വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നിന്‍റെ കാ​ലുക​ളുടെ പാതയെ നി​രപ്പാ​ക്കുക”

“നിന്‍റെ കാ​ലുക​ളുടെ പാതയെ നി​രപ്പാ​ക്കുക”

ദൈവജനം ബി.സി. 537-ൽ ബാ​ബി​ലോ​ണിൽനിന്നു യെരു​ശ​ലേമി​ലേക്കു മടങ്ങി​പ്പോ​രവെ, അവർ സഞ്ചരി​ക്കേ​ണ്ടിയി​രുന്ന പാ​തയു​ടെ കാ​ര്യ​ത്തിൽ യ​ഹോവയ്‌ക്ക് ശ്രദ്ധ​യുണ്ടാ​യി​രുന്നു. അതു​കൊണ്ട് അവൻ അവ​രോട്‌ ഇങ്ങനെ പറഞ്ഞു: “ജനത്തിന്നു വഴി ഒരു​ക്കു​വിൻ; നി​കത്തു​വിൻ പെ​രു​വഴി നി​കത്തു​വിൻ; കല്ലു പെറു​ക്കി​ക്കള​വിൻ.” (യെശ. 62:10) ആ യാ​ത്ര​യിൽ യഹൂ​ദന്മാ​രിൽ ചിലർ എന്തു ചെയ്‌തു​കാ​ണും? അവർ മുമ്പേ നടന്ന് വഴി ഉറപ്പി​ക്കു​കയും കുഴികൾ നി​കത്തു​കയും പരുക്കൻ കല്ലു​ക​ളും മറ്റും നീക്കി പാത നിര​പ്പാ​ക്കുക​യും ചെയ്‌തി​രി​ക്കാം. തങ്ങളുടെ പിന്നാലെ സ്വ​ദേശ​ത്തേക്ക് മടങ്ങി​പ്പോ​രുന്ന സഹാ​രാധ​കർക്ക് അതു വലിയ സഹാ​യ​മായി​രു​ന്നിരി​ക്കണം!

ഇതിനു സമാ​നമാണ്‌ ആത്മീ​യ​ലക്ഷ്യ​ങ്ങളി​ലേക്ക് നയിക്കുന്ന നമ്മുടെ പാതയും. തന്‍റെ ദാസ​ന്മാ​രെല്ലാം ആ പാ​തയി​ലൂടെ യാ​തൊ​രു അനാ​വശ്യ​പ്ര​തിബ​ന്ധങ്ങളു​മി​ല്ലാതെ മു​ന്നോ​ട്ടു പോ​കണ​മെന്ന് യഹോവ ആ​ഗ്രഹി​ക്കുന്നു. അവന്‍റെ വചനം ഇങ്ങനെ ഉദ്‌ബോധി​പ്പി​ക്കുന്നു: “നിന്‍റെ കാ​ലുക​ളുടെ പാതയെ നി​രപ്പാ​ക്കുക; നിന്‍റെ വഴി​ക​ളെല്ലാം സ്ഥിര​മായി​രി​ക്കട്ടെ.” (സദൃ. 4:26) നിങ്ങൾ യു​വപ്രാ​യത്തി​ലാ​ണെങ്കി​ലും ഇനി, ആ പ്രായം കട​ന്നെങ്കി​ലും ഈ ദി​വ്യോ​പ​ദേശ​ത്തിനു പിന്നിലെ ജ്ഞാനം നിങ്ങൾക്കു കാ​ണാനാ​കും.

നല്ല തീ​രു​മാന​ങ്ങളെ​ടുത്ത്‌ പാത ഒരുക്കുക

‘ആഗ്ര​ഹിക്കു​ന്ന​തെന്തും നേ​ടാ​വുന്ന പ്രായം! എത്ര ഉയ​രത്തി​ലും ചെല്ലാം! എന്തും കൈപ്പി​ടി​യിലാ​ക്കാം!’ എന്നൊക്കെ കൗമാ​ര​പ്രായ​ക്കാ​രെക്കു​റിച്ച് ആളുകൾ പറ​യു​ന്നതു നിങ്ങൾ കേ​ട്ടിരി​ക്കും. ശരി​യാണ്‌, നല്ല ആ​രോ​ഗ്യം, ഊർജസ്വ​ലമായ മാന​സിക​പ്രാപ്‌തികൾ, വിജ​യിക്കാ​നുള്ള അഭി​നി​വേശം എന്നിവ യുവ​പ്രാ​യക്കാ​രുടെ പൊ​തു​സവി​ശേ​ഷതക​ളാണ്‌. ബൈബി​ളും ഇങ്ങനെ പറയുന്നു: “യൌ​വന​ക്കാരു​ടെ ശക്തി അവരുടെ പ്രശംസ.” (സദൃ. 20:29) തന്‍റെ കഴി​വു​കളും ഊർജ​വും യ​ഹോ​വയെ സേവി​ക്കാ​നായി വിനി​യോ​ഗി​ക്കുന്ന ഒരു യു​വാവി​നോ യു​വതി​ക്കോ ആത്മീ​യല​ക്ഷ്യങ്ങൾ എത്തി​പ്പിടി​ക്കാ​നും അങ്ങനെ യഥാർഥ​സന്തോ​ഷം നേ​ടാ​നും കഴിയും.

ക്രിസ്‌തീയയുവാക്കളുടെ കഴി​വു​കൾക്ക് ലോകം വള​രെയ​ധികം മൂല്യം കൽപ്പി​ക്കു​ന്നു​ണ്ടെന്ന് നമു​ക്കറി​യാം. ഉദാ​ഹരണ​ത്തിന്‌ ഒരു യു​വസാ​ക്ഷി പഠനത്തിൽ നല്ല നി​ലവാ​രം പുലർത്തു​ന്നെ​ങ്കിൽ, അധ്യാ​പ​കരോ സഹപാ​ഠി​കളോ ഉപ​ദേശ​കരോ ഉന്നത​വിദ്യാ​ഭ്യാ​സം നേ​ടി​ക്കൊണ്ട് ഈ വ്യവ​സ്ഥിതി​യിൽ വിജയം നേടാൻ സമ്മർദം ചെലു​ത്തി​യേ​ക്കാം. അല്ലെങ്കിൽ കായി​കപ്രാപ്‌തി​യുള്ള യുവ​പ്രാ​യക്കാ​രെ കാ​യിക​രംഗം ഒരു കരി​യറാ​ക്കാൻ അഥവാ ജീവിതവൃത്തിയാക്കാൻ പ്ര​ലോ​ഭി​പ്പി​ച്ചേക്കാം. നിങ്ങൾ അത്ത​രമൊ​രു  സാഹചര്യത്തിലാണോ? അല്ലെങ്കിൽ അത്തരം സമ്മർദത്തെ നേ​രി​ടുന്ന ആരെ​യെങ്കി​ലും നിങ്ങൾക്ക് അറി​യാ​മോ? ജ്ഞാ​നപൂർവം തീ​രു​മാന​മെടു​ക്കാൻ ഒരു ക്രിസ്‌ത്യാ​നിക്ക് എന്തു സഹായം ലഭ്യ​മാണ്‌?

ജീവിതയാത്രയിൽ ഏറ്റവും മികച്ച പാ​തയി​ലൂടെ സഞ്ച​രി​ക്കാൻ ബൈ​ബിൾപഠി​പ്പിക്ക​ലുകൾ സഹാ​യി​ക്കും. “നിന്‍റെ യൌ​വനകാ​ലത്തു നിന്‍റെ സ്ര​ഷ്ടാവി​നെ ഓർത്തു​കൊൾക,” എന്ന് സഭാ​പ്ര​സംഗി 12:1 പറയുന്നു. നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങൾക്കറി​യാ​വുന്ന മറ്റു യു​വാക്കൾക്ക് ഏറ്റവും മെ​ച്ചമാ​യി ‘സ്ര​ഷ്ടാവി​നെ ഓർക്കാൻ’ എങ്ങനെ കഴിയും?

പശ്ചിമാഫ്രിക്കയിലുള്ള എറിക്കിന്‌ * ഫുട്‌ബോൾ കളിക്കാൻ ഇഷ്ടമാ​യി​രുന്നു. അവന്‌ 15 വയസ്സാ​യ​പ്പോ​ഴേക്കും ദേശീ​യടീ​മി​ലേക്ക് തെര​ഞ്ഞെടു​ക്ക​പ്പെട്ടു. അധികം വൈകാ​തെ യൂ​റോ​പ്പിൽ ഉന്ന​തനി​ലവാ​രത്തി​ലുള്ള പരി​ശീ​ലനം അതിന്‍റെ ഭാ​ഗമാ​യി ലഭി​ക്കുമാ​യി​രുന്നു; ഒരുപക്ഷേ അറി​യ​പ്പെടുന്ന ഒരു കളി​ക്കാ​രനാ​യി​ത്തീരാ​നുള്ള അസു​ലഭാ​വസര​വും. അപ്പോൾ പക്ഷേ, ‘സ്ര​ഷ്ടാവി​നെ ഓർക്കുക’ എന്ന ഉദ്‌ബോധനത്തിന്‍റെ കാ​ര്യ​മോ? നി​ങ്ങൾക്കോ നി​ങ്ങളു​ടെ യുവസുഹൃത്തിനോ എറി​ക്കിൽനിന്ന് എന്തു പാഠം പഠിക്കാൻ കഴിയും?

സ്‌കൂളിൽ പഠി​ച്ചു​കൊ​ണ്ടി​രിക്കെ എറിക്ക് യ​ഹോവ​യുടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠി​ക്കാൻതു​ടങ്ങി. സ്രഷ്ടാവ്‌ മനുഷ്യവർഗത്തിന്‍റെ പ്രശ്‌നങ്ങൾ എ​ന്നേക്കു​മായി പരി​ഹരി​ക്കു​മെന്ന് അവൻ മന​സ്സിലാ​ക്കി. തന്‍റെ സമയവും ഊർജ​വും ദൈ​വേഷ്ടം ചെയ്യു​ന്ന​തിനാ​യി വിനിയോഗിക്കേണ്ടതിന്‍റെ പ്രാ​ധാന്യ​വും എറിക്ക് തി​രിച്ച​റിഞ്ഞു. ആ തിരിച്ചറിവിന്‍റെ അടി​സ്ഥാ​നത്തിൽ, കാ​യി​കജീ​വിത​ത്തിനാ​യുള്ള ശ്രമം ഉപേ​ക്ഷി​ക്കാൻതന്നെ എറിക്ക് തീരു​മാ​നിച്ചു. അവൻ സ്‌നാന​മേറ്റു, ആത്മീ​യമാ​യി പു​രോഗ​മിച്ചു, പിന്നീട്‌ ഒരു ശു​ശ്രൂ​ഷാ​ദാസ​നായി, ഏകാ​കി​കളായ സഹോ​ദര​ന്മാർക്കുള്ള ബൈബിൾ സ്‌കൂ​ളിൽ പങ്കെ​ടുക്കാ​നുള്ള ക്ഷണവും ലഭിച്ചു.

കായികജീവിതം തുടർന്നി​രു​ന്നെങ്കിൽ എറി​ക്കിന്‌ പണവും പ്രശസ്‌തി​യും നേടാ​മാ​യിരു​ന്നു. പക്ഷേ, പിൻവ​രുന്ന ബൈബിൾതത്ത്വത്തിന്‍റെ സത്യത അദ്ദേഹം തി​രിച്ച​റിഞ്ഞു: “ധനവാന്നു തന്‍റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയർന്ന മതിൽ ആയി​ത്തോ​ന്നുന്നു.” (സദൃ. 18:11) അതെ, പണ​ത്തിലൂ​ടെ നേ​ടി​യെടു​ക്കാ​മെന്നു കരുതുന്ന സു​രക്ഷി​തത്വം വെറും മി​ഥ്യയാണ്‌. ത​ന്നെയു​മല്ല, അത്യാർത്തി​യോ​ടെ ഭൗതി​കകാ​ര്യ​ങ്ങൾക്കു പിന്നാലെ പോ​കു​ന്നവർ മി​ക്കപ്പോ​ഴും “പലവിധ വ്യ​ഥക​ളാൽ തങ്ങളെ ആസകലം കു​ത്തിമു​റി”പ്പെ​ടുത്തു​ന്നു.—1 തിമൊ. 6:9, 10.

ഒട്ടേറെ യു​വജ​നങ്ങൾ മുഴു​സമ​യസേ​വനം ഏറ്റെ​ടുത്തു​കൊണ്ട് സ​ന്തോഷ​വും നി​ലനിൽക്കുന്ന സുര​ക്ഷി​തത്വ​വും ആസ്വ​ദി​ക്കുന്നു. അതു കാ​ണു​ന്നത്‌ എത്ര സ​ന്തോഷ​മാണ്‌! എറിക്ക് പറയുന്നു: “ഞാൻ ഇപ്പോൾ ഒരു വലിയ ‘ടീമിൽ’ അം​ഗമാണ്‌! മു​ഴു​സമയ​സേവ​കരായ സത്യാ​രാ​ധകരു​ടെ ടീമിൽ. എനിക്കു കി​ട്ടാ​വുന്ന ഏറ്റവും മികച്ച ടീമാണ്‌ ഇത്‌! യഥാർഥസന്തോഷത്തിന്‍റെയും ജീവിതവിജയത്തിന്‍റെയും ഒ​രേയൊ​രു പാത കാണി​ച്ചു​തന്നതിന്‌ ഞാൻ യ​ഹോവയ്‌ക്ക് നന്ദി പറയുന്നു.”

നിങ്ങളെ സം​ബന്ധി​ച്ചെന്ത്? ലൗകി​കല​ക്ഷ്യങ്ങൾ പിന്തു​ടരു​ന്നതി​നു പകരം പയനി​യർശു​ശ്രൂ​ഷയിൽ പങ്കെ​ടുത്തു​കൊണ്ട് ‘നി​ങ്ങളു​ടെ വഴികൾ’ യ​ഹോവ​യുടെ മുമ്പാകെ സ്ഥി​രമാ​ക്കാ​നാകു​മോ?—“അത്‌ സർവ​കലാ​ശാലയ്‌ക്കു നൽകാ​നാ​കാത്ത​താണ്‌!” എന്ന ചതുരം കാണുക.

നിങ്ങളുടെ പാത​യിൽനിന്ന് തടസ്സങ്ങൾ നീക്കിക്കളയുക

ഐക്യനാടുകളിലെ ബ്രാ​ഞ്ചോ​ഫീസ്‌ സന്ദർശിച്ച ഒരു ദമ്പതികൾ അവിടെ യ​ഹോ​വയെ സേ​വി​ച്ചു​കൊണ്ടി​രുന്ന ബെ​ഥേൽകു​ടും​ബാം​ഗങ്ങ​ളുടെ സന്തോഷം നി​രീക്ഷി​ച്ചു. എന്നാൽ അ​പ്പോ​ഴത്തെ തങ്ങളുടെ ജീ​വി​തരീ​തി​യെക്കു​റിച്ച് സ​ഹോ​ദരി പിന്നീട്‌ ഇങ്ങനെ അനുസ്‌മ​രിച്ചു: “എല്ലാം തികഞ്ഞ ഒരു സുഖ​ജീവി​തമാ​യി​രുന്നു ഞങ്ങ​ളു​ടേത്‌!” എന്നാൽ, കൂ​ടുത​ലായ സേ​വന​പദവി​കൾക്കായി സമയവും ഊർജ​വും മാ​റ്റി​വെക്കാൻ അവർ തീരു​മാ​നിച്ചു.

ഒരു ഘട്ടത്തിൽ, ആഗ്രഹിച്ച മാറ്റങ്ങൾ വരു​ത്തു​ന്നത്‌ തങ്ങളെ സം​ബന്ധി​ച്ചു ബു​ദ്ധിമു​ട്ടാ​യിരി​ക്കു​മെന്ന് അവർക്കു തോന്നി. അങ്ങ​നെയി​രിക്കെ ഒരു ദിവസം, അവർ അന്നത്തെ ദിന​വാക്യ​ത്തെക്കു​റിച്ച് ചിന്തി​ക്കുക​യായി​രുന്നു. യോ​ഹ​ന്നാൻ 8:31 ആയി​രു​ന്നു വാക്യം, അവിടെ യേശു ഇങ്ങനെ പറയുന്നു: “നിങ്ങൾ എന്‍റെ വചനത്തിൽ നില​നിൽക്കു​ന്നെങ്കിൽ വാസ്‌ത​വമാ​യും നിങ്ങൾ എന്‍റെ ശി​ഷ്യ​ന്മാർ ആയി​രി​ക്കും.” ഈ വാക്യം മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട് അവർ ഇങ്ങ​നെ​യൊരു നിഗ​മന​ത്തി​ലെത്തി: “ജീവിതം ലളി​തമാ​ക്കാൻ എന്തൊക്കെ ചെയ്‌താ​ലും അത്‌ ആ ത്യാ​ഗത്തി​നു തക്ക മൂല്യ​മു​ള്ളതാണ്‌.” അവർ അവരുടെ വലിയ വീട്‌ വിറ്റു, മറ്റു പല അനാ​വശ്യ​ഭാര​ങ്ങളും ഒഴി​വാ​ക്കി. ആവശ്യം അധി​ക​മുള്ള ഒരു സഭ​യി​ലേക്ക് മാറി​ത്താ​മസി​ച്ചു​കൊണ്ട് ഇപ്പോൾ അവർ പയ​നിയ​റിങ്‌ ചെയ്യുന്നു. അ​തോ​ടൊപ്പം രാ​ജ്യ​ഹാൾ നിർമാണ​വേല​യിൽ സഹാ​യി​ക്കുക​യും കൺ​വെൻ​ഷ​നുക​ളിൽ സ്വ​മേ​ധയാ സേവി​ക്കു​കയും ചെയ്യുന്നു. ഇപ്പോൾ അവർക്ക് എന്തു തോ​ന്നു​ന്നു? “യ​ഹോവ​യുടെ സംഘടന എ​പ്പോ​ഴും പറയു​ന്നതു​പോ​ലെ, ലളി​തജീ​വിതം നയി​ച്ചു​കൊണ്ട് കൂടുതൽ പ്രവർത്തി​ക്കു​മ്പോൾ ലഭിക്കുന്ന സന്തോഷം, അതൊന്നു വേ​റെയാണ്‌!”

ആത്മീയപുരോഗതിയുടെ പാതയിൽ തുടരുക

ശലോമോൻ ഇങ്ങനെ എഴുതി: “നിന്‍റെ കണ്ണു നേരെ നോക്കട്ടെ; നിന്‍റെ കണ്ണിമ ചൊവ്വെ മു​മ്പോ​ട്ടു മി​ഴി​ക്കട്ടെ.” (സദൃ. 4:25) ഒരു ഡ്രൈവർ തന്‍റെ മു​മ്പി​ലുള്ള വഴിയിൽ ശ്രദ്ധ പതി​പ്പിക്കു​ന്നതു​പോലെ, നാ​മോ​രോ​രു​ത്തരും നമ്മുടെ ആത്മീ​യല​ക്ഷ്യങ്ങ​ളിൽ ശ്രദ്ധ പതി​പ്പി​ക്കണം. ആത്മീ​യല​ക്ഷ്യങ്ങൾ വെക്കു​ന്നതി​നും എത്തി​പ്പിടി​ക്കുന്നതി​നും തടസ്സം നിൽക്കുന്ന കാര്യങ്ങൾ ഒഴി​വാ​ക്കുക​യും വേണം.

നിങ്ങൾക്ക് എന്തൊക്കെ ആത്മീ​യല​ക്ഷ്യങ്ങൾ വെ​ക്കാ​നും എത്തി​പ്പിടി​ക്കാ​നും കഴിയും? മുഴു​സമ​യസേ​വനം തീർച്ചയാ​യും ഒരു മികച്ച ലക്ഷ്യ​മാണ്‌. വിസ്‌തൃതമായ പ്രദേശം പ്ര​വർത്തിച്ചു​തീർക്കാൻ അനു​ഭവ​സമ്പന്ന​രായ പ്ര​സാധ​കരെ ആവ​ശ്യ​മുള്ള ഒരു സമീ​പസ​ഭയിൽ സേ​വി​ക്കുക എന്നതാണ്‌  മറ്റൊരു ലക്ഷ്യം. അതു​മ​ല്ലെങ്കിൽ ധാരാളം പ്ര​സാധ​കരുള്ള ഒരു സഭയിൽ മൂ​പ്പന്മാ​രോ ശു​ശ്രൂഷാ​ദാസന്മാ​രോ കുറ​വായി​രി​ക്കാം. ഇതിൽ ഏ​തെങ്കി​ലും ലക്ഷ്യം​വെക്കാൻ നിങ്ങൾക്കു കഴി​യു​മോ? നിങ്ങൾക്ക് ഏതു​വി​ധത്തിൽ സഹാ​യി​ക്കാൻ കഴി​യു​മെന്നു മന​സ്സിലാ​ക്കാൻ സർക്കിട്ട് മേൽവി​ചാ​രക​നോട്‌ ചോ​ദി​ച്ചുകൂ​ടേ? ഇനി ദൂ​രെ​യുള്ള ഒരു പ്ര​ദേ​ശത്തു പോയി പ്രവർത്തി​ക്കാനാണ്‌ നിങ്ങൾ ആഗ്ര​ഹിക്കു​ന്ന​തെങ്കിൽ സഹായം ആവ​ശ്യ​മുള്ള സഭക​ളെക്കു​റി​ച്ചുള്ള വിവരങ്ങൾ നിങ്ങൾക്കു അന്വേ​ഷിക്കാ​വുന്ന​താണ്‌. *

യെശയ്യാവു 62:10-ൽ പറ​ഞ്ഞിരി​ക്കുന്ന രം​ഗത്തി​ലേക്ക് നമുക്ക് ഒന്നു തിരി​ച്ചു​പോ​കാം. സ്വ​ദേശ​ത്തേക്കു മടങ്ങി​പ്പോ​കാ​നുള്ള പാത നിര​പ്പാക്കാ​നും തടസ്സങ്ങൾ നീ​ക്കാ​നും യഹൂ​ദന്മാ​രിൽ ചിലർ കഠി​നാധ്വാ​നം ചെയ്‌തി​രി​ക്കണം. വിശു​ദ്ധ​സേവന​ത്തിലെ ലക്ഷ്യങ്ങൾ നേടി​യെടു​ക്കാൻ പരി​ശ്രമി​ക്കുന്ന ഒരാ​ളാണ്‌ നി​ങ്ങളെ​ങ്കിൽ മടുത്തു പി​ന്മാറ​രുത്‌. ദൈവത്തിന്‍റെ സഹാ​യ​ത്തോടെ നി​ങ്ങൾക്കും ലക്ഷ്യം നേടാ​നാ​യേ​ക്കും. നി​ങ്ങളു​ടെ മു​മ്പി​ലുള്ള പ്ര​തിബ​ന്ധങ്ങൾ നീക്കാൻ ശ്ര​മി​ക്കവെ, യഹോ​വ​യോട്‌ ജ്ഞാ​നത്തി​നായി തു​ടർന്നും പ്രാർഥി​ക്കുക. തക്ക​സമ​യത്ത്‌ നി​ങ്ങളു​ടെ “കാ​ലുക​ളുടെ പാതയെ നി​രപ്പാ​ക്കാ”ൻ അവൻ നിങ്ങളെ സഹാ​യിക്കു​ന്നത്‌ എങ്ങ​നെ​യെന്നു നിങ്ങൾക്ക് കാണാ​നാ​യേ​ക്കും.—സദൃ. 4:26.

^ ഖ. 8 പേര്‌ മാറ്റി​യി​ട്ടുണ്ട്.

^ ഖ. 18 യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്‌തകത്തിന്‍റെ 111, 112 പേജുകൾ കാണുക.