വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക് സാത്താനെ ചെറുത്ത്‌ തോൽപ്പിക്കാനാകും

നിങ്ങൾക്ക് സാത്താനെ ചെറുത്ത്‌ തോൽപ്പിക്കാനാകും

“വിശ്വാത്തിൽ ഉറപ്പുള്ളരായി അവനോട്‌ (സാത്താനോട്‌ ) എതിർത്തുനിൽക്കുവിൻ.”—1 പത്രോ. 5:9.

1. (എ) സാത്താനോടുള്ള നമ്മുടെ പോരാട്ടം ഇക്കാലത്ത്‌ ഏറെ പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്? (ബി) സാത്താനോട്‌ പോരാടി വിജയിക്കാനാകുമെന്ന് നമുക്ക് എങ്ങനെ അറിയാം?

ഭൂമിയിലുള്ള അഭിഷിക്തരോടും ‘വേറെ ആടുകളോടും’ സാത്താൻ പോരാടിക്കൊണ്ടിരിക്കുയാണ്‌. (യോഹ. 10:16) തനിക്ക് ഇനി അൽപ്പകാലമേ ശേഷിക്കുന്നുള്ളൂ എന്ന് അവന്‌ അറിയാം. അതുകൊണ്ട്, യഹോയുടെ ദാസരിൽ തന്നെക്കൊണ്ട് ആകുന്നിത്തോളം പേരുടെ വിശ്വാസം തകർക്കുക എന്നതാണ്‌ സാത്താന്‍റെ ലക്ഷ്യം. (വെളിപാട്‌ 12:9, 12 വായിക്കുക.) എന്നാൽ നമുക്ക് സാത്താനോട്‌ പോരാടി വിജയിക്കാനാകും. ബൈബിൾ ഇങ്ങനെ പറയുന്നു: “പിശാചിനോട്‌ എതിർത്തുനിൽക്കുവിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും.”—യാക്കോ. 4:7.

2, 3. (എ) താൻ അസ്‌തിത്വത്തിലില്ലെന്ന് ആളുകൾ വിശ്വസിക്കാൻ സാത്താൻ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ട്? (ബി) സാത്താൻ ഒരു യഥാർഥവ്യക്തിയാണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?

2 സാത്താൻ സ്ഥിതി ചെയ്യുന്നുണ്ടെന്ന ആശയംപോലും പലരും പുച്ഛിച്ചുള്ളുന്നു. അവർക്ക് സാത്താനും ഭൂതങ്ങളും എന്നത്‌, പുസ്‌തങ്ങളിലും സിനിളിലും വീഡിയോ ഗെയിമുളിലും ഒക്കെ പ്രത്യക്ഷപ്പെടുന്ന വെറും കഥാപാത്രങ്ങൾ മാത്രമാണ്‌. ‘നിങ്ങൾക്കു ബുദ്ധിയുണ്ടെങ്കിൽ ദുഷ്ടാത്മാക്കളുണ്ടെന്നൊന്നും വിശ്വസിക്കില്ല,’ എന്നാണ്‌ അവരുടെ വാദം. താനും ഭൂതങ്ങളും അസ്‌തിത്വത്തിലില്ലെന്ന് ആളുകൾ വിശ്വസിക്കുന്നതിൽ സാത്താനു വിഷമമുണ്ടോ? ഇല്ല. തന്‍റെ അസ്‌തിത്വത്തെ സംശയിക്കുന്നവരെ കബളിപ്പിക്കാനാണ്‌ സാത്താന്‌ ഏറെ എളുപ്പം. (2 കൊരി. 4:4) ആളുകളെ വഴിതെറ്റിക്കാനാണ്‌ സാത്താൻ യഥാർഥത്തിൽ ഇത്തരം ആശയങ്ങൾ ഉന്നമിപ്പിക്കുന്നത്‌.

3 യഹോയുടെ ദാസരാതുകൊണ്ട് സാത്താന്‌ നമ്മളെ എളുപ്പത്തിൽ കബളിപ്പിക്കാനാവില്ല. അവൻ ഒരു യഥാർഥവ്യക്തിയാണെന്ന് നമുക്ക് അറിയാം. എങ്ങനെ? സാത്താൻ ഒരു സർപ്പത്തെ ഉപയോഗിച്ചുകൊണ്ട് ഹവ്വായോട്‌ സംസാരിച്ചതായി ബൈബിൾ പറയുന്നു. (ഉല്‌പ. 3:1-5) ഇയ്യോബിന്‍റെ ആന്തരത്തെ ചോദ്യംചെയ്‌തുകൊണ്ട് അവൻ യഹോയോട്‌ സംസാരിച്ചു. (ഇയ്യോ. 1:9-12) സാത്താൻ യേശുവിനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. (മത്താ. 4:1-10) 1914-ൽ യേശു രാജാവാതോടെ, ഭൂമിയിൽ ശേഷിച്ചിരുന്ന അഭിഷിക്തരോട്‌ സാത്താൻ ‘യുദ്ധം ചെയ്‌തു’തുടങ്ങി. (വെളി. 12:17) അഭിഷിക്തരുടെയും വേറെ ആടുകളുടെയും വിശ്വാസം തകർക്കുക എന്ന ലക്ഷ്യത്തിൽ സാത്താൻ ഇപ്പോഴും ആ യുദ്ധത്തിൽ തുടരുയാണ്‌. ഈ യുദ്ധത്തിൽ വിജയിക്കാൻ നമ്മൾ സാത്താനെതിരെ പോരാടുയും നമ്മുടെ വിശ്വാസം ശക്തമാക്കുയും വേണം. ഇതു ചെയ്യാനുള്ള മൂന്നു വിധങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം.

അഹങ്കാരം ഒഴിവാക്കു

4. അഹങ്കാത്തിന്‍റെ ഏറ്റവും ‘മികച്ച’ ഉദാഹമാണ്‌ സാത്താനെന്ന് പറയാനാകുന്നത്‌ എന്തുകൊണ്ട്?

4 സാത്താൻ അഹങ്കാത്തിന്‍റെ ‘ആൾരൂമാണ്‌.’ ഭരിക്കാനുള്ള യഹോയുടെ അവകാശത്തെ ഈ ദുഷ്ടദൂതൻ ചോദ്യം ചെയ്‌തു. മാത്രമല്ല, യഹോയ്‌ക്കു പകരം തന്നെ ആരാധിക്കാനും അവൻ ആളുകളെ പ്രേരിപ്പിച്ചു. അതുകൊണ്ടുതന്നെ അഹങ്കാത്തിന്‍റെയും ധിക്കാത്തിന്‍റെയും ഇതിലും നല്ലൊരു ഉദാഹരണം വേറെയില്ല! സാത്താനോട്‌ നമുക്ക് എതിർത്തുനിൽക്കാനാകുന്ന ഒരു വിധം, അഹങ്കാരം ഒഴിവാക്കി താഴ്‌മയുള്ളരായിരിക്കുക എന്നതാണ്‌. (1 പത്രോസ്‌ 5:5 വായിക്കുക.) എന്നാൽ എന്താണ്‌ അഹങ്കാരം? അഭിമാനം തോന്നുന്നത്‌ അഹങ്കാമാണോ?

5, 6. (എ) അഭിമാനം എല്ലായ്‌പോഴും മോശമാണോ? വിശദീരിക്കുക. (ബി) എന്താണ്‌ അഹങ്കാരം, ബൈബിളിൽനിന്ന് ചില ഉദാഹണങ്ങൾ നൽകുക.

5 നിങ്ങളോ നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലുമോ ഏതെങ്കിലും നല്ല കാര്യം ചെയ്‌തതിന്‍റെ പേരിൽ നിങ്ങൾക്ക് സംതൃപ്‌തി തോന്നിയേക്കാം. നിങ്ങൾക്കോ അവർക്കോ കൈമുലായുള്ള എന്തിന്‍റെയെങ്കിലുംപേരിൽ നിങ്ങൾക്ക് സന്തോഷം തോന്നിയേക്കാം. അഭിമാനം തോന്നുക എന്നു പറയുമ്പോൾ ഇതൊക്കെയാണ്‌ നമ്മുടെ മനസ്സിലേക്കു വരിക. ഈ രീതിയിൽ അഭിമാനം തോന്നുന്നതിൽ തെറ്റൊന്നുമില്ല. തെസ്സലോനിക്യയിലുള്ള സഹോങ്ങളോട്‌ പൗലോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “സകല പീഡനങ്ങളിലും കഷ്ടങ്ങളിലും നിങ്ങൾ കാണിക്കുന്ന സഹിഷ്‌ണുയും വിശ്വാവും നിമിത്തം ദൈവളിൽ ഞങ്ങൾ നിങ്ങളെപ്രതി അഭിമാനിക്കുന്നു.” (2 തെസ്സ. 1:4) മറ്റുള്ളവർ ചെയ്‌ത കാര്യങ്ങൾ നല്ലതാണെന്ന് തോന്നുന്നതും നമ്മളെക്കുറിച്ച് ഒരു പരിധിവരെ അഭിമാനം തോന്നുന്നതും പ്രയോമാണ്‌. കുടുംബം, സംസ്‌കാരം, ജനിച്ച് വളർന്ന സ്ഥലം എന്നിവയെക്കുറിച്ചൊന്നും നമുക്ക് ലജ്ജ തോന്നേണ്ട ആവശ്യമില്ല.—പ്രവൃ. 21:39.

6 എന്നാൽ എന്താണ്‌ അഹങ്കാരം? നമ്മളെക്കുറിച്ചുതന്നെ അമിതമായി ചിന്തിക്കുന്നതോ മറ്റുള്ളരെക്കാൾ മികച്ചത്‌ തങ്ങളാണെന്ന് ഒരു കാരണവുമില്ലാതെ വിശ്വസിക്കുന്നതോ ആണ്‌ അഹങ്കാരം. (യെഹെ. 33:28; ആമോ. 6:8) സൂക്ഷിച്ചില്ലെങ്കിൽ അതു ബന്ധങ്ങളെ തകർക്കും. യഹോയുമായുള്ള നമ്മുടെ ബന്ധത്തെപ്പോലും അതു തകർത്തേക്കാം. അഹങ്കാമുണ്ടെങ്കിൽ ബുദ്ധിയുദേശം ലഭിക്കുമ്പോൾ നമ്മൾ അസ്വസ്ഥരാകും. താഴ്‌മയോടെ ബുദ്ധിയുദേശം സ്വീകരിക്കുന്നതിനു പകരം അത്‌ തള്ളിക്കയാൻ അഹങ്കാരം ഇടയാക്കും. (സങ്കീ. 141:5) തങ്ങളെക്കുറിച്ചുതന്നെ പുകഴ്‌ത്തിപ്പഞ്ഞുകൊണ്ട് ആളുകൾ തന്‍റെ ധിക്കാരം അനുകരിക്കുന്നത്‌ സാത്താനു വളരെ ഇഷ്ടമാണ്‌. നിമ്രോദ്‌, ഫറവോൻ, അബ്‌ശാലോം എന്നിവർ ആത്മപ്രശംസ നടത്തിക്കൊണ്ട് തങ്ങളുടെ ആത്മാഭിമാത്തെയും ആത്മവിശ്വാത്തെയും അനുചിമായ വിധത്തിൽ പ്രദർശിപ്പിച്ചു. അവർ ഇത്തരത്തിൽ അഹങ്കരിച്ചത്‌ സാത്താനെ എത്ര സന്തോഷിപ്പിച്ചുകാണുമെന്ന് ഒന്നു ചിന്തിച്ചുനോക്കൂ! (ഉല്‌പ. 10:8, 9; പുറ. 5:1, 2; 2 ശമൂ. 15:4-6) കയീനു യഹോയുമായുള്ള ബന്ധം നഷ്ടപ്പെടാൻ ഇടയാക്കിതും അഹങ്കാമായിരുന്നു. യഹോവ കയീനെ ഉപദേശിച്ചെങ്കിലും അത്‌ കേൾക്കാൻ അവൻ കൂട്ടാക്കിയില്ല. അത്രയ്‌ക്ക് അഹങ്കാമായിരുന്നു അവന്‌. ദൈവത്തിന്‍റെ മുന്നറിയിപ്പ് വകവെക്കാതെ ഒടുവിൽ അവൻ യഹോയോട്‌ പാപം ചെയ്‌തു.—ഉല്‌പ. 4:6-8.

7, 8. (എ) എന്താണ്‌ വംശീയത, അഹങ്കാവുമായി അത്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? (ബി) അഹങ്കാത്തിന്‌ ഒരു സഭയുടെ സമാധാനം തകർക്കാനാകുന്നത്‌ എങ്ങനെയെന്ന് വിശദീരിക്കുക.

7 ഇന്ന് ആളുകൾ പല വിധങ്ങളിൽ അഹങ്കാരം കാണിക്കുന്നു. അഹങ്കാത്തിന്‌ വംശീയുമായി ബന്ധമുണ്ട്. ഒരു നിഘണ്ടു പറയുന്നനുരിച്ച്, മറ്റ്‌ വംശത്തിലുള്ളവരെ മുൻവിധിയോടെ കാണുന്നതാണ്‌ വംശീയത. “വ്യത്യസ്‌ത വംശത്തിൽപ്പെട്ടരുടെ ഗുണങ്ങളും പ്രാപ്‌തിളും വ്യത്യസ്‌തമാണെന്നും ചില വംശങ്ങൾ പരമ്പരാമായി ഉയർന്നതോ താഴ്‌ന്നതോ ആണെന്നും ഉള്ള വിശ്വാവും” ഇതിൽ ഉൾപ്പെടുന്നു. പോരാട്ടങ്ങൾക്കും യുദ്ധങ്ങൾക്കും എന്തിന്‌, വലിയ കൂട്ടക്കൊകൾക്കുപോലും വംശീയത വഴിവെച്ചിരിക്കുന്നു.

8 ക്രിസ്‌തീയിൽ ഇവയ്‌ക്കൊന്നും ഒരു സ്ഥാനവുമില്ല. സഹോങ്ങൾക്കിയിലെ അഭിപ്രാഭിന്നതകൾ അഹങ്കാരംകൊണ്ടായിരിക്കാം തുടങ്ങുന്നത്‌. പിന്നെ അത്‌ അനിയന്ത്രിമാകും. അതായിരുന്നു ആദിമക്രിസ്‌ത്യാനിളിൽ ചിലർക്ക് സംഭവിച്ചത്‌. അതുകൊണ്ടാണ്‌ യാക്കോബ്‌ ശക്തമായ ഈ ചോദ്യം ഉന്നയിച്ചത്‌: “നിങ്ങളുടെ ഇടയിലെ യുദ്ധങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും കാരണം എന്ത്?” (യാക്കോ. 4:1) സഹോങ്ങളോട്‌ വെറുപ്പ് തോന്നുയോ നമ്മൾ അവരെക്കാൾ ശ്രേഷ്‌ഠരാണെന്ന് ചിന്തിക്കുയോ ചെയ്‌താൽ, നമ്മൾ അവരെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന വിധത്തിൽ സംസാരിക്കുയോ പ്രവർത്തിക്കുയോ ചെയ്‌തേക്കാം. (സദൃ. 12:18) അഹങ്കാത്തിന്‌ ഒരു സഭയുടെ സമാധാനം തകർക്കാനാകും എന്നത്‌ തർക്കമറ്റ വസ്‌തുയാണ്‌.

9. വംശീയ്‌ക്കും അഹങ്കാത്തിനും എതിരെ പോരാടാൻ ബൈബിൾ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ? (ലേഖനാരംത്തിലെ ചിത്രം കാണുക.)

9 മറ്റുള്ളരെക്കാൾ ശ്രേഷ്‌ഠരാണെന്ന് ചിന്തിക്കാനുള്ള ചായ്‌വ്‌ നമുക്കുണ്ടെങ്കിൽ ഒരു കാര്യം മനസ്സിൽപ്പിടിക്കുക, “ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പ്.” (സദൃ. 16:5) നമ്മൾ ഹൃദയത്തെ പരിശോധിക്കുയും നമ്മോടുതന്നെ ഇങ്ങനെ ചോദിക്കുയും വേണം: ‘മറ്റൊരു വംശത്തിലെയോ സംസ്‌കാത്തിലെയോ ദേശത്തിലെയോ ആളുകളെക്കാൾ ശ്രേഷ്‌ഠനാണ്‌ ഞാനെന്ന് എനിക്ക് തോന്നാറുണ്ടോ?’ അങ്ങനെയെങ്കിൽ, ദൈവം “ഒരു മനുഷ്യനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി” എന്ന കാര്യം മറക്കുയായിരിക്കും നമ്മൾ. (പ്രവൃ. 17:26) ഒരു വിധത്തിൽ പറഞ്ഞാൽ, നമ്മളെല്ലാരും ഒരേ വംശത്തിൽപ്പെട്ടരാണ്‌—ആദാമിൽനിന്നുള്ളവർ. ചില വംശങ്ങളെ മറ്റുള്ളയെക്കാൾ ശ്രേഷ്‌ഠമായാണ്‌ ദൈവം സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്നത്‌ ഭോഷത്തമാണ്‌. ഇങ്ങനെയാണ്‌ ചിന്തിക്കുന്നതെങ്കിൽ നമ്മുടെ ക്രിസ്‌തീയ സ്‌നേവും ഐക്യവും തകർക്കാൻ സാത്താനെ അനുവദിക്കുയായിരിക്കും നമ്മൾ. (യോഹ. 13:35) സാത്താനോട്‌ പോരാടി വിജയിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അഹങ്കാരം ഒഴിവാക്കിയേ തീരൂ.—സദൃ. 16:18.

ഭൗതിത്വവും ലോകത്തോടുള്ള സ്‌നേവും ഒഴിവാക്കു

10, 11. (എ) ലോകത്തെ സ്‌നേഹിക്കുന്നത്‌ എളുപ്പമായിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്? (ബി) ദേമാസ്‌ ലോകത്തെ സ്‌നേഹിച്ചതിന്‍റെ ഫലം എന്തായിരുന്നു?

10 “ഈ ലോകത്തിന്‍റെ അധിപതി” സാത്താനാണ്‌. അതിനെ നിയന്ത്രിക്കുന്നത്‌ അവനാണ്‌. (യോഹ. 12:31; 1 യോഹ. 5:19) ഈ ലോകം വെച്ചുനീട്ടുന്ന മിക്കതും ബൈബിൾ വെക്കുന്ന നിലവാങ്ങൾക്ക് എതിരാണ്‌. എന്നാൽ ലോകത്തിലുള്ളതെല്ലാം ദുഷിച്ചതാണെന്ന് പറയാനുമാകില്ല. എങ്കിലും, നമ്മുടെ ആഗ്രഹങ്ങളെ മുതലെടുത്തുകൊണ്ട് നമ്മളെ പാപത്തിൽ വീഴ്‌ത്താൻ സാത്താൻ അതിനെ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാണ്‌. അതുപോലെ, ഈ ലോകത്തെ സ്‌നേഹിച്ചുകൊണ്ട് യഹോവയെ ആരാധിക്കുന്നത്‌ നിറുത്തിക്കയാൻ അവൻ നമ്മെ പ്രേരിപ്പിക്കുയും ചെയ്‌തേക്കാം.—1 യോഹന്നാൻ 2:15, 16 വായിക്കുക.

11 ആദിമക്രിസ്‌ത്യാനിളിൽ ചിലർ ലോകത്തെ സ്‌നേഹിച്ചു. ഉദാഹത്തിന്‌, പൗലോസ്‌ ഇങ്ങനെ എഴുതി: “ദേമാസ്‌ ഈ ലോകത്തെ സ്‌നേഹിച്ചിട്ട് എന്നെ ഉപേക്ഷിച്ച് . . . പോയി.” (2 തിമൊ. 4:10) പൗലോസിനെ ഉപേക്ഷിച്ച് പോകാൻ മാത്രം ഈ ലോകത്തിലെ എന്തിനെയാണ്‌ ദേമാസ്‌ സ്‌നേഹിച്ചതെന്ന് ബൈബിൾ കൃത്യമായി പറയുന്നില്ല. ചിലപ്പോൾ, ദൈവസേത്തെക്കാൾ ഉപരിയായി ദേമാസ്‌ ഭൗതികാര്യങ്ങളെ സ്‌നേഹിച്ചുതുങ്ങിയിരിക്കാം. സാഹചര്യം അതായിരുന്നെങ്കിൽ, ദേമാസിന്‌ ദൈവസേത്തിലെ മഹത്തായ പല പദവിളും നഷ്ടപ്പെട്ടിട്ടുണ്ടാകാം. എന്നാൽ അവൻ അതിൽനിന്ന് എന്തെങ്കിലും നേടിയോ? ഇല്ല. ലോകത്തിന്‍റെ പിന്നാലെ പോയില്ലായിരുന്നെങ്കിൽ ദേമാസിന്‌ പൗലോസിന്‍റെ സഹായി എന്നനിയിൽ തുടരാമായിരുന്നു. യഹോവ അവന്‌ നൽകുമായിരുന്നതിനെക്കാൾ നല്ലതൊന്നും നൽകാൻ ഈ ലോകത്തിന്‌ ഒരിക്കലും കഴിയുമായിരുന്നില്ല.—സദൃ. 10:22.

12. “ധനത്തിന്‍റെ വഞ്ചകശക്തി” ഉപയോഗിച്ച് സാത്താൻ നമ്മുടെ ആഗ്രഹങ്ങളെ എങ്ങനെ മുതലെടുക്കുന്നു?

12 ഇക്കാലത്തു ജീവിക്കുന്ന നമുക്കും ഇതുപോലെ സംഭവിച്ചേക്കാം. ക്രിസ്‌ത്യാനികൾ എന്നനിയിൽ നമുക്കുവേണ്ടിയും കുടുംത്തിനുവേണ്ടിയും കരുതേണ്ടത്‌ ന്യായമായ ഒരു ആവശ്യമാണ്‌. (1 തിമൊ. 5:8) നമ്മൾ ജീവിതം ആസ്വദിക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നതെന്ന് നമുക്ക് അറിയാം. കാരണം ആദാമിനും ഹവ്വായ്‌ക്കും ജീവിക്കാൻ മനോമായ ഒരു പറുദീയായിരുന്നു യഹോവ നൽകിയത്‌. (ഉല്‌പ. 2:9) എന്നാൽ, നമ്മുടെ ആഗ്രഹങ്ങളെ മുതലെടുക്കാൻ സാത്താന്‌ “ധനത്തിന്‍റെ വഞ്ചകശക്തി” ഉപയോഗിക്കാൻ കഴിയും. (മത്താ. 13:22) പണത്തിനും ഭൗതിസ്‌തുക്കൾക്കും ജീവിവിവും സന്തുഷ്ടിയും നേടിത്തരാനാകുമെന്നാണ്‌ ഇന്ന് അനേകരും വിശ്വസിക്കുന്നത്‌. നമ്മളും ഈ വിധത്തിലാണ്‌ ചിന്തിക്കുന്നതെങ്കിൽ, നമുക്കുള്ള ഏറ്റവും മൂല്യത്തായ ഒന്ന് നഷ്ടമായേക്കാം—യഹോയുമായുള്ള നമ്മുടെ സൗഹൃദം. യേശു ഇങ്ങനെ മുന്നറിയിപ്പ് നൽകി: “രണ്ടുയമാന്മാരെ സേവിക്കാൻ ആർക്കും കഴിയുയില്ല. ഒന്നുകിൽ അവൻ ഒന്നാമനെ ദ്വേഷിച്ച് മറ്റവനെ സ്‌നേഹിക്കും; അല്ലെങ്കിൽ ഒന്നാമനോടു പറ്റിച്ചേർന്ന് മറ്റവനെ നിന്ദിക്കും. നിങ്ങൾക്ക് ഒരേസമയം ദൈവത്തെയും ധനത്തെയും സേവിക്കുക സാധ്യമല്ല.” (മത്താ. 6:24) ഭൗതിസ്‌തുക്കൾക്കു മാത്രമാണ്‌ നമ്മൾ ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്നതെങ്കിൽ നമ്മൾ യഹോവയെ സേവിക്കുന്നത്‌ നിറുത്തിക്കഞ്ഞിട്ടുണ്ടാകും. അതുതന്നെയാണ്‌ സാത്താൻ ആഗ്രഹിക്കുന്നതും. അതുകൊണ്ട്, യഹോയുമായുള്ള നമ്മുടെ സൗഹൃദത്തെ മൂടിക്കയാൻ പണത്തെയോ അത്‌ ഉപയോഗിച്ച് വാങ്ങാനാകുന്ന ഒന്നിനെയുമോ നമ്മൾ അനുവദിക്കരുത്‌. സാത്താനുമായി പോരാടി വിജയിക്കമെങ്കിൽ ഭൗതിസ്‌തുക്കളെക്കുറിച്ച് നമുക്ക് ശരിയായ മനോഭാവം ഉണ്ടായേ തീരൂ.—1 തിമൊഥെയൊസ്‌ 6:6-10 വായിക്കുക.

ലൈംഗികാധാർമികത ഒഴിവാക്കു

13. വിവാവും ലൈംഗിയും സംബന്ധിച്ച് ഇന്നത്തെ ലോകം തെറ്റായ വീക്ഷണം ഉന്നമിപ്പിച്ചിരിക്കുന്നത്‌ എങ്ങനെ?

13 സാത്താൻ ഉപയോഗിക്കുന്ന കെണിളിൽ മറ്റൊന്നാണ്‌ ലൈംഗികാധാർമികത. വിവാഹിയിയോടുള്ള വിശ്വസ്‌തത സാധ്യല്ലെന്നോ വിവാഹം എന്ന ക്രമീണംതന്നെ പഴഞ്ചനും ഒരുവന്‍റെ സ്വാതന്ത്ര്യം കെടുത്തിക്കയുന്നതും ആണെന്നോ അനേകർ വിചാരിക്കുന്നു. ഉദാഹത്തിന്‌, ഒരു നടി പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ഒരാളുടെ കൂടെ മാത്രം ജീവിക്കുക എന്നത്‌ നടക്കുന്ന കാര്യമൊന്നുമല്ല. അങ്ങനെ വിശ്വസ്‌തത കാണിക്കുന്ന ആരെയും എനിക്ക് അറിയില്ല. ആരെങ്കിലും അത്‌ ആഗ്രഹിക്കുമെന്നും എനിക്കു തോന്നുന്നില്ല.” ഒരു നടൻ പറഞ്ഞത്‌ ഇപ്രകാമാണ്‌: “നമ്മുടെ പ്രകൃതംവെച്ചു നോക്കിയാൽ വിശ്വസ്‌തമായി ഒരാളോടുകൂടെ മാത്രം ജീവിക്കാനാകുമോ എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്.” പേരും പ്രശസ്‌തിയും ഉള്ള ഇത്തരം ആളുകൾ ദൈവത്തിന്‍റെ ദാനമായ വിവാഹത്തെ ഇങ്ങനെ വിമർശിക്കുമ്പോൾ സാത്താന്‌ വളരെ സന്തോഷം തോന്നും എന്ന കാര്യത്തിൽ സംശയമില്ല. വിവാക്രമീത്തോട്‌ പിശാചിന്‌ യോജിപ്പില്ലെന്നു മാത്രമല്ല, ഒരു വിവാവും വിജയിച്ചുകാണാനും അവൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്, സാത്താനോട്‌ പോരാടി വിജയിക്കമെങ്കിൽ നമുക്ക് വിവാത്തെക്കുറിച്ച് ദൈവത്തിന്‍റെ അതേ വീക്ഷണമുണ്ടായിരിക്കണം.

14, 15. ലൈംഗികാധാർമിയിൽ ഏർപ്പെടാനുള്ള പ്രലോഭനം ഉണ്ടാകുന്നെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും?

14 വിവാഹിതർ ആണെങ്കിലും അല്ലെങ്കിലും എല്ലാത്തത്തിലുമുള്ള ലൈംഗികാധാർമിയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ നമ്മൾ പ്രത്യേശ്രമം ചെയ്യണം. അത്‌ എളുപ്പമാണോ? ഒട്ടുമല്ല! ഉദാഹത്തിന്‌, നിങ്ങൾ യുവപ്രാത്തിലുള്ള ഒരാളാണെങ്കിൽ, സഹപാഠികൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട ആരോടെങ്കിലുമൊപ്പം ലൈംഗിയിൽ ഏർപ്പെട്ടതായി പൊങ്ങച്ചം പറയുന്നത്‌ നിങ്ങൾ കേട്ടേക്കാം. അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും ഫോണിലൂടെ അയയ്‌ക്കുന്നതിനെക്കുറിച്ചും അവർ വീമ്പിക്കിയേക്കാം. വാസ്‌തത്തിൽ, ചില രാജ്യങ്ങൾ ഇതിനെ ബാല ലൈംഗിചിത്രീണംപോലെ നിയമവിരുദ്ധമായ ഒന്നായിട്ടാണ്‌ കാണുന്നത്‌. ബൈബിൾ പറയുന്നു: “പരസംഗംചെയ്യുന്നവൻ സ്വന്തശരീത്തിനു വിരോമായി പാപം ചെയ്യുന്നു.” (1 കൊരി. 6:18) ലൈംഗിന്ധങ്ങളിലൂടെ പകരുന്ന രോഗങ്ങൾ വലിയ ദുരിങ്ങളിലും വേദനാമായ മരണത്തിലും ആണ്‌ കൊണ്ടെത്തിച്ചിരിക്കുന്നത്‌. വിവാത്തിനു മുമ്പ് ലൈംഗിയിൽ ഏർപ്പെട്ട അനേകം യുവജനങ്ങൾ തങ്ങൾ അങ്ങനെ ചെയ്‌തതിനെപ്രതി പരിതപിക്കുന്നു. ദൈവിനിമങ്ങൾ കാറ്റിൽ പറത്തുന്നതിൽ ഒരു തെറ്റുമില്ലെന്ന് വിശ്വസിപ്പിക്കാനാണ്‌ ഇന്നത്തെ വിനോലോകം ശ്രമിക്കുന്നത്‌. അത്തരം നുണകൾ വിശ്വസിക്കുയാണെങ്കിൽ “പാപത്തിന്‍റെ വഞ്ചകശക്തി”ക്ക് നമ്മളെയും വഴിതെറ്റിക്കാനാകും.—എബ്രാ. 3:13.

15 ലൈംഗികാധാർമിയിൽ ഏർപ്പെടാൻ പ്രലോഭനം ഉണ്ടാകുന്നെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും? നിങ്ങളുടെ ബലഹീനത തിരിച്ചറിയുക. (റോമ. 7:22, 23) ചെറുത്തുനിൽക്കാനുള്ള ശക്തിക്കായി യഹോയോട്‌ പ്രാർഥിക്കുക. (ഫിലി. 4:6, 7, 13) അധാർമിയിലേക്കു നയിച്ചേക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. (സദൃ. 22:3) ഇനി പ്രലോമുണ്ടായാൽ, അതിനെ ഉടൻതന്നെ തള്ളിക്കയുക.—ഉല്‌പ. 39:12.

16. സാത്താൻ പ്രലോഭിപ്പിക്കാൻ ശ്രമിച്ചപ്പോൾ യേശു എന്താണ്‌ പറഞ്ഞത്‌, അതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

16 യേശു നമുക്കായി ശക്തമായ ഒരു മാതൃക വെച്ചിരിക്കുന്നു. സാത്താന്‍റെ മോഹവാഗ്‌ദാങ്ങളിൽ യേശു മയങ്ങിയില്ല; അതെക്കുറിച്ചു ചിന്തിച്ചുപോലുമില്ല. മാത്രമല്ല, “എന്ന് എഴുതിയിരിക്കുന്നുല്ലോ” എന്നു പറഞ്ഞുകൊണ്ട് സാത്താനെ ശക്തമായി എതിർക്കുയും ചെയ്‌തു. (മത്തായി 4:4-10 വായിക്കുക.) യേശുവിന്‌ ദൈവചനം നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ്‌ സാത്താൻ പ്രലോഭിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഉടൻതന്നെ തിരുവെഴുത്തുകൾ ഉപയോഗിച്ച് മറുപടി നൽകാൻ യേശുവിനായത്‌. സാത്താനോട്‌ പോരാടി വിജയിക്കമെങ്കിൽ ലൈംഗികാധാർമിയിൽ ഏർപ്പെടാനുള്ള പ്രലോത്തിൽ അകപ്പെടാതിരിക്കാൻ നമ്മൾ എല്ലായ്‌പോഴും ജാഗ്രയുള്ളരായിരിക്കണം.—1 കൊരി. 6:9, 10.

സഹിച്ചുനിൽക്കുക, പോരാട്ടത്തിൽ വിജയിക്കു

17, 18. (എ) സാത്താൻ ഉപയോഗിക്കുന്ന മറ്റു ചില കെണികൾ ഏതൊക്കെയാണ്‌, നമ്മൾ അത്‌ പ്രതീക്ഷിക്കുന്നത്‌ എന്തുകൊണ്ട്? (ബി) സാത്താന്‌ എന്തു സംഭവിക്കും, സഹിച്ചുനിൽക്കാൻ അതു നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്‌ എങ്ങനെ?

17 അഹങ്കാരം, ഭൗതിത്വം, ലൈംഗികാധാർമികത എന്നിവ സാത്താന്‍റെ കെണിളിൽ മൂന്നെണ്ണം മാത്രമാണ്‌. ഇനിയും അനേകം കെണിളുണ്ട്. ഉദാഹത്തിന്‌, ചില ക്രിസ്‌ത്യാനികൾക്ക് കുടുംത്തിൽനിന്നുള്ള എതിർപ്പുകൾ നേരിടേണ്ടിരുന്നുണ്ട്. മറ്റു ചിലരെ അവരുടെ സഹപാഠികൾ കളിയാക്കുന്നു. ഇനിയും ചിലരാകട്ടെ, പ്രസംവേയ്‌ക്കു ഗവണ്മെന്‍റ് അധികാരികൾ നിരോനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിലാണ്‌ താമസിക്കുന്നത്‌. അത്തരം പ്രശ്‌നങ്ങൾ നമുക്കും നേരിടേണ്ടിരുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു. യേശു നമുക്ക് ഈ മുന്നറിയിപ്പ് നൽകി: “എന്‍റെ നാമംനിമിത്തം സകലരും നിങ്ങളെ ദ്വേഷിക്കും. എന്നാൽ അന്ത്യത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും.”—മത്താ. 10:22.

സാത്താനെ കാത്തിരിക്കുന്നത്‌ സമ്പൂർണനാമാണ്‌ (18-‍ാ‍ം ഖണ്ഡിക കാണുക)

18 നമുക്ക് എങ്ങനെ സാത്താനോട്‌ പോരാടി വിജയിക്കാം? യേശു പറഞ്ഞു: “സഹിഷ്‌ണുയാൽ നിങ്ങൾ നിങ്ങളുടെ ജീവൻ നേടും.” (ലൂക്കോ. 21:19) നമ്മളെ ദ്രോഹിക്കാനായി മനുഷ്യർ ചെയ്യുന്നതൊന്നും ശാശ്വമായിരിക്കില്ല. നമ്മൾ അനുവദിക്കാത്തിത്തോളംകാലം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിനു മങ്ങലേൽപ്പിക്കാൻ ആർക്കുമാവില്ല. (റോമ. 8:38, 39) ദൈവത്തിന്‍റെ വിശ്വസ്‌തരായ ദാസരിൽ ചിലർ മരിക്കുന്നുണ്ടെങ്കിലും അതിന്‍റെ അർഥം സാത്താൻ വിജയിച്ചു എന്നല്ല. യഹോവ അവരെ ഉയിർപ്പിക്കും. (യോഹ. 5:28, 29) പക്ഷേ സാത്താന്‍റെ ഭാവി ഇരുളഞ്ഞതാണ്‌. ഈ ദുഷ്ടലോത്തിന്‍റെ സമ്പൂർണനാത്തിനു ശേഷം സാത്താനെ 1,000 വർഷത്തേക്ക് അഗാധത്തിൽ അടച്ചുപൂട്ടും. (വെളി. 20:1-3) 1,000 വർഷത്തെ യേശുവിന്‍റെ ഭരണത്തിനൊടുവിൽ “സാത്താനെ തടവിൽനിന്ന് അഴിച്ചുവിടും.” അപ്പോൾ പൂർണരായ മനുഷ്യരെ തെറ്റിക്കാൻ അവൻ അവസാമായി ഒരു ശ്രമംകൂടി നടത്തും. അതിനു ശേഷം അവനെ എന്നെന്നേക്കുമായി നശിപ്പിക്കും. (വെളി. 20:7-10) സാത്താന്‌ ഇനിയൊരു ഭാവിയില്ല. പക്ഷേ നിങ്ങൾക്കുണ്ട്! അതുകൊണ്ട് സാത്താനുമായുള്ള പോരാട്ടത്തിൽ തുടരുക. വിശ്വാസം ശക്തമാക്കുക. നിങ്ങൾ വിജയിക്കും. നിശ്ചയം!