വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ ജീവിത്തിൽ ദൈവത്തിന്‍റെ കൈ കാണാനാകുന്നുണ്ടോ?

നിങ്ങളുടെ ജീവിത്തിൽ ദൈവത്തിന്‍റെ കൈ കാണാനാകുന്നുണ്ടോ?

“യഹോയുടെ കൈ തന്‍റെ ദാസന്മാർക്കു വെളിപ്പെടും.”—യെശ. 66:14.

ഗീതം: 65, 26

1, 2. ദൈവത്തെക്കുറിച്ച് ചില ആളുകൾ എന്താണ്‌ വിചാരിക്കുന്നത്‌?

മിക്ക ആളുകളും ചിന്തിക്കുന്നത്‌ അവരുടെ പ്രവൃത്തിളൊന്നും ദൈവത്തെ ബാധിക്കുന്നില്ല എന്നാണ്‌. അവർക്ക് സംഭവിക്കുന്ന കാര്യങ്ങളിൽ ദൈവത്തിന്‌ യാതൊരു താത്‌പര്യവുമില്ലെന്നാണ്‌ അവരുടെ വിചാരം. ഉദാഹത്തിന്‌, 2013 നവംബറിൽ ഫിലിപ്പീൻസിന്‍റെ വലിയൊരു ഭാഗത്ത്‌ നാശംവിതച്ച ഒരു കൊടുങ്കാറ്റിനു ശേഷം, അവിടത്തെ ഒരു നഗരത്തിന്‍റെ മേയർ ഇങ്ങനെ പറഞ്ഞു: “ദൈവം മറ്റ്‌ എവിടെയോ ആയിരുന്നിരിക്കണം.”

2 തങ്ങൾ ചെയ്യുന്നതൊന്നും ദൈവത്തിന്‌ കാണാനാകില്ലെന്നാണ്‌ വേറെ ചിലർ ചിന്തിക്കുന്നത്‌. (യെശ. 26:10, 11; 3 യോഹ. 11) പൗലോസ്‌ അപ്പൊസ്‌തലന്‍റെ കാലത്തെ ചില ആളുകളും ഇതേ ചിന്താതിക്കാരായിരുന്നു. “ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം പ്രാപിക്കാൻ അവർക്കു മനസ്സില്ല” എന്നാണ്‌ പൗലോസ്‌ അവരെക്കുറിച്ച് പറഞ്ഞത്‌. അതെ, “അവർ സകലവിധ അനീതിയും ദോഷവും ദുർമോവും തിന്മയും നിറഞ്ഞവർ” ആയിരുന്നു.—റോമ. 1:28, 29.

3. (എ) നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ സ്വയം ചോദിക്കണം? (ബി) ബൈബിളിൽ മിക്കപ്പോഴും ദൈവത്തിന്‍റെ ‘കൈ’ എന്നു പരാമർശിക്കുന്നത്‌ എന്തിനെയാണ്‌?

3 നമ്മുടെ കാര്യമോ? നമ്മൾ ചെയ്യുന്നതെല്ലാം യഹോവ കാണുന്നുണ്ടെന്ന് നമുക്ക് അറിയാം. എന്നാൽ യഹോയ്‌ക്ക് നമ്മുടെ കാര്യത്തിൽ താത്‌പര്യമുണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നുണ്ടോ? നമ്മുടെ ജീവിത്തിൽ അവന്‍റെ സഹായസ്‌തം നമ്മൾ കാണുന്നുണ്ടോ? ദൈവത്തിന്‍റെ ശക്തിയെ കുറിക്കുന്നതിനാണ്‌ മിക്കപ്പോഴും ബൈബിളിൽ ദൈവത്തിന്‍റെ ‘കൈ’ എന്നു പറഞ്ഞിരിക്കുന്നത്‌. അവൻ ഈ ശക്തി തന്‍റെ ദാസന്മാരെ സഹായിക്കുന്നതിനും ശത്രുക്കളെ പരാജപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നു. (ആവർത്തപുസ്‌തകം 26:8 വായിക്കുക.) ചില ആളുകൾ “ദൈവത്തെ കാണും” എന്ന് യേശു പറഞ്ഞു. (മത്താ. 5:8) നമ്മൾ ആ കൂട്ടത്തിൽപ്പെട്ടരാണോ? നമുക്ക് എങ്ങനെ ‘ദൈവത്തെ കാണാം?’ സ്വന്തം ജീവിത്തിൽ ദൈവത്തിന്‍റെ കൈ കണ്ടവരുടെയും കാണാതിരുന്നരുടെയും ബൈബിൾദൃഷ്ടാന്തങ്ങളിൽനിന്ന് നമുക്ക് പഠിക്കാം. കൂടാതെ, ദൈവത്തിന്‍റെ കൈ കാണാൻ വിശ്വാസം നമ്മളെ എങ്ങനെ സഹായിക്കുമെന്നും നോക്കാം.

അവർ ദൈവത്തിന്‍റെ കൈ കാണാൻ വിസമ്മതിച്ചു

4. ദൈവത്തിന്‍റെ കൈ കാണാൻ ഇസ്രായേലിന്‍റെ ശത്രുക്കൾ പരാജപ്പെട്ടത്‌ എന്തുകൊണ്ട്?

4 മുൻകാങ്ങളിൽ, അനേകം ആളുകൾക്ക് ദൈവം ഇസ്രായേലിനെ സഹായിച്ചത്‌ എങ്ങനെയെന്ന് കാണാനും കേൾക്കാനും ഉള്ള അവസരം ലഭിച്ചു. തന്‍റെ ജനത്തെ ഈജിപ്‌തിൽനിന്ന് മോചിപ്പിക്കാനും വാഗ്‌ദത്തദേശത്തെ പല രാജാക്കന്മാരെ തോൽപ്പിക്കാനും യഹോവ അത്ഭുതങ്ങൾ പ്രവർത്തിച്ചു. (യോശു. 9:3, 9, 10) യഹോവ തന്‍റെ ജനത്തെ സംരക്ഷിച്ച വിധം മറ്റു രാജാക്കന്മാർ കാണുയും കേൾക്കുയും ചെയ്‌തെങ്കിലും, അവർ “യോശുയോടും യിസ്രായേലിനോടും യുദ്ധം ചെയ്‌വാൻ ഏകമനസ്സോടെ യോജിച്ചു.” (യോശു. 9:1, 2) ഇസ്രായേലിനെതിരെ യുദ്ധം ചെയ്‌തപ്പോൾ ആ രാജാക്കന്മാർക്ക് ദൈവത്തിന്‍റെ കൈ കാണാനുള്ള അവസരമുണ്ടായിരുന്നു. യഹോയുടെ മഹാശക്തിയാൽ, “ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി.” (യോശു. 10:13) എന്നാൽ ഇസ്രായേലിന്‍റെ ശത്രുക്കൾ, “നെഞ്ചുപ്പിച്ചു യിസ്രായേലിനോടു യുദ്ധത്തിന്നു പുറപ്പെടേണ്ടതിന്നു യഹോവ സംഗതിരുത്തിയിരുന്നു.” (യോശു. 11:20) യഹോവ തന്‍റെ ജനത്തിനുവേണ്ടി പോരാടുയാണെന്ന് അംഗീരിക്കാൻ വിസമ്മതിച്ചതുകൊണ്ട് ഇസ്രായേലിന്‍റെ ശത്രുക്കൾക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

5. ദുഷ്ടനായ ആഹാബ്‌ രാജാവ്‌ എന്താണ്‌ വിശ്വസിക്കാൻ കൂട്ടാക്കാതിരുന്നത്‌?

5 പിൽക്കാലത്ത്‌ ദുഷ്ടരാജാവായ ആഹാബിന്‌ നിരവധി തവണ ദൈവത്തിന്‍റെ കൈ കാണാനുള്ള അവസരം ലഭിച്ചു. ഏലിയാവ്‌ അവനോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല.” (1 രാജാ. 17:1) ദൈവത്തിന്‍റെ ശക്തി, അതായത്‌ ദൈവത്തിന്‍റെ കൈ, ഒന്നുകൊണ്ടു മാത്രമേ ഇത്‌ സാധിക്കുമായിരുന്നുള്ളു. എന്നാൽ അത്‌ വിശ്വസിക്കാൻ ആഹാബ്‌ തയ്യാറായില്ല. പിന്നീട്‌ ഏലിയാവ്‌ യഹോയോട്‌ പ്രാർഥിച്ചപ്പോൾ ആകാശത്തുനിന്ന് തീ അയച്ചുകൊണ്ട് ദൈവം അവന്‌ ഉത്തരം നൽകി. ആഹാബ്‌ അത്‌ കണ്ടു. പിന്നീട്‌, വരൾച്ച അവസാനിപ്പിച്ചുകൊണ്ട് യഹോവ മഴ പെയ്യിക്കും എന്ന് ഏലിയാവ്‌ ആഹാബിനോട്‌ പറഞ്ഞു. (1 രാജാ. 18:22-45) ഈ അത്ഭുതങ്ങളെല്ലാം കണ്ടിട്ടും താൻ കണ്ടത്‌ യഹോയുടെ ശക്തിയാണെന്ന് വിശ്വസിക്കാൻ ആഹാബ്‌ കൂട്ടാക്കിയില്ല. ഈ ദൃഷ്ടാന്തങ്ങളിൽനിന്ന് നമുക്ക് എന്താണ്‌ പഠിക്കാനുള്ളത്‌? നമ്മുടെ ജീവിത്തിൽ ദൈവത്തിന്‍റെ കൈ കാണാനുള്ള അവസരങ്ങൾക്കായി നമ്മൾ നോക്കിയിരിക്കണം.

അവർ ദൈവത്തിന്‍റെ കൈ കണ്ടു

6, 7. ഗിബെയോന്യരും രാഹാബും എന്താണ്‌ തിരിച്ചറിഞ്ഞത്‌?

6 ചുറ്റുമുള്ള ജനതകളിൽനിന്നു വളരെ വ്യത്യസ്‌തരായിരുന്നു ഗിബെയോന്യർ. അവർ ദൈവത്തിന്‍റെ കൈ കണ്ടു. ഇസ്രായേല്യരോട്‌ യുദ്ധം ചെയ്യുന്നതിനു പകരം അവരുമായി സമാധാത്തിലാകാൻ അവർ ആഗ്രഹിച്ചു. എന്തുകൊണ്ട്? യഹോയെക്കുറിച്ചും അവൻ ചെയ്‌ത എല്ലാ കാര്യങ്ങളെക്കുറിച്ചും കേട്ടിരുന്നതുകൊണ്ടാണ്‌ ഇങ്ങനെ ചെയ്യുന്നതെന്ന് അവർ പറഞ്ഞു. (യോശു. 9:3, 9, 10) ഇസ്രായേല്യർക്കുവേണ്ടി യഹോയാണ്‌ യുദ്ധം ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചത്‌ അവരുടെ പക്ഷത്തെ ബുദ്ധിമായ ഒരു നീക്കമായിരുന്നു.

7 ഒരു ഇസ്രായേല്യസ്‌ത്രീ അല്ലാതിരുന്നിട്ടും രാഹാബ്‌ യഹോയുടെ കൈ കണ്ടു. ഈജിപ്‌തിൽനിന്ന് യഹോവ തന്‍റെ ജനത്തെ മോചിപ്പിച്ചത്‌ എങ്ങനെയാണെന്ന് അവൾ കേട്ടിരുന്നു. അവളുടെ അടുക്കൽ എത്തിയ രണ്ട് ഇസ്രായേല്യചാന്മാരോട്‌ അവൾ ഇങ്ങനെ പറഞ്ഞു: “യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു . . . എന്നു ഞാൻ അറിയുന്നു.” തന്നെയും കുടുംത്തെയും യഹോയ്‌ക്ക് രക്ഷിക്കാനാകുമെന്ന് അവൾ വിശ്വസിച്ചു. തന്‍റെ തീരുമാനം തനിക്ക് അപകടം വരുത്തുമെന്ന് അറിയാമായിരുന്നിട്ടും അവൾ യഹോയിലുള്ള വിശ്വാസം പ്രകടമാക്കി.—യോശു. 2:9-13; 4:23, 24.

8. ചില ഇസ്രായേല്യർ ദൈവത്തിന്‍റെ കൈ തിരിച്ചറിഞ്ഞത്‌ എങ്ങനെ?

8 ദുഷ്ടനായ ആഹാബ്‌ രാജാവിൽനിന്ന് വ്യത്യസ്‌തമായി ഏലിയാവിന്‍റെ പ്രാർഥയ്‌ക്ക് ഉത്തരമായി ആകാശത്തുനിന്ന് തീ ഇറങ്ങുന്നത്‌ കണ്ടപ്പോൾ അത്‌ ചെയ്‌തത്‌ ദൈവമാണെന്ന് ചില ഇസ്രായേല്യർ തിരിച്ചറിഞ്ഞു. അപ്പോൾ, “യഹോവ തന്നേ ദൈവം” എന്ന് അവർ ഉച്ചത്തിൽ വിളിച്ചുറഞ്ഞു. (1 രാജാ. 18:39) ദൈവത്തിന്‍റെ ശക്തിയാണ്‌ കണ്ടതെന്ന കാര്യത്തിൽ അവർക്ക് ഒരു സംശയവുമില്ലായിരുന്നു.

9. ഇക്കാലത്ത്‌ നമുക്ക് യഹോവയെ കാണാൻ അഥവാ യഹോയുടെ കൈ കാണാൻ കഴിയുന്നത്‌ എങ്ങനെ?

9 നല്ലതും ചീത്തയും ആയ പല ദൃഷ്ടാന്തങ്ങൾ നമ്മൾ ഇപ്പോൾ ചർച്ച ചെയ്‌തു. ‘ദൈവത്തെ കാണുക,’ അഥവാ ദൈവത്തിന്‍റെ കൈ കാണുക, എന്നാൽ എന്താണ്‌ അർഥമെന്ന് മനസ്സിലാക്കാൻ ഈ ദൃഷ്ടാന്തങ്ങൾ നമ്മളെ സഹായിച്ചു. യഹോയെയും അവന്‍റെ ഗുണങ്ങളെയും കുറിച്ച് നമ്മൾ അറിയുമ്പോൾ “ഹൃദയദൃഷ്ടി”കൊണ്ട് നമുക്ക് അവന്‍റെ കൈ കാണാനാകും. (എഫെ. 1:18) ഇത്‌, യഹോവ തന്‍റെ ജനത്തെ സഹായിച്ചത്‌ എങ്ങനെയെന്ന് കണ്ട മുൻകാങ്ങളിലെയും ഇന്നത്തെയും വിശ്വസ്‌തരായ ആളുകളെ അനുകരിക്കാൻ നമ്മളെ പ്രചോദിപ്പിക്കും. എന്നിരുന്നാലും ഇന്ന് ദൈവം ആളുകളെ സഹായിക്കുന്നു എന്നതിന്‌ നമുക്ക് എന്ത് തെളിവാണുള്ളത്‌?

ഇക്കാലത്ത്‌ ദൈവത്തിന്‍റെ കൈ പ്രവർത്തിക്കുന്നതിന്‍റെ തെളിവ്‌

10. ഇന്ന് യഹോവ ആളുകളെ സഹായിക്കുന്നു എന്നതിന്‌ എന്ത് തെളിവാണുള്ളത്‌? (ലേഖനാരംത്തിലെ ചിത്രം കാണുക.)

10 ഇന്നും യഹോവ ആളുകളെ സഹായിക്കുന്നു എന്നതിന്‌ നമുക്ക് ധാരാളം തെളിവുളുണ്ട്. ദൈവത്തിന്‍റെ സഹായത്തിനായി പ്രാർഥിച്ചപ്പോൾ അതിന്‌ ഉത്തരം ലഭിച്ചതിന്‍റെ പല അനുഭവങ്ങൾ നമ്മൾ കൂടെക്കൂടെ കേൾക്കാറുണ്ട്. (സങ്കീ. 53:2) ഉദാഹത്തിന്‌, ഫിലിപ്പീൻസിലെ ഒരു കൊച്ചു ദ്വീപിൽ സാക്ഷീരിച്ചുകൊണ്ടിരിക്കുമ്പോൾ അലൻ ഒരു സ്‌ത്രീയെ കണ്ടുമുട്ടി. അദ്ദേഹത്തെ കണ്ടതും അവൾ കരയാൻ തുടങ്ങി. അതിന്‍റെ കാരണം അലൻ പറയുന്നു: “യഹോയുടെ സാക്ഷികൾ തന്നെ സന്ദർശിക്കമെന്ന് അവൾ അന്ന് രാവിലെ യഹോയോട്‌ പ്രാർഥിച്ചതേ ഉണ്ടായിരുന്നുള്ളൂ.” കൗമാപ്രാത്തിൽ അവൾ സാക്ഷിളോടൊത്ത്‌ ബൈബിൾ പഠിച്ചിരുന്നു. പക്ഷേ, വിവാത്തിനു ശേഷം ഈ ദ്വീപിലേക്ക് മാറിയ അവൾക്ക് ബൈബിൾപഠനം തുടരാനായില്ല. തന്‍റെ പ്രാർഥയ്‌ക്ക് ദൈവം പെട്ടെന്ന് ഉത്തരം നൽകിയത്‌ അവളുടെ ഹൃദയത്തെ സ്‌പർശിച്ചു. ഒരു വർഷത്തിനുള്ളിൽ അവൾ ജീവിതം യഹോയ്‌ക്ക് സമർപ്പിച്ചു.

നിങ്ങളുടെ ജീവിത്തിൽ യഹോയുടെ കൈ കാണാനാകുന്ന അവസരങ്ങൾക്കായി നിങ്ങൾ നോക്കുന്നുണ്ടോ? (11-13 ഖണ്ഡികകൾ കാണുക)

11, 12. (എ) യഹോവ എങ്ങനെയാണ്‌ തന്‍റെ ദാസന്മാരെ സഹായിക്കുന്നത്‌? (ബി) ഒരു സഹോരിയെ യഹോവ സഹായിച്ചത്‌ എങ്ങനെയെന്ന് വിവരിക്കുക.

11 പുകവലി, അശ്ലീലം വീക്ഷിക്കൽ, മയക്കുരുന്നുളുടെ ദുരുയോഗം തുടങ്ങിയ ദുശ്ശീലങ്ങൾ നിറുത്തുന്നതിൽ അനേകം ദൈവദാന്മാർ യഹോയുടെ സഹായസ്‌തം കണ്ടിട്ടുണ്ട്. സ്വയം നിറുത്താൻ ശ്രമിച്ചിട്ടും തങ്ങൾക്ക് അതിന്‌ കഴിഞ്ഞില്ലെന്നാണ്‌ ചിലർ പറയുന്നത്‌. എന്നാൽ അവർ യഹോയുടെ സഹായത്തിനായി അപേക്ഷിച്ചപ്പോൾ യഹോവ അവർക്ക് “അസാമാന്യശക്തി” നൽകി. ഒടുവിൽ അവർക്ക് അവരുടെ ദുശ്ശീലങ്ങൾ നിറുത്താൻ കഴിഞ്ഞു.—2 കൊരി. 4:7; സങ്കീ. 37:23, 24.

12 വ്യക്തിമായ പ്രശ്‌നങ്ങൾ സഹിച്ചുനിൽക്കാനും യഹോവ തന്‍റെ ദാസരെ സഹായിക്കുന്നു. ഇതാണ്‌ ഏയ്‌മിയുടെ കാര്യത്തിൽ സംഭവിച്ചത്‌. പസിഫിക്‌ മഹാസമുദ്രത്തിലെ ഒരു ചെറുദ്വീപിൽ ഒരു രാജ്യഹാളും മിഷനറി ഭവനവും നിർമിക്കുന്നതിൽ സഹായിക്കുന്നതിനായി അവളെ നിയമിച്ചു. അവിടത്തെ സംസ്‌കാരം തികച്ചും വ്യത്യസ്‌തമായിരുന്നു. മിക്കപ്പോഴും വെള്ളവും വൈദ്യുതിയും ഒന്നുമില്ല. തെരുവുളിലാകട്ടെ എപ്പോഴും ഭയങ്കര തിരക്ക്. അവളുടെ താമസമാണെങ്കിലോ, ചെറിയ ഒരു ഹോട്ടൽ മുറിയിലും. വീട്ടുകാരെ കാണാത്തതിലുള്ള വിഷമം വേറെയും. അങ്ങനെയിരിക്കെ ഒരു ദിവസം, കൂടെ ജോലി ചെയ്യുന്ന ഒരു സഹോരിയോട്‌ അവൾ വല്ലാതെ ദേഷ്യപ്പെട്ടു. അത്‌ അവളെ വളരെ വിഷമിപ്പിച്ചു. തിരിച്ച് മുറിയിൽ എത്തിയപ്പോൾ വൈദ്യുതിയില്ലായിരുന്നു. ഇരുണ്ട മുറിയിലിരുന്ന് അവൾ യഹോയോട്‌ സഹായത്തിനായി പ്രാർഥിച്ചു. ഒടുവിൽ വൈദ്യുതി വന്നപ്പോൾ ഗിലെയാദ്‌ ബിരുത്തെക്കുറിച്ച് വീക്ഷാഗോപുത്തിൽ വന്ന ഒരു ലേഖനം അവൾ വായിച്ചു. അവൾ നേരിട്ടുകൊണ്ടിരുന്ന അതേ ബുദ്ധിമുട്ടുളെക്കുറിച്ചായിരുന്നു ആ ലേഖനത്തിൽ പറഞ്ഞിരുന്നത്‌. അവൾ ഇങ്ങനെ പറയുന്നു: “ആ രാത്രിയിൽ യഹോവ എന്നോട്‌ സംസാരിക്കുന്നതുപോലെ എനിക്ക് തോന്നി. നിയമത്തിൽ തുടരാൻ അത്‌ എന്നെ പ്രചോദിപ്പിച്ചു.”—സങ്കീ. 44:25, 26; യെശ. 41:10, 13.

13. പ്രസംഗിക്കാനുള്ള അവകാത്തിനുവേണ്ടി വാദിച്ചു ജയിക്കാൻ യഹോവ തന്‍റെ ജനത്തെ സഹായിച്ചിട്ടുണ്ട് എന്നതിന്‌ എന്ത് തെളിവാണുള്ളത്‌?

13 സുവിശേത്തിനുവേണ്ടി പ്രതിവാദം നടത്തുന്നതിനും അത്‌ നിയമമായി സ്ഥാപിക്കുന്നതിനും യഹോവ തന്‍റെ ജനത്തെ സഹായിച്ചിട്ടുണ്ട്. (ഫിലി. 1:7) ഉദാഹത്തിന്‌, ചില ഗവണ്മെന്‍റുകൾ പ്രസംപ്രവർത്തനം നിറുത്താൻ ശ്രമിച്ചപ്പോൾ കോടതിയിൽ അതിന്‌ എതിരെ നമ്മൾ വാദിച്ചു. ലോകമെമ്പാടുമായി, ഏതാണ്ട് 268 മേൽക്കോടതി കേസുളിൽ നമ്മൾ വിജയം നേടി. അതിൽ 24 എണ്ണം യൂറോപ്യൻ മനുഷ്യാകാശ കോടതിയിൽനിന്ന് 2000-ത്തിനു ശേഷം നേടിയെടുത്ത വിജയമാണ്‌. ദൈവത്തിന്‍റെ കൈ തടയാൻ ആർക്കും ആകില്ല എന്നത്‌ എത്ര വ്യക്തം!—യെശ. 54:17; യെശയ്യാവു 59:1 വായിക്കുക.

14. ദൈവം തന്‍റെ ജനത്തോടൊപ്പമുണ്ടെന്നുള്ളതിന്‌ മറ്റ്‌ എന്ത് തെളിവാണുള്ളത്‌?

14 ലോകവ്യാമായി നടക്കുന്ന സുവാർത്താ പ്രസംപ്രവർത്തനം ദൈവത്തിന്‍റെ സഹായസ്‌തത്തിന്‍റെ കൂടുലായ തെളിവാണ്‌. (മത്താ. 24:14; പ്രവൃ. 1:8) സകല ജനതകളിൽനിന്നുമുള്ള, യഹോയുടെ ദാസർക്കിയിൽ കാണുന്ന ഐക്യം യഹോയുടെ സഹായത്താൽ മാത്രമേ സാധ്യമാകുയുള്ളൂ. ആ ഐക്യം അനുപമാണ്‌! യഹോവയെ ആരാധിക്കാത്തവർപോലും ഇങ്ങനെ സമ്മതിച്ചു പറയുന്നു: “ദൈവം വാസ്‌തമായും നിങ്ങളുടെ ഇടയിലുണ്ട്.” (1 കൊരി. 14:25) ദൈവം തന്‍റെ ജനത്തോടൊപ്പമുണ്ടെന്നുള്ളതിന്‌ നമുക്ക് വേണ്ടുവോളം തെളിവുളുണ്ട്. (യെശയ്യാവു 66:14 വായിക്കുക.) നിങ്ങളെ സംബന്ധിച്ചോ? നിങ്ങളുടെ ജീവിത്തിൽ നിങ്ങൾ യഹോയുടെ കൈ കാണുന്നുണ്ടോ?

യഹോയുടെ കൈ നിങ്ങളുടെ ജീവിത്തിൽ കാണുന്നുണ്ടോ?

15. ചിലപ്പോഴൊക്കെ ജീവിത്തിൽ യഹോയുടെ കൈ നമ്മൾ കാണാതിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്?

15 ചിലപ്പോൾ നമ്മുടെ ജീവിത്തിൽ ദൈവത്തിന്‍റെ കൈ നമ്മൾ കാണാതിരുന്നേക്കാം. എന്തുകൊണ്ട്? നിരവധി പ്രശ്‌നങ്ങളുള്ളപ്പോൾ മുമ്പ് പല തവണ യഹോവ നമ്മളെ സഹായിച്ചിട്ടുണ്ട് എന്ന കാര്യം നമ്മൾ മറന്നുപോയേക്കാം. ഇതാണ്‌ ഏലിയാവിനും സംഭവിച്ചത്‌. അവൻ ധൈര്യമുള്ളനായിരുന്നു. എന്നാൽ ഇസബേൽ രാജ്ഞി അവനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിപ്പോൾ അവന്‍റെ ധൈര്യം ചോർന്നുപോയി. മുമ്പ് യഹോവ തന്നെ സഹായിച്ചിട്ടുള്ള കാര്യം ഒരു നിമിഷം അവൻ മറന്നു. ആ സമയത്ത്‌ അവൻ മരിക്കാൻപോലും ആഗ്രഹിച്ചെന്നാണ്‌ ബൈബിൾ പറയുന്നത്‌. (1 രാജാ. 19:1-4) സഹായവും ധൈര്യവും അവന്‌ എവിടെനിന്ന് കിട്ടുമായിരുന്നു? അതിന്‌ അവൻ യഹോയിലേക്ക് നോക്കമായിരുന്നു!—1 രാജാ. 19:14-18.

16. പ്രശ്‌നങ്ങൾ നേരിടുമ്പോൾ നമുക്ക് ദൈവത്തെ കാണാനാകുന്നത്‌ എങ്ങനെ?

16 തനിക്ക് നേരിട്ട പ്രശ്‌നങ്ങളിലായിരുന്നു ഇയ്യോബ്‌ ശ്രദ്ധ കേന്ദ്രീരിച്ചത്‌. അതുകൊണ്ട് അവന്‍റെ സാഹചര്യത്തെ യഹോവ കണ്ടതുപോലെ അവൻ കണ്ടില്ല. (ഇയ്യോ. 42:3-6) നേരിടുന്ന പ്രശ്‌നങ്ങൾ നിമിത്തം, ചിലപ്പോഴൊക്കെ നമുക്കും ദൈവത്തെ കാണാൻ ബുദ്ധിമുട്ടുള്ളതായി തോന്നിയേക്കാം. ദൈവം നമുക്കായി ചെയ്യുന്ന കാര്യങ്ങൾ കാണാൻ നമ്മളെ എന്ത് സഹായിക്കും? നമ്മുടെ പ്രശ്‌നങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നത്‌ എന്താണെന്ന് നമ്മൾ ആഴമായി ചിന്തിക്കണം. അപ്പോൾ ദൈവം നമുക്ക് കൂടുതൽ യഥാർഥമായിത്തീരും. നമുക്കും ഇങ്ങനെ പറയാനാകും: “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്‍റെ കണ്ണാൽ നിന്നെ കാണുന്നു.”

ആളുകൾ തന്നെ കാണേണ്ടതിന്‌ യഹോവ നിങ്ങളെ ഉപയോഗിക്കുയാണോ? (17,18 ഖണ്ഡികകൾ കാണുക)

17, 18. (എ) നിങ്ങളുടെ ജീവിത്തിൽ യഹോയുടെ കൈ നിങ്ങൾക്ക് എങ്ങനെ കാണാനാകും? (ബി) ഇന്ന് ദൈവം നമ്മളെ സഹായിക്കുന്നു എന്നതിനു തെളിവ്‌ നൽകുന്ന ഒരു അനുഭവം പറയുക.

17 യഹോയുടെ കൈ നിങ്ങൾക്ക് നിങ്ങളുടെ ജീവിത്തിൽ എങ്ങനെ കാണാനാകും? അഞ്ചു സാഹചര്യങ്ങൾ നോക്കാം. ഒന്ന്, സത്യം കണ്ടെത്തിതിൽ യഹോയുടെ വഴിനത്തിപ്പ് നിങ്ങൾ വ്യക്തമായി കണ്ടിട്ടുണ്ടാകാം. രണ്ട്, ക്രിസ്‌തീയോത്തിൽവെച്ച് ഒരു പ്രസംഗം കേട്ടപ്പോൾ, നിങ്ങൾ ഇങ്ങനെ പറഞ്ഞതായി ഓർക്കുന്നുണ്ടാകും: “ഇതാണല്ലോ എനിക്ക് ആവശ്യമായിരുന്നത്‌!” മൂന്ന്, ചിലപ്പോൾ നിങ്ങളുടെ ഒരു പ്രാർഥയ്‌ക്ക് യഹോവ ഉത്തരം നൽകിയ വിധം നിങ്ങൾ കണ്ടിട്ടുണ്ടാകാം. നാല്‌, യഹോയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ ആഗ്രഹിച്ച നിങ്ങളെ ആ ലക്ഷ്യത്തിലെത്താൻ അവൻ എങ്ങനെ സഹായിച്ചെന്ന് നിങ്ങൾ കണ്ടിരിക്കാം. അഞ്ച്, ദൈവസേത്തിലുള്ള നിങ്ങളുടെ സമയം കവരുന്ന ഒരു ജോലി വിട്ടപ്പോൾ, ‘ഞാൻ നിന്നെ ഒരുപ്രകാത്തിലും ഉപേക്ഷിക്കുയില്ല’ എന്ന വാക്ക് ദൈവം പാലിച്ചതായി നിങ്ങൾ തിരിച്ചറിഞ്ഞിരിക്കാം. (എബ്രാ. 13:5) നമുക്ക് യഹോയുമായി ശക്തമായ ബന്ധമുണ്ടെങ്കിൽ, നമ്മുടെ ജീവിത്തിൽ ദൈവത്തിന്‍റെ കൈ കാണാൻ നമുക്ക് ഒരു പ്രയാവുമുണ്ടാകില്ല.

18 കെനിയിലുള്ള സാറ എന്ന സഹോദരി പറയുന്നു: “ബൈബിൾപത്തിൽ താത്‌പര്യം കാണിക്കുന്നില്ലെന്ന് എനിക്ക് തോന്നിയ ഒരു വിദ്യാർഥിയെക്കുറിച്ച് ഞാൻ പ്രാർഥിച്ചു. ആ അധ്യയനം ഇനി തുടരണോ എന്ന് ഞാൻ യഹോയോട്‌ ചോദിച്ചു. പ്രാർഥന കഴിഞ്ഞ് ‘ആമേൻ’ പറഞ്ഞതും, എന്‍റെ ഫോൺ ബെല്ലടിച്ചു. അത്‌ ആ ബൈബിൾവിദ്യാർഥിയായിരുന്നു! സഭായോത്തിന്‌ എന്‍റെ കൂടെ വന്നോട്ടെ എന്നു ചോദിക്കാനായിരുന്നു വിളിച്ചത്‌. ഞാൻ അന്തംവിട്ടുപോയി!” ദൈവം നമുക്കുവേണ്ടി ചെയ്യുന്നത്‌ എന്താണെന്ന് കണ്ടെത്താൻ ശ്രമിക്കുമ്പോൾ, നമ്മൾ അവന്‍റെ സഹായസ്‌തം കാണും. ഏഷ്യയിലുള്ള റോണ സഹോരിയുടെ അഭിപ്രായം, യഹോവ നമ്മളെ സഹായിക്കുന്ന വിധം കാണാൻ സമയമെടുക്കും എന്നാണ്‌. ആ സഹോദരി പറഞ്ഞു: “ഒരു തവണ അങ്ങനെ ചെയ്‌താൽ, അവന്‌ നമ്മളോട്‌ എത്രമാത്രം താത്‌പര്യമുണ്ടെന്ന് കണ്ടെത്തുന്നത്‌ അത്ഭുതപ്പെടുത്തുന്ന ഒരു അനുഭമായിരിക്കും!”

19. ദൈവത്തെ കാണാൻ നമുക്ക് മറ്റ്‌ എന്തുകൂടെ ആവശ്യമാണ്‌?

19 “ഹൃദയശുദ്ധിയുള്ളവർ” മാത്രമേ ‘ദൈവത്തെ കാണുയുള്ളൂ’ എന്നാണ്‌ യേശു പറഞ്ഞത്‌. (മത്താ. 5:8) എന്താണ്‌ അതിന്‍റെ അർഥം? നമ്മുടെ ചിന്തകൾ എപ്പോഴും ശുദ്ധമായിരിക്കണം. തെറ്റായ കാര്യങ്ങൾ ചെയ്യാനും പാടില്ല. (2 കൊരിന്ത്യർ 4:2 വായിക്കുക.) ദൈവത്തെ കാണുന്നതിന്‌ അവനുമായുള്ള ബന്ധം ശക്തമാക്കമെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിച്ചു. നമ്മുടെ ജീവിത്തിൽ യഹോയുടെ കൈ കൂടുതൽ വ്യക്തമായി കാണാൻ വിശ്വാത്തിന്‌ എങ്ങനെ സഹായിക്കാനാകുമെന്ന് അടുത്ത ലേഖനത്തിൽ പഠിക്കും.