വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്കു ലഭിച്ചി​രി​ക്കു​ന്നത്‌ നിങ്ങൾ വിലമതിക്കുന്നുണ്ടോ?

നിങ്ങൾക്കു ലഭിച്ചി​രി​ക്കു​ന്നത്‌ നിങ്ങൾ വിലമതിക്കുന്നുണ്ടോ?

“നാമോ . . . ദൈവം നമുക്കു കനിഞ്ഞു​നൽകി​യി​രി​ക്കു​ന്നതു ഗ്രഹി​ക്കേ​ണ്ട​തിന്‌ ദൈവ​ത്തിൽനി​ന്നു​ള്ള ആത്മാവി​നെ​യ​ത്രേ പ്രാപി​ച്ചി​രി​ക്കു​ന്നത്‌.”—1 കൊരി. 2:12.

1. തങ്ങൾക്കു​ള്ള​തി​നെ പലരും എങ്ങനെ​യാണ്‌ വീക്ഷി​ക്കു​ന്നത്‌?

‘കണ്ണുള്ള​പ്പോൾ കണ്ണിന്‍റെ വിലയ​റി​യി​ല്ല’ എന്ന് പലപ്പോ​ഴും നിങ്ങൾ പറഞ്ഞു​കേ​ട്ടി​ട്ടു​ണ്ടാ​കും. എന്നെങ്കി​ലും നിങ്ങൾക്ക് അങ്ങനെ തോന്നി​യി​ട്ടു​ണ്ടോ? കുട്ടി​ക്കാ​ലം​മു​ത​ലേ സ്വന്തമാ​യു​ള്ള ചില സംഗതി​കൾക്ക് വേണ്ടവില കല്‌പി​ക്കാ​തി​രി​ക്കു​ന്ന ഒരു പ്രവണത പലപ്പോ​ഴും കാണാ​റുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, ഒരു സമ്പന്ന ഭവനത്തിൽ വളർന്നു​വന്ന ഒരാൾ തനിക്കുള്ള പലതി​നെ​യും നിസ്സാ​ര​മ​ട്ടിൽ കണ്ടേക്കാം. അനുഭ​വ​പ​രി​ച​യ​ത്തി​ന്‍റെ അഭാവം​നി​മി​ത്തം ജീവി​ത​ത്തിൽ ശരിക്കും വിലയുള്ള സംഗതി​കൾ എന്താ​ണെന്ന് ഇനിയും തിരി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത പല ചെറു​പ്പ​ക്കാ​രു​ടെ​യും അവസ്ഥ അതുത​ന്നെ​യാണ്‌.

2, 3. (എ) ക്രിസ്‌തീ​യ​യു​വാ​ക്കൾ എന്ത് ഒഴിവാ​ക്കാൻ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം? (ബി) ആത്മീയ​മാ​യി നിങ്ങൾക്കു​ള്ള​തി​ന്‍റെ വില അറിയാൻ നിങ്ങളെ എന്തു സഹായി​ക്കും?

2 യൗവന​ത്തി​ലേക്ക് ചുവടു​വെ​ക്കു​ന്ന ഒരു ചെറു​പ്പ​ക്കാ​ര​നോ ചെറു​പ്പ​ക്കാ​രി​യോ ആണോ നിങ്ങൾ? അങ്ങനെ​യെ​ങ്കിൽ ജീവി​ത​ത്തിൽ ഏറ്റവും പ്രധാ​ന​മാ​യി നിങ്ങൾ കരുതു​ന്നത്‌ എന്തി​നെ​യാണ്‌? ലോക​ത്തി​ലു​ള്ള അനേക​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം, ഭൗതി​ക​വ​സ്‌തു​ക്ക​ളെ ചുറ്റി​പ്പ​റ്റി​യാണ്‌ അവരുടെ ജീവിതം. കൈനി​റ​യെ കാശു കിട്ടുന്ന ഒരു ജോലി, നല്ല ഒരു വീട്‌, പുതു​പു​ത്തൻ ഇലക്‌​ട്രോ​ണിക്‌ ഉപകര​ണ​ങ്ങൾ അതൊക്കെ മാത്ര​മാണ്‌ അവരുടെ ചിന്താ​മ​ണ്ഡ​ല​ത്തിൽ ചുറ്റി​ത്തി​രി​യു​ന്ന കാര്യങ്ങൾ. എന്നാൽ ഇവയെ​ക്കു​റി​ച്ചൊ​ക്കെ​മാ​ത്ര​മാണ്‌ നമ്മു​ടെ​യും ചിന്ത​യെ​ങ്കിൽ അതി​പ്ര​ധാ​ന​മാ​യ ഒരു സംഗതി നമുക്ക് നഷ്ടമാ​വു​ക​യാണ്‌—ആത്മീയ​ധ​നം. ഇന്ന് ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ അങ്ങനെ​യൊ​രു ധനം ഉണ്ടെന്ന് തിരി​ച്ച​റി​ഞ്ഞി​ട്ടു​പോ​ലു​മില്ല എന്നതാണ്‌  സങ്കടക​ര​മാ​യ സംഗതി. ക്രിസ്‌തീ​യ കുടും​ബ​ത്തിൽ വളർന്നു​വന്ന നിങ്ങൾക്ക് പൈതൃ​ക​മാ​യി ലഭിച്ച ആത്മീയ​ധ​ന​ത്തി​ന്‍റെ മൂല്യം നിങ്ങൾ ഒരിക്ക​ലും മറന്നു​പോ​ക​രുത്‌. (മത്താ. 5:3) വിലമ​തി​പ്പി​ന്‍റെ അഭാവം, ശേഷിച്ച ജീവി​ത​ത്തെ മുഴുവൻ മാറ്റി​മ​റി​ച്ചേ​ക്കാ​വു​ന്ന സങ്കടക​ര​മാ​യ ഭവിഷ്യ​ത്തു​കൾക്ക് വഴി​വെ​ച്ചേ​ക്കാം.

3 എന്നാൽ സൂക്ഷി​ച്ചാൽ ദുഃഖി​ക്കേണ്ട! നിങ്ങളു​ടെ ആത്മീയ​പൈ​തൃ​ക​ത്തെ വില​പ്പെ​ട്ട​താ​യി പിടി​ച്ചു​കൊ​ള്ളാൻ നിങ്ങളെ എന്തു സഹായി​ക്കും? അതിനെ അമൂല്യ​മാ​യി കാത്തു​കൊ​ള്ളു​ന്നത്‌ ബുദ്ധി​യാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്ന് കാണാൻ സഹായി​ക്കു​ന്ന ചില ബൈബിൾദൃ​ഷ്ടാ​ന്ത​ങ്ങൾ നമുക്ക് ഇപ്പോൾ പരി​ശോ​ധി​ക്കാം. നാം കാണാൻപോ​കു​ന്ന ദൃഷ്ടാ​ന്ത​ങ്ങൾ, ചെറു​പ്പ​ക്കാ​രെ മാത്രമല്ല എല്ലാ ക്രിസ്‌ത്യാ​നി​ക​ളെ​യും ആത്മീയ​മാ​യി തങ്ങൾക്കു​ള്ള​തി​ന്‍റെ വില തിരി​ച്ച​റി​യാൻ സഹായി​ക്കും.

അവർക്ക് വിലമ​തി​പ്പി​ല്ലാ​യി​രു​ന്നു

4. ശമു​വേ​ലി​ന്‍റെ പുത്ര​ന്മാ​രെ​ക്കു​റിച്ച് 1 ശമൂവേൽ 8:1-5 എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

4 സമ്പന്നമായ ആത്മീയ​പൈ​തൃ​കം കൈമാ​റി​ക്കി​ട്ടി​യി​ട്ടും അതിനെ വിലമ​തി​ക്കാ​തി​രു​ന്ന ചില ആളുക​ളെ​ക്കു​റിച്ച് ബൈബിൾ പറയു​ന്നുണ്ട്. വളരെ ചെറു​പ്പം​മു​തൽ യഹോ​വ​യെ സേവി​ക്കു​ക​യും അവന്‍റെ മുമ്പാകെ സത്‌പേര്‌ സമ്പാദി​ക്കു​ക​യും ചെയ്‌ത ശമുവേൽ പ്രവാ​ച​ക​ന്‍റെ കുടും​ബ​ത്തിൽ സംഭവി​ച്ചത്‌ അതാണ്‌. (1 ശമൂ. 12:1-5) ശമുവേൽ, മക്കളായ യോ​വേ​ലി​നും അബീയാ​വി​നും അനുക​ര​ണീ​യ​മാ​യ ഒരു മാതൃ​ക​വെ​ച്ചു. എന്നാൽ അതിനെ വിലമ​തി​ക്കാ​തെ അവർ വഴിപി​ഴ​ച്ച​വ​രാ​യി​ത്തീർന്നു. തങ്ങളുടെ അപ്പന്‌ ചീത്ത​പ്പേ​രു​ണ്ടാ​ക്കി​ക്കൊണ്ട് അവർ “ദുരാ​ഗ്ര​ഹി​ക​ളാ​യി കൈക്കൂ​ലി വാങ്ങി ന്യായം മറിച്ചു​വ​ന്നു.”—1 ശമൂവേൽ 8:1-5 വായിക്കുക.

5, 6. യോശി​യാ​വി​ന്‍റെ അനന്തരാ​വ​കാ​ശി​കൾ എങ്ങനെ​യു​ള്ള​വ​രാ​യി​ത്തീർന്നു?

5 യോശി​യാ​രാ​ജാ​വി​ന്‍റെ പുത്ര​ന്മാ​രു​ടെ കാര്യ​ത്തി​ലും സംഭവി​ച്ചത്‌ അതുത​ന്നെ​യാ​യി​രു​ന്നു. യഹോ​വ​യെ ആരാധി​ക്കു​ന്ന​തിൽ യോശി​യാവ്‌ മികച്ച ഒരു മാതൃക വെച്ചു. കാണാതെ പോയി​രു​ന്ന ന്യായ​പ്ര​മാ​ണം കണ്ടെത്തു​ക​യും വായി​ച്ചു​കേൾക്കു​ക​യും ചെയ്‌ത​പ്പോൾ അതിൽ യഹോവ നൽകി​യി​രു​ന്ന നിർദേ​ശ​ങ്ങൾ പാലി​ക്കാ​നും നടപ്പി​ലാ​ക്കാ​നും അത്യു​ത്സാ​ഹ​ത്തോ​ടെ അവൻ നടപടി കൈ​ക്കൊ​ണ്ടു. ഭൂതവി​ദ്യ​യും വിഗ്ര​ഹാ​രാ​ധ​ന​യും ദേശത്തു​നി​ന്നു തുടച്ചു​നീ​ക്കാൻ അവൻ ഇറങ്ങി​പ്പു​റ​പ്പെ​ട്ടു. യഹോ​വ​യെ അനുസ​രി​ക്കാൻ അവൻ ജനത്തെ ഉത്സാഹി​പ്പി​ച്ചു. (2 രാജാ. 22:8; 23:2, 3, 12-15, 24, 25) എത്ര സമ്പന്നമായ ആത്മീയ​പൈ​തൃ​ക​മാണ്‌ അവന്‍റെ പുത്ര​ന്മാർക്ക് ലഭിച്ചത്‌! കാലാ​ന്ത​ര​ത്തിൽ അവന്‍റെ മൂന്നു പുത്ര​ന്മാ​രും ഒരു പൗത്ര​നും രാജാ​ക്ക​ന്മാ​രാ​യി. എന്നാൽ അവരിൽ ഒരാൾപോ​ലും തനിക്ക് ലഭിച്ച ആത്മീയ​പൈ​തൃ​ക​ത്തെ വിലമ​തി​ച്ചി​ല്ല.

6 യോശി​യാവ്‌ മരിച്ച​പ്പോൾ അവന്‍റെ പുത്ര​നാ​യ യെഹോ​വാ​ഹാസ്‌ രാജാ​വാ​യി. എന്നാൽ അവൻ “യഹോ​വെ​ക്കു അനിഷ്ട​മാ​യു​ള്ള​തു ചെയ്‌തു.” കേവലം മൂന്നു മാസമാണ്‌ അവൻ ഭരിച്ചത്‌. ഈജി​പ്‌തി​ലെ ഒരു ഫറവോൻ അവനെ തടവി​ലാ​ക്കി. അവൻ പ്രവാ​സ​ത്തിൽവെച്ച് മരിച്ചു. (2 രാജാ. 23:31-34) അതെത്തു​ടർന്ന് അവന്‍റെ സഹോ​ദ​രൻ യെഹോ​യാ​ക്കീം 11 വർഷം ഭരിച്ചു. അവനും അപ്പനിൽനി​ന്നു ലഭിച്ച ആത്മീയ​പൈ​തൃ​ക​ത്തെ കാറ്റിൽപ്പ​റ​ത്തി. യെഹോ​യാ​ക്കീ​മി​ന്‍റെ വഴിപി​ഴച്ച ജീവിതം നിമിത്തം, “ഒരു കഴുതയെ കുഴി​ച്ചി​ടു​ന്ന​തു​പോ​ലെ അവനെ കുഴി​ച്ചി​ടും” എന്ന് യിരെ​മ്യാവ്‌ പ്രവചി​ച്ചു​പ​റ​ഞ്ഞു. (യിരെ. 22:17-19) യോശി​യാ​വി​ന്‍റെ പിന്നീ​ടു​വന്ന അനന്തരാ​വ​കാ​ശി​കൾ അവന്‍റെ മറ്റൊരു പുത്ര​നാ​യ സിദെ​ക്കീ​യാ​വും പൗത്ര​നാ​യ യെഹോ​യാ​ഖീ​നും ആയിരു​ന്നു. അവരും യോശി​യാ​വി​ന്‍റെ വിശ്വ​സ്‌ത​പാ​ത പിന്തു​ടർന്നി​ല്ല.—2 രാജാ. 24:8, 9, 18, 19.

7, 8. (എ) ശലോ​മോൻ തനിക്കു ലഭിച്ച ആത്മീയ​പൈ​തൃ​കം പാഴാ​ക്കി​ക്ക​ള​ഞ്ഞത്‌ എങ്ങനെ? (ബി) ബൈബിൾക്കാ​ല​ങ്ങ​ളിൽ ആത്മീയ​പൈ​തൃ​കം പാഴാ​ക്കി​ക്ക​ള​ഞ്ഞ​വ​രിൽനിന്ന് നാം എന്തു പഠിക്കു​ന്നു?

7 ശലോ​മോൻ രാജാ​വിന്‌ പിതാ​വാ​യ ദാവീ​ദിൽനിന്ന് സമ്പന്നമായ ഒരു പൈതൃ​ക​മാണ്‌ ലഭിച്ചത്‌. അനന്യ​മാ​യ ഒരു ആത്മീയ​പ​ശ്ചാ​ത്ത​ല​ത്തിൽ നിന്നു​കൊണ്ട് ആരംഭ​ത്തിൽ അതിഗം​ഭീ​ര​മാ​യ ഒരു ഭരണം കാഴ്‌ച​വെ​ച്ചെ​ങ്കി​ലും കാലാ​ന്ത​ര​ത്തിൽ സത്യമാർഗ​ത്തോ​ടു​ള്ള വിലമ​തിപ്പ് അവന്‌ നഷ്ടമായി. “എങ്ങനെ​യെ​ന്നാൽ: ശലോ​മോൻ വയോ​ധി​ക​നാ​യ​പ്പോൾ ഭാര്യ​മാർ അവന്‍റെ ഹൃദയത്തെ അന്യ​ദേ​വ​ന്മാ​രി​ലേ​ക്കു വശീക​രി​ച്ചു; അവന്‍റെ ഹൃദയം അവന്‍റെ അപ്പനായ ദാവീ​ദി​ന്‍റെ ഹൃദയം​പോ​ലെ തന്‍റെ ദൈവ​മാ​യ യഹോ​വ​യി​ങ്കൽ ഏകാ​ഗ്ര​മാ​യി​രു​ന്നി​ല്ല.” (1 രാജാ. 11:4) അങ്ങനെ ശലോ​മോന്‌ യഹോ​വ​യു​ടെ പ്രീതി നഷ്ടമായി.

8 സത്യമാർഗ​ത്തിൽ ചരിക്കാ​നു​ള്ള സകല ചുറ്റു​പാ​ടും സഹായ​വും അവസര​ങ്ങ​ളും ഉണ്ടായി​രു​ന്നി​ട്ടും അവയെ​ല്ലാം പുറങ്കാ​ലു​കൊണ്ട് തട്ടിമാ​റ്റി​യ ഈ പുരാ​ത​ന​പു​രു​ഷ​ന്മാർ എത്ര വലിയ ഭോഷ​ത്വ​മാണ്‌ പ്രവർത്തി​ച്ചത്‌! എന്നാൽ, ബൈബിൾക്കാ​ല​ങ്ങ​ളിൽ ജീവി​ച്ചി​രു​ന്ന എല്ലാ ചെറു​പ്പ​ക്കാ​രും അങ്ങനെ​യാ​യി​രു​ന്നി​ല്ല. ഇക്കാല​ത്തും ദൈവ​ജ​ന​ത്തിൽപ്പെട്ട ചെറു​പ്പ​ക്കാ​രിൽ ഭൂരി​പ​ക്ഷ​വും മാതൃ​കാ​യോ​ഗ്യ​രാണ്‌. യുവ​ക്രി​സ്‌ത്യാ​നി​കൾക്ക് അനുക​രി​ക്കാ​വു​ന്ന ചില പുരാ​ത​ന​ദൃ​ഷ്ടാ​ന്ത​ങ്ങൾ നമുക്ക് ഇപ്പോൾ പരിചി​ന്തി​ക്കാം.

 ലഭിച്ച കാര്യങ്ങൾ അവർ വിലമ​തി​ച്ചു

9. നോഹ​യു​ടെ പുത്ര​ന്മാർ മികച്ച മാതൃ​ക​വെ​ച്ചത്‌ എങ്ങനെ? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

9 ഇക്കാര്യ​ത്തിൽ ഒരു ഉത്തമമാ​തൃ​ക​യാണ്‌ നോഹ​യു​ടെ മക്കൾ. ഒരു പെട്ടകം പണിയാ​നും കുടും​ബ​ത്തെ അതിൽ കയറ്റാ​നും അവരുടെ പിതാ​വി​നോട്‌ യഹോവ കല്‌പി​ച്ചു. ദൈ​വേ​ഷ്ടം ചെയ്യേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം നോഹ​യു​ടെ പുത്ര​ന്മാർ തിരി​ച്ച​റി​ഞ്ഞി​രി​ക്ക​ണം. അന്നോളം അവർ അപ്പനോട്‌ സഹകരിച്ച് പ്രവർത്തി​ച്ചി​ട്ടു​മു​ണ്ടാ​കണം. ഇപ്പോൾ, പെട്ടകം പണിയു​ന്ന​തി​ലും അവർ അപ്പനെ സഹായി​ച്ചു. ഒടുവിൽ അവർ അതിൽ പ്രവേ​ശി​ക്കു​ക​യും ചെയ്‌തു. (ഉല്‌പ. 7:1, 7) എന്തായി​രു​ന്നു അവരുടെ ലക്ഷ്യം? “ഭൂമി​യി​ലൊ​ക്കെ​യും (ജീവജാ​ല​ങ്ങ​ളു​ടെ) സന്തതി ശേഷി​ച്ചി​രി​ക്കേ​ണ്ട​തി​ന്നു” അവർ ജീവജാ​ല​ങ്ങ​ളെ പെട്ടക​ത്തിൽ കയറ്റി​യെന്ന് ഉല്‌പത്തി 7:3 പറയുന്നു. മനുഷ്യ​വർഗ​വും അതിജീ​വി​ച്ചു. പിതാ​വിൽനി​ന്നും കൈമാ​റി​ക്കി​ട്ടി​യ കാര്യ​ങ്ങ​ളോട്‌ നോഹ​യു​ടെ പുത്ര​ന്മാർക്ക് അതിയായ വിലമ​തി​പ്പു​ണ്ടാ​യി​രു​ന്നു. അതു​കൊ​ണ്ടു​ത​ന്നെ മാനവ​രാ​ശി​യെ സംരക്ഷി​ക്കാ​നും ശുദ്ധീ​ക​രി​ക്ക​പ്പെട്ട ഭൂമി​യിൽ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാ​നും ഉള്ള പദവി അവർക്ക് ലഭിച്ചു.—ഉല്‌പ. 8:20; 9:18, 19.

10. ബാബി​ലോ​ണി​ലെ​ത്തി​യ നാല്‌ എബ്രാ​യ​യു​വാ​ക്കൾ ചെറു​പ്പ​ത്തിൽ പഠിച്ച സത്യ​ത്തോ​ടു​ള്ള വിലമ​തിപ്പ് തെളി​യി​ച്ചത്‌ എങ്ങനെ?

10 നൂറ്റാ​ണ്ടു​കൾക്കു ശേഷം ജീവി​ച്ചി​രു​ന്ന നാല്‌ എബ്രാ​യ​യു​വാ​ക്കൾ, ജീവി​ത​ത്തിൽ ശരിക്കും പ്രധാ​ന​പ്പെട്ട സംഗതി​കൾ എന്താ​ണെന്ന് തങ്ങൾക്ക് അറിയാ​മെന്ന് തെളി​യി​ച്ചു. ഹനന്യാവ്‌, മീശാ​യേൽ, അസര്യാവ്‌, ദാനി​യേൽ എന്നിവ​രാ​യി​രു​ന്നു ആ നാലു​പേർ. ബി.സി. 617-ൽ അവർ ബാബി​ലോ​ണിൽ ബന്ദിക​ളാ​യെ​ത്തി. സുമു​ഖ​രും ബുദ്ധി​ശാ​ലി​ക​ളും ആയിരുന്ന അവർക്ക് ബാബി​ലോ​ന്യ സംസ്‌കാ​ര​വു​മാ​യി എളുപ്പ​ത്തിൽ ചേർന്നി​ണ​ങ്ങാ​നാ​കു​മാ​യി​രു​ന്നു. എന്നാൽ ഒരിക്ക​ലും അവർ അതിന്‌ തയ്യാറാ​യി​ല്ല. തങ്ങളുടെ ആത്മീയ​പൈ​തൃ​ക​വും ചെറു​പ്പ​ത്തി​ലേ പഠിച്ച കാര്യ​ങ്ങ​ളും അവർ മറന്നി​രു​ന്നി​ല്ല എന്ന് അവരുടെ പ്രവൃ​ത്തി​ക​ളിൽനിന്ന് വ്യക്തമാണ്‌. പഠിച്ച ആത്മീയ​പാ​ഠ​ങ്ങൾ വിട്ടു​മാ​റാ​ഞ്ഞ​തു​നി​മി​ത്തം അവർ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടു.—ദാനീയേൽ 1:8, 11-15, 20 വായിക്കുക.

11. യേശു​വി​നു ലഭിച്ച ആത്മീയ​പൈ​തൃ​ക​ത്തിൽനിന്ന് മറ്റുള്ളവർ പ്രയോ​ജ​നം നേടി​യത്‌ എങ്ങനെ?

11 ദൈവ​പു​ത്ര​നാ​യ യേശു​വി​നെ​ക്കു​റി​ച്ചു പറയാതെ അനുക​ര​ണീ​യ​രാ​യ യുവാ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള നമ്മുടെ ചർച്ച പൂർണ​മാ​കി​ല്ല. പിതാ​വിൽനിന്ന് അവന്‌ കൈമാ​റി​ക്കി​ട്ടി​യത്‌ അനുപ​മ​മാ​യ ഒരു പൈതൃ​ക​മാ​യി​രു​ന്നു. അതിന്‍റെ വില അവന്‌ നന്നായി അറിയു​ക​യും ചെയ്യാ​മാ​യി​രു​ന്നു. ‘പിതാവ്‌ എന്നെ പഠിപ്പി​ച്ച​തു​പോ​ലെ ഞാൻ ഇക്കാര്യ​ങ്ങൾ സംസാ​രി​ക്കു​ന്നു’ എന്നു പറഞ്ഞ​പ്പോൾ ദൈവം പഠിപ്പിച്ച കാര്യ​ങ്ങ​ളോ​ടു​ള്ള വിലമ​തിപ്പ് അവൻ കാണി​ക്കു​ക​യാ​യി​രു​ന്നു. (യോഹ. 8:28) തനിക്കു ലഭിച്ച കാര്യ​ങ്ങ​ളിൽനിന്ന് മറ്റുള്ള​വ​രും പ്രയോ​ജ​നം നേടണം എന്നും അവൻ ആഗ്രഹി​ച്ചു. അതു​കൊ​ണ്ടാണ്‌ അവൻ ജനക്കൂ​ട്ട​ത്തോട്‌, “മറ്റു പട്ടണങ്ങ​ളി​ലും ഞാൻ ദൈവ​രാ​ജ്യ​ത്തി​ന്‍റെ സുവി​ശേ​ഷം ഘോഷി​ക്കേ​ണ്ട​താ​കു​ന്നു; അതിനാ​യി​ട്ട​ല്ലോ എന്നെ അയച്ചി​രി​ക്കു​ന്നത്‌” എന്നു പറഞ്ഞത്‌. (ലൂക്കോ. 4:18, 43) ആത്മീയ​കാ​ര്യ​ങ്ങ​ളെ വിലമ​തി​ക്കാ​ത്ത “ഈ ലോക​ത്തി​ന്‍റെ ഭാഗമല്ലാ”തിരി​ക്കേ​ണ്ടി​തി​ന്‍റെ ആവശ്യകത മനസ്സി​ലാ​ക്കാൻ അവൻ ശ്രോ​താ​ക്ക​ളെ സഹായി​ച്ചു.—യോഹ. 15:19.

നിങ്ങൾക്ക് ലഭിച്ചി​രി​ക്കു​ന്ന​തി​നെ വിലമ​തി​ക്കു​ക

12. (എ) ഇന്നത്തെ പല യുവാ​ക്ക​ളു​ടെ​യും കാര്യ​ത്തിൽ 2 തിമൊ​ഥെ​യൊസ്‌ 3:14-17 ബാധക​മാ​കു​ന്നത്‌ എങ്ങനെ? (ബി) ക്രിസ്‌തീ​യ​യു​വ​ജ​നങ്ങൾ ഏതു ചോദ്യ​ങ്ങൾ സ്വയം ചോദി​ക്ക​ണം?

12 നാം ഇപ്പോൾ പരിചി​ന്തി​ച്ച യുവാ​ക്ക​ളെ​പ്പോ​ലെ നിങ്ങ​ളെ​യും വളർത്തി​ക്കൊ​ണ്ടു​വ​ന്നത്‌ ദൈവ​ഭ​ക്ത​രാ​യ ക്രിസ്‌തീ​യ മാതാ​പി​താ​ക്ക​ളാ​യി​രി​ക്കാം. അങ്ങനെ​യെ​ങ്കിൽ, തിമൊ​ഥെ​യൊ​സി​നെ​ക്കു​റിച്ച് ദൈവ​വ​ച​നം പറയു​ന്നത്‌ നിങ്ങളു​ടെ സാഹച​ര്യ​ത്തിന്‌ നന്നായി ഇണങ്ങി​യേ​ക്കാം. (2 തിമൊഥെയൊസ്‌ 3:14-17 വായിക്കുക.) സത്യ​ദൈ​വ​ത്തെ​ക്കു​റി​ച്ചും അവനെ എങ്ങനെ പ്രസാ​ദി​പ്പി​ക്കാ​നാ​കും എന്നതി​നെ​ക്കു​റി​ച്ചും മാതാ​പി​താ​ക്ക​ളിൽനി​ന്നാണ്‌ നിങ്ങൾ ‘പഠിച്ചത്‌.’ ശൈശ​വം​മു​ത​ലേ അവർ നിങ്ങളെ പഠിപ്പി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ടാ​കണം. അത്‌ “ക്രിസ്‌തു​യേ​ശു​വി​ലുള്ള വിശ്വാ​സ​ത്തി​ലൂ​ടെ രക്ഷ പ്രാപി​ക്കു​ന്ന​തി​നു (നിങ്ങളെ) ജ്ഞാനിയാ”ക്കിയി​രി​ക്കു​ന്നു. ദൈവ​സേ​വ​നം ചെയ്യാൻ ‘പര്യാ​പ്‌ത​നാ​യി തികഞ്ഞവൻ ആയിത്തീ​രേ​ണ്ട​തി​നും’ ആ പരിശീ​ല​നം ഉറപ്പാ​യും നിങ്ങളെ സഹായി​ച്ചി​ട്ടുണ്ട്. എന്നാൽ ചോദ്യ​മി​താണ്‌: നിങ്ങൾക്കു ലഭിച്ചി​രി​ക്കു​ന്ന കാര്യ​ങ്ങ​ളോട്‌ നിങ്ങൾ വിലമ​തി​പ്പു കാണി​ക്കു​ന്നു​ണ്ടോ? തീർച്ച​യാ​യും ഒരു ആത്മപരി​ശോ​ധന അനിവാ​ര്യ​മാണ്‌. ഇങ്ങനെ സ്വയം ചോദി​ക്കു​ക: ‘വിശ്വ​സ്‌ത​രാ​യ സാക്ഷി​ക​ളു​ടെ ഒരു നീണ്ട നിരയു​ടെ ഭാഗമാണ്‌ ഞാൻ; അതിൽ ഞാൻ അഭിമാ​നി​ക്കു​ന്നു​ണ്ടോ? ഇന്നു ജീവി​ച്ചി​രി​ക്കു​ന്ന മനുഷ്യ​രിൽ ദൈവം നേരി​ട്ട​റി​യു​ന്ന ചുരുക്കം ചിലരിൽ ഒരാളാണ്‌ ഞാൻ; ആ യാഥാർഥ്യം ഞാൻ ഓർക്കാ​റു​ണ്ടോ? എനിക്ക് സത്യം അറിയാൻ കഴിഞ്ഞി​രി​ക്കു​ന്നു; അത്‌ എത്ര അതുല്യ​വും ശ്രേഷ്‌ഠ​വും ആയ പദവി​യാ​ണെന്ന് ഞാൻ വിലമ​തി​ക്കു​ന്നു​ണ്ടോ?’

വിശ്വസ്‌തസാക്ഷികളുടെ നീണ്ട നിരയു​ടെ ഭാഗമാ​യി​രി​ക്കു​ന്ന​തിൽ നിങ്ങൾക്ക് അഭിമാ​നം തോന്നു​ന്നു​ണ്ടോ? (9, 10, 12 ഖണ്ഡികകൾ കാണുക)

13, 14. ചില ക്രിസ്‌തീ​യ ചെറു​പ്പ​ക്കാർക്ക് എന്തു പ്രലോ​ഭ​നം തോന്നു​ന്നു, എന്നാൽ വഴി​പ്പെ​ടു​ന്നത്‌ ഭോഷ​ത്ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്? ഒരു ദൃഷ്ടാന്തം പറയുക.

 13 ക്രിസ്‌തീ​യ​കു​ടും​ബ​ത്തിൽ വളർന്നു​വന്ന ചില ചെറു​പ്പ​ക്കാർക്ക്, അന്ധകാരം നിറഞ്ഞ സാത്താ​ന്യ​ലോ​ക​വും നമ്മൾ ഇന്ന് ആസ്വദി​ക്കു​ന്ന ആത്മീയ​പ​റു​ദീ​സ​യും തമ്മിലുള്ള അന്തരം ചില​പ്പോൾ കാണാൻ കഴിയു​ന്നു​ണ്ടാ​വി​ല്ല. ചുറ്റു​മു​ള്ള ലോക​ത്തി​ലെ ജീവിതം എങ്ങനെ​യു​ണ്ടെ​ന്ന​റി​യാൻ ജിജ്ഞാസ ചിലരെ മാടി​വി​ളി​ച്ചി​ട്ടുണ്ട്. വണ്ടിയി​ടി​ച്ചാൽ വേദന​യെ​ടു​ക്കു​മോ, മരിക്കു​മോ എന്നൊക്കെ അറിയാൻ ഓടുന്ന വണ്ടിയു​ടെ മുന്നിൽച്ചാ​ടു​ന്നത്‌ ബുദ്ധി​യാ​യി​രി​ക്കു​മോ? സമാന​മാ​യി ലോകം വെച്ചു​നീ​ട്ടു​ന്ന കാര്യ​ങ്ങ​ളിൽ ഇപ്പറയു​ന്ന​ത്ര വേദന​ക​ളു​ണ്ടോ എന്ന് അറിയാൻ “ദുർവൃ​ത്തി​യു​ടെ ചെളി​ക്കു​ണ്ടിൽ” കിടന്ന് ഉരുണ്ടു​നോ​ക്കേണ്ട ആവശ്യ​മു​ണ്ടോ?—1 പത്രോ. 4:4.

14 ഒരു ഏഷ്യൻരാ​ജ്യ​ത്താണ്‌ ജനർ ജീവി​ക്കു​ന്നത്‌. ക്രിസ്‌തീ​യ​കു​ടും​ബ​ത്തിൽ വളർന്നു​വന്ന അവൻ 12-‍ാ‍ം വയസ്സിൽ സ്‌നാ​ന​മേ​റ്റു. എന്നാൽ കൗമാ​ര​ത്തിൽ അവൻ ലോക​ത്തി​ന്‍റെ വഴിക​ളിൽ ആകൃഷ്ട​നാ​യി. ജനർ ഇങ്ങനെ പറയുന്നു: “ലോകം വെച്ചു​നീ​ട്ടു​ന്ന ‘സ്വാത​ന്ത്ര്യം’ എന്താ​ണെ​ന്ന​റി​യാൻ എനിക്ക് ആഗ്രഹം തോന്നി.” അവൻ ഒരു ഇരട്ടജീ​വി​ത​ത്തി​ലേക്ക് വഴുതി​വീ​ണു. 15 വയസ്സാ​യ​പ്പോ​ഴേ​ക്കും പുറത്തുള്ള കൂട്ടു​കാ​രോ​ടൊ​പ്പം ‘തല്ലി​പ്പൊ​ളി’യായി നടക്കാൻ തുടങ്ങിയ അവൻ അവരെ​പ്പോ​ലെ മദ്യപി​ക്കാ​നും ചീത്തപ​റ​യാ​നും പഠിച്ചു. ബില്യാർഡ്‌സും, അടിപി​ടി​യും വെടി​വെ​പ്പും നിറഞ്ഞ ഇലക്‌​ട്രോ​ണിക്‌ ഗെയി​മു​ക​ളും കളിച്ചി​രുന്ന്, പാതി​രാ​ത്രി കഴിഞ്ഞാ​യി​രു​ന്നു അവൻ പലപ്പോ​ഴും വീട്ടി​ലെ​ത്തി​യി​രു​ന്നത്‌. എന്നാൽ പോ​കെ​പ്പോ​കെ, ലോക​ത്തി​ന്‍റെ ‘പളപള​പ്പു​കൾ’ യഥാർഥ സംതൃ​പ്‌തി നൽകു​ന്നി​ല്ലെന്ന് അവൻ തിരി​ച്ച​റി​യാൻ തുടങ്ങി. അവന്‌ ജീവി​ത​ത്തിൽ ഒരുതരം ശൂന്യത അനുഭ​വ​പ്പെ​ട്ടു. പിന്നീട്‌ സഭയി​ലേക്ക് മടങ്ങിവന്ന അവൻ ഇങ്ങനെ പറയുന്നു: “ഇന്നും ഇടയ്‌ക്കൊ​ക്കെ എനിക്ക് പ്രലോ​ഭ​ന​ങ്ങൾ തോന്നാ​റുണ്ട്, പക്ഷേ യഹോ​വ​യിൽനി​ന്നു​ള്ള എണ്ണമറ്റ അനു​ഗ്ര​ഹ​ങ്ങൾ അവയെ​യെ​ല്ലാം മൂടി​ക്ക​ള​യു​ന്നു.”

15. ക്രിസ്‌തീ​യ​കു​ടും​ബ​ത്തിൽ വളർന്ന​വ​ര​ല്ലാ​ത്ത ചെറു​പ്പ​ക്കാ​രും എന്തി​നെ​ക്കു​റിച്ച് ചിന്തി​ക്കേ​ണ്ട​താണ്‌?

15 ക്രിസ്‌തീ​യ​കു​ടും​ബ​ത്തിൽ വളർന്ന​വ​ര​ല്ലാ​ത്ത ചെറു​പ്പ​ക്കാ​രും സഭയി​ലുണ്ട്. നിങ്ങൾ അങ്ങനെ ഒരാളാ​ണെ​ങ്കിൽ, സ്രഷ്ടാ​വി​നെ അറിയാ​നും സേവി​ക്കാ​നും ലഭിച്ചി​രി​ക്കു​ന്ന വിസ്‌മ​യ​ക​ര​മാ​യ പദവി​യെ​ക്കു​റിച്ച് ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! ഭൂമു​ഖത്ത്‌ ഇന്ന് ശതകോ​ടി​ക്ക​ണ​ക്കിന്‌ മനുഷ്യ​രുണ്ട്. അവരിൽ യഹോവ ദയാപു​ര​സ്സ​രം തന്നി​ലേക്ക് ആകർഷി​ക്കു​ക​യും ബൈബിൾ സത്യം വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ക​യും ചെയ്‌തി​ട്ടു​ള്ള ഏതാനും​പേ​രിൽ ഒരാളാ​യി​രി​ക്കാൻ കഴിയുക എന്നത്‌ എത്ര വലിയ ഒരു അനു​ഗ്ര​ഹ​മാണ്‌! (യോഹ. 6:44, 45) ഇന്നു ജീവി​ച്ചി​രി​ക്കു​ന്ന​വ​രിൽ, 1,000-ത്തിൽ ഒരാൾക്കു മാത്ര​മാണ്‌ സത്യത്തി​ന്‍റെ സൂക്ഷ്മ​പ​രി​ജ്ഞാ​ന​മു​ള്ളത്‌. നിങ്ങൾ അവരിൽ ഒരാളാണ്‌! നാം സത്യം പഠിച്ചത്‌ എങ്ങനെ​യാ​യാ​ലും, ഈ വസ്‌തുത നമു​ക്കെ​ല്ലാം സന്തോ​ഷി​ക്കാ​നു​ള്ള വക നൽകു​ന്നി​ല്ലേ? (1 കൊരിന്ത്യർ 2:12 വായിക്കുക.) ജനർ സഹോ​ദ​രൻ ഇങ്ങനെ പറയുന്നു: “അതെക്കു​റിച്ച് ഓർക്കു​മ്പോൾ ശരിക്കും ഞാൻ രോമാ​ഞ്ചം കൊള്ളു​ന്നു. മുഴു​പ്ര​പ​ഞ്ച​ത്തി​ന്‍റെ​യും ഉടയവ​നാ​യ യഹോവ എന്നെ നേരി​ട്ട​റി​യും എന്നു പറയാൻ മാത്രം ഞാൻ ആരാണ്‌?” (സങ്കീ. 8:4) അതേ രാജ്യ​ത്തു​ള്ള മറ്റൊരു സഹോ​ദ​രി ഇങ്ങനെ പറയുന്നു: “അധ്യാ​പ​ക​രു​ടെ അംഗീ​കാ​രം ലഭിക്കുക എന്നത്‌ വിദ്യാർഥി​ക​ളെ സംബന്ധി​ച്ചി​ട​ത്തോ​ളം വലി​യൊ​രു കാര്യ​മാണ്‌. മഹാധ്യാ​പ​ക​നാ​യ യഹോവ  എന്നെ അറിയും എന്നു പറയു​മ്പോൾ അത്‌ എന്തൊരു പദവി​യാണ്‌!”

എങ്ങനെ പോകാ​നാണ്‌ നിങ്ങളു​ടെ തീരു​മാ​നം?

16. ക്രിസ്‌തീ​യ​യു​വാ​ക്കളെ സംബന്ധി​ച്ചി​ട​ത്തോ​ളം എന്തു തിര​ഞ്ഞെ​ടു​ക്കു​ന്ന​താ​യി​രി​ക്കും ബുദ്ധി?

16 നിങ്ങൾക്ക് ലഭിച്ചി​രി​ക്കു​ന്ന മഹത്തായ പദവി​യെ​ക്കു​റിച്ച് കൂടെ​ക്കൂ​ടെ ചിന്തി​ക്കു​ക. അങ്ങനെ, ജീവി​ത​ത്തിൽ ശരിയായ തീരു​മാ​നം എടുത്തി​രി​ക്കു​ന്ന ന്യൂന​പ​ക്ഷ​ത്തിൽ ഒരാളാ​യി തുടരാ​നു​ള്ള നിങ്ങളു​ടെ തീരു​മാ​ന​ത്തെ അരക്കി​ട്ടു​റ​പ്പി​ക്കു​ക. അപ്പോൾ വിശ്വ​സ്‌ത ദൈവ​ദാ​സ​രു​ടെ അണിക​ളിൽ നിങ്ങളും ഇടം നേടും. ഇന്ന് ഭൂരി​പ​ക്ഷം യുവാ​ക്ക​ളും ഒരു മയക്കത്തി​ലെ​ന്നോ​ണം ലോക​ത്തോ​ടൊ​പ്പം നാശത്തി​ലേക്ക് നടന്നു​നീ​ങ്ങു​ക​യാണ്‌. അവരെ അന്ധമായി പിന്തു​ട​രു​ന്നെ​ങ്കിൽ ഫലം എത്ര ദാരു​ണ​മാ​യി​രി​ക്കും!—2 കൊരി. 4:3, 4.

17-19. ലോക​ത്തിൽനിന്ന് വ്യത്യ​സ്‌ത​നാ​യി​രി​ക്കു​ന്ന​താണ്‌ യഥാർഥ മിടുക്ക് എന്ന് പറയാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്?

17 ലോക​ത്തിൽനിന്ന് വ്യത്യ​സ്‌ത​നാ​യി​രി​ക്കു​ന്നത്‌ എപ്പോ​ഴും എളുപ്പ​മാ​യി​രി​ക്കും എന്നല്ല അതിന്‍റെ അർഥം. എന്നാൽ വ്യത്യ​സ്‌ത​നാ​യി​രി​ക്കു​ന്ന​തു​തന്നെ​യാണ്‌ യഥാർഥ മിടുക്ക് എന്ന് ഒന്നു ചിന്തി​ച്ചാൽ നിങ്ങൾക്ക് വ്യക്തമാ​കും. അതിനെ ഇങ്ങനെ ദൃഷ്ടാ​ന്തീ​ക​രി​ക്കാം: ഒരു ഒളിമ്പ്യൻ കായി​ക​താ​ര​ത്തി​ന്‍റെ കാര്യ​മെ​ടു​ക്കു​ക. അയാൾക്ക് ആ നിലയി​ലെ​ത്താൻ മറ്റുള്ള​വ​രിൽനി​ന്നു വ്യത്യ​സ്‌ത​മാ​യ ഒരു ജീവിതം നയി​ക്കേ​ണ്ടി​യി​രു​ന്നു. പരിശീ​ല​ന​ത്തി​നു​വേണ്ട സമയവും ശ്രദ്ധയും കവരുന്ന പല സംഗതി​ക​ളും അയാൾക്ക് ഒഴിവാ​ക്കേ​ണ്ടി​വ​ന്നു എന്നത്‌ ശരിയാണ്‌. എന്നാൽ തരപ്പടി​ക്കാ​രിൽനിന്ന് വ്യത്യ​സ്‌ത​നാ​യി​രി​ക്കാൻ മനസ്സു​വെ​ച്ച​തു​കൊ​ണ്ടാണ്‌ നന്നായി പരിശീ​ലി​ക്കാ​നും ലക്ഷ്യത്തി​ലെ​ത്താ​നും അയാൾക്കാ​യത്‌.

18 ‘അടിച്ചു​പൊ​ളി​ച്ചു’ ജീവി​ക്കു​ക, നാളെ ചാകു​മ​ല്ലോ എന്ന മട്ടിലാണ്‌ ലോക​ത്തി​ന്‍റെ പോക്ക്. എന്നാൽ ലോക​ത്തിൽനിന്ന് വ്യത്യ​സ്‌ത​നാ​യി​രി​ക്കു​ക​യും അതിന്‍റെ ആത്മിക​വും സാന്മാർഗി​ക​വും ആയി അധഃപ​തി​പ്പി​ക്കു​ന്ന സംഗതി​ക​ളിൽനിന്ന് വിട്ടു​നിൽക്കു​ക​യും ചെയ്‌തു​കൊണ്ട് ദീർഘ​വീ​ക്ഷ​ണ​ത്തോ​ടെ ജീവി​ക്കു​ന്നെ​ങ്കിൽ “യഥാർഥ ജീവനിൽ പിടി​യു​റ​പ്പി​ക്കാൻ” നിങ്ങൾക്ക് സാധി​ക്കും. (1 തിമൊ. 6:19) മുമ്പു പരാമർശി​ച്ച സഹോ​ദ​രി ഇങ്ങനെ തുടരു​ന്നു: “വിശ്വാ​സ​ത്തി​നാ​യി നിങ്ങൾ ഒരു ഉറച്ച നിലപാട്‌ കൈ​ക്കൊ​ള്ളു​ന്നെ​ങ്കിൽ, ഓരോ ദിനവും തികഞ്ഞ സംതൃ​പ്‌തി​യോ​ടെ നിങ്ങൾക്ക് ഉറങ്ങാൻ കഴിയും. സാത്താ​ന്യ​ലോ​ക​ത്തി​ന്‍റെ കുത്തൊ​ഴു​ക്കി​നെ​തി​രെ നീന്താ​നു​ള്ള മിടു​ക്കും ഉൾക്കരു​ത്തും നിങ്ങൾക്കു​ണ്ടെന്ന് നിങ്ങൾ തെളി​യി​ക്കു​ക​യാണ്‌. സർവോ​പ​രി, യഹോവ നിങ്ങളെ നോക്കി അഭിമാ​ന​ത്തോ​ടെ പുഞ്ചിരി പൊഴി​ക്കു​ന്നത്‌ മനസ്സിന്‍റെ മിഴി​ക​ളാൽ നിങ്ങൾക്ക് കാണാ​നാ​കും! അപ്പോ​ഴാണ്‌ വ്യത്യ​സ്‌ത​നാ​യി​രി​ക്കു​ന്ന​തി​ന്‍റെ മധുരം നിങ്ങൾ രുചി​ച്ച​റി​യു​ന്നത്‌!”

19 ‘ഇപ്പോൾ എനിക്ക് എന്തു കിട്ടും’ എന്നു മാത്രം ചിന്തിച്ച് ജീവി​ക്കു​ന്ന​വ​രു​ടെ ജീവിതം പൊള്ള​യും നിരർഥ​ക​വും ആണ്‌. (സഭാ. 9:2, 10) പക്ഷേ നിങ്ങൾക്ക്, ജീവി​ത​ത്തി​ന്‍റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച് നന്നായി അറിയാം. നിത്യ​ജീ​വ​ന്‍റെ പ്രത്യാശ നിങ്ങളു​ടെ മുന്നി​ലുണ്ട്. ആ അറിവ്‌ ശരിയായ തീരു​മാ​ന​ങ്ങൾ എടുക്കാ​നും “ജനതകൾ തങ്ങളുടെ വ്യർഥ​ചി​ന്ത​ക​ള​നു​സ​രി​ച്ചു നടക്കു​ന്ന​തു​പോ​ലെ” നടക്കാ​തി​രി​ക്കാ​നും നിങ്ങളെ സഹായി​ക്കു​ന്നു. അതെ, നിങ്ങളു​ടെ ജീവി​ത​ത്തിന്‌ അർഥമുണ്ട്, ദിശാ​ബോ​ധ​മുണ്ട്.—എഫെ. 4:17; മലാ. 3:18.

20, 21. ഇന്ന് ശരിയായ തീരു​മാ​ന​ങ്ങൾ എടുക്കു​ന്നെ​ങ്കിൽ നാം ഏതു പട്ടിക​യിൽ ഇടം നേടു​ക​യാണ്‌, എന്നാൽ നമ്മുടെ പക്ഷത്ത്‌ എന്ത് അനു​പേ​ക്ഷ​ണീ​യ​മാണ്‌?

20 ശരിയായ തീരു​മാ​ന​ങ്ങൾ എടുക്കു​ന്നെ​ങ്കിൽ ഇപ്പോൾത്ത​ന്നെ സംതൃ​പ്‌തി​നി​റഞ്ഞ ഒരു ജീവിതം നിങ്ങൾക്കു നയിക്കാ​നാ​കും. മാത്ര​മോ, “ഭൂമിയെ അവകാ​ശ​മാ”ക്കി എന്നേക്കും അതിൽ ജീവി​ക്കാ​നു​ള്ള​വ​രു​ടെ പട്ടിക​യിൽ നിങ്ങളു​ടെ പേരും എഴുതി​ച്ചേർക്ക​പ്പെ​ടും. അവിടെ നമ്മെ കാത്തി​രി​ക്കു​ന്നത്‌ എണ്ണമറ്റ വിസ്‌മ​യ​ങ്ങ​ളു​ടെ ഒരു ലോക​മാണ്‌. ആ അനു​ഗ്ര​ഹ​ങ്ങ​ളെ​ല്ലാം മനസ്സിൽ കാണാൻ ഇന്നത്തെ നമ്മുടെ ഭാവനാ​ശേ​ഷി മതിയാ​ക​യി​ല്ല! (മത്താ. 5:5; 19:29; 25:34) നമ്മുടെ പക്ഷത്ത്‌ യാതൊ​രു ശ്രമവും കൂടാതെ ദൈവം നമ്മെ അനു​ഗ്ര​ഹി​ച്ചു​കൊ​ള്ളും എന്ന് നാം കരുതു​ന്നി​ല്ല. നമ്മുടെ പക്ഷത്ത്‌ അനുസ​ര​ണം അനു​പേ​ക്ഷ​ണീ​യ​മാണ്‌. (1 യോഹന്നാൻ 5:3, 4 വായിക്കുക.) എന്നാൽ അതിനാ​യി നാം ചെയ്യുന്ന എന്തു ത്യാഗ​വും തക്കമൂ​ല്യ​മു​ള്ള​തു​ത​ന്നെ​യാണ്‌!

21 ദൈവ​ത്തിൽനിന്ന് ഇത്രയ​ധി​കം ആത്മീയ​സ്വത്ത്‌ ലഭിച്ചി​രി​ക്കു​ന്ന നമ്മൾ എത്ര അനുഗൃ​ഹീ​ത​രാണ്‌! ദൈവ​വ​ച​ന​ത്തി​ന്‍റെ സൂക്ഷ്മ​പ​രി​ജ്ഞാ​നം നമുക്ക് ലഭിച്ചി​രി​ക്കു​ന്നു. യഹോ​വ​യെ​യും അവന്‍റെ ഉദ്ദേശ്യ​ങ്ങ​ളെ​യും​കു​റിച്ച് വ്യക്തമായ ധാരണ നമുക്കുണ്ട്. അവന്‍റെ നാമം വഹിക്കാ​നും അവന്‍റെ സാക്ഷി​ക​ളാ​യി​രി​ക്കാ​നും ഉള്ള സമാന​ത​ക​ളി​ല്ലാ​ത്ത പദവി നാം ആസ്വദി​ക്കു​ന്നു. എന്തി​നേ​റെ, എല്ലായ്‌പോ​ഴും നമ്മുടെ പക്ഷത്തുണ്ട് എന്ന് അവൻ വാക്കു​ത​ന്നി​രി​ക്കു​ന്നു. (സങ്കീ. 118:7) ചെറു​പ്പ​ക്കാ​രാ​യാ​ലും പ്രായ​മു​ള്ള​വ​രാ​യാ​ലും, യഹോ​വ​യ്‌ക്ക് “എന്നേക്കും മഹത്ത്വം” നൽകുക എന്നതാണ്‌ നമ്മുടെ ആത്മാർഥ​മാ​യ ആഗ്രഹം. ആ ആഗ്രഹം പ്രതി​ഫ​ലി​പ്പി​ക്കു​ന്ന രീതി​യിൽ ജീവി​ച്ചു​കൊണ്ട്, ദൈവം നമുക്കു നൽകി​യി​രി​ക്കു​ന്ന സകലതി​നു​മു​ള്ള നന്ദിയും വിലമ​തി​പ്പും നമുക്ക് പ്രകാ​ശി​പ്പി​ക്കാം.—റോമ. 11:33-36; സങ്കീ. 33:12.