത്യാ​സ​പ്പെട്ടിരി​ക്കാം. ചില ദേ​ശങ്ങ​ളിൽ, ഒരു കുടും​ബ​ത്തിലെ പല തലമു​റയി​ലു​ള്ളവർ കൂട്ടു​കുടും​ബ​മായി ഒരു​മി​ച്ചു കഴി​യു​ന്നത്‌ സാ​ധാര​ണവും സ്വീ​കാര്യ​വും ആണ്‌. എന്നാൽ മറ്റു ചില​യിട​ങ്ങളിൽ, പ്രാ​യ​മായ മാതാ​പി​താക്കൾ വേ​റി​ട്ടോ വൃദ്ധർക്കായുള്ള പ്രത്യേക ആതു​രാല​യങ്ങളി​ലോ താമ​സിക്കു​ന്നതാ​ണ്‌ സാ​ധാര​ണവും സ്വീ​കാര്യ​വും.

^ ഖ. 11 മാതാവോ പി​താ​വോ സ്വന്തം വീ​ട്ടിൽത്തന്നെ താ​മസി​ക്കുന്ന സാ​ഹചര്യ​ത്തിൽ, വിശ്വ​സ്‌തരായ പരി​ചാ​രകരു​ടെ പക്കലും വീടിന്‍റെ താ​ക്കോ​ലു​ണ്ടെന്ന് ഉറപ്പു​വരു​ത്തുക. അങ്ങ​നെയാ​കു​മ്പോൾ ഒരു അടിയന്തി​രസാ​ഹചര്യ​ത്തിൽ അവർക്ക് പ്രാ​യ​മായ വ്യക്തി​കൾക്കു​വേണ്ട സഹാ​യമെത്തി​ക്കാനാ​കും.