വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നു​ള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നു​ള്ള ചോദ്യ​ങ്ങൾ

സങ്കീർത്തനം 37:25-ലെ ദാവീദിന്‍റെ വാക്കുളുംമത്തായി 6:33-ലെ യേശുവിന്‍റെ വാക്കുളുംഒരു ക്രിസ്‌ത്യാനിക്ക് ഒരിക്കൽപ്പോലുംഭക്ഷണത്തിന്‌ മുട്ടുരാൻ യഹോവ അനുവദിക്കില്ലെന്ന് അർഥമാക്കുന്നുണ്ടോ?

ദാവീദ്‌ ഇങ്ങനെ എഴുതി: “നീതി​മാൻ തുണയി​ല്ലാ​തി​രി​ക്കു​ന്ന​തും അവന്‍റെ സന്തതി ആഹാരം ഇരക്കു​ന്ന​തും​ ഞാൻ കണ്ടിട്ടില്ല.” തന്‍റെ സ്വന്തം അനുഭ​വ​ത്തിൽനി​ന്നാണ്‌ ദാവീദ്‌ അത്തര​മൊ​രു പ്രസ്‌താ​വന നടത്തി​യത്‌. ദൈവം എന്നും തന്നെ പരിപാ​ലി​ച്ചി​ട്ടു​ണ്ടെന്ന് അവന്‌ നന്നായി അറിയാ​മാ​യി​രു​ന്നു. (സങ്കീ. 37:25) എന്നാൽ, യഹോ​വ​യു​ടെ ആരാധ​ക​രിൽ ആർക്കും ഒരിക്ക​ലും​ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾക്ക് ഒരു പ്രകാ​ര​ത്തി​ലും​ മുട്ടു​ണ്ടാ​കി​ല്ല എന്നല്ല ദാവീ​ദി​ന്‍റെ ഈ വാക്കു​ക​ളു​ടെ അർഥം.

ദാവീ​ദു​ത​ന്നെ​യും പല ദുഷ്‌ക​ര​മാ​യ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ​യും കടന്നു​പോ​യി. ശൗലിന്‍റെ അടുക്കൽനിന്ന് ഓടി​പ്പോ​കേ​ണ്ടി​വ​ന്ന​താണ്‌ അതിൽ ഒരു സംഭവം. ദാവീ​ദി​നും​ കൂടെ​യു​ള്ള​വർക്കും​ ആ സന്ദർഭ​ത്തിൽ ആഹാര​ത്തി​നാ​യി മറ്റുള്ള​വ​രെ ആശ്രയി​ക്കേ​ണ്ട​താ​യി വന്നു. (1 ശമൂ. 21:1-6) ആ സമയത്ത്‌ ദാവീദ്‌ “ആഹാരം” അന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ അത്തര​മൊ​രു ദുഷ്‌ക​ര​സാ​ഹ​ച​ര്യ​ത്തി​ലും, യഹോവ തന്നെ ഉപേക്ഷി​ച്ചി​ട്ടി​ല്ലെ​ന്നു ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. ദാവീ​ദിന്‌ തന്‍റെ ജീവൻ നിലനി​റു​ത്തു​ന്ന​തി​നു​വേണ്ടി ഒരു ഭിക്ഷക്കാ​ര​നെ​പ്പോ​ലെ അലയേ​ണ്ടി​വ​ന്നി​ല്ല.

രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഒന്നാമതു വെക്കുന്ന എല്ലാ വിശ്വ​സ്‌ത​ദാ​സ​ന്മാ​രു​ടെ​യും ആവശ്യങ്ങൾ നടന്നു​പോ​കു​മെ​ന്നു​ള്ള സമ്പൂർണ ഉറപ്പ് മത്തായി 6:33-ലെ യേശു​വി​ന്‍റെ വാക്കുകൾ നൽകുന്നു. “ആകയാൽ ഒന്നാമത്‌ രാജ്യ​വും​ അവന്‍റെ നീതി​യും​ അന്വേ​ഷി​ക്കു​വിൻ; അതോ​ടു​കൂ​ടെ ഈവക കാര്യ​ങ്ങ​ളൊ​ക്കെ​യും​ (തിന്നാ​നും​ കുടി​പ്പാ​നും​ ഉടുപ്പാ​നും​ ഉൾപ്പെടെ) നിങ്ങൾക്കു നൽക​പ്പെ​ടും​” എന്ന് യേശു പറഞ്ഞു. എന്നിരു​ന്നാ​ലും​, പീഡന​ത്തി​ന്‍റെ ഭാഗമാ​യി തന്‍റെ ‘സഹോ​ദ​ര​ന്മാർ’ പട്ടിണി നേരി​ടേ​ണ്ടി​വ​ന്നേ​ക്കു​മെന്ന മുന്നറി​യി​പ്പും​ യേശു നൽകി. (മത്താ. 25:35, 37, 40) അപ്പൊ​സ്‌ത​ല​നാ​യ പൗലോ​സിന്‌ അതാണ്‌ സംഭവി​ച്ചത്‌. അവൻ പലപ്പോ​ഴും​ വിശപ്പും ദാഹവും അനുഭ​വി​ച്ചി​ട്ടുണ്ട്.—2 കൊരി. 11:27.

നമ്മൾ എല്ലാവ​രും​ പല വിധത്തി​ലു​ള്ള പീഡനങ്ങൾ നേരി​ടേ​ണ്ടി​വ​രു​മെന്ന് യഹോവ പറഞ്ഞി​ട്ടുണ്ട്. പിശാ​ചാ​യ സാത്താൻ ഉന്നയി​ച്ചി​രി​ക്കു​ന്ന വെല്ലു​വി​ളി​കൾക്ക് ഉത്തരം കൊടു​ക്കു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ നാം ചില കഷ്ടനഷ്ടങ്ങൾ സഹിക്കാൻ യഹോവ അനുവ​ദി​ച്ചേ​ക്കാം​. (ഇയ്യോ. 2:3-5) ഉദാഹ​ര​ണ​ത്തിന്‌, നമ്മുടെ ചില സഹ ക്രിസ്‌ത്യാ​നി​കൾക്ക് നാസി തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ ക്രൂര​മാ​യ പീഡന​ങ്ങൾക്ക് വിധേ​യ​രാ​കേ​ണ്ടി​വ​ന്നി​ട്ടുണ്ട്. സാക്ഷി​ക​ളു​ടെ നിർമലത തകർക്കാൻ ഉപയോ​ഗി​ച്ചി​ട്ടു​ള്ള പൈശാ​ചി​ക​മാ​യ ഒരു പീഡന​മു​റ​യാണ്‌ പട്ടിണി​ക്കി​ടു​ക എന്നത്‌. എന്നാൽ വിശ്വ​സ്‌ത​രാ​യ സാക്ഷികൾ യഹോ​വ​യോ​ടു​ള്ള അനുസ​ര​ണ​ത്തിൽ നിലനി​ന്നു. യഹോവ അവരെ ഉപേക്ഷി​ച്ചു​ക​ള​ഞ്ഞി​ല്ല. ഇത്തരം പീഡന​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കാൻ യഹോവ അവരെ അനുവ​ദി​ച്ച​തു​പോ​ലെ ഇന്നും ക്രിസ്‌ത്യാ​നി​കൾ വ്യത്യ​സ്‌ത പീഡന​മു​റ​ക​ളെ അഭിമു​ഖീ​ക​രി​ക്കാൻ ദൈവം അനുവ​ദി​ക്കു​ന്നു. തന്‍റെ നാമ​ത്തെ​പ്ര​തി നിന്ദ സഹിക്കുന്ന ഏവരെ​യും​ യഹോവ ഒരു പ്രകാ​ര​ത്തി​ലും​ ഉപേക്ഷി​ക്കി​ല്ലെന്ന് ഉറപ്പാണ്‌. (1 കൊരി. 10:13) ഫിലി​പ്പി​യർ 1:29-ലെ വാക്കുകൾ നമുക്കു മനസ്സിൽ അടുപ്പി​ച്ചു​നി​റു​ത്താം​: “ക്രിസ്‌തു​വിൽ വിശ്വ​സി​ക്കാൻ മാത്രമല്ല, അവനു​വേ​ണ്ടി കഷ്ടം അനുഭ​വി​ക്കാ​നും​ നിങ്ങൾക്കു പദവി ലഭിച്ചി​രി​ക്കു​ന്നു.”

തന്‍റെ ജനത്തോ​ടൊ​പ്പം എന്നുമു​ണ്ടാ​യി​രി​ക്കു​മെന്ന് യഹോവ ഉറപ്പ് നൽകുന്നു. യെശയ്യാ​വു 54:17-ലെ വാക്കുകൾ അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌: “നിനക്കു വിരോ​ധ​മാ​യി ഉണ്ടാക്കുന്ന യാതൊ​രു ആയുധ​വും​ ഫലിക്ക​യി​ല്ല.” ഒരു കൂട്ട​മെ​ന്ന​നി​ല​യിൽ ദൈവ​ജ​ന​ത്തിന്‌ സംരക്ഷണം പ്രദാനം ചെയ്യു​മെന്ന ഉറപ്പാണ്‌ മേൽപ്പറഞ്ഞ ബൈബിൾ വാക്യ​ങ്ങ​ളും​ സമാന​മാ​യ മറ്റു വാക്യ​ങ്ങ​ളും​ നമുക്ക് നൽകു​ന്നത്‌. എന്നാൽ വ്യക്തി​ക​ളെന്ന നിലയിൽ ഒരുപക്ഷേ മരണം ഉൾപ്പെ​ടെ​യു​ള്ള പല പരി​ശോ​ധ​ന​കൾക്കും​ നാം വിധേ​യ​രാ​കേ​ണ്ടി​വ​ന്നേ​ക്കാം.