വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അദ്ദേഹ​ത്തിന്‌ ‘വഴി അറിയാമായിരുന്നു’

അദ്ദേഹ​ത്തിന്‌ ‘വഴി അറിയാമായിരുന്നു’

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തി​ലെ അംഗമാ​യി​രു​ന്ന ഗൈ ഹോളിസ്‌ പിയേ​ഴ്‌സ്‌ 2014 മാർച്ച് 18 ചൊവ്വാ​ഴ്‌ച ഭൗമി​ക​ജീ​വി​തം പൂർത്തി​യാ​ക്കി. ക്രിസ്‌തു​വി​ന്‍റെ ഉയിർപ്പി​ക്ക​പ്പെട്ട സഹോ​ദ​ര​ന്മാ​രിൽ ഒരാളാ​കാ​നു​ള്ള അദ്ദേഹ​ത്തി​ന്‍റെ പ്രത്യാശ യാഥാർഥ്യ​മാ​യ​പ്പോൾ അദ്ദേഹ​ത്തിന്‌ 79 വയസ്സാ​യി​രു​ന്നു.—എബ്രാ. 2:10-12; 1 പത്രോ. 3:18.

അമേരി​ക്ക​യി​ലെ കാലി​ഫോർണി​യ​യി​ലുള്ള ഓബണി​ലാണ്‌ 1934 നവംബർ 6-ന്‌ ഗൈ പിയേ​ഴ്‌സ്‌ ജനിച്ചത്‌. 1955-ൽ അദ്ദേഹം സ്‌നാ​ന​മേ​റ്റു. 1977-ൽ പെന്നിയെ വിവാ​ഹം​ചെ​യ്‌ത്‌ ഒരു സന്തുഷ്ട​ദാ​മ്പ​ത്യം ആരംഭി​ച്ചു. ഒരു പിതാ​വും കുടും​ബ​നാ​ഥ​നും എന്ന നിലയി​ലു​ള്ള അദ്ദേഹ​ത്തി​ന്‍റെ അനുഭ​വ​പ​രി​ച​യം പിതൃ​തു​ല്യ സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ടാൻ അദ്ദേഹത്തെ സഹായി​ച്ചു. 1982 ആയപ്പോ​ഴേ​ക്കും അദ്ദേഹ​വും പെന്നി​യും പയനി​യർവേ​ല​യിൽ തിരക്കു​ള്ള​വ​രാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. 1986 മുതൽ 11 വർഷം അദ്ദേഹം അമേരി​ക്ക​യിൽ സർക്കിട്ട് മേൽവി​ചാ​ര​ക​നാ​യി സേവിച്ചു.

1997-ൽ ഗൈ പിയേ​ഴ്‌സ്‌ സഹോ​ദ​ര​നും പെന്നി സഹോ​ദ​രി​യും ഐക്യ​നാ​ടു​ക​ളി​ലെ ബെഥേൽ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​യി. പിയേ​ഴ്‌സ്‌ സഹോ​ദ​രൻ സർവീസ്‌ ഡിപ്പാർട്ട്മെ​ന്‍റിൽ പ്രവർത്തി​ച്ചു. 1998-ൽ ഭരണസം​ഘ​ത്തി​ന്‍റെ പേഴ്‌സ​ണൽ കമ്മിറ്റി​യു​ടെ സഹായി​യാ​യി അദ്ദേഹത്തെ നിയമി​ച്ചു. 1999 ഒക്‌ടോ​ബർ 2-ന്‌ വാച്ച് ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി ഓഫ്‌ പെൻസിൽവേ​നി​യ​യു​ടെ വാർഷി​ക​യോ​ഗ​ത്തിൽ, ഭരണസം​ഘ​ത്തി​ലെ ഒരു അംഗമാ​യി അദ്ദേഹത്തെ നിയമി​ച്ചു​കൊ​ണ്ടു​ള്ള അറിയി​പ്പു നടത്തി. കഴിഞ്ഞ കുറെ വർഷങ്ങ​ളാ​യി അദ്ദേഹം കോ-ഓർഡി​നേ​റ്റേ​ഴ്‌സ്‌, പേഴ്‌സ​ണൽ, റൈറ്റിങ്‌, പബ്ലിഷിങ്‌ കമ്മിറ്റി​ക​ളിൽ സേവി​ച്ചി​രു​ന്നു.

പിയേ​ഴ്‌സ്‌ സഹോ​ദ​ര​ന്‍റെ നിറഞ്ഞ ചിരി​യും നർമ​ബോ​ധ​വും വ്യത്യ​സ്‌ത പശ്ചാത്ത​ല​ങ്ങ​ളി​ലും സംസ്‌കാ​ര​ങ്ങ​ളി​ലും ഉള്ള അനേകരെ അദ്ദേഹ​ത്തി​ലേക്ക് അടുപ്പി​ച്ചി​രു​ന്നു. എന്നാൽ അദ്ദേഹത്തെ അനേകർക്ക് പ്രിയ​ങ്ക​ര​നാ​ക്കി​യത്‌ അദ്ദേഹ​ത്തി​ന്‍റെ സ്‌നേ​ഹ​വും താഴ്‌മ​യും നീതി​യു​ള്ള നിലവാ​ര​ങ്ങ​ളോ​ടും തത്ത്വങ്ങ​ളോ​ടും ഉള്ള ആദരവും യഹോ​വ​യി​ലു​ള്ള സമ്പൂർണ​വി​ശ്വാ​സ​വും ആയിരു​ന്നു. ‘സൂര്യൻ ഉദിച്ചി​ല്ലെ​ങ്കിൽപ്പോ​ലും യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങൾ നിറ​വേ​റാ​തെ പോകില്ല’ എന്ന ഉറച്ച ബോധ്യം ഗൈ പിയേ​ഴ്‌സ്‌ സഹോ​ദ​രന്‌ ഉണ്ടായി​രു​ന്നു. മുഴു​ലോ​ക​ത്തോ​ടും ഈ സത്യം ഘോഷി​ക്കാൻ അദ്ദേഹം ആഗ്രഹി​ച്ചു.

പിയേ​ഴ്‌സ്‌ സഹോ​ദ​രൻ യഹോ​വ​യു​ടെ സേവന​ത്തിൽ അക്ഷീണം യത്‌നി​ച്ചു. അതിരാ​വി​ലെ എഴു​ന്നേൽക്കു​മാ​യി​രുന്ന അദ്ദേഹം മിക്ക​പ്പോ​ഴും രാത്രി ഏറെ വൈകു​വോ​ളം ജോലി ചെയ്യു​മാ​യി​രു​ന്നു. ക്രിസ്‌തീ​യ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി അദ്ദേഹം ലോക​മെ​മ്പാ​ടും സഞ്ചരിച്ചു. എന്നാൽ എത്ര തിരക്കാ​യി​രു​ന്നെ​ങ്കി​ലും, തന്‍റെ ചങ്ങാത്ത​വും ബുദ്ധി​യു​പ​ദേ​ശ​വും പിന്തു​ണ​യും ആഗ്രഹി​ക്കു​ന്ന ബെഥേൽ കുടും​ബാം​ഗ​ങ്ങ​ളോ​ടും മറ്റുള്ള​വ​രോ​ടും ഒപ്പം അദ്ദേഹം സമയം ചെലവ​ഴി​ച്ചി​രു​ന്നു. വർഷങ്ങൾക്കു മുമ്പ് അദ്ദേഹം കാണിച്ച ആതിഥ്യ​വും സൗഹൃ​ദ​വും, നൽകിയ തിരു​വെ​ഴു​ത്തു​പ്രോ​ത്സാ​ഹ​ന​വും സഹവി​ശ്വാ​സി​ക​ളിൽ പലരും ഇന്നും ഓർത്തി​രി​ക്കു​ന്നു.

നമ്മുടെ സുഹൃ​ത്തും പ്രിയ​സ​ഹോ​ദ​ര​നും ആയ പിയേ​ഴ്‌സ്‌ സഹോ​ദ​രന്‌ ഭാര്യ​യും ആറു കുട്ടി​ക​ളും പേരക്കു​ട്ടി​ക​ളും അവരുടെ കുട്ടി​ക​ളു​മാ​യി വലി​യൊ​രു കുടും​ബ​മാണ്‌ ഉണ്ടായി​രു​ന്നത്‌. എണ്ണമറ്റ ആത്മീയ മക്കൾ വേറെ​യും. 2014 മാർച്ച് 22 ശനിയാ​ഴ്‌ച ബ്രൂക്‌ലിൻ ബെഥേ​ലിൽ, ഗൈ പിയേ​ഴ്‌സ്‌ സഹോ​ദ​ര​നെ അനുസ്‌മ​രി​ച്ചു​കൊ​ണ്ടുള്ള ഒരു പ്രസംഗം നടത്തു​ക​യു​ണ്ടാ​യി. അദ്ദേഹ​ത്തോ​ടൊ​പ്പം ഭരണസം​ഘ​ത്തിൽ സേവിച്ച മാർക്ക് സാൻഡെ​ഴ്‌സൺ ആണ്‌ ആ പ്രസംഗം നടത്തി​യത്‌. പിയേ​ഴ്‌സ്‌ സഹോ​ദ​ര​ന്‍റെ സ്വർഗീയ പ്രത്യാ​ശ​യെ​ക്കു​റിച്ച് അദ്ദേഹം ആ പ്രസം​ഗ​ത്തിൽ പരാമർശി​ക്കു​ക​യും യേശു​വി​ന്‍റെ പിൻവ​രു​ന്ന വാക്കുകൾ വായി​ക്കു​ക​യും ചെയ്‌തു: “എന്‍റെ പിതാ​വി​ന്‍റെ ഭവനത്തിൽ അനേകം വാസസ്ഥ​ല​ങ്ങ​ളുണ്ട്; . . . ഞാൻ പോയി നിങ്ങൾക്കു സ്ഥലമൊ​രു​ക്കി​യിട്ട്, ഞാൻ ആയിരി​ക്കു​ന്നി​ട​ത്തു നിങ്ങളും ആയിരി​ക്കേ​ണ്ട​തിന്‌ വീണ്ടും വന്നു നിങ്ങളെ എന്‍റെ അടുക്കൽ ചേർത്തു​കൊ​ള്ളും. ഞാൻ പോകു​ന്നി​ട​ത്തേ​ക്കു​ള്ള വഴി നിങ്ങൾക്ക​റി​യാം.”—യോഹ. 14:2-4.

പിയേ​ഴ്‌സ്‌ സഹോ​ദ​രൻ കൂടെ​യി​ല്ലാ​ത്ത​തിൽ നമു​ക്കെ​ല്ലാം ഖേദമു​ണ്ടെ​ങ്കി​ലും അദ്ദേഹ​ത്തിന്‌ തന്‍റെ നിത്യ“വാസസ്ഥല”ത്തേക്കുള്ള ‘വഴി അറിയാ​മാ​യി​രു​ന്നു’ എന്നതിൽ നാം ആനന്ദി​ക്കു​ന്നു.