വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ മനസ്സുമാറ്റേണ്ടതുണ്ടോ?

നിങ്ങൾ മനസ്സുമാറ്റേണ്ടതുണ്ടോ?

ചെറു​പ്പ​ക്കാ​രാ​യ ഒരു ചങ്ങാതി​ക്കൂ​ട്ടം ഒരു സിനിമ കാണാ​നി​റ​ങ്ങി​യ​താണ്‌. ‘അടി​പൊ​ളി​പ്പ​ടം’ എന്ന് സ്‌കൂ​ളിൽ കുട്ടികൾ അതിനെ വാനോ​ളം പുകഴ്‌ത്തു​ന്നത്‌ അവർ കേട്ടി​രു​ന്നു. എന്നാൽ സിനി​മാ​ക്കൊ​ട്ട​ക​യിൽ ചെന്ന​പ്പോൾ, അല്‌പ​വ​സ്‌ത്ര​ധാ​രി​ണി​ക​ളായ പെണ്ണു​ങ്ങ​ളും മാരകാ​യു​ധ​ങ്ങ​ളും അണിനി​രന്ന സിനി​മാ​പോ​സ്റ്റ​റു​ക​ളാണ്‌ അവരെ വരവേ​റ്റത്‌. ക്രിസ്‌ത്യാ​നി​ക​ളാ​യ ആ ചെറു​പ്പ​ക്കാർ ഇപ്പോൾ എന്തു ചെയ്യും? വന്നതല്ലേ, ഏതായാ​ലും കണ്ടിട്ടു​പോ​കാം എന്ന് അവർ തീരു​മാ​നി​ക്കു​മോ?

ദൈവ​വു​മാ​യു​ള്ള നമ്മുടെ ബന്ധത്തെ ഊട്ടി​യു​റ​പ്പി​ക്കു​ക​യോ ഉലയ്‌ക്കു​ക​യോ ചെയ്‌തേ​ക്കാ​വു​ന്ന പല തീരു​മാ​ന​ങ്ങ​ളെ​യും നാം ദൈനം​ദി​നം നേരി​ടു​ന്നു. ചില​പ്പോൾ ഒരു കാര്യം ചെയ്യാൻ നിങ്ങൾ ആദ്യം തീരു​മാ​നി​ച്ചേ​ക്കാം. പക്ഷേ രണ്ടുവട്ടം ചിന്തി​ച്ച​പ്പോൾ നിങ്ങൾ മനസ്സു​മാ​റ്റു​ന്നു. അതിനർഥം നിങ്ങൾക്ക് തീരു​മാ​ന​ശേ​ഷി ഇല്ലെന്നാ​ണോ? അതോ നിങ്ങൾ ചെയ്‌തത്‌ ശരിയാ​ണോ?

മനസ്സു​മാ​റ്റു​ന്നത്‌ ഉചിത​മ​ല്ലാ​ത്ത സാഹച​ര്യ​ങ്ങൾ

ദൈവ​ത്തോ​ടു​ള്ള സ്‌നേ​ഹ​മാണ്‌ ജീവിതം അവന്‌ സമർപ്പി​ക്കാ​നും സ്‌നാ​ന​മേൽക്കാ​നും നമ്മെ പ്രേരി​പ്പി​ച്ചത്‌. അവനോ​ടു​ള്ള വിശ്വ​സ്‌തത കാത്തു​സൂ​ക്ഷി​ക്കു​ക എന്നതാണ്‌ നമ്മുടെ ആത്മാർഥ​മാ​യ ആഗ്രഹം. എന്നാൽ ശത്രു​വാ​യ പിശാച്‌ നമ്മുടെ നിർമലത തകർക്കാൻ കച്ചകെട്ടി ഇറങ്ങി​യി​രി​ക്കു​ക​യാണ്‌. (വെളി. 12:17) യഹോ​വ​യെ സേവി​ക്കാ​നും അവന്‍റെ കല്‌പ​ന​കൾ അനുസ​രി​ക്കാ​നും ഉള്ള ദൃഢതീ​രു​മാ​ന​മാണ്‌ നാം എടുത്തി​രി​ക്കു​ന്നത്‌. യഹോ​വ​യ്‌ക്കു​ള്ള നമ്മുടെ സമർപ്പ​ണ​ത്തി​ന്‍റെ കാര്യ​ത്തിൽ മനസ്സു​മാ​റ്റാൻ നമുക്കു കഴിയു​മോ! അത്‌ തീർച്ച​യാ​യും വിപത്‌ക​ര​മാ​യി​രി​ക്കും.

രണ്ടായി​ര​ത്തി അറുനൂ​റിൽപ്പ​രം വർഷം മുമ്പ് ബാബി​ലോ​ണി​യൻ രാജാ​വാ​യ നെബൂ​ഖ​ദ്‌നേ​സർ ഒരു പടുകൂ​റ്റൻ സ്വർണ​പ്ര​തി​മ നിർമി​ച്ചിട്ട് സകലരും അതിന്‍റെ മുമ്പിൽ കുമ്പിട്ട് നമസ്‌ക​രി​ക്ക​ണ​മെന്ന് കല്‌പന പുറ​പ്പെ​ടു​വി​ച്ചു. അങ്ങനെ ചെയ്യാ​ത്ത​വ​രെ എരിയുന്ന തീച്ചൂ​ള​യിൽ എറിയു​മെന്ന് അവൻ ഭീഷണി​മു​ഴ​ക്കി. എന്നാൽ യഹോ​വ​യെ ഭയപ്പെട്ട് അവനെ ആരാധി​ച്ചു​പോ​ന്ന ശദ്രക്‌, മേശക്‌, അബേദ്‌നെ​ഗോ എന്നീ മൂന്ന് ചെറു​പ്പ​ക്കാർ ആ കല്‌പന അനുസ​രി​ക്കാൻ കൂട്ടാ​ക്കി​യി​ല്ല. പ്രതി​മ​യെ വണങ്ങാ​ഞ്ഞ​തു​കൊണ്ട് എരിയുന്ന തീച്ചൂ​ള​യി​ലേക്ക് അവരെ ഇട്ടുക​ള​ഞ്ഞു. അത്ഭുത​ക​ര​മാ​യി യഹോവ അവരെ രക്ഷിച്ചു എന്നതു ശരിതന്നെ. എന്നാൽ ശ്രദ്ധേ​യ​മാ​യ സംഗതി ദൈവത്തെ സേവി​ക്കു​ക എന്ന തങ്ങളുടെ തീരു​മാ​ന​ത്തിൽ അവർ യാതൊ​രു വിട്ടു​വീ​ഴ്‌ച​യ്‌ക്കും തയ്യാറാ​യി​ല്ല എന്നതാണ്‌. മനസ്സു​മാ​റ്റു​ന്ന​തി​നു പകരം സത്യാ​രാ​ധ​ന​യ്‌ക്കാ​യി ജീവൻപോ​ലും വെച്ചു​കൊ​ടു​ക്കാൻ അവർ തയ്യാറാ​യി.—ദാനീ. 3:1-27.

 പിന്നീട്‌ ഒരിക്കൽ, സിംഹ​ക്കു​ഴി​യിൽ എറിയ​പ്പെ​ടും എന്ന ഭീഷണി വകവെ​ക്കാ​തെ പ്രവാ​ച​ക​നാ​യ ദാനി​യേൽ യഹോ​വ​യോ​ടു​ത​ന്നെ പ്രാർഥി​ക്കു​ന്ന​തിൽ തുടർന്നു. ദിവസം മൂന്നു​പ്രാ​വ​ശ്യം പ്രാർഥി​ക്കു​ന്ന ഒരു പതിവ്‌ അവനു​ണ്ടാ​യി​രു​ന്നു. ഭീഷണി നേരി​ട്ടി​ട്ടും അവൻ ആ പതിവ്‌ തെറ്റി​ച്ചി​ല്ല. സത്യ​ദൈ​വ​ത്തെ ആരാധി​ക്കാൻ അവൻ നിശ്ചയി​ച്ചു​റ​ച്ചി​രു​ന്നു. അതെ, അവൻ മനസ്സു​മാ​റ്റി​യി​ല്ല. തത്‌ഫ​ല​മാ​യി, യഹോവ തന്‍റെ പ്രവാ​ച​ക​നെ ‘സിംഹ​ങ്ങ​ളു​ടെ വായിൽനിന്ന് രക്ഷിച്ചു.’—ദാനീ. 6:1-27.

ആധുനി​ക​കാ​ല​ത്തെ ദൈവ​ദാ​സ​രും തങ്ങളുടെ സമർപ്പ​ണ​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ ദൃഢചി​ത്ത​രാണ്‌. ആഫ്രി​ക്ക​യി​ലെ ഒരു സ്‌കൂ​ളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യ ഒരു കൂട്ടം വിദ്യാർഥി​കൾ ഒരു ദേശീ​യ​പ്ര​തീ​ക​ത്തെ വണങ്ങുന്ന ചടങ്ങിൽ പങ്കെടു​ക്കാൻ വിസമ്മ​തി​ച്ചു. മറ്റു വിദ്യാർഥി​കൾക്കൊ​പ്പം ചടങ്ങിൽ സംബന്ധി​ക്കാ​ത്ത​പ​ക്ഷം സ്‌കൂ​ളിൽനിന്ന് പുറത്താ​ക്കും എന്ന ഭീഷണി അവർ നേരിട്ടു. എന്നാൽ ഏറെ താമസി​യാ​തെ, അവിടത്തെ വിദ്യാ​ഭ്യാ​സ​മ​ന്ത്രി ആ പട്ടണം സന്ദർശി​ച്ച​പ്പോൾ, ആ ‘സാക്ഷി​ക്കു​ട്ടി’കളിൽ ചില​രോട്‌ സംസാ​രി​ക്കാ​നി​ട​യാ​യി. തികഞ്ഞ ആദര​വോ​ടെ, എന്നാൽ നിർഭ​യ​രാ​യി ആ ബാലി​കാ​ബാ​ല​ന്മാർ തങ്ങളുടെ കാഴ്‌ച​പ്പാട്‌ അദ്ദേഹ​ത്തിന്‌ വ്യക്തമാ​ക്കി​ക്കൊ​ടു​ത്തു. അതോടെ, ആ പ്രശ്‌നം അവിടെ കെട്ടടങ്ങി. യഹോ​വ​യു​മാ​യു​ള്ള തങ്ങളുടെ ബന്ധത്തിൽ വിട്ടു​വീ​ഴ്‌ച ചെയ്യാ​നു​ള്ള സമ്മർദ​മേ​തു​മി​ല്ലാ​തെ ഇപ്പോൾ ആ യുവ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക് സ്‌കൂ​ളിൽ പോകാ​നാ​കു​ന്നു.

ഇനി, ജോസ​ഫി​ന്‍റെ അനുഭവം കേൾക്കുക. അദ്ദേഹ​ത്തി​ന്‍റെ ഭാര്യ ക്യാൻസർ പിടി​പെട്ട് പെട്ടെന്ന് മരിച്ചു​പോ​യി. ശവസം​സ്‌കാ​ര ചടങ്ങുകൾ സംബന്ധി​ച്ചു​ള്ള ജോസ​ഫി​ന്‍റെ നിലപാട്‌ അദ്ദേഹ​ത്തി​ന്‍റെ കുടും​ബാം​ഗ​ങ്ങൾ അംഗീ​ക​രി​ക്കു​ക​യും മാനി​ക്കു​ക​യും ചെയ്‌തു. എന്നാൽ അദ്ദേഹ​ത്തി​ന്‍റെ ഭാര്യ​യു​ടെ കുടും​ബാം​ഗ​ങ്ങൾ സത്യത്തി​ലാ​യി​രു​ന്നി​ല്ല. അതു​കൊണ്ട് അവർ അവരുടെ രീതി​യിൽ ശവസം​സ്‌കാ​ര ചടങ്ങു​കൾക്ക് വട്ടംകൂ​ട്ടി. ദൈവ​ത്തിന്‌ സ്വീകാ​ര്യ​മ​ല്ലാ​ത്ത പല കർമങ്ങ​ളും ആചാര​ങ്ങ​ളും അതിലു​ണ്ടാ​യി​രു​ന്നു. ജോസഫ്‌ വിവരി​ക്കു​ന്നു: “എന്‍റെ മനസ്സു​മാ​റ്റാൻ ആവി​ല്ലെ​ന്നു കണ്ട അവർ പിന്നെ എന്‍റെ മക്കളെ സ്വാധീ​നി​ക്കാ​നാ​യി ശ്രമം. പക്ഷേ അവരും ഉറച്ചു​നി​ന്നു. മരണവീ​ട്ടിൽ ഉറക്ക​മൊ​ഴി​ക്കു​ന്ന ഒരു ആചാര​ത്തി​നും ബന്ധുക്കൾ തയ്യാ​റെ​ടു​ത്തു. പക്ഷേ എന്‍റെ വീട്ടിൽ അത്‌ അനുവ​ദി​ക്കാ​നാ​വി​ല്ലെന്ന് ഞാൻ അവരോട്‌ പറഞ്ഞു. ഉറക്ക​മൊ​ഴി​ക്കു​ന്ന ആചാരം എന്‍റെയും ഭാര്യ​യു​ടെ​യും വിശ്വാ​സ​ത്തിന്‌ നിരക്കു​ന്ന​ത​ല്ലെന്ന് അവർക്ക് അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട് നീണ്ട ചർച്ചകൾക്കു ശേഷം അവർ ആ അനുഷ്‌ഠാ​നം മറ്റൊ​രി​ടത്ത്‌ നടത്താൻ തീരു​മാ​നി​ച്ചു.

“ഹൃദയം നുറു​ങ്ങി​യി​രു​ന്ന ആ സമയത്ത്‌, യഹോ​വ​യു​ടെ കല്‌പ​ന​ക​ളൊ​ന്നും ഞങ്ങളുടെ കുടും​ബം ലംഘി​ക്കാൻ ഇടയാ​ക​രു​തേ എന്ന് ഞാൻ അവനോട്‌ മുട്ടി​പ്പാ​യി പ്രാർഥി​ച്ചു. അവൻ ഞങ്ങളുടെ അഭയയാ​ചന കേട്ടു, സമ്മർദ​ത്തി​ന്മ​ധ്യേ പതറാതെ ഉറച്ചു​നിൽക്കാൻ ഞങ്ങളെ സഹായി​ച്ചു.” സത്യാ​രാ​ധ​ന​യു​ടെ കാര്യ​ത്തിൽ മനസ്സു​മാ​റ്റു​ക എന്നത്‌ ജോസ​ഫി​നും കുട്ടി​കൾക്കും അചിന്ത​നീ​യ​മാ​യി​രു​ന്നു!

മനസ്സു​മാ​റ്റു​ന്നത്‌ വേണ​മെ​ങ്കിൽ ആകാം എന്നുള്ള സാഹച​ര്യ​ങ്ങൾ

എ.ഡി. 32-ലെ പെസഹാ കഴിഞ്ഞ​തേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. സീദോൻ ദേശത്തു​വെച്ച് ഒരു ഫൊയ്‌നീ​ക്യ​ക്കാ​രി യേശു​ക്രി​സ്‌തു​വി​നെ സമീപി​ച്ചു. ഭൂതോ​പ​ദ്ര​വം കഠിന​മാ​യി​രു​ന്ന മകളെ സുഖ​പ്പെ​ടു​ത്തേ​ണ​മേ എന്ന് അവൾ യേശു​വി​നോട്‌ ആവർത്തിച്ച് അപേക്ഷി​ച്ചു. ആദ്യ​മൊ​ന്നും യേശു അവളോട്‌ മറുപടി പറഞ്ഞില്ല. പകരം അവൻ ശിഷ്യ​ന്മാ​രോട്‌, “ഇസ്രാ​യേൽഗൃ​ഹ​ത്തി​ലെ കാണാ​തെ​പോ​യ ആടുക​ളു​ടെ അടുക്ക​ലേ​ക്ക​ല്ലാ​തെ മറ്റാരു​ടെ​യും അടുക്ക​ലേക്ക് എന്നെ അയച്ചി​ട്ടി​ല്ല” എന്നു പറഞ്ഞു. പക്ഷേ ആ സ്‌ത്രീ വീണ്ടും​വീ​ണ്ടും കർത്താ​വി​നോട്‌ കേണ​പേ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. അപ്പോൾ യേശു, “മക്കളുടെ അപ്പമെ​ടു​ത്തു നായ്‌ക്കു​ട്ടി​കൾക്ക് ഇട്ടു​കൊ​ടു​ക്കു​ന്ന​തു ശരിയ​ല്ല​ല്ലോ” എന്ന് അവളോ​ടു പറഞ്ഞു. എന്നാൽ ആ സ്‌ത്രീ, “ഉവ്വ് കർത്താവേ, എന്നാൽ നായ്‌ക്കു​ട്ടി​ക​ളും അവയുടെ യജമാ​ന​ന്മാ​രു​ടെ മേശയിൽനി​ന്നു വീഴുന്ന അപ്പനു​റു​ക്കു​കൾ തിന്നു​ന്നു​വ​ല്ലോ” എന്നു പറഞ്ഞു​കൊണ്ട് അസാധാ​ര​ണ​മാം​വി​ധം ശക്തമായ വിശ്വാ​സം പ്രകട​മാ​ക്കി. അവളുടെ ആ ഉത്തരത്തിൽ മനസ്സലിഞ്ഞ യേശു വഴക്കം കാണി​ക്കാൻത​ന്നെ തീരു​മാ​നി​ച്ചു. അവളുടെ മകളെ അവൻ സൗഖ്യ​മാ​ക്കി.—മത്താ. 15:21-28.

യേശു ഇവിടെ യഹോ​വ​യെ അനുക​രി​ക്കു​ക​യാ​യി​രു​ന്നു. സാഹച​ര്യം അനുവ​ദി​ക്കു​മ്പോൾ മനസ്സു​മാ​റ്റാൻ യഹോവ സന്നദ്ധനാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേ​ല്യർ സ്വർണ​ക്കാ​ള​ക്കു​ട്ടി​യെ ഉണ്ടാക്കി​യ​പ്പോൾ ആ ജനതയെ നിർമാർജ​നം ചെയ്യാ​നാണ്‌ യഹോവ ആദ്യം തീരു​മാ​നി​ച്ചത്‌. എന്നാൽ അവൻ മോശ​യു​ടെ അപേക്ഷ മാനി​ക്കു​ക​യും തന്‍റെ മനസ്സു​മാ​റ്റു​ക​യും ചെയ്‌തു.—പുറ. 32:7-14.

അപ്പൊ​സ്‌ത​ല​നാ​യ പൗലോസ്‌ യഹോ​വ​യു​ടെ​യും യേശു​വി​ന്‍റെ​യും ഈ മാതൃക അനുക​രി​ച്ചു. മർക്കോ​സി​നെ മിഷനറി യാത്ര​കൾക്ക് കൂടെ​ക്കൂ​ട്ടു​ന്നത്‌ ഉചിത​മ​ല്ലെ​ന്നാ​യി​രു​ന്നു കുറെ​ക്കാ​ല​ത്തേക്ക് പൗലോസ്‌ കരുതി​യി​രു​ന്നത്‌. കാരണം ആദ്യയാ​ത്ര​യിൽ അവൻ പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും വിട്ട് പൊയ്‌ക്ക​ള​ഞ്ഞ​വ​നാ​യി​രു​ന്നു. എന്നാൽ പിന്നീട്‌, മർക്കോസ്‌ പുരോ​ഗ​തി കൈവ​രി​ച്ചെ​ന്നു മനസ്സി​ലാ​ക്കി​യി​ട്ടാ​യി​രി​ക്കണം പൗലോസ്‌ അവനെ ശുശ്രൂ​ഷ​യ്‌ക്ക് യോഗ്യ​നാ​യി കണ്ടു. അതു​കൊ​ണ്ടാണ്‌ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നോട്‌, “മർക്കോ​സി​നെ  നീ കൂട്ടി​ക്കൊ​ണ്ടു​വ​ര​ണം; ശുശ്രൂ​ഷ​യിൽ അവൻ എനിക്ക് ഉപകാ​ര​പ്പെ​ടും” എന്ന് പറഞ്ഞത്‌.—2 തിമൊ. 4:11.

നമ്മുടെ കാര്യ​മോ? ദീർഘ​ക്ഷ​മ​യും കരുണ​യും നിറഞ്ഞ സ്‌നേ​ഹ​വാ​നാ​യ നമ്മുടെ സ്വർഗീയ പിതാ​വി​നെ​പ്പോ​ലെ, ചില സാഹച​ര്യ​ങ്ങ​ളിൽ മനസ്സു​മാ​റ്റു​ന്നത്‌ ഉചിത​വും ദയയു​മാ​ണെന്ന് നാമും കണ്ടേക്കാം. ഉദാഹ​ര​ണ​ത്തിന്‌, മറ്റുള്ള​വ​രെ​ക്കു​റി​ച്ചു​ള്ള നമ്മുടെ അഭി​പ്രാ​യ​ത്തിൽ ഒരുപക്ഷേ നാം മാറ്റം​വ​രു​ത്തേ​ണ്ട​തു​ണ്ടാ​കാം. യഹോ​വ​യും യേശു​വും പൂർണ​രാണ്‌, എങ്കിലും നാം അപൂർണ​രാണ്‌. പൂർണ​രാ​യ അവർ മനസ്സു​മാ​റ്റാൻ തയ്യാറാ​ണെ​ങ്കിൽ, അപൂർണ​രാ​യ നാം മറ്റുള്ള​വ​രു​ടെ സാഹച​ര്യ​ങ്ങൾ കണക്കി​ലെ​ടുത്ത്‌ ആവശ്യ​മെ​ങ്കിൽ ഉചിത​മാ​യി​രി​ക്കു​മ്പോൾ മനസ്സു​മാ​റ്റാൻ തയ്യാറാ​കേ​ണ്ട​ത​ല്ലേ?

ദിവ്യാ​ധി​പ​ത്യ ലാക്കു​ക​ളു​ടെ കാര്യ​ത്തി​ലും നാം മനസ്സു​മാ​റ്റു​ന്നത്‌ ചില​പ്പോൾ നന്നായി​രി​ക്കും. കാലങ്ങ​ളാ​യി സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കു​ക​യും യോഗ​ങ്ങൾക്ക് സംബന്ധി​ക്കു​ക​യും ചെയ്യുന്ന ചിലർ സ്‌നാനം അനിശ്ചി​ത​മാ​യി നീട്ടി​വെ​ക്കു​ന്നത്‌ കാണാ​റുണ്ട്. അതു​പോ​ലെ സാഹച​ര്യ​ങ്ങൾ അനുകൂ​ല​മാ​ണെ​ങ്കി​ലും ചില സഹോ​ദ​ര​ങ്ങൾ പയനി​യ​റിങ്‌ ചെയ്യാൻ വിമുഖത കാണി​ച്ചേ​ക്കാം. ചില സഹോ​ദ​ര​ന്മാ​രാ​ക​ട്ടെ, സഭയിൽ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങൾ ഏറ്റെടു​ക്കാൻ താത്‌പ​ര്യം കാണി​ക്കു​ന്നി​ല്ല. (1 തിമൊ. 3:1) നിങ്ങൾ ഇതിൽ ഏതെങ്കി​ലും ഗണത്തിൽപ്പെ​ടു​ന്ന​വ​രാ​ണോ? ആത്മീയ​പ​ദ​വി​കൾ ആസ്വദി​ക്കാൻ യഹോവ നിങ്ങളെ സ്‌നേ​ഹ​പൂർവം ക്ഷണിക്കു​ക​യാണ്‌. അങ്ങനെ​യെ​ങ്കിൽ, മനസ്സു​മാ​റ്റാൻ നിങ്ങൾ തയ്യാറാ​കു​മോ? മറ്റുള്ള​വ​രെ​യും ദൈവ​ത്തെ​യും സേവി​ക്കാ​നാ​യി നിങ്ങ​ളെ​ത്ത​ന്നെ വിട്ടു​കൊ​ടു​ക്കു​ന്ന​തി​ലെ സന്തോഷം നിങ്ങളെ കാത്തി​രി​ക്കു​ന്നു.

മനസ്സുമാറ്റുന്നതു മുഖാ​ന്ത​രം അനു​ഗ്ര​ഹ​ങ്ങൾ പ്രാപി​ക്കാ​നാ​കും

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ, ആഫ്രി​ക്ക​യി​ലു​ള്ള ഒരു ബ്രാ​ഞ്ചോ​ഫീ​സി​ലാണ്‌ എല്ല സേവി​ക്കു​ന്നത്‌. തന്‍റെ സേവന​ത്തെ​ക്കു​റിച്ച് സഹോ​ദ​രി ഇങ്ങനെ പറയുന്നു: “അധികം കാലം നിൽക്കണം എന്നൊ​ന്നും കരുതി​യല്ല ഞാൻ ബെഥേ​ലിൽ വന്നത്‌. യഹോ​വ​യെ മുഴു​ഹൃ​ദ​യാ സേവി​ക്ക​ണം എന്നൊക്കെ എനിക്ക് ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. പക്ഷേ കുടും​ബ​ത്തെ വിട്ടു​പി​രി​യാൻ എനിക്ക് ബുദ്ധി​മു​ട്ടാ​യി​രു​ന്നു. വീടു​വി​ട്ട​തിൽ ആദ്യ​മൊ​ക്കെ എനിക്ക് ഭയങ്കര വിഷമ​മാ​യി​രു​ന്നു! എന്നാൽ എന്‍റെ കൂടെ താമസി​ച്ചി​രു​ന്ന സഹോ​ദ​രി എന്നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മാ​യി​രു​ന്നു. അങ്ങനെ ഞാൻ ബെഥേ​ലിൽത്ത​ന്നെ തുടരാൻ തീരു​മാ​നി​ച്ചു. ഇന്ന് പത്തു വർഷങ്ങൾ കടന്നു​പോ​യി​രി​ക്കു​ന്നു. എന്‍റെ സഹോ​ദ​ര​ങ്ങ​ളെ സേവി​ച്ചു​കൊണ്ട് പറ്റുന്നി​ട​ത്തോ​ളം കാലം ഇവി​ടെ​ത്ത​ന്നെ തുടരാ​നാണ്‌ എന്‍റെ ആഗ്രഹം.”

 മനസ്സു​മാ​റ്റു​ന്നത്‌ ഒഴിച്ചു​കൂ​ടാ​നാ​കാ​ത്ത സാഹച​ര്യ​ങ്ങൾ

കയീൻ അനുജ​നോട്‌ അസൂയ​പ്പെട്ട് കോപം​കൊ​ണ്ടു ജ്വലി​ച്ച​പ്പോൾ എന്താണു​ണ്ടാ​യ​തെന്ന് നിങ്ങൾ ഓർക്കു​ന്നു​ണ്ടോ? നന്മ ചെയ്യാൻ മനസ്സു​വെ​ക്കു​ന്നെ​ങ്കിൽ ദൈവ​പ്രീ​തി​യി​ലേക്ക് മടങ്ങി​വ​രാൻ കഴിയു​മെന്ന് മുഖം​ക​ന​പ്പി​ച്ചു​നി​ന്ന കയീ​നോട്‌ യഹോവ പറഞ്ഞു. ‘പാപം നിന്‍റെ വാതിൽക്കൽ കിടക്കു​ന്നു, നീയോ അതിനെ കീഴട​ക്കേ​ണം’ എന്ന് ദൈവം അവനെ ബുദ്ധി​യു​പ​ദേ​ശി​ച്ചു. കയീന്‌ വേണ​മെ​ങ്കിൽ തന്‍റെ മനസ്സും മനോ​ഭാ​വ​വും മാറ്റാ​മാ​യി​രു​ന്നു. പക്ഷേ, അവൻ ആ ബുദ്ധി​യു​പ​ദേ​ശം ചെവി​ക്കൊ​ണ്ടി​ല്ല. സങ്കടക​ര​മെ​ന്നു പറയട്ടെ, അനിയനെ കൊന്നു​കൊണ്ട് അവൻ മനുഷ്യ​രു​ടെ ഇടയിലെ ആദ്യ കൊല​പാ​ത​കി​യാ​യി​ത്തീർന്നു!—ഉല്‌പ. 4:2-8.

കയീൻ മനസ്സു​മാ​റ്റി​യി​രു​ന്നെ​ങ്കിൽ എത്ര നന്നായി​രു​ന്നു!

ഇനിയും, ഉസ്സീയാ​വി​ന്‍റെ കാര്യ​മെ​ടു​ക്കു​ക. ആദ്യ​മൊ​ക്കെ അവൻ യഹോ​വ​യെ അന്വേ​ഷിച്ച് അവന്‍റെ ദൃഷ്ടി​യിൽ ശരിയാ​യത്‌ ചെയ്‌തു​പോ​ന്നു. ഖേദക​ര​മെ​ന്നു പറയട്ടെ, ഒരു ഘട്ടത്തിൽ അവൻ അഹങ്കാ​രി​യാ​യി​ത്തീർന്നു​കൊണ്ട് സത്‌പേര്‌ കളഞ്ഞു​കു​ളി​ച്ചു. പുരോ​ഹി​ത​ന​ല്ലാ​ഞ്ഞി​ട്ടും അവൻ ആലയത്തിൽ പ്രവേ​ശിച്ച് ധൂപം കാട്ടാൻ മുതിർന്നു. അത്‌ ധിക്കാ​ര​മാ​ണെ​ന്നു പറഞ്ഞു​കൊണ്ട് പുരോ​ഹി​ത​ന്മാർ അവനെ തടഞ്ഞ​പ്പോൾ ഉസ്സീയാവ്‌ മനസ്സു​മാ​റ്റി​യോ? ഇല്ല. അവൻ “പുരോ​ഹി​ത​ന്മാ​രോ​ടു കോപിച്ച്” മുന്നറി​യി​പ്പു തള്ളിക്ക​ള​ഞ്ഞു. ഫലമോ? തത്‌ക്ഷണം അവന്‍റെ നെറ്റി​മേൽ കുഷ്‌ഠം​പൊ​ങ്ങി.—2 ദിന. 26:3-5, 16-20.

അതെ, നാം കർശന​മാ​യും മനസ്സു​മാ​റ്റേണ്ട ചില സാഹച​ര്യ​ങ്ങ​ളുണ്ട്. ആധുനി​ക​കാ​ല​ത്തെ ഒരു ദൃഷ്ടാന്തം നോക്കുക. സാക്കീം 1955-ൽ സ്‌നാ​ന​പ്പെ​ട്ട​താണ്‌. പക്ഷേ, 1978-ൽ അദ്ദേഹം പുറത്താ​ക്ക​പ്പെ​ട്ടു. രണ്ടു പതിറ്റാ​ണ്ടു​കൾക്കു​ശേഷം അദ്ദേഹം മാനസാ​ന്ത​ര​പ്പെട്ട് യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ടു. എന്തു​കൊ​ണ്ടാണ്‌ മടങ്ങി​വ​രാൻ ഇത്രയും കാല​മെ​ടു​ത്തത്‌ എന്ന് ഒരു മൂപ്പൻ അടുത്ത​യി​ടെ സാക്കീ​മി​നോട്‌ ചോദി​ച്ചു. അദ്ദേഹ​ത്തി​ന്‍റെ മറുപടി ശ്രദ്ധി​ക്കു​ക: “കോപ​വും ദുരഭി​മാ​ന​വും ആയിരു​ന്നു എന്‍റെ പ്രശ്‌നം. മടങ്ങി​വ​രാൻ താമസി​ച്ച​തിൽ ഇന്ന് ഞാൻ ഖേദി​ക്കു​ന്നു. സഭയ്‌ക്കു പുറത്താ​യി​രു​ന്ന​പ്പോ​ഴും, സാക്ഷികൾ പഠിപ്പി​ക്കു​ന്ന​തു​ത​ന്നെ​യാണ്‌ സത്യം എന്ന് എനിക്ക് അറിയാ​മാ​യി​രു​ന്നു.” അതെ, അദ്ദേഹം മനസ്സു​മാ​റ്റി മാനസാ​ന്ത​ര​പ്പെ​ടേണ്ട ആവശ്യ​മു​ണ്ടാ​യി​രു​ന്നു.

നാം മനസ്സും മനോ​ഭാ​വ​വും ജീവി​ത​രീ​തി​യും മാറ്റിയേ തീരൂ എന്ന് സ്വയം തിരി​ച്ച​റി​യു​ന്ന ചില സാഹച​ര്യ​ങ്ങൾ നമ്മു​ടെ​യെ​ല്ലാം ജീവി​ത​ത്തിൽ ഉണ്ടാ​യേ​ക്കാം. യഹോ​വ​യു​ടെ ദൃഷ്ടി​യിൽ പ്രസാ​ദ​ക​ര​മാ​യത്‌ ചെയ്യാൻ തക്കവണ്ണം മനസ്സു​മാ​റ്റാൻ നിങ്ങൾ തയ്യാറാ​കു​മോ?—സങ്കീ. 34:8.