വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദൈവത്തിന്‍റെ ഇഷ്ടം ചെ​യ്യുന്ന​താണ്‌ എന്‍റെ ആഹാരം’

‘ദൈവത്തിന്‍റെ ഇഷ്ടം ചെ​യ്യുന്ന​താണ്‌ എന്‍റെ ആഹാരം’

നിങ്ങൾക്ക് ഏറെ സന്തോഷം പകരുന്ന കാര്യ​മെ​ന്താണ്‌? ദാമ്പ​ത്യജീ​വിതമാ​ണോ? കു​ട്ടി​കളെ വളർത്തി​ക്കൊണ്ടു​വരു​ന്നതാ​ണോ? അതു​മ​ല്ലെങ്കിൽ ഏറെ പ്രി​യ​പ്പെട്ട ഒരാ​ളുമാ​യുള്ള സുഹൃദ്‌ബന്ധമാണോ? സ്‌നേ​ഹിക്കു​ന്നവ​രോ​ടൊ​പ്പമുള്ള ഒരു ഭക്ഷണവേള ഇഷ്ട​പ്പെടാ​ത്തതാ​യി ആരാ​ണു​ള്ളത്‌? മനു​ഷ്യ​ബന്ധങ്ങ​ളിൽ നമുക്കു സന്തോഷം പകരുന്ന ചിലതു മാ​ത്രമാണ്‌ ഇവ​യൊ​ക്കെ.എന്നാൽ യ​ഹോവ​യുടെ ദാസീ​ദാ​സന്മാ​രായ നമുക്ക് ദൈ​വേഷ്ടം ചെ​യ്യുന്ന​തും അവന്‍റെ വചനം പഠി​ക്കു​ന്നതും സുവാർത്ത പ്രസം​ഗി​ക്കുന്ന​തും അല്ലേ ഇവ​യെക്കാ​ളൊ​ക്കെ സംതൃപ്‌തി പക​രു​ന്നത്‌?

പുരാതനയിസ്രായേലിലെ ദാവീദ്‌ രാജാവ്‌ സ്ര​ഷ്ടാവി​നെ പുകഴ്‌ത്തി​ക്കൊണ്ട് അത്യാ​ദ​രവോ​ടെ ഇങ്ങനെ പാടി: “എന്‍റെ ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രി​യപ്പെ​ടുന്നു; നിന്‍റെ ന്യാ​യപ്ര​മാണം എന്‍റെ ഉള്ളിൽ ഇരി​ക്കു​ന്നു.” (സങ്കീ. 40:8) ജീ​വിത​ത്തിൽ ക്ലേ​ശങ്ങ​ളും സമ്മർദങ്ങ​ളും ഉണ്ടാ​യിരു​ന്നി​ട്ടും ദൈ​വേഷ്ടം ചെ​യ്യുന്ന​തിൽ ഹൃദയപൂർവം സന്തോ​ഷി​ച്ചവനാണ്‌ ദാവീദ്‌. സത്യ​ദൈവത്തെ സേവി​ക്കു​ന്നതിൽ സന്തോഷം കണ്ടെത്തിയ ദൈ​വദാ​സന്മാർ ദാവീ​ദി​നെ​പ്പോലെ വേ​റെയു​മുണ്ട്.

പൗലോസ്‌ അ​പ്പൊസ്‌തലൻ സങ്കീർത്തനം 40:8-ലെ വാക്കുകൾ മിശി​ഹായ്‌ക്ക് അഥവാ ക്രിസ്‌തുവിന്‌ ബാധ​മാക്കി​ക്കൊണ്ട് ഇങ്ങനെ എഴുതി: ‘ലോ​കത്തി​ലേക്കു വരു​മ്പോൾ അവൻ (യേശു) ഇങ്ങനെ പറയുന്നു: “‘യാഗവും വഴി​പാ​ടും നീ ആ​ഗ്രഹി​ച്ചില്ല; എന്നാൽ നീ എനി​ക്കാ​യി ഒരു ശരീരം ഒരുക്കി. സർവാം​ഗ​ഹോ​മങ്ങളി​ലും പാപ​യാ​ഗത്തി​ലും നീ പ്ര​സാദി​ച്ചില്ല.’ അപ്പോൾ ഞാൻ പറഞ്ഞു: ‘ഇതാ, ഞാൻ വന്നി​രി​ക്കുന്നു; പുസ്‌തക​ച്ചുരു​ളിൽ എ​ന്നെക്കു​റിച്ച് എഴു​തിയി​രി​ക്കുന്ന​തു​പോലെ, ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നി​രി​ക്കുന്നു.’”’—എബ്രാ. 10:5-7.

ഭൂമിയിലായിരിക്കെ യേശു, ചു​റ്റു​മുള്ള സൃഷ്ടികളെ നിരീ​ക്ഷി​ക്കുക​യും സുഹൃത്തുക്കളോടൊത്ത്‌ സമയം ചെല​വി​ടുക​യും അവ​രോ​ടൊത്ത്‌ ഭക്ഷണം കഴി​ക്കു​കയും ചെയ്‌തു. (മത്താ. 6:26-29; യോഹ. 2:1, 2; 12:1, 2) എന്നി​രുന്നാ​ലും, തന്‍റെ സ്വർഗീയപിതാവിന്‍റെ ഇഷ്ടം ചെയ്യാ​നാ​യിരു​ന്നു അവന്‌ ഏറ്റവും താത്‌പ​ര്യം, അതാ​യി​രുന്നു അവന്‌ ഏറ്റവും സന്തോഷം. “എന്നെ അയച്ചവന്‍റെ ഇഷ്ടം ചെ​യ്യുന്ന​തും അവന്‍റെ വേല പൂർത്തിയാ​ക്കു​ന്നതു​മത്രേ എന്‍റെ ആഹാരം” എന്നാണ്‌ അവൻ പറഞ്ഞത്‌. (യോഹ. 4:34; 6:38) യേശുവിന്‍റെ ശി​ഷ്യ​ന്മാർ അവരുടെ ഗുരു​വിൽനിന്ന് യഥാർഥസന്തു​ഷ്ടി​യുടെ രഹസ്യം മന​സ്സിലാ​ക്കി. അതീ​വ​സന്തോ​ഷ​ത്തോടെ, അവർ രാജ്യ​സു​വാർത്ത മറ്റു​ള്ളവ​രോട്‌ ഘോ​ഷി​ച്ചു. മന​സ്സോ​ടെയും ശുഷ്‌കാ​ന്തി​യോ​ടെയും അവർ അത്‌ ചെയ്‌തു.—ലൂക്കോ. 10:1, 8, 9, 17.

‘പോയി ശിഷ്യ​രാ​ക്കി​ക്കൊള്ളു​വിൻ’

യേശു തന്‍റെ അനു​ഗാമി​ക​ളോട്‌ ഇങ്ങനെ കല്‌പി​ച്ചു: “നിങ്ങൾ പോയി സകല ജനത​കളി​ലും​പെട്ട ആളുകളെ ശിഷ്യ​രാ​ക്കി​ക്കൊള്ളു​വിൻ. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ അവരെ സ്‌നാനം കഴി​പ്പി​ക്കുക​യും ഞാൻ നി​ങ്ങളോ​ടു കൽപ്പി​ച്ച​തൊ​ക്കെയും പ്ര​മാണി​ക്കാൻ തക്കവണ്ണം പഠി​പ്പി​ക്കുക​യും ചെ​യ്യു​വിൻ. ഞാനോ യുഗ​സമാപ്‌തി​യോളം എല്ലാ​നാ​ളും നിങ്ങ​ളോ​ടുകൂ​ടെ​യുണ്ട്.” (മത്താ. 28:19, 20) ആളുകളെ കണ്ടെ​ത്താവു​ന്നിട​ത്തെല്ലാം അവ​രോട്‌  പ്രസംഗിക്കുന്നതും താത്‌പ​ര്യം കാണി​ക്കു​ന്നവർക്ക് മട​ക്കസന്ദർശനം നട​ത്തുന്ന​തും അവർക്ക് അധ്യയനം എടു​ക്കു​ന്നതും ഈ നി​യോ​ഗം നിറ​വേ​റ്റുന്ന​തിൽ ഉൾപ്പെടു​ന്നു. ഈ വേല ചെ​യ്യു​ന്നത്‌ നമുക്ക് വലിയ സന്തോഷം നൽകും.

ആളുകൾ കടുത്ത നിസംഗത കാണി​ക്കു​മ്പോ​ഴും പ്രസം​ഗ​വേല​യിൽ തുടരാൻ നമുക്ക് പ്ര​ചോ​ദന​മാകു​ന്നതു സ്‌നേഹമാണ്‌

ആളുകൾ നമ്മുടെ സ​ന്ദേശ​ത്തിൽ താത്‌പ​ര്യം കാ​ണിച്ചാ​ലും ഇ​ല്ലെങ്കി​ലും ശു​ശ്രൂ​ഷയിൽ സന്തോഷം ക​ണ്ടെത്തു​ന്നതിൽ നമ്മുടെ മനോ​ഭാ​വമാണ്‌ പ്രധാ​നസം​ഗതി. സത്യ​ത്തോ​ടുള്ള ആളു​കളു​ടെ ഉദാ​സീന​തയോ താത്‌പര്യ​മില്ലായ്‌മയോ വക​വെക്കാ​തെ സുവാർത്ത ഘോ​ഷി​ക്കുന്ന​തിൽ നമ്മൾ തു​ടരു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ദൈ​വത്തോ​ടും അയൽക്കാ​രോ​ടും ഉള്ള നമ്മുടെ സ്‌നേഹത്തിന്‍റെ പ്ര​കടന​മാണ്‌ രാജ്യ​സു​വാർത്താ പ്ര​സംഗ​വും ശി​ഷ്യ​രാക്കൽവേ​ലയും എന്ന് നാം മനസ്സി​ലാ​ക്കുന്നു, അതാണ്‌ കാരണം. അതെ, ജീവൻ അപക​ടത്തി​ലാണ്‌! നമ്മു​ടെ​യും നമ്മുടെ അയൽക്കാരു​ടെ​യും. (യെഹെ. 3:17-21; 1 തിമൊ. 4:16) സുവാർത്താ​പ്ര​സംഗം ശ്ര​മക​രമാ​യിരി​ക്കുന്ന പ്ര​ദേശ​ങ്ങളിൽ പ്രവർത്തി​ക്കു​മ്പോൾ ശു​ശ്രൂഷ​യിലെ തീക്ഷ്ണത നില​നിറു​ത്താ​നും പു​തുക്കാ​നും നമ്മുടെ പല സഹവി​ശ്വാ​സിക​ളെയും സഹാ​യിച്ചി​ട്ടുള്ള ചില കാര്യങ്ങൾ നമുക്കു നോക്കാം.

ഓരോ അവ​സര​വും വിനിയോഗിക്കുക

ശുശ്രൂഷയിലായിരിക്കെ ഉചി​ത​മായ ചോ​ദ്യ​ങ്ങൾ ചോ​ദിക്കു​ന്നത്‌ പല​പ്പോ​ഴും നല്ല ഫലം ചെ​യ്യാറുണ്ട്. അമാ​ല്യ​യുടെ അനുഭവം അതാണ്‌ കാ​ണിക്കു​ന്നത്‌. ഒരു ദിവസം രാവിലെ പാർക്കിൽവെച്ച് പത്രം വായി​ച്ചു​കൊ​ണ്ടിരി​ക്കുന്ന ഒരാളെ സ​ഹോ​ദരി കണ്ടു. സ​ഹോ​ദരി അദ്ദേഹത്തിന്‍റെ അടു​ത്തു​ചെന്ന് നല്ല വാർത്തകൾ എ​ന്തെങ്കി​ലും വായി​ക്കാനു​ണ്ടോ​യെന്നു ചോ​ദി​ച്ചു. നല്ല വാർത്തയാ​യി ഒന്നു​മി​ല്ലെന്ന് പറഞ്ഞ അ​ദ്ദേഹ​ത്തോട്‌ അമാല്യ ഇങ്ങനെ പറഞ്ഞു: “​ദൈവ​രാജ്യ​ത്തെ​ക്കുറി​ച്ചുള്ള ഒരു നല്ല വാർത്ത എനിക്കു പറ​യാനുണ്ട്.” അത്‌ കേ​ട്ട​പ്പോൾ അ​ദ്ദേഹത്തിന്‌ താത്‌പ​ര്യം തോന്നി, ഒരു ബൈ​ബി​ളധ്യ​യനം സ്വീ​കരി​ച്ചു. അമാ​ല്യക്ക് ആ പാർക്കിൽത്തന്നെ മൂന്ന് അധ്യ​യ​നങ്ങൾ തു​ടങ്ങാ​നായി.

ജാനെസും അവളുടെ ജോ​ലി​സ്ഥലം സാക്ഷീ​കര​ണപ്ര​ദേശ​മാക്കി. സെ​ക്യൂ​രിറ്റി ജീ​വനക്കാ​രിൽ ഒരാൾക്കും അയാ​ളു​ടെ സഹ​ജോ​ലി​ക്കാരി​ക്കും വീക്ഷാഗോപുത്തിൽ പ്രസി​ദ്ധീ​കരി​ച്ചുവന്ന ഒരു ലേഖനം ഇഷ്ടപ്പെട്ടു. പതി​വാ​യി അവർക്ക് മാ​സി​കകൾ കൊ​ണ്ടുവ​ന്നു​കൊടു​ക്കാ​മെന്ന് സ​ഹോ​ദരി അവ​രോ​ടു പറഞ്ഞു. സഹ​ജോലി​ക്കാ​രിൽ മ​റ്റൊരാൾക്ക് വീക്ഷാഗോപുര​ത്തി​ലെയും ഉണരുക!-യി​ലെ​യും വൈ​വി​ധ്യമാർന്ന വിഷയങ്ങൾ കണ്ട് വലിയ താത്‌പ​ര്യമാ​യി. കൂടെ ജോ​ലി​ചെയ്യുന്ന മറ്റൊരു സ്‌ത്രീ​ക്കും മാ​സിക​യിൽ താത്‌പര്യ​മുണ്ടാ​കാൻ ഇത്‌ ഇടയാക്കി. “യഹോ​വയിൽനി​ന്നുള്ള എത്ര വലിയ അനു​ഗ്രഹം!” ജാനെസ്‌ പറയുന്നു. സ​ഹോദ​രിക്ക് അങ്ങനെ 11 മാസി​കാ​റൂട്ടു​കൾ കിട്ടി.

ശുഭപ്രതീക്ഷ ഉണ്ടായിരിക്കുക

വീടുതോറുമുള്ള ശു​ശ്രൂ​ഷയിൽ പ്ര​സാ​ധകർ അവ​ലംബി​ക്കേണ്ട ഒരു രീതി​യെ​ക്കുറിച്ച് ഒരു സഭാ​സ​ന്ദർശ​നവേ​ളയിൽ സഞ്ചാ​ര​മേൽവിചാ​രകൻ സഹോ​ദര​ങ്ങളോ​ടു പറയു​ക​യുണ്ടാ​യി. ‘മറ്റൊരു ദിവസം വീണ്ടും വരാം’ എന്നു മാത്രം പറഞ്ഞ് വീ​ട്ടു​കാര​നുമാ​യുള്ള സം​ഭാ​ഷണം ഉപ​സം​ഹരി​ക്കരു​തെന്ന് അദ്ദേഹം പറയുന്നു. പകരം, അവ​രോട്‌ ഇങ്ങനെ ചോ​ദി​ക്കാം: “ബൈബിൾ പഠിക്കുന്ന വിധം ഞാ​നൊന്ന് കാണി​ച്ചു​തരട്ടേ?” അല്ലെങ്കിൽ, “നമ്മുടെ ചർച്ച തുടരാൻ ഞാൻ ഇനി ഏതു ദിവസം, ഏതു സമ​യത്താണ്‌ വരേണ്ടത്‌?” ഈ സമീപനം സ്വീ​ക​രിച്ച സഹോ​ദര​ങ്ങൾക്ക് ആ ആഴ്‌ചയിൽത്തന്നെ 44 അധ്യ​യ​നങ്ങൾ തുടങ്ങാൻ കഴി​ഞ്ഞെന്ന് ആ സഞ്ചാ​ര​മേൽവിചാ​രകൻ പറയുന്നു.

മടക്കസന്ദർശനങ്ങൾ പെ​ട്ടെന്നു​തന്നെ നടത്തുക, ആദ്യ​സന്ദർശനം കഴിഞ്ഞ് ഏതാനും ദി​വസ​ങ്ങൾക്കു​ള്ളിൽത്തന്നെ! വളരെ ഫലം കണ്ടിട്ടുള്ള ഒരു മാർഗമാ​ണിത്‌. എന്താണ്‌ കാരണം? ബൈബിൾ മന​സ്സിലാ​ക്കാൻ തങ്ങളെ സഹാ​യിക്കു​ന്നതിന്‌ നമുക്ക് ആത്മാർഥ​മായ താത്‌പര്യ​മു​ണ്ടെന്ന് സത്യസ്‌നേഹി​കൾ അപ്പോൾ മന​സ്സിലാ​ക്കും. യ​ഹോവ​യുടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിക്കാൻ തീരു​മാ​നി​ച്ചത്‌ എന്തു​കൊ​ണ്ടാ​ണെന്നു ചോ​ദിച്ച​പ്പോൾ ഒരു സ്‌ത്രീ ഇങ്ങനെ പറഞ്ഞു: “എന്‍റെ കാ​ര്യ​ത്തിൽ ആത്മാർഥ​മായ താത്‌പര്യ​വും സ്‌നേഹ​വും അവർ  കാണിച്ചതുകൊണ്ടാണ്‌ ഞാൻ അധ്യയനം സ്വീ​കരി​ച്ചത്‌.”

വീട്ടുകാരനോട്‌ ഇങ്ങനെ ചോ​ദി​ക്കാം: “ബൈബിൾ പഠിക്കുന്ന വിധം ഞാ​നൊന്ന് കാണി​ച്ചു​തരട്ടേ?”

പയനിയർ സേവന സ്‌കൂ​ളിൽ പങ്കെടുത്ത ശേഷം ചു​രു​ങ്ങിയ സമയ​ത്തിനു​ള്ളിൽ മാഡായ്‌ എന്ന സ​ഹോദ​രിക്ക് 15 അധ്യ​യ​നങ്ങൾ തുടങ്ങാൻ കഴിഞ്ഞു. കിട്ടിയ വേറെ അഞ്ച് അധ്യ​യ​നങ്ങൾ മറ്റ്‌ പ്ര​സാധ​കർക്ക് കൈ​മാ​റുക​യും ചെയ്‌തു. സഹോ​ദ​രിയു​ടെ ബൈബിൾവി​ദ്യാർഥി​കളിൽ പലരും ക്ര​മമാ​യി യോ​ഗങ്ങൾക്ക് ഹാജ​രായി​ത്തു​ടങ്ങി. ഇ​ത്രയധി​കം അധ്യ​യ​നങ്ങൾ തുടങ്ങാൻ സ​ഹോദ​രിക്ക് എങ്ങനെ കഴിഞ്ഞു? ആദ്യ​സന്ദർശന​ത്തിൽ സത്യ​ത്തോ​ടു താത്‌പ​ര്യം കാണിച്ച വ്യ​ക്തി​കളെ വീണ്ടും കാണു​ന്നതു​വരെ മു​ടങ്ങാ​തെ മടങ്ങി​ച്ചെല്ലണ​മെന്ന കാര്യം സ​ഹോ​ദരി പയ​നി​യർസ്‌കൂ​ളിൽനിന്ന് പഠിച്ചു. അനേകരെ സത്യം പഠിക്കാൻ സഹായിച്ച വേ​റൊ​രു സാക്ഷി പറയുന്നു: “മു​ടങ്ങാ​തെ മട​ക്കസന്ദർശനം നട​ത്തുന്ന​താണ്‌ യ​ഹോ​വയെ​ക്കുറി​ച്ചറി​യാൻ ആളുകളെ സഹായിക്കുന്നതിന്‍റെ വി​ജയര​ഹസ്യം എന്നു ഞാൻ മന​സ്സിലാ​ക്കി.”

മടക്കസന്ദർശനങ്ങൾ പെ​ട്ടെന്നു​തന്നെ നട​ത്തു​ന്നത്‌, ബൈബിൾ മന​സ്സിലാ​ക്കാൻ ആഗ്ര​ഹി​ക്കുന്ന​വരെ സഹാ​യിക്കു​ന്നതിന്‌ നമുക്ക് ആത്മാർഥ​മായ താത്‌പര്യ​മു​ണ്ടെന്നു തെളിയിക്കുന്നു

മടക്കസന്ദർശനങ്ങളും ബൈബി​ളധ്യ​യന​ങ്ങളും നട​ത്തണ​മെങ്കിൽ ശരിക്കും ശ്രമിച്ചേ മതി​യാ​കൂ. അതി​നാ​യുള്ള നമ്മുടെ ശ്ര​മങ്ങ​ളെയും ത്യാ​ഗങ്ങ​ളെയും അതി​ലംഘി​ക്കു​ന്നതാ​യിരി​ക്കും ലഭി​ക്കാനി​രി​ക്കുന്ന അനു​ഗ്ര​ഹങ്ങൾ! രാജ്യ​പ്രസം​ഗവേ​ലയിൽ മുഴു​കി​ക്കൊണ്ട് നമുക്ക് “സത്യത്തിന്‍റെ പരി​ജ്ഞാ​നത്തിൽ” എത്താൻ മറ്റു​ള്ള​വരെ സഹാ​യി​ക്കാം. (1 തിമൊ. 2:3, 4) അത്‌ അവർക്ക് രക്ഷ കൈവ​രുത്തു​മെ​ന്നോർക്കുക. നമുക്കോ? തികഞ്ഞ ചാരി​താർഥ്യ​വും ഉള്ളു​നി​റഞ്ഞ സ​ന്തോഷ​വും!