വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ ആശയവിനിത്തിന്‍റെ ദൈവം

യഹോവ ആശയവിനിത്തിന്‍റെ ദൈവം

“കേൾക്കേണമേ; ഞാൻ സംസാരിക്കും.”—ഇയ്യോ. 42:4.

ഗീതം: 113, 114

1-3. (എ) എന്തുകൊണ്ടാണ്‌ ദൈവത്തിന്‍റെ ഭാഷയും ആശയവിനിമയ പ്രാപ്‌തിളും മനുഷ്യരുടേതിൽനിന്ന് ഉന്നതമായിരിക്കുന്നത്‌? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്ത് പരിചിന്തിക്കും?

ജീവനും സന്തോവും മറ്റുള്ളരുമായി പങ്കുവെക്കാൻ യഹോവ ആഗ്രഹിച്ചു. അതുകൊണ്ട് അവൻ ദൂതന്മാരെയും മനുഷ്യരെയും സൃഷ്ടിച്ചു. (സങ്കീ. 36:9; 1 തിമൊ. 1:11) അപ്പൊസ്‌തനായ യോഹന്നാൻ ദൈവത്തിന്‍റെ ആദ്യസൃഷ്ടിയെ “വചനം” എന്നും ‘ദൈവസൃഷ്ടിയുടെ ആരംഭം’ എന്നും വിളിച്ചിരിക്കുന്നു. (യോഹ. 1:1; വെളി. 3:14) യഹോവ തന്‍റെ ആദ്യജാത പുത്രനുമായി ആശയവിനിമയം നടത്തി, തന്‍റെ വികാങ്ങളും വിചാങ്ങളും പങ്കുവെച്ചു. (യോഹ. 1:14, 17; കൊലോ. 1:15) ദൂതന്മാരും ആശയവിനിമയം നടത്തുന്നുണ്ടെന്നും അവർക്ക് ഒരു ഭാഷയുണ്ടെന്നും പൗലോസ്‌ അപ്പൊസ്‌തലൻ പറയുന്നു. അത്‌ മനുഷ്യരുടെ ഭാഷയിൽനിന്നു തികച്ചും വ്യത്യസ്‌തമാണ്‌.—1 കൊരി. 13:1.

2 സ്വർഗത്തിലെയും ഭൂമിയിലെയും ബുദ്ധിക്തിയുള്ള കോടിക്കക്കിന്‌ സൃഷ്ടികളെ യഹോയ്‌ക്ക് അടുത്ത്‌ അറിയാം. ഓരോ നിമിവും വ്യത്യസ്‌തഭാളിലുള്ള എണ്ണമറ്റ പ്രാർഥളാണ്‌ ദൈവന്നിധിയിൽ എത്തുന്നത്‌. ദൈവം ആ പ്രാർഥളെല്ലാം ഒരേസയത്ത്‌ ശ്രദ്ധിക്കുന്നുണ്ടെന്നു മാത്രമല്ല അതേസത്തുതന്നെ സ്വർഗീസൃഷ്ടിളുമായി ആശയവിനിമയം നടത്തുയും അവർക്ക് നിർദേശങ്ങൾ നൽകുയും ചെയ്യുന്നു. ഇത്‌ സാധ്യമാകുന്നതിന്‌ യഹോയുടെ ചിന്തകളും ഭാഷയും ആശയവിനിമയ പ്രാപ്‌തിളും മനുഷ്യരുടേതിൽനിന്ന് വളരെധികം ഉന്നതമായിരുന്നേ മതിയാകൂ. (യെശയ്യാവു 55:8, 9 വായിക്കുക.) എന്നാൽ, യഹോവ മനുഷ്യരുമായി ആശയവിനിമയം നടത്തുമ്പോൾ, അവർക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ, ലളിതമായിട്ടാണ്‌ ആശയങ്ങൾ അവതരിപ്പിക്കുന്നത്‌.

3 തന്‍റെ ജനവുമായി വ്യക്തമായ ആശയവിനിമയം നടത്തുന്നതിന്‌ യഹോവ എന്തെല്ലാമാണ്‌ ചെയ്യുന്നതെന്ന് നമ്മൾ ഇപ്പോൾ ചിന്തിക്കും. യഹോവ എങ്ങനെയാണ്‌ സാഹചര്യവും ആവശ്യവും അനുസരിച്ച് ആശയവിനിമയം നടത്തുന്ന വിധത്തിന്‌ മാറ്റങ്ങൾ വരുത്തുന്നതെന്നും നമ്മൾ കാണും.

ദൈവം മനുഷ്യരുമായി ആശയവിനിമയം നടത്തുന്നു

4. (എ) മോശ, ശമുവേൽ, ദാവീദ്‌ എന്നിവരോട്‌ ഏത്‌ ഭാഷയിലാണ്‌ യഹോവ സംസാരിച്ചത്‌? (ബി) ബൈബിളിൽ എന്തൊക്കെ രേഖപ്പെടുത്തിയിരിക്കുന്നു?

4 ഏദെൻ തോട്ടത്തിൽവെച്ച് മനുഷ്യരുടെ ഭാഷ ഉപയോഗിച്ച് യഹോവ ആദാമുമായി ആശയവിനിമയം നടത്തി. സാധ്യനുരിച്ച് എബ്രായ ഭാഷയുടെ ഒരു പുരാരൂമായിരിക്കാം ദൈവം ഉപയോഗിച്ചത്‌. എബ്രായ ഭാഷ സംസാരിച്ചിരുന്ന മോശ, ശമുവേൽ, ദാവീദ്‌ തുടങ്ങിയ ബൈബിളെഴുത്തുകാർക്ക് യഹോവ ആശയങ്ങൾ കൈമാറി. അവർ അത്‌ അവരുടെ സ്വന്തം ശൈലിയിലും വാക്കുളിലും എഴുതി. ദൈവം നേരിട്ടു പറഞ്ഞ കാര്യങ്ങൾ അതേപടി രേഖപ്പെടുത്തിയതു കൂടാതെ തന്‍റെ ജനവുമായുള്ള ദൈവത്തിന്‍റെ ഇടപെലുളെക്കുറിച്ചും അവർ എഴുതിയിട്ടുണ്ട്. അവരുടെ വിശ്വാത്തിന്‍റെയും സ്‌നേത്തിന്‍റെയും അതോടൊപ്പം പരാജങ്ങളുടെയും അവിശ്വസ്‌തയുടെയും രേഖകൾ ഇതിൽ ഉൾപ്പെടുന്നു. ഈ വിവരങ്ങളെല്ലാം നമ്മുടെ പ്രയോത്തിനുവേണ്ടിയാണ്‌ എഴുതിയിരിക്കുന്നത്‌.—റോമ. 15:4.

5. തന്‍റെ ജനം എബ്രായ ഭാഷ മാത്രമേ ഉപയോഗിക്കാവൂ എന്ന് യഹോയ്‌ക്ക് നിർബന്ധം ഉണ്ടായിരുന്നോ? വിശദീരിക്കുക.

5 സാഹചര്യങ്ങൾ മാറിന്നപ്പോൾ യഹോവ മനുഷ്യരുമായുള്ള ആശയവിനിമയം എബ്രായ ഭാഷയിൽ മാത്രമായി ഒതുക്കിനിറുത്തിയില്ല. ബാബിലോണിലെ പ്രവാത്തിനു ശേഷം അരമായ ഭാഷ ദൈവത്തിൽപ്പെട്ട ചിലരുടെ സംസാഭായായി മാറി. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ദാനിയേൽപ്രവാനും യിരെമ്യാപ്രവാനും എസ്രാപുരോഹിനും അവർ എഴുതിയ പുസ്‌തങ്ങളിലെ ചില ഭാഗങ്ങൾ അരമായ ഭാഷയിൽ രേഖപ്പെടുത്തിയത്‌.  *

6. എബ്രായ ഭാഷ കൂടാതെ മറ്റു ഭാഷകളിലും ദൈവചനം ലഭ്യമാകാൻ തുടങ്ങിയത്‌ എങ്ങനെ?

6 മഹാനായ അലക്‌സാണ്ടർ ലോകത്തിന്‍റെ ഒട്ടുമിക്ക ഭാഗവും പിടിച്ചക്കിതോടെ കൊയ്‌നി ഗ്രീക്ക് അഥവാ സാധാരണ ഗ്രീക്ക് ആഗോഭായായി മാറി. മിക്ക യഹൂദരും ആ ഭാഷ സംസാരിക്കാൻ തുടങ്ങി. അത്‌ എബ്രാതിരുവെഴുത്തുകൾ ഗ്രീക്കിലേക്ക് പരിഭാഷ ചെയ്യുന്നതിന്‌ കാരണമായി. 72 പരിഭാഷകർ ചേർന്ന് പൂർത്തീരിച്ചതായി കരുതപ്പെടുന്ന ഈ പരിഭാഷ സെപ്‌റ്റുജിന്‍റ് എന്ന് അറിയപ്പെടാൻ തുടങ്ങി. ബൈബിളിന്‍റെ ആദ്യത്തെ പരിഭാഷ ഇതായിരുന്നു; ഏറ്റവും പ്രധാപ്പെട്ട പരിഭാളിൽ ഒന്നും. * പല പരിഭാഷകർ ഉൾപ്പെട്ടിരുന്നതുകൊണ്ട് പരിഭായുടെ ശൈലികൾ വ്യത്യസ്‌തമായിരുന്നു; ചിലർ അത്‌ പദാനുമായും മറ്റുള്ളവർ ആശയത്തിന്‌ ഊന്നൽ നൽകിക്കൊണ്ടും പരിഭാഷ ചെയ്‌തു. എങ്കിലും, സെപ്‌റ്റുജിന്‍റിനെ ദൈവമായിത്തന്നെയാണ്‌ ഗ്രീക്ക് സംസാരിച്ചിരുന്ന യഹൂദരും ക്രിസ്‌ത്യാനിളും കണ്ടത്‌.

7. ശിഷ്യന്മാരെ പഠിപ്പിക്കാൻ യേശു ഏത്‌ ഭാഷയായിരിക്കാം ഉപയോഗിച്ചത്‌?

7 ദൈവത്തിന്‍റെ ആദ്യജാതൻ ഭൂമിയിലേക്ക് വന്നപ്പോൾ സാധ്യനുരിച്ച് അന്നത്തെ എബ്രായ ഭാഷയിലാണ്‌ അവൻ സംസാരിക്കുയും പഠിപ്പിക്കുയും ചെയ്‌തത്‌. (യോഹ. 19:20; 20:16; പ്രവൃ. 26:14) ഒന്നാം നൂറ്റാണ്ടിലെ എബ്രായ ഭാഷയിൽ അരമായ ഭാഷയുടെ സ്വാധീമുണ്ടായിരുന്നതിനാൽ ചില അരമായ പദപ്രയോങ്ങളും യേശു ഉപയോഗിച്ചിരിക്കാം. എങ്കിലും, സിനഗോഗുളിൽ എല്ലാ ആഴ്‌ചയും വായിച്ചിരുന്ന മോശയുടെയും മറ്റ്‌ പ്രവാന്മാരുടെയും ലിഖിങ്ങളിലെ എബ്രായ ഭാഷയും യേശുവിന്‌ അറിയാമായിരുന്നു. (ലൂക്കോ. 4:17-19; 24:44, 45; പ്രവൃ. 15:21) യേശുവിന്‍റെ നാളുളിൽ ആളുകൾ ഗ്രീക്കും ലത്തീനും സംസാരിച്ചിരുന്നെങ്കിലും യേശു ആ ഭാഷകൾ സംസാരിച്ചിരുന്നോ എന്ന് ബൈബിൾ പറയുന്നില്ല.

8, 9. എന്തുകൊണ്ടാണ്‌ ക്രിസ്‌ത്യാനിത്വം വ്യാപിച്ചതോടെ ദൈവത്തിന്‍റെ പ്രാഥമിഭായായി ഗ്രീക്ക് മാറിയത്‌, ഇത്‌ യഹോയെക്കുറിച്ച് എന്ത് സൂചിപ്പിക്കുന്നു?

8 യേശുവിന്‍റെ ആദ്യത്തെ അനുഗാമികൾക്ക് എബ്രായ ഭാഷ അറിയാമായിരുന്നു. യേശുവിന്‍റെ മരണശേഷം അവന്‍റെ ശിഷ്യന്മാർ മറ്റു ഭാഷകൾ സംസാരിക്കാൻ തുടങ്ങി. (പ്രവൃത്തികൾ 6:1 വായിക്കുക.) പ്രസംപ്രവർത്തനം വ്യാപിച്ചതോടെ ഗ്രീക്ക് സംസാരിക്കുന്ന ക്രിസ്‌ത്യാനിളുടെ എണ്ണം കൂടി. അങ്ങനെ, ക്രിസ്‌ത്യാനികൾ തമ്മിലുള്ള ആശയവിനിമയം ഭൂരിഭാവും ഗ്രീക്കിലായി. യേശു പഠിപ്പിച്ചതും ചെയ്‌തതുമായ കാര്യങ്ങളുടെ നിശ്വസ്‌തരേങ്ങുന്ന മത്തായിയുടെയും മർക്കോസിന്‍റെയും ലൂക്കോസിന്‍റെയും യോഹന്നാന്‍റെയും സുവിശേഷങ്ങൾ ഗ്രീക്ക് ഭാഷയിലാണ്‌ വ്യാപമായി വിതരണം ചെയ്‌തത്‌. * അങ്ങനെ അനേകം ശിഷ്യന്മാരുടെയും ഭാഷ ഗ്രീക്കായി മാറി. പൗലോസ്‌ അപ്പൊസ്‌തലന്‍റെ ലേഖനങ്ങളും മറ്റ്‌ നിശ്വസ്‌ത ബൈബിൾപുസ്‌തങ്ങളും ഗ്രീക്കിലാണ്‌ എഴുതപ്പെട്ടത്‌.

9 ഗ്രീക്ക് തിരുവെഴുത്തുളുടെ എഴുത്തുകാർക്ക് എബ്രാതിരുവെഴുത്തിൽനിന്ന് ഉദ്ധരിക്കേണ്ടിന്നപ്പോൾ മിക്ക സാഹചര്യങ്ങളിലും അവർ അത്‌ സെപ്‌റ്റുജിന്‍റിൽനിന്ന് ഉദ്ധരിച്ചു എന്നത്‌ ശ്രദ്ധേമാണ്‌. ഇതിന്‌ മൂലപാത്തിലെ എബ്രായ പദപ്രയോങ്ങളിൽനിന്ന് ചിലപ്പോഴൊക്കെ അല്‌പസ്വല്‌പം മാറ്റമുണ്ടായിരുന്നു, എന്നാൽ ഇവ ഇപ്പോൾ നിശ്വസ്‌തതിരുവെഴുത്തുളുടെ ഭാഗമാണ്‌. അങ്ങനെ അപൂർണനുഷ്യരുടെ പരിഭായും നിശ്വസ്‌തത്തിന്‍റെ ഭാഗമായി മാറി. ഇതു കാണിക്കുന്നത്‌ ദൈവം ഒരു സംസ്‌കാത്തെയോ ഭാഷയെയോ മറ്റൊന്നിനെക്കാൾ മികച്ചതായി കാണുന്നില്ലെന്നാണ്‌.—പ്രവൃത്തികൾ 10:34 വായിക്കുക.

10. മനുഷ്യരുമായുള്ള യഹോയുടെ ആശയവിനിമയ വിധത്തിൽനിന്ന് നമുക്ക് എന്തു മനസ്സിലാക്കാം?

10 യഹോവ ആവശ്യവും സാഹചര്യവും കണക്കിലെടുത്താണ്‌ മനുഷ്യരുമായി ആശയവിനിമയം നടത്തുന്നതെന്ന് നമ്മൾ മനസ്സിലാക്കി. അവനെക്കുറിച്ചും അവന്‍റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും അറിയുന്നതിന്‌ നമ്മൾ ഏതെങ്കിലും ഒരു പ്രത്യേക ഭാഷ പഠിക്കമെന്ന് അവൻ നിർബന്ധംപിടിക്കുന്നില്ല. (സെഖര്യാവു 8:23; വെളിപാട്‌ 7:9, 10 വായിക്കുക.) ബൈബിൾ എഴുതാൻ യഹോവ ആളുകളെ നിശ്വസ്‌തരാക്കിപ്പോൾ അത്‌ തങ്ങളുടേതായ ശൈലിയിൽ അവതരിപ്പിക്കാൻ അവൻ അവരെ അനുവദിച്ചു.

ദൈവം തന്‍റെ സന്ദേശം പരിരക്ഷിക്കുന്നു

11. വ്യത്യസ്‌തഭാഷകൾ മനുഷ്യരുമായുള്ള യഹോയുടെ ആശയവിനിത്തിനു തടസ്സമാകാതിരുന്നത്‌ എന്തുകൊണ്ട്?

11 വ്യത്യസ്‌തഭാളുടെ ഉപയോമോ പരിഭാപ്പെടുത്തിപ്പോൾ വന്ന ചെറിയ വ്യത്യാങ്ങളോ മനുഷ്യരുമായുള്ള യഹോയുടെ ആശയവിനിത്തിന്‌ ഒരു തടസ്സമായോ? ഇല്ല. ഉദാഹത്തിന്‌, യേശു ഉപയോഗിച്ച ഭാഷയിലെ ചില പദങ്ങൾ മാത്രമേ നമുക്ക് അറിയൂ. (മത്താ. 27:46; മർക്കോ. 5:41; 7:34; 14:36) എങ്കിലും യേശുവിന്‍റെ സന്ദേശം ഗ്രീക്കിലും കാലക്രമേണ മറ്റു ഭാഷകളിലും ലഭ്യമാകുമെന്ന് യഹോവ ഉറപ്പുരുത്തി. പിന്നീട്‌, യഹൂദരും ക്രിസ്‌ത്യാനിളും ബൈബിളിന്‍റെ കൈയെഴുത്തുപ്രതികൾ പല പ്രാവശ്യം പകർത്തിയെഴുതി. അങ്ങനെ വിശുദ്ധലിഖിതങ്ങൾ സംരക്ഷിക്കപ്പെട്ടു. ഇത്‌ മറ്റ്‌ അനേകം ഭാഷകളിലേക്ക് പരിഭാഷ ചെയ്‌തു. എ.ഡി. നാല്‌/അഞ്ച് നൂറ്റാണ്ട് ആയപ്പോഴേക്കും യേശുവിന്‍റെ പഠിപ്പിക്കലുകൾ സിറിയ, ഈജിപ്‌ത്‌, ഇന്ത്യ, പേർഷ്യ, എത്യോപ്യ എന്നീ സ്ഥലങ്ങളിലെ ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടിരുന്നെന്ന് അക്കാലത്ത്‌ ജീവിച്ചിരുന്ന ഒരു എഴുത്തുകാനായ ജോൺ ക്രിസസ്റ്റം പറഞ്ഞു.

12. ബൈബിളിന്‍റെ വിതരണം ഏതു വിധത്തിലാണ്‌ തടസ്സപ്പെട്ടത്‌?

12 ചരിത്രത്തിലുനീളം ദൈവത്തിനു നേരെയും അത്‌ പരിഭാപ്പെടുത്തുയും വിതരണം ചെയ്യുയും ചെയ്‌തവർക്കു നേരെയും പലതരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എ.ഡി. 303-ൽ റോമൻ ചക്രവർത്തിയായിരുന്ന ഡയക്ലീഷ്യൻ എല്ലാ ബൈബിളും നശിപ്പിച്ചുയാൻ ഉത്തരവിട്ടു. ഏകദേശം 1,200 വർഷങ്ങൾക്ക് ശേഷം വില്യം ടിൻഡെയ്‌ൽ ബൈബിൾ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യാൻ തുടങ്ങി. കുറച്ചുകാലം കൂടി ജീവിക്കാൻ ദൈവം അനുവദിച്ചാൽ ഒരു ഉഴവുബാനെപ്പോലും ഒരു പുരോഹിനെക്കാൾ ബൈബിൾ അറിയാവുന്ന ഒരാളാക്കി മാറ്റാൻ തനിക്കാകുമെന്ന് അദ്ദേഹം പറഞ്ഞു. കടുത്ത എതിർപ്പു കാരണം പരിഭാഷ ചെയ്യാനും അത്‌ അച്ചടിക്കാനും ടിൻഡെയ്‌ലിന്‌ ഇംഗ്ലണ്ടിൽനിന്ന് യൂറോപ്പിലേക്ക് നാടുവിട്ട് പോകേണ്ടിവന്നു. കണ്ടുകിട്ടുന്ന എല്ലാ ബൈബിളും കത്തിച്ചുയാൻ പുരോഹിന്മാർ ശ്രമിച്ചെങ്കിലും ടിൻഡെയ്‌ലിന്‍റെ പരിഭാഷ അനേകം ആളുകളുടെ കൈകളിലെത്തി. താമസിയാതെതന്നെ ടിൻഡെയ്‌ലിനെ കഴുത്ത്‌ ഞെരിച്ചുകൊന്നശേഷം സ്‌തംത്തിൽ ചുട്ടെരിച്ചു. അദ്ദേഹം പരിഭാഷ ചെയ്‌ത ബൈബിൾ പുരോഹിന്മാരുടെ എതിർപ്പിനെയെല്ലാം അതിജീവിച്ചു. പിൽക്കാലത്ത്‌, ജയിംസ്‌ രാജാവിന്‍റെ ഭാഷാന്തരം എന്ന് അറിയപ്പെടുന്ന ഒരു ബൈബിൾഭാഷാന്തരം തയ്യാറാക്കുന്നതിന്‌ ടിൻഡെയ്‌ലിന്‍റെ പരിഭാഷ ഉപയോഗിച്ചു.—2 തിമൊഥെയൊസ്‌ 2:9 വായിക്കുക.

13. പുരാതന കൈയെഴുത്തുപ്രതിളുടെ പഠനം എന്തു തെളിയിക്കുന്നു?

13 കാലത്തെ അതിജീവിച്ച ബൈബിളിന്‍റെ ചില പുരാതന പ്രതിളിൽ ചെറിയ പിശകുളും പൊരുത്തക്കേടുളും ഉണ്ടെന്നുള്ളതു ശരിയാണ്‌. എങ്കിലും ആയിരക്കക്കിന്‌ ശകലങ്ങളും കൈയെഴുത്തുപ്രതിളും പുരാതന പരിഭാളും ബൈബിൾപണ്ഡിന്മാർ താരതമ്യം ചെയ്‌തും നല്ല ശ്രമം ചെയ്‌തും പഠിച്ചതിലൂടെ ബൈബിളിന്‍റെ ഒട്ടുമിക്ക ഭാഗങ്ങളുടെയും സാധുത സ്ഥിരീരിക്കാനായി. അനിശ്ചിത്വമുള്ള ഏതാനും ചില വാക്യങ്ങൾ ആകമാന്ദേത്തിന്‌ മാറ്റം വരുത്തുന്നില്ല. എന്ത് രേഖപ്പെടുത്താനാണോ യഹോവ ബൈബിളെഴുത്തുകാരെ നിശ്വസ്‌തരാക്കിയത്‌ അതുതന്നെയാണ്‌ നമുക്ക് ലഭിച്ചിരിക്കുന്നതെന്ന് ഉറപ്പുരുത്താൻ പുരാതന കൈയെഴുത്തുപ്രതിളുടെ പഠനം ആത്മാർഥയുള്ള ബൈബിൾവിദ്യാർഥികളെ സഹായിച്ചിരിക്കുന്നു.—യെശ. 40:8. *

14. ബൈബിളിന്‍റെ സന്ദേശം ഏതളവോളം ലഭ്യമാണ്‌?

14 ശത്രുക്കളിൽനിന്നുള്ള അതിശക്തമായ എതിർപ്പുണ്ടായിരുന്നെങ്കിലും മനുഷ്യരിത്രത്തിൽ ഏറ്റവും അധികം പരിഭാഷ ചെയ്യപ്പെട്ട പുസ്‌തകം തന്‍റെ വചനമാണെന്ന് യഹോവ ഉറപ്പുരുത്തിയിരിക്കുന്നു. ആളുകൾക്ക് ദൈവത്തിലുള്ള വിശ്വാസം കുറഞ്ഞുരിയോ ഒട്ടുമില്ലാതിരിക്കുയോ ചെയ്യുന്ന ഇക്കാലത്തും ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന പുസ്‌തകം ബൈബിൾതന്നെയാണ്‌. അത്‌ പൂർണമായോ ഭാഗിമായോ 2,800-ലധികം ഭാഷകളിൽ ഇന്ന് ലഭ്യമാണ്‌. വിതരത്തിന്‍റെയും ലഭ്യതയുടെയും കാര്യത്തിൽ ബൈബിളിനോട്‌ കിടപിടിക്കുന്ന മറ്റൊരു പുസ്‌തവും ഇല്ല. ചില ബൈബിൾ പരിഭാഷകൾ മറ്റുള്ളയെപ്പോലെ വ്യക്തമോ ആശ്രയയോഗ്യമോ ആയിരിക്കില്ല. എങ്കിലും ഏതാണ്ട് എല്ലാ പരിഭാളും പ്രത്യായുടെയും രക്ഷയുടെയും അടിസ്ഥാന്ദേശം പകർന്നു തരുന്നു.

ഒരു പുതിയ ബൈബിൾപരിഭായുടെ ആവശ്യം

15. (എ) ഭാഷയുടെ അതിർവമ്പുകൾ എങ്ങനെയാണ്‌ മറികന്നിരിക്കുന്നത്‌? (ബി) എന്തുകൊണ്ടാണ്‌ നമ്മുടെ പ്രസിദ്ധീണങ്ങൾ ആദ്യം ഇംഗ്ലീഷിൽ എഴുതുന്നത്‌?

15 തീക്ഷ്ണരായ ഒരു ചെറിയ കൂട്ടം ബൈബിൾവിദ്യാർഥികളെ 1919-ൽ “വിശ്വസ്‌തനും വിവേകിയുമായ അടിമ”യായി നിയമിച്ചു. ‘വീട്ടുകാരുമായുള്ള’ അവരുടെ ആശയവിനിമയം ഭൂരിഭാവും ഇംഗ്ലീഷിലായിരുന്നു. (മത്താ. 24:45) കൂടുതൽ ഭാഷകളിൽ ആത്മീയാഹാരം ലഭ്യമാക്കാൻ ആ “അടിമ” നന്നായി പരിശ്രമിച്ചിരിക്കുന്നു. അതിന്‍റെ ഫലമായി ഇന്ന് 700-ലധികം ഭാഷകളിൽ ആത്മീയാഹാരം ലഭ്യമാണ്‌. ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്ക് ഉപയോഗിച്ചിരുന്നതുപോലെ ലോകത്തിൽ ഇന്ന് ഇംഗ്ലീഷാണ്‌ വിദ്യാഭ്യാസ-വ്യാപാമേളിൽ വ്യാപമായി ഉപയോഗിക്കുന്നത്‌. അതുകൊണ്ട് നമ്മുടെ പ്രസിദ്ധീണങ്ങൾ ആദ്യം ഇംഗ്ലീഷിൽ എഴുതുയും പിന്നെ മറ്റ്‌ ഭാഷകളിലേക്ക് പരിഭാപ്പെടുത്തുയും ചെയ്യുന്നു.

16, 17. (എ) ദൈവത്തിന്‌ എന്ത് ആവശ്യമായിരുന്നു? (ബി) ആ ആവശ്യം എങ്ങനെ നിറവേറി? (സി) നോർ സഹോദരൻ എന്ത് ആഗ്രഹം പ്രകടിപ്പിച്ചു?

16 ആത്മീയാഹാത്തിന്‍റെ അടിസ്ഥാനം ബൈബിളാണ്‌. ദൈവജനം ആദ്യം ഉപയോഗിച്ചിരുന്നത്‌ 1611-ൽ പ്രസിദ്ധീരിച്ച ജയിംസ്‌ രാജാവിന്‍റെ ഭാഷാന്തരം ആയിരുന്നു. എങ്കിലും, അതിലെ ഭാഷ കാലഹപ്പെട്ടതും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതും ആയിരുന്നു. പുരാകൈയെഴുത്തുപ്രതിളിൽ ദൈവനാമം ആയിരക്കക്കിന്‌ പ്രാവശ്യം ഉണ്ടായിരുന്നെങ്കിലും ഈ ഭാഷാന്തത്തിൽ ഏതാനും ചില ഭാഗങ്ങളിൽ മാത്രമേ ദൈവത്തിന്‍റെ പേരുണ്ടായിരുന്നുള്ളൂ. കൂടാതെ പരിഭായിൽ വന്ന ചില തെറ്റുളും പുരാകൈയെഴുത്തുപ്രതിളിൽ കാണാത്ത വാക്യങ്ങളും ഈ ഭാഷാന്തത്തിലുണ്ടായിരുന്നു. ലഭ്യമായിരുന്ന മറ്റ്‌ ഇംഗ്ലീഷ്‌ പരിഭാളിലും ഇതുപോലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു.

17 വ്യക്തമായും, ദൈവത്തിന്‌ കൃത്യയുള്ളതും എളുപ്പം മനസ്സിലാക്കാൻ കഴിയുന്നതുമായ ഒരു ബൈബിൾപരിഭാഷ ആവശ്യമായിരുന്നു. അതിനായി പുതിയ ലോക ഭാഷാന്തര കമ്മിറ്റി രൂപീരിച്ചു. 1950 മുതൽ 1960 വരെയുള്ള പത്തു വർഷംകൊണ്ട് പുതിയ ലോക ഭാഷാന്തരം ആറു വാല്യങ്ങളായി പുറത്തിറക്കി. 1950 ആഗസ്റ്റ് 2-ന്‌ ഒരു കൺവെൻനിൽവെച്ച് ആദ്യത്തെ വാല്യം പ്രകാശനം ചെയ്‌തു. കൃത്യയുള്ള, എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന, സത്യം കൂടുതൽ വ്യക്തമായി പഠിക്കാൻ സഹായിക്കുന്ന, ഒരു ആധുനിക ബൈബിൾപരിഭാഷ ദൈവത്തിന്‌ ആവശ്യമാണെന്ന് ആ അവസരത്തിൽ നോർ സഹോദരൻ പറഞ്ഞു. വായിക്കാൻ എളുപ്പമുള്ളതും യേശുവിന്‍റെ ശിഷ്യൻമാർ എഴുതിതുപോലെ ലളിതമായി മനസ്സിലാക്കാൻ കഴിയുന്നതുമായ ഒരു ബൈബിൾപരിഭായാണ്‌ അവർക്ക് ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ലോക ഭാഷാന്തത്തിന്‍റെ സഹായത്താൽ ലക്ഷക്കണക്കിന്‌ ആളുകൾ യഹോയെക്കുറിച്ച് അറിയമെന്നാണ്‌ അദ്ദേഹം ആഗ്രഹിച്ചത്‌.

18. ഏത്‌ നടപടിളാണ്‌ ബൈബിൾപരിഭായുടെ വേഗത കൂട്ടാൻ സഹായിച്ചത്‌?

18 പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകൾ 1963-ഓടെ ഇറ്റാലിയൻ, ജർമൻ, ഡച്ച്, പോർച്ചുഗീസ്‌, ഫ്രഞ്ച്, സ്‌പാനിഷ്‌ തുടങ്ങിയ ആറു ഭാഷകളിൽക്കൂടി പുറത്തിക്കാനാപ്പോൾ ആ ആഗ്രഹം ഒരു ശ്രദ്ധേമായ വിധത്തിൽ യാഥാർഥ്യമായി. ബൈബിളിന്‍റെ പരിഭാഷ വേഗത്തിലാക്കുന്നതിന്‌ 1989-ൽ യഹോയുടെ സാക്ഷിളുടെ ഭരണസംഘം ലോകാസ്ഥാനത്ത്‌ ഒരു ഡിപ്പാർട്ടുമെന്‍റ് ആരംഭിച്ചു. തുടർന്ന് 2005-ൽ അപ്പോൾ വീക്ഷാഗോപുരം ലഭ്യമായിരുന്ന എല്ലാ ഭാഷകളിലേക്കും ബൈബിൾ പരിഭാപ്പെടുത്താൻ അനുമതി നൽകി. അതിന്‍റെ ഫലമായി പുതിയ ലോക ഭാഷാന്തരം ഇന്ന് പൂർണമായോ ഭാഗിമായോ 130-ലധികം ഭാഷകളിൽ ലഭ്യമാണ്‌.

19. ഏതു ചരിത്രപ്രധാമായ സംഭവമാണ്‌ 2013-ൽ ഉണ്ടായത്‌, അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

19 കാലം കടന്നുപോതോടെ, ഇംഗ്ലീഷ്‌ ഭാഷയിൽ അനേകം മാറ്റങ്ങളുണ്ടായി. അതിനുചേർച്ചയിൽ പുതിയ ലോക ഭാഷാന്തരം പുതുക്കേണ്ടിവന്നു. 2013 ഒക്‌ടോബർ 5, 6 തീയതിളിൽ നടന്ന വാച്ച് ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയുടെ 129-‍ാമത്തെ വാർഷിയോത്തിൽ 31 രാജ്യങ്ങളിൽനിന്നായി 14,13,676 പേർ ഹാജരാകുയോ അതിന്‍റെ തത്സമയസംപ്രേക്ഷണം ശ്രദ്ധിക്കുയോ ചെയ്‌തു. ഭരണസംത്തിലെ ഒരു അംഗം പുതിയ ലോക ഭാഷാന്തത്തിന്‍റെ ഇംഗ്ലീഷിലുള്ള പരിഷ്‌കരിച്ച പതിപ്പ് പ്രകാശനം ചെയ്‌തപ്പോൾ എല്ലാവരും ആവേശരിരായി. ബൈബിളിന്‍റെ ഈ പരിഷ്‌കരിച്ച പതിപ്പ് സ്വന്തം കൈകളിൽ എത്തിയപ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു. പ്രസംഗകർ അതിൽനിന്ന് വായിച്ചപ്പോൾ ഈ ബൈബിൾ വായിക്കാനും മനസ്സിലാക്കാനും വളരെ എളുപ്പമാണെന്ന് അവർ തിരിച്ചറിഞ്ഞു. ഈ പരിഭായെക്കുറിച്ചും മറ്റ്‌ ഭാഷകളിലേക്കുള്ള ഇതിന്‍റെ വിവർത്തത്തെക്കുറിച്ചും അടുത്ത ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും.

^ ഖ. 5 എസ്രാ 4:8–6:18; 7:12-26; ദാനീയേൽ 2:4ബി–7:28; യിരെമ്യാവു 10:11 എന്നീ വാക്യങ്ങൾ അരമായിലാണ്‌ ആദ്യം എഴുതിയിരുന്നത്‌.

^ ഖ. 6 സെപ്‌റ്റുവജിന്‍റ് എന്നാൽ “എഴുപത്‌” എന്നാണ്‌ അർഥം. ബി.സി മൂന്നാം നൂറ്റാണ്ടിൽ ഈജിപ്‌തിലാണ്‌ ഇതിന്‍റെ പരിഭാഷ തുടങ്ങിതെന്നും ബി.സി 150-ൽ അത്‌ പൂർത്തിയായെന്നും പറയപ്പെടുന്നു. ഈ പരിഭാഷ ഇന്നും വളരെ പ്രധാമാണ്‌. കാരണം, ബുദ്ധിമുട്ടുള്ള ചില എബ്രാങ്ങളുടെയും ഭാഗങ്ങളുടെയും അർഥം മനസ്സിലാക്കാൻ പണ്ഡിതൻമാരെ ഇത്‌ സഹായിക്കുന്നു.

^ ഖ. 8 മത്തായിയുടെ സുവിശേഷം എബ്രായിലാണ്‌ മത്തായി എഴുതിതെന്നും പിന്നീട്‌ ഒരുപക്ഷേ അദ്ദേഹംന്നെയാണ്‌ അത്‌ ഗ്രീക്കിലേക്ക് പരിഭാപ്പെടുത്തിതെന്നും ചിലർ കരുതുന്നു.

^ ഖ. 13 പുതിയ ലോക ഭാഷാന്തരം (മലയാത്തിൽ ലഭ്യമല്ല.) പരിഷ്‌കരിച്ച പതിപ്പിന്‍റെ അനുബന്ധം എ3-ഉം, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രിയുടെ 7-9 പേജുളിലെ “ഈ ഗ്രന്ഥം അതിജീവിച്ചതെങ്ങനെ?” എന്ന ഭാഗവും നോക്കുക.