വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യോ​ടൊ​പ്പം വേല ചെയ്യാ​നു​ള്ള നിങ്ങളു​ടെ പദവി മുറു​കെ​പ്പി​ടി​ച്ചു​കൊൾക!

യഹോ​വ​യോ​ടൊ​പ്പം വേല ചെയ്യാ​നു​ള്ള നിങ്ങളു​ടെ പദവി മുറു​കെ​പ്പി​ടി​ച്ചു​കൊൾക!

“ഞങ്ങൾ ദൈവ​ത്തി​ന്‍റെ കൂട്ടു​വേ​ല​ക്കാർ.”—1 കൊരി. 3:9.

1. വേല​യോ​ടു​ള്ള യഹോ​വ​യു​ടെ മനോ​ഭാ​വം എന്താണ്‌, അതു​കൊണ്ട് അവൻ എന്തു ചെയ്‌തു?

യഹോവ വേല ചെയ്യു​ന്ന​തിൽ സന്തോ​ഷി​ക്കു​ന്നു. (സങ്കീ. 135:6; യോഹ. 5:17) സമാന​മാ​യ സന്തോ​ഷ​വും സംതൃ​പ്‌തി​യും ബുദ്ധി​ശ​ക്തി​യു​ള്ള തന്‍റെ സൃഷ്ടി​ക​ളും ആസ്വദി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട് അവൻ അവർക്കു പ്രതി​ഫ​ല​ദാ​യ​ക​മാ​യ വേല നിയമിച്ച് നൽകി​യി​രി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, സകലവും സൃഷ്ടി​ക്കു​ന്ന​തിൽ അവൻ തന്‍റെ ആദ്യജാ​ത​പു​ത്ര​നെ കൂടെ​ക്കൂ​ട്ടി. (കൊലോസ്യർ 1:15, 16 വായിക്കുക.) മനുഷ്യ​നാ​യി വരുന്ന​തി​നു​മുമ്പ് യേശു സ്വർഗ​ത്തിൽ ദൈവ​ത്തോ​ടൊ​പ്പം ഒരു “ശില്‌പി”യായി​രു​ന്ന​താ​യി ബൈബിൾ പറയുന്നു.—സദൃ. 8:30.

2. ആത്മസൃ​ഷ്ടി​കൾക്ക് എക്കാല​ത്തും അർഥവ​ത്തും സംതൃ​പ്‌തി​ക​ര​വും ആയ വേലയു​ണ്ടാ​യി​രു​ന്നു​വെന്ന് എന്തു സൂചി​പ്പി​ക്കു​ന്നു?

2 യഹോവ തന്‍റെ ആത്മപു​ത്ര​ന്മാർക്ക് എല്ലായ്‌പോ​ഴും വേല നിയമിച്ച് കൊടു​ക്കു​ന്നു​വെന്ന് തെളി​യി​ക്കു​ന്ന വിവര​ണ​ങ്ങൾ ബൈബി​ളിൽ ഉടനീളം കാണാ​നാ​കും. ആദാമും ഹവ്വായും പാപം ചെയ്യു​ക​യും അവരെ പറുദീ​സാ​ഭ​വ​ന​ത്തിൽനിന്ന് പുറത്താ​ക്കു​ക​യും ചെയ്‌ത ശേഷം, “ജീവന്‍റെ വൃക്ഷത്തി​ങ്ക​ലേ​ക്കു​ള്ള വഴികാ​പ്പാൻ അവൻ ഏദെൻതോ​ട്ട​ത്തി​ന്നു കിഴക്കു കെരൂ​ബു​ക​ളെ തിരി​ഞ്ഞു​കൊ​ണ്ടി​രി​ക്കുന്ന വാളിന്‍റെ ജ്വാല​യു​മാ​യി നിർത്തി.” (ഉല്‌പ. 3:24) അതു​പോ​ലെ, ‘ഉടനെ സംഭവി​ക്കാ​നു​ള്ള​തു തന്‍റെ ദാസന്മാ​രെ കാണി​ക്കേ​ണ്ട​തിന്‌ യഹോവ തന്‍റെ ദൂതനെ അയച്ചു’ എന്ന് വെളി​പാട്‌ 22:6 വെളി​പ്പെ​ടു​ത്തു​ന്നു.

 മനുഷ്യർക്കു ലഭിച്ച നിയമ​ന​ങ്ങൾ

3. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു തന്‍റെ പിതാ​വി​ന്‍റെ മാതൃക അനുക​രി​ച്ചത്‌ എങ്ങനെ?

3 യേശു ഒരു പൂർണ​മ​നു​ഷ്യ​നാ​യി ഭൂമി​യിൽ ജീവി​ച്ച​പ്പോൾ, യഹോവ കൊടുത്ത വേല സന്തോ​ഷ​ത്തോ​ടെ ചെയ്‌തു​തീർത്തു. പിതാ​വി​ന്‍റെ മാതൃക അനുക​രി​ച്ചു​കൊണ്ട് യേശു​വും ശിഷ്യ​ന്മാർക്ക് ഒരു സുപ്ര​ധാ​ന​വേല നിയമി​ച്ചു​നൽകി. അവർ ചെയ്യു​മാ​യി​രു​ന്ന കാര്യങ്ങൾ സംബന്ധിച്ച് ആകാംക്ഷ ജനിപ്പി​ച്ചു​കൊണ്ട് അവൻ പറഞ്ഞു: “സത്യം സത്യമാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്നിൽ വിശ്വ​സി​ക്കു​ന്ന​വ​നും ഞാൻ ചെയ്യുന്ന പ്രവൃ​ത്തി​കൾ ചെയ്യും. ഞാൻ പിതാ​വി​ന്‍റെ അടുക്ക​ലേ​ക്കു പോകു​ന്ന​തു​കൊണ്ട് അതിൽ വലിയ​തും അവൻ ചെയ്യും.” (യോഹ. 14:12) ആ വേലയു​ടെ അടിയ​ന്തി​രത ഊന്നി​പ്പ​റ​ഞ്ഞു​കൊണ്ട് യേശു വിശദീ​ക​രി​ച്ചു: “പകലാ​യി​രി​ക്കു​മ്പോൾത്തന്നെ എന്നെ അയച്ചവന്‍റെ പ്രവൃ​ത്തി​കൾ നാം ചെയ്യണം. ആർക്കും പ്രവർത്തി​ക്കാൻ കഴിയാത്ത രാത്രി വരുന്നു.”—യോഹ. 9:4.

4-6. (എ) നോഹ​യും മോശ​യും യഹോ​വ​യിൽനി​ന്നു ലഭിച്ച നിയമ​ന​ങ്ങൾ പൂർത്തി​യാ​ക്കി​യ​തു​കൊണ്ട് നമുക്ക് എന്തു പ്രയോ​ജ​ന​മുണ്ട്? (ബി) മനുഷ്യർക്കു​ള്ള ദൈവി​ക​നി​യ​മ​ന​ങ്ങൾക്കെ​ല്ലാം എന്തു പൊതു​വാ​യ പ്രത്യേ​ക​ത​യുണ്ട്?

4 യേശു​വി​ന്‍റെ നാളു​കൾക്കു മുമ്പും മനുഷ്യർക്ക് സംതൃ​പ്‌തി​ദാ​യ​ക​മായ വേല ലഭിച്ചി​ട്ടുണ്ട്. ആദാമും ഹവ്വായും തങ്ങൾക്കു ലഭിച്ച നിയമനം നിർവ​ഹി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടെ​ങ്കി​ലും മറ്റ്‌ അനേകർ ദൈവം കല്‌പി​ച്ച​തു​പോ​ലെ ചെയ്‌തി​ട്ടുണ്ട്. (ഉല്‌പ. 1:28) പ്രളയ​ത്തിൽനിന്ന് രക്ഷപ്പെ​ടാ​നാ​യി എങ്ങനെ ഒരു പെട്ടകം പണിയണം എന്നതി​നു​ള്ള കൃത്യ​മാ​യ നിർദേ​ശ​ങ്ങൾ നോഹ​യ്‌ക്കു ലഭിച്ചു. യഹോവ ആവശ്യ​പ്പെട്ട കാര്യങ്ങൾ അവൻ ശ്രദ്ധാ​പൂർവം നിറ​വേ​റ്റി. അവൻ ഹൃദയ​പൂർവം കഠിനാ​ധ്വാ​നം ചെയ്‌ത​തി​ന്‍റെ ഫലമായി നാം ഇന്ന് ജീവി​ച്ചി​രി​ക്കു​ന്നു!—ഉല്‌പ. 6:14-16, 22; 2 പത്രോ. 2:5.

5 സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്‍റെ നിർമാ​ണ​ത്തി​നും പൗരോ​ഹി​ത്യ ക്രമീ​ക​ര​ണ​ങ്ങൾക്കും വേണ്ട കൃത്യ​മാ​യ നിർദേ​ശ​ങ്ങൾ മോശ​യ്‌ക്കു ലഭിച്ചു. അവൻ അത്‌ അടുത്ത്‌ പിൻപറ്റി. (പുറ. 39:32; 40:12-16) ആ നിയമനം മോശ വിശ്വ​സ്‌ത​ത​യോ​ടെ പൂർത്തി​യാ​ക്കി​യ​തിൽനിന്ന് ഇന്നും നാം പ്രയോ​ജ​നം അനുഭ​വി​ക്കു​ന്നു. എങ്ങനെ? ന്യായ​പ്ര​മാ​ണ​ത്തി​ലെ ആ സവി​ശേ​ഷ​ത​കൾ ‘വരാനി​രു​ന്ന നന്മകളു​ടെ’ പ്രതീ​ക​മാ​യി​രു​ന്നെന്ന് അപ്പൊ​സ്‌ത​ല​നാ​യ പൗലോസ്‌ വിശദീ​ക​രി​ച്ചു.—എബ്രാ. 9:1-5, 9; 10:1.

6 തന്‍റെ ഉദ്ദേശ്യം പടിപ​ടി​യാ​യി നിവർത്തി​ക്ക​വെ ദൈവം തന്‍റെ ദാസന്മാർക്കു കാലാ​കാ​ല​ങ്ങ​ളിൽ വ്യത്യ​സ്‌ത​ങ്ങ​ളാ​യ നിയമ​ന​ങ്ങൾ കൊടു​ക്കു​ന്നു. എങ്കിലും ആ നിയമി​ത​വേ​ല​കൾ എല്ലാം യഹോ​വ​യെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും വിശ്വാ​സ​മു​ള്ള മനുഷ്യ​വർഗ​ത്തിന്‌ പ്രയോ​ജ​ന​പ്പെ​ടു​ക​യും ചെയ്‌തി​ട്ടുണ്ട്. മനുഷ്യ​നാ​യി വരുന്ന​തി​നു മുമ്പും പിന്നീട്‌ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോ​ഴും യേശു ചെയ്‌ത കാര്യ​ങ്ങ​ളും അതിൽ ഉൾപ്പെ​ടു​ന്നു. (യോഹ. 4:34; 17:4) സമാന​മാ​യി ഇന്നു നമുക്കു ലഭിച്ചി​രി​ക്കു​ന്ന വേലയും യഹോ​വ​യെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു. (മത്താ. 5:16; 1 കൊരിന്ത്യർ 15:58 വായിക്കുക.) അങ്ങനെ പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്?

നിയമി​ത​വേ​ല​യോട്‌ ഉചിത​മാ​യ മനോ​ഭാ​വം നിലനി​റു​ത്തു​ക

7, 8. (എ) ഇന്ന് ക്രിസ്‌ത്യാ​നി​കൾക്ക് ചെയ്യാൻ പദവി ലഭിച്ചി​രി​ക്കു​ന്ന വേല ഏതെന്ന് വിശദീ​ക​രി​ക്കു​ക. (ബി) യഹോ​വ​യിൽനി​ന്നു​ള്ള മാർഗ​നിർദേ​ശ​ങ്ങ​ളോട്‌ നാം എങ്ങനെ പ്രതി​ക​രി​ക്ക​ണം?

7 അപൂർണ​രാ​യ മനുഷ്യ​രെ തന്‍റെ കൂട്ടു​വേ​ല​ക്കാ​രാ​യി സേവി​ക്കാൻ യഹോവ ക്ഷണിച്ചി​രി​ക്കു​ന്നു. എത്ര വിശി​ഷ്ട​മാ​യ ഒരു പദവി​യാ​ണത്‌! (1 കൊരി. 3:9) സമ്മേള​ന​ഹാ​ളു​കൾ, രാജ്യ​ഹാ​ളു​കൾ, ബ്രാ​ഞ്ചോ​ഫീ​സു​കൾ എന്നിവ​യു​ടെ നിർമാ​ണ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​വർ നോഹ​യെ​യും മോശ​യെ​യും പോലെ അക്ഷരീയ നിർമാ​ണ​വേ​ല​യിൽ പങ്കെടു​ക്കു​ന്നു. പ്രാ​ദേ​ശി​ക രാജ്യ​ഹാൾ പുതു​ക്കി​പ്പ​ണി​യു​ന്ന​തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​ണോ നിങ്ങൾ? ന്യൂ​യോർക്കി​ലെ വോർവി​ക്കി​ലു​ള്ള നമ്മുടെ ലോകാ​സ്ഥാ​ന​ത്തി​ന്‍റെ നിർമാ​ണ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്ന ഒരാളാ​ണോ നിങ്ങൾ? (കലാകാ​ര​ന്‍റെ ഭാവന​യി​ലു​ള്ള, ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) എവി​ടെ​യാ​യാ​ലും നിങ്ങളു​ടെ പദവിയെ വിലമ​തി​പ്പോ​ടെ കാണുക. ഇവയെ​ല്ലാം വിശു​ദ്ധ​സേ​വ​ന​മാണ്‌. എന്നിരു​ന്നാ​ലും, മുഖ്യ​മാ​യും ഒരു ആത്മീയ നിർമാ​ണ​വേ​ല​യിൽ പങ്കെടു​ക്കാ​നാണ്‌ ക്രിസ്‌ത്യാ​നി​ക​ളെ ക്ഷണിച്ചി​രി​ക്കു​ന്നത്‌. ഇതി​ന്‍റെ​യും ഉദ്ദേശ്യം യഹോ​വ​യെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും അനുസ​ര​ണ​മു​ള്ള മനുഷ്യർക്കു പ്രയോ​ജ​നം കൈവ​രു​ത്തു​ക​യും ചെയ്യുക എന്നതാണ്‌. (പ്രവൃ. 13:47-49) ഈ വേല ഏറ്റവും മെച്ചമാ​യി ചെയ്യാ​നാ​വ​ശ്യ​മാ​യ നല്ല മാർഗ​നിർദേ​ശ​ങ്ങൾ ദൈവ​ത്തി​ന്‍റെ സംഘട​ന​യി​ലൂ​ടെ നമുക്കു ലഭിക്കു​ന്നു. ചില​പ്പോ​ഴൊ​ക്കെ പുതിയ ചില നിയമ​ന​ങ്ങൾ നമുക്കു ലഭി​ച്ചേ​ക്കാം എന്നാണ്‌ അതിന്‍റെ അർഥം.

8 യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സർ എക്കാല​വും ദിവ്യാ​ധി​പ​ത്യ മാർഗ​നിർദേ​ശ​ങ്ങൾക്കു കീഴ്‌പെ​ടാൻ മനസ്സൊ​രു​ക്കം കാണി​ച്ചി​ട്ടുണ്ട്. (എബ്രായർ 13:7, 17 വായിക്കുക.) നമുക്കു ലഭിച്ച നിയമനം ഒരു പ്രത്യേ​ക​വി​ധ​ത്തിൽ ചെയ്യേ​ണ്ട​തി​ന്‍റെ കാരണങ്ങൾ തുടക്ക​ത്തിൽ നമുക്ക് പൂർണ​മാ​യി മനസ്സി​ലാ​യെ​ന്നു​വ​രി​ല്ല. എന്നിരു​ന്നാ​ലും, ആവശ്യ​മെന്ന് യഹോവ കരുതുന്ന മാറ്റങ്ങൾ അവൻ വരുത്തു​മ്പോൾ  അവനു​മാ​യി സഹകരി​ക്കു​ന്നത്‌ പ്രയോ​ജ​ന​ങ്ങൾ കൈവ​രു​ത്തും എന്ന് നമുക്ക് പൂർണ​ബോ​ധ്യ​മുണ്ട്.

9. വേല ചെയ്യു​ന്ന​തു സംബന്ധിച്ച് മൂപ്പന്മാർ സഭയ്‌ക്ക് എന്തു മാതൃ​ക​യാണ്‌ വെക്കു​ന്നത്‌?

9 യഹോ​വ​യു​ടെ ഇഷ്ടം നിറ​വേ​റ്റാ​നു​ള്ള ശക്തമായ ആഗ്രഹം, സഭയിൽ മൂപ്പന്മാർ നേതൃ​ത്വം വഹിക്കുന്ന വിധത്തിൽ ദർശി​ക്കാ​നാ​കും. (2 കൊരി. 1:24; 1 തെസ്സ. 5:12, 13) കഠിന​വേല ചെയ്യാ​നും മാറി​വ​രു​ന്ന സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെട്ട് മുന്നോ​ട്ടു പോകാ​നും അവർ മനസ്സൊ​രു​ക്കം കാണി​ക്കു​ന്നു. സ്ഥാപി​ത​മാ​യ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച് പ്രസം​ഗി​ക്കാ​നു​ള്ള പുതിയ വിധങ്ങ​ളു​മാ​യി അവർ മനസ്സോ​ടെ പൊരു​ത്ത​പ്പെ​ടു​ന്നു. ടെലി​ഫോൺ സാക്ഷീ​ക​ര​ണം, തുറമു​ഖ​സാ​ക്ഷീ​ക​ര​ണം, പരസ്യ​സാ​ക്ഷീ​ക​ര​ണം തുടങ്ങി​യ​വ​യൊ​ക്കെ സംഘടി​പ്പി​ക്കാൻ ചിലർ ആദ്യ​മൊ​ക്കെ മടി കാണി​ച്ചേ​ക്കാ​മെ​ങ്കി​ലും പെട്ടെ​ന്നു​ത​ന്നെ അവർ അതിന്‍റെ നല്ല ഫലങ്ങൾ തിരി​ച്ച​റി​യു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ജർമനി​യി​ലെ നാലു പയനി​യർമാർ, കാലങ്ങ​ളാ​യി പ്രവർത്തി​ക്കാ​തി​രു​ന്ന ഒരു ബിസി​നെസ്‌ പ്രദേ​ശത്ത്‌ പ്രവർത്തി​ക്കാൻ തീരു​മാ​നി​ച്ചു. മിഖാ​യേൽ പറയുന്നു: “കുറെ വർഷങ്ങ​ളാ​യി ഇത്തരം ശുശ്രൂ​ഷ​യിൽ ഞങ്ങൾ ഏർപ്പെ​ട്ടി​രു​ന്നി​ല്ല. അതു​കൊണ്ട് ആദ്യം ഞങ്ങൾക്ക് ആകെ​യൊ​രു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. പക്ഷേ, യഹോവ അത്‌ കാണു​ന്നു​ണ്ടാ​യി​രു​ന്നി​രി​ക്കണം. അതു​കൊ​ണ്ടാണ്‌ മറക്കാ​നാ​കാ​ത്ത, സന്തോ​ഷ​ക​ര​മാ​യ ഒരു വേല അന്ന് രാവിലെ ഞങ്ങൾക്ക് ആസ്വദി​ക്കാ​നാ​യത്‌. നമ്മുടെ രാജ്യ ശുശ്രൂ​യി​ലെ നിർദേ​ശ​ങ്ങൾ പിൻപ​റ്റു​ക​യും പിന്തു​ണ​യ്‌ക്കാ​യി യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും ചെയ്‌ത​തിൽ ഞങ്ങൾ വളരെ സന്തോ​ഷി​ക്കു​ന്നു!” സാക്ഷീ​ക​രി​ക്കാ​നു​ള്ള പുതിയ പുതിയ മാർഗങ്ങൾ നിങ്ങളു​ടെ പ്രദേ​ശത്ത്‌ പരീക്ഷി​ച്ചു​നോ​ക്കാൻ നിങ്ങൾ ഉത്സാഹ​മു​ള്ള​വ​രാ​ണോ?

10. സംഘട​നാ​പ​ര​മാ​യ എന്തു മാറ്റങ്ങ​ളാണ്‌ അടുത്തി​ടെ നടന്നത്‌?

10 ചില​പ്പോ​ഴൊ​ക്കെ സംഘട​ന​യോ​ടു ബന്ധപ്പെട്ട ക്രമീ​ക​ര​ണ​ങ്ങ​ളിൽ മാറ്റങ്ങൾ വേണ്ടി​വ​ന്നേ​ക്കാം. അടുത്ത​കാ​ലത്ത്‌ പല ബ്രാ​ഞ്ചോ​ഫീ​സു​ക​ളും മറ്റുള്ള​വ​യു​മാ​യി ലയിപ്പി​ച്ചി​ട്ടുണ്ട്. ആ ബ്രാ​ഞ്ചോ​ഫീ​സു​ക​ളിൽ സേവി​ച്ചി​രു​ന്ന സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക് പല പൊരു​ത്ത​പ്പെ​ടു​ത്ത​ലു​ക​ളും വരു​ത്തേ​ണ്ടി​വ​ന്നു. എങ്കിലും ആ മാറ്റങ്ങൾ കൈവ​രു​ത്തി​യ പ്രയോ​ജ​ന​ങ്ങൾ, ഉൾപ്പെ​ട്ടി​രു​ന്ന എല്ലാവർക്കും വൈകാ​തെ വ്യക്തമാ​യി. (സഭാ. 7:8) യഹോ​വ​യു​ടെ ജനത്തിന്‍റെ ആധുനി​ക​കാ​ല ചരി​ത്ര​ത്തിൽ ഒരു പങ്കു വഹിക്കാൻ കഴിയു​ന്ന​തിൽ അത്തരം മനസ്സൊ​രു​ക്ക​മു​ള്ള വേലക്കാർ എത്ര ധന്യരാണ്‌!

11-13. സംഘട​നാ​പ​ര​മാ​യ മാറ്റങ്ങൾമൂ​ലം ചിലർ ഏതു വെല്ലു​വി​ളി​കൾ നേരി​ട്ടി​രി​ക്കു​ന്നു?

11 ബ്രാഞ്ചു​ക​ളു​ടെ ഒന്നിപ്പി​ക്കൽ മൂലം പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരു​ത്തേ​ണ്ടി​വ​ന്ന​വ​രിൽനിന്ന് മൂല്യ​വ​ത്താ​യ പാഠങ്ങൾ നമുക്ക് പഠിക്കാൻ കഴിയും. ചിലർ തങ്ങളുടെ ബെഥേൽ ഭവനങ്ങ​ളിൽ പതിറ്റാ​ണ്ടു​ക​ളാ​യി മുഴു​സ​മ​യം സേവി​ച്ച​വ​രാണ്‌. മധ്യ അമേരി​ക്ക​യി​ലെ ഒരു ചെറിയ ബെഥേൽ കുടും​ബ​ത്തോ​ടൊ​പ്പം സേവി​ച്ചി​രു​ന്ന ഒരു ദമ്പതി​ക​ളോട്‌ അതിന്‍റെ ഏകദേശം 30 മടങ്ങ് വലിപ്പ​മു​ള്ള മെക്‌സി​ക്കോ​യി​ലെ ബെഥേൽ കുടും​ബ​ത്തി​ലേക്ക് പോകാൻ ആവശ്യ​പ്പെ​ട്ടു. റോ​ഖേ​ല്യോ പറയുന്നു: “കുടും​ബ​ത്തെ​യും കൂട്ടു​കാ​രെ​യും വിട്ടു​പോ​കു​ന്നത്‌ വളരെ പ്രയാ​സ​മാ​യി​രു​ന്നു.” മെക്‌സി​ക്കോ​യി​ലേക്ക് പോ​കേ​ണ്ടി​വന്ന മറ്റൊരു സഹോ​ദ​ര​നാ​യ ക്വാൻ പറയുന്നു: “പിന്നെ​യും പിറന്ന് പിച്ച​വെ​ച്ചു തുടങ്ങി​യ​തു​പോ​ലെ​യാ​യി​രു​ന്നു അത്‌. പുതിയ ബന്ധങ്ങൾ കണ്ടെത്ത​ണ​മാ​യി​രു​ന്നു. പുതിയ രീതി​ക​ളും ചിന്താ​ഗ​തി​ക​ളും ആയി പൊരു​ത്ത​പ്പെ​ടേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു.

12 യൂറോ​പ്പി​ലെ പല രാജ്യ​ങ്ങ​ളിൽനി​ന്നും ജർമനി​യി​ലെ ബ്രാ​ഞ്ചോ​ഫീ​സി​ലേക്ക് മാറേ​ണ്ടി​വന്ന ബെഥേൽ അംഗങ്ങൾക്കും സമാന​മാ​യ വെല്ലു​വി​ളി​കൾ നേരി​ടേ​ണ്ടി വന്നു. സ്വിറ്റ്‌സർലൻഡി​ലെ പ്രൗഢ​മാ​യ ആൽപൈൻ പർവത​നി​ര​ക​ളു​ടെ ശാന്തഗം​ഭീ​ര​മാ​യ ചുറ്റു​പാ​ടിൽനി​ന്നും മാറി​പ്പോ​കേ​ണ്ടി​വ​ന്ന​വ​രു​ടെ വിഷമം, പർവത​ങ്ങ​ളു​ടെ ദൃശ്യ​ഭം​ഗി ആസ്വദി​ക്കു​ന്ന​വർക്ക് മനസ്സി​ലാ​ക്കാ​നാ​കും. ഓസ്‌ട്രി​യ​യിൽനിന്ന് പോന്ന​വർക്ക് അവിടത്തെ ഏറെ ശാന്തമായ ജീവി​ത​രീ​തി​യെ​ക്കു​റിച്ച് ഓർത്ത​പ്പോൾ ആദ്യ​മൊ​ക്കെ നഷ്ടബോ​ധം തോന്നി.

13 മറ്റൊരു രാജ്യ​ത്തേക്ക് ജീവിതം പറിച്ചു​ന​ടേ​ണ്ടി​വ​രു​ന്ന​വർക്ക് പുതിയ താമസ​സൗ​ക​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടു​ക​യും പരിച​യ​മി​ല്ലാ​ത്ത സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊത്ത്‌ വേല ചെയ്യു​ക​യും, ഒരുപക്ഷേ പുതിയ ഒരു ജോലി പഠി​ച്ചെ​ടു​ക്കു​ക​യും ഒക്കെ ചെയ്യേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. കൂടാതെ പുതിയ ഒരു സഭയോ​ടൊത്ത്‌ സഹവസി​ക്കു​ക​യും പുതിയ ഒരു പ്രദേ​ശത്ത്‌ ഒരുപക്ഷേ പുതിയ ഒരു ഭാഷയിൽ സാക്ഷീ​ക​രി​ക്കു​ക​യും ചെയ്യേ​ണ്ടി​വ​ന്നേ​ക്കാം. അത്തരം മാറ്റങ്ങൾ വരുത്തുക ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. എന്നിരു​ന്നാ​ലും അനേകം ബെഥേൽ അംഗങ്ങൾ ആ വെല്ലു​വി​ളി സ്വീക​രി​ച്ചി​രി​ക്കു​ന്നു. അവർ അങ്ങനെ ചെയ്‌തി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

14, 15. (എ) നിയമനം എന്തായാ​ലും യഹോ​വ​യോ​ടൊ​പ്പം പ്രവർത്തി​ക്കാ​നു​ള്ള പദവിയെ വിലമ​തി​ക്കു​ന്നെന്ന് അനേകർ തെളി​യി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) അവർ നമുക്ക് ഉത്തമമാ​തൃ​ക​യാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

14 ഗ്രൈറ്റൽ പറയുന്നു: “യഹോ​വ​യോ​ടു​ള്ള എന്‍റെ സ്‌നേഹം ഒരു രാജ്യ​ത്തി​നോ ഒരു കെട്ടി​ട​ത്തി​നോ ഏതെങ്കി​ലും പദവി​കൾക്കോ അതീത​മാ​ണെ​ന്നു തെളി​യി​ക്കാ​നു​ള്ള ഒരു അവസര​മാ​യി​ക്കണ്ട്,  എനിക്കു ലഭിച്ച പുതിയ നിയമനം ഞാൻ സ്വീക​രി​ച്ചു.” ഡേയ്‌സ്‌ക പറയുന്നു: “യഹോ​വ​യിൽനി​ന്നാ​ണ​ല്ലോ എനിക്ക് ക്ഷണം ലഭിച്ചി​രി​ക്കു​ന്ന​തെന്ന് ഓർത്ത​പ്പോൾ ഞാൻ അത്‌ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചു.” ആൻ​ഡ്രേ​യും ഗേബ്രി​യേ​ല​യും അതി​നോ​ടു യോജി​ക്കു​ന്നു: “ഞങ്ങളുടെ വ്യക്തി​പ​ര​മാ​യ ആഗ്രഹങ്ങൾ മാറ്റി​വെച്ച് യഹോ​വ​യെ കൂടു​ത​ലാ​യി സേവി​ക്കു​ന്ന​തി​നു​ള്ള ഒരു അവസര​മാ​യി ഞങ്ങൾ ഇതിനെ കാണുന്നു. ഞങ്ങൾ സ്വയം ഇങ്ങനെ പറഞ്ഞു: ‘യഹോ​വ​യിൽനിന്ന് മാറ്റത്തി​ന്‍റെ കാറ്റു​വീ​ശു​മ്പോൾ അതിന്‌ എതിരെ തുഴയാ​തെ, പായ വിരി​ച്ചു​കെ​ട്ടി കാറ്റിന്‍റെ ഗതി​ക്കൊ​പ്പം മുന്നോ​ട്ടു നീങ്ങു​ക​യാ​ണു വേണ്ടത്‌.’”

യഹോവയോടൊപ്പം വേല ചെയ്യുക! അതാണ്‌ ലഭിക്കാ​വു​ന്ന​തിൽ ഏറ്റവും വലിയ പദവി

15 ബ്രാഞ്ചു​കൾ ലയിപ്പി​ച്ച​തി​നാൽ ചില ബെഥേൽ അംഗങ്ങളെ പയനി​യർമാ​രാ​യി നിയമി​ച്ചു. ഡെന്മാർക്ക്, നോർവേ, സ്വീഡൻ എന്നീ ബ്രാഞ്ചു​കൾ കൂട്ടി​ച്ചേർത്ത്‌ സ്‌കാൻഡി​നേ​വി​യൻ ബ്രാഞ്ച് രൂപീ​ക​രി​ച്ച​പ്പോൾ പലരു​ടെ​യും കാര്യ​ത്തിൽ അങ്ങനെ സംഭവി​ച്ചു. അവരിൽപ്പെ​ട്ട​വ​രാ​യി​രു​ന്നു ഫ്‌ലോ​റീ​യ​നും കാത്‌റി​നും. അവർ പറയുന്നു: “പുതിയ നിയമ​ന​ത്തെ ആവേശ​ക​ര​മാ​യ ഒരു വെല്ലു​വി​ളി​യാ​യി ഞങ്ങൾ വീക്ഷി​ക്കു​ന്നു. എവിടെ സേവി​ച്ചാ​ലെ​ന്താ, യഹോവ ഞങ്ങളെ ഉപയോ​ഗി​ക്കു​ന്നു എന്നതി​ലാണ്‌ ഞങ്ങളുടെ സന്തോഷം. ഞങ്ങൾ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നെന്ന് സത്യസ​ന്ധ​മാ​യി പറയാൻ കഴിയും!” ഒരുപക്ഷേ നമ്മിൽ മിക്കവർക്കും ജീവി​ത​ത്തിൽ ഒരിക്ക​ലും ഇത്ര വലിയ മാറ്റങ്ങൾ വരു​ത്തേ​ണ്ടി​വ​രി​ല്ലാ​യി​രി​ക്കാം. എന്നിരു​ന്നാ​ലും, രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഒന്നാമത്‌ വെക്കുന്ന ഈ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ മനസ്സൊ​രു​ക്ക​വും സന്നദ്ധത​യും നമുക്ക് അനുക​രി​ക്കാൻ കഴിയി​ല്ലേ? (യെശ. 6:8) നിയമനം എവി​ടെ​യാ​യാ​ലും യഹോ​വ​യോ​ടൊ​പ്പം പ്രവർത്തി​ക്കാ​നു​ള്ള പദവി മുറു​കെ​പ്പി​ടി​ക്കു​ന്ന​വരെ യഹോവ എല്ലായ്‌പോ​ഴും അനു​ഗ്ര​ഹി​ക്കു​ന്നു.

യഹോ​വ​യോ​ടൊ​പ്പം വേല ചെയ്യാ​നു​ള്ള നിങ്ങളുടെ പദവി തുടർന്നും ആസ്വദി​ക്കു​ക

16. (എ) ഗലാത്യർ 6:4 നമ്മെ എന്തു ചെയ്യാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു? (ബി) ഒരു മനുഷ്യന്‌ ലഭിക്കാ​വു​ന്ന​തിൽവെച്ച് ഏറ്റവും വലിയ പദവി ഏത്‌?

16 മറ്റുള്ള​വ​രു​മാ​യി തങ്ങളെ​ത്ത​ന്നെ താരത​മ്യം ചെയ്യാ​നു​ള്ള പ്രവണത അപൂർണ​മ​നു​ഷ്യർക്കുണ്ട്. എന്നാൽ നമുക്ക് വ്യക്തി​പ​ര​മാ​യി എത്ര​ത്തോ​ളം ചെയ്യാൻ കഴിയും എന്നതിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നാണ്‌ ദൈവ​വ​ച​നം നമ്മോടു പറയു​ന്നത്‌. (ഗലാത്യർ 6:4 വായിക്കുക.) നമ്മിൽ മിക്കവർക്കും സംഘട​ന​യിൽ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങൾ ഒന്നുമി​ല്ലാ​യി​രി​ക്കാം. ഒരു പയനി​യ​റോ മിഷന​റി​യോ ആയിരി​ക്കാ​നോ ബെഥേ​ലിൽ സേവി​ക്കാ​നോ നമുക്ക് എല്ലാവർക്കും കഴി​ഞ്ഞെ​ന്നു​വ​രി​ല്ല. ഇവയെ​ല്ലാം മഹത്തായ പദവി​ക​ളാ​ണെ​ന്നത്‌ സത്യം​ത​ന്നെ! എന്നാൽ നാം ഒരിക്ക​ലും മറക്കരു​താ​ത്ത ഒന്നുണ്ട്. ഒരു മനുഷ്യന്‌ ലഭിക്കാ​വു​ന്ന​തിൽവെച്ച് ഏറ്റവും വലിയ പദവി​യാണ്‌ നാം ആസ്വദി​ക്കു​ന്നത്‌. യഹോ​വ​യു​ടെ  ഒരു കൂട്ടു​വേ​ല​ക്കാ​ര​നാ​യി ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​യിൽ പ്രവർത്തി​ക്കു​ക എന്നതാണ്‌ അത്‌. നാം വിലമ​തി​ക്കേണ്ട എത്ര വിശി​ഷ്ട​മാ​യ പദവി​യാണ്‌ ഇത്‌!

17. സാത്താന്‍റെ ലോകം നിലനിൽക്കു​ന്നി​ട​ത്തോ​ളം ഏത്‌ യാഥാർഥ്യ​ത്തെ നാം അഭിമു​ഖീ​ക​രി​ക്കും, എന്നാൽ നാം നിരു​ത്സാ​ഹി​ത​രാ​യി​പ്പോ​കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്?

17 സാത്താന്‍റെ ലോകം നിലനിൽക്കു​ന്നി​ട​ത്തോ​ളം കാലം യഹോ​വ​യെ സേവി​ക്കാ​നു​ള്ള അവസരങ്ങൾ നമു​ക്കെ​ല്ലാം പരിമി​ത​മാ​യി​രു​ന്നേ​ക്കാം. കുടും​ബ​ത്തി​ലെ ഉത്തരവാ​ദി​ത്വ​ങ്ങൾ, നമ്മുടെ ആരോ​ഗ്യം, സാഹച​ര്യ​ങ്ങൾ എന്നിങ്ങനെ പല കാര്യ​ങ്ങ​ളും നമ്മുടെ പൂർണ​മാ​യ നിയ​ന്ത്ര​ണ​ത്തി​ല​ല്ലാ​യി​രി​ക്കാം. എന്നാൽ നമ്മെ നിരു​ത്സാ​ഹ​ത്തി​ലേ​ക്കു തള്ളിവി​ടാൻ നാം ഇവയെ ഒന്നും അനുവ​ദി​ക്ക​രുത്‌. നിങ്ങളു​ടെ സാഹച​ര്യം എന്തുത​ന്നെ​യാ​യാ​ലും, യഹോ​വ​യു​ടെ നാമത്തിന്‌ സാക്ഷ്യം വഹിക്കു​ക​യും അവന്‍റെ രാജ്യത്തെ പ്രസി​ദ്ധ​മാ​ക്കു​ക​യും ചെയ്‌തു​കൊണ്ട് യഹോ​വ​യോ​ടൊ​പ്പം പ്രവർത്തി​ക്കാ​നു​ള്ള അവസര​ങ്ങ​ളും സാധ്യ​ത​ക​ളും അപ്പോ​ഴും നിങ്ങൾക്കുണ്ട്. നിങ്ങൾ കഴിവി​ന്‍റെ പരമാ​വ​ധി യഹോ​വ​യോ​ടൊ​പ്പം പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു; നിങ്ങ​ളെ​ക്കാൾ കൂടുതൽ ചെയ്യാൻ കഴിയു​ന്ന​വ​രു​ടെ മേൽ അവന്‍റെ അനു​ഗ്ര​ഹ​ത്തി​നാ​യി പ്രാർഥി​ച്ചു​കൊ​ണ്ടു​മി​രി​ക്കു​ന്നു, അതാണ്‌ പരമ​പ്ര​ധാ​ന​മാ​യ സംഗതി. ഓർക്കുക: യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കു​ന്ന ഓരോ വ്യക്തി​യും അവന്‍റെ മുമ്പാകെ വിലയു​ള്ള​വ​രാണ്‌!

18. പുതിയ ലോക​ത്തി​ലേക്ക് നിങ്ങൾ എന്തെല്ലാം കാര്യങ്ങൾ നീട്ടി​വെ​ക്കും, എന്തു​കൊണ്ട്?

18 നമുക്ക് അപൂർണ​ത​ക​ളും ബലഹീ​ന​ത​ക​ളും ഉണ്ടെങ്കി​ലും യഹോവ സന്തോ​ഷ​ത്തോ​ടെ നമ്മെ അവന്‍റെ കൂട്ടു​വേ​ല​ക്കാ​രാ​യി ഉപയോ​ഗി​ക്കു​ന്നു. ഈ അന്ത്യനാ​ളു​ക​ളിൽ ദൈവ​ത്തി​ന്‍റെ കൂട്ടു​വേ​ല​ക്കാ​രാ​യി പ്രവർത്തി​ക്കാ​നു​ള്ള പദവിയെ നാം എത്രയ​ധി​കം വിലമ​തി​ക്കു​ന്നു! വ്യക്തി​പ​ര​മാ​യ പല താത്‌പ​ര്യ​ങ്ങ​ളും പുതിയ ലോക​ത്തി​ലേക്ക് മാറ്റി​വെ​ക്കാൻ നാം മനസ്സു​ള്ള​വ​രാ​യി​രി​ക്കണം! അന്ന് ‘യഥാർഥ ജീവൻ,’ അതെ, സന്തോ​ഷ​വും സമാധാ​ന​വും കളിയാ​ടു​ന്ന ചുറ്റു​പാ​ടു​ക​ളിൽ നിത്യ​ജീ​വൻ ആസ്വദി​ക്കാൻ യഹോവ നമ്മെ അനുവ​ദി​ക്കും.—1 തിമൊ. 6:18, 19.

സേവിക്കാനുള്ള നിങ്ങളു​ടെ പദവിയെ നിങ്ങൾ അമൂല്യ​മാ​യി കരുതു​ന്നു​ണ്ടോ? (16-18 ഖണ്ഡികകൾ കാണുക)

19. എന്തു ഭാവി​യ​നു​ഗ്ര​ഹ​ങ്ങൾ യഹോവ നമുക്കാ​യി കരുതി​വെ​ച്ചി​രി​ക്കു​ന്നു?

19 ഇന്ന്, പുതിയ ലോക​ത്തി​ന്‍റെ പടിവാ​തിൽക്കൽ നാം എത്തിനിൽക്കു​ക​യാണ്‌. വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശി​ക്കു​ന്ന​തിന്‌ തൊട്ടു​മുമ്പ് മോശ ഇസ്രാ​യേൽ ജനത​യോട്‌ പറഞ്ഞതി​നെ​ക്കു​റിച്ച് ചിന്തി​ക്കു​ക: ‘നിന്‍റെ ദൈവ​മാ​യ യഹോവ നിന്‍റെ കൈക​ളു​ടെ സകല​പ്ര​വൃ​ത്തി​യി​ലും നിനക്കു അഭിവൃ​ദ്ധി നല്‌കും.’ (ആവ. 30:9) അർമ്മ​ഗെ​ദ്ദോ​നിൽ ഈ വ്യവസ്ഥി​തിക്ക് തിരശ്ശീല വീണു​ക​ഴി​യു​മ്പോൾ, ഇന്നു ദൈവ​ത്തി​ന്‍റെ കൂട്ടു​വേ​ല​ക്കാ​രാ​യി സതീക്ഷ്ണം പ്രവർത്തി​ക്കു​ന്ന​വർ അവൻ വാഗ്‌ദാ​നം ചെയ്‌ത ദേശം കൈവ​ശ​മാ​ക്കും. അവിടെ പുതിയ ഒരു നിയമനം നമ്മെ കാത്തി​രി​ക്കു​ന്നു​ണ്ടാ​കും: ഭൂമിയെ മനോ​ഹ​ര​മാ​യ ഒരു പറുദീ​സ​യാ​ക്കി മാറ്റുക!