വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനസ്സൊ​രു​ക്ക​ത്തെ യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കു​ന്നു

മനസ്സൊ​രു​ക്ക​ത്തെ യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കു​ന്നു

ഇച്ഛാസ്വാ​ത​ന്ത്ര്യം (തിര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാത​ന്ത്ര്യം) എന്ന വിലതീ​രാ​ത്ത സമ്മാനം നൽകി​ക്കൊണ്ട് സ്രഷ്ടാവ്‌ മനുഷ്യ​വർഗ​ത്തെ മാനി​ച്ചി​രി​ക്കു​ന്നു. സത്യാ​രാ​ധ​ന​യെ ഉന്നമി​പ്പി​ക്കാ​നും ദൈവ​നാ​മ​ത്തെ വിശു​ദ്ധീ​ക​രി​ക്കാ​നും ദൈ​വോ​ദ്ദേ​ശ്യ​ത്തെ പിന്തു​ണ​യ്‌ക്കാ​നും ആയി ഇച്ഛാസ്വാ​ത​ന്ത്ര്യം നിസ്സ്വാർഥം ഉപയോ​ഗി​ക്കു​ന്ന​വ​രെ അവൻ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കു​ന്നു. ഭീഷണി​ക്കും നിർബ​ന്ധ​ത്തി​നും വഴങ്ങി ഒരു കടമ​യെ​ന്ന​പോ​ലെ ആരും തന്നെ അനുസ​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നി​ല്ല. പകരം, നാം യഹോ​വ​യെ സ്‌നേ​ഹി​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്യു​ന്ന​തു​കൊണ്ട് മനസ്സോ​ടെ അവന്‌ നൽകുന്ന ഭക്തിയാണ്‌ അവൻ ആഗ്രഹി​ക്കു​ന്നത്‌.

ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേ​ല്യർ സീനായ്‌ മരുഭൂ​മി​യി​ലാ​യി​രു​ന്ന​പ്പോൾ ആരാധ​ന​യ്‌ക്കാ​യി ഒരു കൂടാരം നിർമി​ക്കാൻ യഹോവ അവരോട്‌ കല്‌പി​ച്ചു. അവൻ പറഞ്ഞു: “നിങ്ങളു​ടെ ഇടയിൽനി​ന്നു യഹോ​വെ​ക്കു ഒരു വഴിപാ​ടു എടുപ്പിൻ. നല്ല മനസ്സു​ള്ള​വ​നെ​ല്ലാം യഹോ​വെ​ക്കു വഴിപാ​ടു കൊണ്ടു​വ​രേ​ണം.” (പുറ. 35:5) ഓരോ ഇസ്രാ​യേ​ല്യ​നും തന്നെ​ക്കൊ​ണ്ടാ​കും​പോ​ലെ നൽകാൻ കഴിയു​മാ​യി​രു​ന്നു. അവർ സ്വമന​സ്സാ​ലെ സംഭാ​വ​ന​യാ​യി കൊണ്ടു​വ​രു​ന്നത്‌ എന്തായാ​ലും എത്ര​ത്തോ​ള​മാ​യാ​ലും അതെല്ലാം ദിവ്യോ​ദ്ദേ​ശ്യം നടപ്പി​ലാ​ക്കാ​നാ​യി ഉചിത​മാ​യ വിധത്തിൽ ഉപയോ​ഗി​ക്കാൻ കഴിയു​മാ​യി​രു​ന്നു. എന്തായി​രു​ന്നു ഇസ്രാ​യേ​ല്യ​രു​ടെ പ്രതി​ക​ര​ണം?

“ഹൃദയ​ത്തിൽ ഉത്സാഹ​വും മനസ്സിൽ താല്‌പ​ര്യ​വും തോന്നി​യ​വൻ എല്ലാം” ‘ഔദാ​ര്യ​മ​ന​സ്സോ​ടെ’ വഴിപാ​ടു കൊണ്ടു​വ​ന്നു. പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും മനസ്സോ​ടെ യഹോ​വ​യു​ടെ വേലയ്‌ക്കാ​യി പതക്കം, കുണുക്ക്, മോതി​രം, പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്ര​നൂൽ, ചുവപ്പു​നൂൽ, പഞ്ഞിനൂൽ, കോലാ​ട്ടു​രോ​മം, ചുവപ്പിച്ച ആട്ടു​കൊ​റ്റ​ന്തോൽ, തഹശു​തോൽ, ഖദിര​മ​രം, രത്‌ന​ക്ക​ല്ലു​കൾ, പരിമ​ള​വർഗം, എണ്ണ എന്നിവ കൊണ്ടു​വ​ന്നു. ഒടുവിൽ, “കിട്ടിയ സാമാ​ന​ങ്ങ​ളോ സകല പ്രവൃ​ത്തി​യും ചെയ്‌വാൻ വേണ്ടു​വോ​ള​വും അധിക​വും ഉണ്ടായി​രു​ന്നു.”—പുറ. 35:21-24, 27-29; 36:7.

എന്നാൽ യഹോ​വ​യെ ഏറ്റവും കൂടുതൽ സന്തോ​ഷി​പ്പി​ച്ചത്‌ അവർ നൽകിയ ഭൗതി​ക​വ​സ്‌തു​ക്ക​ളല്ല, പകരം അവ നൽകി​ക്കൊണ്ട് സത്യാ​രാ​ധ​ന​യെ പിന്തു​ണ​യ്‌ക്കാൻ അവർ കാണിച്ച മനസ്സൊ​രു​ക്ക​മാണ്‌. തങ്ങളുടെ സമയവും ആരോ​ഗ്യ​വും വിനി​യോ​ഗി​ക്കാ​നും അവരുടെ ഹൃദയ​ത്തിൽ തോന്നി. “സാമർത്ഥ്യ​മു​ള്ള സ്‌ത്രീ​കൾ ഒക്കെയും തങ്ങളുടെ കൈ​കൊ​ണ്ടു” നൂൽ നൂറ്റു എന്നും “സാമർത്ഥ്യ​ത്താൽ ഹൃദയ​ത്തിൽ ഉത്സാഹം തോന്നിയ സ്‌ത്രീ​കൾ ഒക്കെയും കോലാ​ട്ടു​രോ​മം നൂറ്റു” എന്നും വിവരണം പറയുന്നു. കൂടാതെ, യഹോവ ബെസ​ലേ​ലി​നെ “ജ്ഞാനവും ബുദ്ധി​യും അറിവും സകലവിധ സാമർത്ഥ്യ​വും​കൊ​ണ്ടു” നിറെച്ചു. അതെ, താൻ നിയമി​ച്ചു നൽകിയ വേല ചെയ്യാൻ ആവശ്യ​മാ​യ കഴിവു​കൾ യഹോവ ബെസ​ലേ​ലി​നും ഒഹൊ​ലീ​യാ​ബി​നും കൊടു​ത്തു.—പുറ. 35:25, 26, 30-35.

“വഴിപാ​ടു കൊണ്ടു​വ​രേ​ണം” എന്ന് യഹോവ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞ​പ്പോൾ “നല്ല മനസ്സു​ള്ള​വ​നെ​ല്ലാം” സത്യാ​രാ​ധ​ന​യെ പിന്തു​ണ​യ്‌ക്കു​മെന്ന് അവന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. അവർ അങ്ങനെ മനസ്സൊ​രു​ക്കം കാണി​ച്ച​പ്പോൾ ആവശ്യ​മാ​യ മാർഗ​നിർദേ​ശ​വും വലിയ സന്തോ​ഷ​വും നൽകി യഹോവ അവരെ ഉദാര​മാ​യി അനു​ഗ്ര​ഹി​ച്ചു. യഹോവ ഇതിലൂ​ടെ കാണി​ച്ചത്‌, തന്‍റെ ദാസർ മനസ്സൊ​രു​ക്ക​ത്തോ​ടെ മുന്നോ​ട്ടു​വ​രു​മ്പോൾ അവൻ അവരെ അനു​ഗ്ര​ഹി​ക്കു​മെ​ന്നും, തന്‍റെ ഇഷ്ടം നിറ​വേ​റ്റു​ന്ന​തിന്‌ ആവശ്യ​മാ​യ വിഭവ​ങ്ങൾക്കും വൈദ​ഗ്‌ധ്യ​ങ്ങൾക്കും ഒരു കുറവും വരി​ല്ലെന്ന് അവൻ ഉറപ്പാ​ക്കു​മെ​ന്നും ആണ്‌. (സങ്കീ. 34:9) നിസ്സ്വാർഥ​മാ​യി നിങ്ങൾ യഹോ​വ​യെ സേവി​ക്കു​മ്പോൾ നിങ്ങളു​ടെ മനസ്സൊ​രു​ക്ക​ത്തെ യഹോവ തീർച്ച​യാ​യും അനു​ഗ്ര​ഹി​ക്കും.

^ ഖ. 9 ഇന്ത്യയിൽ അത്‌ “Jehovah’s Witnesses of India” എന്ന പേരി​ലാ​യി​രി​ക്ക​ണം.

^ ഖ. 11 ഇന്ത്യൻപാസ്‌പോർട്ട് ഉള്ളവർക്ക് jwindiagift.org എന്ന വെബ്‌​സൈറ്റ്‌ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌.

^ ഖ. 16 അന്തിമതീരുമാനത്തിനു മുമ്പ് ദയവായി ബ്രാഞ്ച് ഓഫീ​സു​മാ​യി ബന്ധപ്പെ​ടു​ക.

^ ഖ. 24 ‘യഹോയെ നിന്‍റെ ധനംകൊണ്ടു ബഹുമാനിക്കുക’ എന്ന ഒരു ഡോക്യു​മെന്‍റ്, ഇംഗ്ലീഷ്‌, കന്നട, തമിഴ്‌, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷക​ളിൽ ഇന്ത്യയിൽ ലഭ്യമാണ്‌.