വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാവിന്‍റെ ശക്തി നന്മയ്‌ക്കായി ഉപയോഗിക്കുക

നാവിന്‍റെ ശക്തി നന്മയ്‌ക്കായി ഉപയോഗിക്കുക

‘എന്‍റെ വായിലെ വാക്കുകൾ നിനക്കു പ്രസാമായിരിക്കുമാറാകട്ടെ.’ —സങ്കീ. 19:14.

ഗീതം: 82, 77

1, 2. ബൈബിൾ നമ്മുടെ സംസാപ്രാപ്‌തിയെ തീയോട്‌ താരതമ്യം ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌?

അമേരിക്കൻ ഐക്യനാടുളിലെ വിസ്‌കോൺസിനിലുള്ള കാടുളിൽ 1871-ൽ ഒരു വലിയ തീപിടിത്തം ഉണ്ടായി. തീ പെട്ടെന്ന് വ്യാപിക്കുയും ഏതാണ്ട് 200 കോടി മരങ്ങൾ തീക്ക് ഇരയാകുയും ചെയ്‌തു. അന്ന് ഏകദേശം 1,200-ലധികം ആളുകളും കൊല്ലപ്പെട്ടു. ഐക്യനാടുളുടെ ചരിത്രത്തിൽ ഏറ്റവും അധികം ആളുകളുടെ ജീവനെടുത്ത തീപിടിത്തമായിരുന്നു അത്‌. കാടിടുത്തുകൂടെ പോയ തീവണ്ടിളിൽനിന്ന് ഉണ്ടായ നേരിയ തീപ്പൊരിളായിരിക്കാം ആ വലിയ തീപിടിത്തത്തിന്‌ കാരണമായത്‌. ഈ സംഭവം നമ്മളെ ഒരു ബൈബിൾവാക്യം ഓർമിപ്പിക്കുന്നു: “ചെറിയൊരു തീപ്പൊരി എത്ര വലിയ കാട്‌ കത്തിക്കുന്നു!” (യാക്കോ. 3:5) ബൈബിളെഴുത്തുകാനായ യാക്കോബ്‌ ഇങ്ങനെ പറഞ്ഞത്‌ എന്തുകൊണ്ടാണ്‌?

2 യാക്കോബ്‌ തുടർന്ന് പറയുന്നു: “നാവും ഒരു തീതന്നെ.” (യാക്കോ. 3:6) ഇവിടെ “നാവ്‌” എന്ന് പറയുന്നത്‌ സംസാരിക്കാനുള്ള നമ്മുടെ പ്രാപ്‌തിയെ അർഥമാക്കുന്നു. തീപോലെതന്നെ നമ്മുടെ വാക്കുകൾക്കും വലിയ നാശം വിതയ്‌ക്കാനാകും. നമ്മുടെ വാക്കുകൾക്ക് മറ്റുള്ളവരെ ശക്തമായി സ്വാധീനിക്കാനും കഴിയും. കൂടാതെ, “മരണവും ജീവനും നാവിന്‍റെ അധികാത്തിൽ ഇരിക്കുന്നു” എന്നുപോലും ബൈബിൾ പറയുന്നു. (സദൃ. 18:21) നമ്മൾ പറയുന്ന ഒരു കാര്യം തെറ്റിപ്പോകുമെന്ന് വിചാരിച്ച് ഒന്നും പറയേണ്ടെന്നാണോ അതിന്‌ അർഥം? ഒരിക്കലുമല്ല. പൊള്ളൽ ഏൽക്കുമെന്ന് കരുതി നമ്മൾ തീ ഉപയോഗിക്കാതിരിക്കില്ല. പകരം, അത്‌ ഉപയോഗിക്കുമ്പോൾ നമ്മൾ വളരെ ശ്രദ്ധയോടെ ഉപയോഗിക്കും. ഉദാഹത്തിന്‌, ഭക്ഷണം പാകം ചെയ്യാനും കുളിരു മാറ്റാനും വെളിച്ചത്തിനുവേണ്ടിയും ഒക്കെ നമ്മൾ തീ ഉപയോഗിക്കാറുണ്ട്. സമാനമായി, സംസാരിക്കുമ്പോൾ ശ്രദ്ധയുള്ളരാണെങ്കിൽ നമ്മുടെ ഈ പ്രാപ്‌തി യഹോയ്‌ക്ക് മഹത്ത്വം കരേറ്റുന്ന വിധത്തിലും മറ്റുള്ളവർക്ക് പ്രയോജനം ചെയ്യുന്ന വിധത്തിലും നമുക്ക് ഉപയോഗിക്കാനാകും.—സങ്കീ. 19:14.

3. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ സംസാരിക്കാൻ നമ്മളെ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ ഏതൊക്കെ?

3 സംസാത്തിലൂടെയോ ആംഗ്യങ്ങളിലൂടെയോ നമ്മുടെ വികാങ്ങളും ചിന്തകളും മറ്റുള്ളരുമായി പങ്കുവെക്കാനുള്ള കഴിവ്‌ യഹോവ നമുക്ക് തന്നിട്ടുണ്ട്. ഈ വിസ്‌മമായ ദാനം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ നമുക്ക് എങ്ങനെ ഉപയോഗിക്കാം? (യാക്കോബ്‌ 3:9, 10 വായിക്കുക.) അതിനുവേണ്ടി, എപ്പോൾ സംസാരിക്കണം, എന്ത് സംസാരിക്കണം, എങ്ങനെ സംസാരിക്കണം എന്നെല്ലാം നമ്മൾ അറിയണം.

എപ്പോൾ സംസാരിക്കണം?

4. നമ്മൾ മിണ്ടാതിരിക്കേണ്ടത്‌ എപ്പോഴെല്ലാം?

4 ചില സാഹചര്യങ്ങളിൽ സംസാരിക്കാതിരിക്കുന്നതാണ്‌ ബുദ്ധി. “മിണ്ടാതിരിപ്പാൻ ഒരു കാലം” ഉണ്ടെന്ന് ബൈബിൾ പറയുന്നു. (സഭാ. 3:7) ഉദാഹത്തിന്‌, മറ്റുള്ളവർ സംസാരിക്കുമ്പോൾ അവരോട്‌ ആദരവ്‌ കാണിക്കുന്നതിന്‌ നമ്മൾ മിണ്ടാതിരിക്കുന്നു. (ഇയ്യോ. 6:24) അതുപോലെ രഹസ്യമാതോ മറ്റുള്ളവർ അറിയേണ്ടതില്ലാത്തതോ ആയ കാര്യങ്ങളെക്കുറിച്ചും നമ്മൾ സംസാരിക്കുന്നില്ല. (സദൃ. 20:19) ഇനി, ആരെങ്കിലും നമ്മളെ പ്രകോപിപ്പിക്കുയാണെങ്കിൽ ശാന്തത കൈവിടാതെ മിണ്ടാതിരിക്കുന്നതായിരിക്കും ബുദ്ധി.—സങ്കീ. 4:4.

5. സംസാരിക്കാനുള്ള പ്രാപ്‌തി തന്നതിൽ യഹോയോട്‌ നമുക്ക് എങ്ങനെ നന്ദി കാണിക്കാം?

5 സംസാരിക്കുന്നത്‌ ഉചിതമായിരിക്കുന്ന സമയവുമുണ്ട്. (സഭാ. 3:7) യഹോവയെ സ്‌തുതിക്കാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും നമ്മുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും നമ്മുടെ ആവശ്യങ്ങൾ അറിയിക്കാനും ഒരു സമയമുണ്ട്. (സങ്കീ. 51:15) ഈ വിധത്തിൽ സംസാപ്രാപ്‌തി ഉപയോഗിക്കുമ്പോൾ ആ ദാനം നൽകിയ യഹോയോട്‌ നമ്മൾ നന്ദി കാണിക്കുയായിരിക്കും. ഒരു സുഹൃത്ത്‌ മനോമായ ഒരു സമ്മാനം തരുമ്പോൾ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കാനാണ്‌ നമ്മൾ ആഗ്രഹിക്കുന്നത്‌.

6. സംസാരിക്കാൻ ഉചിതമായ സമയം തിരഞ്ഞെടുക്കുന്നത്‌ പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

6 സംസാരിക്കാനുള്ള ഉചിതമായ സമയം തിരഞ്ഞെടുക്കുന്നത്‌ പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്? സദൃശവാക്യങ്ങൾ 25:11 പറയുന്നത്‌, “തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താത്തിൽ പൊൻനാങ്ങാപോലെ” എന്നാണ്‌. പൊൻനാരങ്ങ കാണാൻ മനോമാണ്‌, എന്നാൽ വെള്ളിത്താത്തിലിരിക്കുമ്പോൾ അത്‌ അതിലേറെ മനോമായിരിക്കും. നമുക്ക് മറ്റുള്ളരോട്‌ നല്ലത്‌ എന്തെങ്കിലും പറയാനുണ്ടായിരിക്കും. എന്നാൽ അതിന്‌ ഉചിതമായ സമയം തിരഞ്ഞെടുക്കുന്നെങ്കിൽ, നമുക്ക് ആ വ്യക്തിയെ മെച്ചമായി സഹായിക്കാൻ കഴിയും. നമുക്ക് ഇത്‌ എങ്ങനെ ചെയ്യാനാകും?

7, 8. ജപ്പാനിലെ സഹോരങ്ങൾ യേശുവിന്‍റെ മാതൃക അനുകരിച്ചത്‌ എങ്ങനെ?

7 ഉചിതമായ സമയത്തല്ല സംസാരിക്കുന്നതെങ്കിൽ ആളുകൾക്ക് അത്‌ മനസ്സിലാകാതെ വരുകയോ അവർ അത്‌ തള്ളിക്കയുയോ ചെയ്‌തേക്കാം. (സദൃശവാക്യങ്ങൾ 15:23 വായിക്കുക.) ഉദാഹത്തിന്‌, 2011 മാർച്ച് മാസത്തിലുണ്ടായ ഭൂകമ്പവും സുനാമിയും കിഴക്കൻ ജപ്പാനിലെ അനേകം നഗരങ്ങളെ തകർത്ത്‌ തരിപ്പമാക്കി. 15,000-ത്തിലധികം പേർ മരണമടഞ്ഞു. യഹോയുടെ സാക്ഷിളിൽ അനേകർക്കും കുടുംബാംങ്ങളെയും സുഹൃത്തുക്കളെയും നഷ്ടമായി. എങ്കിലും, അതേ സാഹചര്യത്തിലുണ്ടായിരുന്ന മറ്റുള്ളവരെ ബൈബിൾ ഉപയോഗിച്ച് സഹായിക്കാൻ അവർ ആഗ്രഹിച്ചു. അവരിൽ അനേകരും ബുദ്ധമക്കാരാണെന്നും ബൈബിളിനെക്കുറിച്ച് കാര്യമായി ഒന്നുംതന്നെ അറിയാത്തരാണെന്നും സഹോങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് ആ സമയത്ത്‌ അവരോട്‌ പുനരുത്ഥാപ്രത്യായെക്കുറിച്ച് പറയുന്നതിനുകരം എന്തുകൊണ്ടാണ്‌ നല്ല ആളുകൾക്ക് ഇതുപോലുള്ള ദുരന്തങ്ങൾ സംഭവിക്കുന്നതെന്ന് വിശദീരിക്കുയും അവരെ ആശ്വസിപ്പിക്കുയും ചെയ്‌തു.

8 ആ സഹോരങ്ങൾ യേശുവിനെ അനുകരിച്ചു. എപ്പോൾ സംസാരിക്കമെന്നും സംസാരിക്കരുതെന്നും യേശുവിന്‌ അറിയാമായിരുന്നു. (യോഹ. 18:33-37; 19:8-11) ശിഷ്യന്മാരെ ചില കാര്യങ്ങൾ പഠിപ്പിക്കുന്നതിനായി ഉചിതമായ സമയത്തിനുവേണ്ടി അവൻ കാത്തിരുന്നു. (യോഹ. 16:12) സമാനമായി, പുനരുത്ഥാപ്രത്യായെക്കുറിച്ച് പറയേണ്ട ഉചിതമായ സമയത്തിനായി ജപ്പാനിലെ സഹോരങ്ങൾ കാത്തിരുന്നു. സുനാമി കഴിഞ്ഞ് രണ്ടു വർഷത്തിനുശേഷം മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്ന ലഘുലേഖ അവർ അവിടെയുള്ളവർക്ക് കൊടുത്തു. അനേകരും ലഘുലേഖ സ്വീകരിക്കുയും, അത്‌ വായിച്ച് ആശ്വാസം നേടുയും ചെയ്‌തു. ആളുകളോട്‌ സംസാരിക്കാനുള്ള ശരിയായ സമയം മനസ്സിലാക്കുന്നതിന്‌ പ്രദേത്തുള്ളരുടെ സംസ്‌കാത്തെക്കുറിച്ചും വിശ്വാങ്ങളെക്കുറിച്ചും നമ്മളും ചിന്തിക്കണം.

9. മറ്റ്‌ ഏതെല്ലാം സാഹചര്യങ്ങളിൽ സംസാരിക്കാനുള്ള ഉചിതമായ സമയത്തിനുവേണ്ടി നമ്മൾ കാത്തിരിക്കണം?

9 മറ്റ്‌ ഏതെല്ലാം സാഹചര്യങ്ങളിൽ സംസാരിക്കാനുള്ള ഉചിതമായ സമയത്തിനുവേണ്ടി നമ്മൾ കാത്തിരിക്കണം? ചിലപ്പോൾ, ആരെങ്കിലും നമുക്ക് നീരസം തോന്നുന്ന എന്തെങ്കിലും പറഞ്ഞേക്കാം. അപ്പോൾ ഒന്നും ചിന്തിക്കാതെ ചാടിക്കയറി എന്തെങ്കിലും തിരിച്ച് പറയുന്നതിനു പകരം, ഇങ്ങനെ ഒന്നു ചിന്തിക്കുന്നതായിരിക്കും ബുദ്ധി: ‘എന്നെ വേദനിപ്പിക്കുക എന്നതായിരുന്നോ അദ്ദേഹത്തിന്‍റെ യഥാർഥ ഉദ്ദേശ്യം? ഇക്കാര്യത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തോടു സംസാരിക്കമോ?’ ഒന്നും പറയാതിരിക്കുന്നതായിരിക്കും ചിലപ്പോൾ നല്ലത്‌. ഇനി, സംസാരിക്കമെന്നുന്നെയാണ്‌ തോന്നുന്നതെങ്കിൽ നമ്മൾ ശാന്തരാകുന്നതുവരെ കാത്തിരിക്കുന്നതാണ്‌ നല്ലത്‌. (സദൃശവാക്യങ്ങൾ 15:28 വായിക്കുക.) യഹോയെക്കുറിച്ച് അറിയാൻ സാക്ഷില്ലാത്ത ബന്ധുക്കളെ പ്രോത്സാഹിപ്പിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. അപ്പോഴും നമ്മൾ ക്ഷമയുള്ളരായിരിക്കണം. എന്താണ്‌ പറയാൻ പോകുന്നത്‌ എന്നതിനെക്കുറിച്ച് ചിന്തയുള്ളരായിരിക്കണം. അവർ കേൾക്കാൻ മനസ്സുകാണിക്കുന്ന ഒരു സമയം കണ്ടെത്തുയും വേണം.

എന്ത് സംസാരിക്കണം?

10. (എ) സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കേണ്ടത്‌ എന്തുകൊണ്ട്? (ബി) ഏത്‌ തരത്തിലുള്ള സംസാരം നമ്മൾ ഒഴിവാക്കണം?

10 നമ്മുടെ വാക്കുകൾക്ക് മറ്റുള്ളവരെ ആശ്വസിപ്പിക്കാനോ വിഷമിപ്പിക്കാനോ കഴിയും. (സദൃശവാക്യങ്ങൾ 12:18 വായിക്കുക.) സാത്താന്‍റെ ലോകത്തിലുള്ള അനേകരും “വാൾ” പോലെയും “അസ്‌ത്രം” പോലെയും ഉള്ള ക്രൂരമായ വാക്കുകൾ ഉപയോഗിക്കുന്നരാണ്‌. (സങ്കീ. 64:3, 4) മറ്റുള്ളവരെ മുറിപ്പെടുത്താനും വിഷമിപ്പിക്കാനും ആണ്‌ അവർ ആഗ്രഹിക്കുന്നത്‌. പലരും ഇങ്ങനെ സംസാരിക്കാൻ പഠിക്കുന്നത്‌ അവർ കാണുന്ന ചലച്ചിത്രങ്ങളിൽനിന്നും ടെലിവിഷൻ പരിപാടിളിൽനിന്നും ആണ്‌. എന്നാൽ ക്രിസ്‌ത്യാനികൾ തമാശയ്‌ക്കുപോലും പരുഷമായോ ദയാരഹിമായോ സംസാരിക്കാറില്ല. തമാശ നല്ലതാണ്‌, നമ്മൾ പറയുന്ന കാര്യങ്ങൾ ആകർഷമാക്കാൻ അത്‌ സഹായിക്കുയും ചെയ്യും. എങ്കിലും, നമ്മൾ ആരെയും പരിഹസിക്കാൻ പാടില്ല, അതായത്‌ മറ്റുള്ളവരെ ചിരിപ്പിക്കാനായി ആരെയെങ്കിലും നാണംകെടുത്തുയോ അപമാനിക്കുയോ ചെയ്യുന്ന വിധത്തിൽ സംസാരിക്കാൻ പാടില്ല. “ദൂഷണം” ഒഴിവാക്കാൻ ബൈബിൾ ക്രിസ്‌ത്യാനിളോട്‌ ആജ്ഞാപിക്കുന്നു. “കേൾക്കുന്നവർക്കു ഗുണം ചെയ്യേണ്ടതിന്‌, ആത്മീയവർധയ്‌ക്ക് ഉതകുന്നതും സന്ദർഭോചിവുമായ നല്ല വാക്കുല്ലാതെ ദുഷിച്ചതൊന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെരുത്‌” എന്നും അത്‌ പറയുന്നു.—എഫെ. 4:29, 31.

11. ഉചിതമായ വാക്കുകൾ തിരഞ്ഞെടുക്കാൻ നമ്മളെ എന്തു സഹായിക്കും?

11 “ഹൃദയത്തിന്‍റെ നിറവിൽനിന്നല്ലയോ വായ്‌ സംസാരിക്കുന്നത്‌” എന്ന് യേശു പഠിപ്പിച്ചു. (മത്താ. 12:34) അതായത്‌, വാക്കുകൾക്ക് നമ്മുടെ ഹൃദയത്തിലെ വികാവിചാരങ്ങൾ വെളിപ്പെടുത്താൻ കഴിയും. അതുകൊണ്ട് ആളുകളോട്‌ യഥാർഥസ്‌നേവും ആത്മാർഥതാത്‌പര്യവും ഉണ്ടെങ്കിൽ അവരോട്‌ സംസാരിക്കുമ്പോൾ ഉചിതമായ വാക്കുളായിരിക്കും നമ്മൾ തിരഞ്ഞെടുക്കുന്നത്‌. നമ്മൾ പറയുന്ന കാര്യങ്ങൾ അവരെ ബലപ്പെടുത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും ആയിരിക്കും.

12. ശരിയായ വാക്കുകൾ തിരഞ്ഞെടുക്കാൻ മറ്റെന്തൊക്കെ നമ്മളെ സഹായിക്കും?

12 ഉചിതമായ വാക്കുകൾ തിരഞ്ഞെടുക്കുന്നതിന്‌ നല്ല ശ്രമം ആവശ്യമാണ്‌. ശലോമോൻ രാജാവ്‌ ജ്ഞാനിയായിരുന്നെങ്കിലും “ഇമ്പമായ വാക്കു”കൾക്കുവേണ്ടി “ചിന്തിച്ചു ശോധന കഴിച്ചു.” (സഭാ. 12:9, 10) സംസാത്തിൽ ഇമ്പമായ വാക്കുകൾ ഉൾപ്പെടുത്താൻ നിങ്ങൾക്ക് ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങളുടെ പദസമ്പത്ത്‌ വർധിപ്പിക്കേണ്ടതുണ്ടായിരിക്കാം. അതിനുള്ള ഒരു മാർഗം ബൈബിളിലും നമ്മുടെ പ്രസിദ്ധീങ്ങളിലും വാക്കുകൾ എങ്ങനെ ഉപയോഗിച്ചിരിക്കുന്നുവെന്ന് നോക്കുന്നതാണ്‌. പരിചമില്ലാത്ത പദങ്ങളുടെ അർഥം മനസ്സിലാക്കാൻ ശ്രമിക്കുക. ഏറ്റവും പ്രധാമായി, മറ്റുള്ളവർക്ക് പ്രയോജനം ചെയ്യുന്ന വിധത്തിൽ വാക്കുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കുക. അതിന്‌ ഏറ്റവും നല്ലത്‌ യേശുവിന്‍റെ മാതൃക അനുകരിക്കുന്നതാണ്‌. കാരണം, “തളർന്നിരിക്കുന്നനോട്‌ സമയോചിമായ ഒരു വാക്കു സംസാരിക്കുവാൻ” യഹോവ അവനെ പഠിപ്പിച്ചിരുന്നു. (യെശ. 50:4, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) നമ്മുടെ വാക്കുകൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിക്കേണ്ടതും പ്രധാമാണ്‌. (യാക്കോ. 1:19 ) നമ്മൾ സ്വയം ഇങ്ങനെ ചോദിക്കണം: ‘ഇങ്ങനെ പറഞ്ഞാൽ ഞാൻ ഉദ്ദേശിക്കുന്നത്‌ എന്താണെന്ന് അദ്ദേഹത്തിനു മനസ്സിലാകുമോ? ഇതു കേട്ടാൽ അദ്ദേഹത്തിന്‌ എന്തു തോന്നും?’

13. എളുപ്പം മനസ്സിലാകുന്ന വിധത്തിൽ നമ്മൾ സംസാരിക്കേണ്ടത്‌ എന്തുകൊണ്ട്?

13 ഇസ്രായേലിൽ അടയാളങ്ങൾ നൽകുന്നതിന്‌ കാഹളം ഊതുമായിരുന്നു. ആളുകളെ ഒന്നിച്ചുകൂട്ടുന്നതിനും, ആക്രമിക്കാൻ പടയാളികൾക്ക് സൂചന നൽകുന്നതിനും ഒക്കെ കാഹളം ഊതുമായിരുന്നു. കാഹളധ്വനി വ്യക്തമല്ലായിരുന്നെങ്കിൽ സൈന്യത്തിന്‌ എന്തു സംഭവിക്കുമായിരുന്നു എന്ന് ഒന്നു ചിന്തിച്ചുനോക്കൂ! വ്യക്തമായി കേൾക്കാൻ കഴിയുന്ന കാഹളധ്വനിയെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന വാക്കുളോട്‌ ബൈബിൾ താരതമ്യപ്പെടുത്തുന്നു. നമ്മൾ കാര്യങ്ങൾ വ്യക്തമായി വിശദീരിച്ചുകൊടുക്കുന്നില്ലെങ്കിൽ ആളുകൾക്ക് ആശയക്കുപ്പമോ തെറ്റിദ്ധായോ ഉണ്ടാകാൻ സാധ്യയുണ്ട്. നമ്മൾ ഉദ്ദേശിക്കുന്ന ആശയം മറ്റുള്ളവർക്ക് വ്യക്തമായി മനസ്സിലാമെന്നാണ്‌ നമ്മുടെ ആഗ്രഹം. എന്നാൽ അതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ മര്യായില്ലാത്തതോ പരുഷമോ ആകാതിരിക്കാൻ ശ്രദ്ധിക്കണം.—1 കൊരിന്ത്യർ 14:8, 9 വായിക്കുക.

14. മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ്‌ യേശു സംസാരിച്ചതെന്ന് ഏതു ദൃഷ്ടാന്തം കാണിക്കുന്നു?

14 എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന വാക്കുകൾ യേശു എങ്ങനെ തിരഞ്ഞെടുത്തു എന്നതിനുള്ള നല്ലൊരു ഉദാഹമാണ്‌ മത്തായി 5 മുതൽ 7 വരെയുള്ള അധ്യായങ്ങൾ. യേശു നടത്തിയ പ്രസംത്തിൽ സങ്കീർണമായ പദങ്ങളോ അനാവശ്യമായ വാക്കുളോ ഉപയോഗിച്ചുകൊണ്ട് ആളുകളുടെ ശ്രദ്ധ പിടിച്ചുറ്റാൻ അവൻ ശ്രമിച്ചില്ല. ആളുകളെ മുറിപ്പെടുത്തുന്ന കാര്യങ്ങളും അവൻ പറഞ്ഞില്ല. വലിയ അർഥമുള്ള പ്രധാപ്പെട്ട കാര്യങ്ങളാണ്‌ യേശു പഠിപ്പിച്ചത്‌. എങ്കിലും യേശു പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കാൻ ഒരു പ്രയാവുമുണ്ടായിരുന്നില്ല. ഓരോ ദിവസവും എന്തു കഴിക്കും എന്ന് ഉത്‌കണ്‌ഠപ്പെടേണ്ട ആവശ്യമില്ല എന്ന് ശിഷ്യന്മാരെ പഠിപ്പിക്കുന്നതിന്‌ പക്ഷികളെയും യഹോവ പോറ്റുന്നു എന്ന കാര്യം യേശു വിശദീരിച്ചു. എന്നിട്ട് അവൻ അവരോട്‌ ഇങ്ങനെ ചോദിച്ചു: “നിങ്ങൾ അവയെക്കാൾ വിലപ്പെട്ടല്ലയോ?” (മത്താ. 6:26) ഈ ലളിതമായ വാക്കുളിലൂടെ ഒരു പ്രധാപ്പെട്ട പാഠം മനസ്സിലാക്കാനും അങ്ങനെ അവരെ പ്രോത്സാഹിപ്പിക്കാനും യേശുവിന്‌ കഴിഞ്ഞു.

എങ്ങനെ സംസാരിക്കണം?

15. നമ്മൾ എന്തുകൊണ്ടാണ്‌ ദയയോടെ സംസാരിക്കേണ്ടത്‌?

15 മറ്റുള്ളരോട്‌ എന്ത് പറയുന്നു എന്നതുപോലെതന്നെ പ്രധാമാണ്‌ നമ്മൾ അവരോട്‌ എങ്ങനെ സംസാരിക്കുന്നു എന്നതും. യേശുവിൽനിന്ന് കേൾക്കുന്നത്‌ ആളുകൾ എപ്പോഴും ആസ്വദിച്ചിരുന്നു. കാരണം, യേശു എപ്പോഴും സംസാരിച്ചിരുന്നത്‌ ‘ഹൃദ്യമായി,’ അതായത്‌ ദയയോടെയും സൗമ്യയോടെയും ആയിരുന്നു. (ലൂക്കോ. 4:22) നമ്മൾ ദയയോടെ സംസാരിക്കുമ്പോൾ അത്‌ കേട്ടിരിക്കാനും അംഗീരിക്കാനും ആളുകൾ കൂടുതൽ ചായ്‌വ്‌ കാണിച്ചേക്കാം. (സദൃ. 25:15) ആളുകളെ ആദരിക്കുയും അവരുടെ വികാരങ്ങൾ മാനിക്കുയും ചെയ്യുമ്പോൾ നമുക്ക് അവരോട്‌ ദയയോടെ സംസാരിക്കാൻ കഴിയും. അതാണ്‌ യേശു ചെയ്‌തത്‌. ഉദാഹത്തിന്‌, ഒരു കൂട്ടം ആളുകൾ താൻ പറയുന്നത്‌ കേൾക്കാനായി ചെയ്‌ത ശ്രമം കണ്ടപ്പോൾ യേശു മനസ്സലിഞ്ഞ് അവരെ പഠിപ്പിക്കുയും അവരോടൊപ്പം സമയം ചെലവഴിക്കുയും ചെയ്‌തു. (മർക്കോ. 6:34) ആളുകൾ അവനെ അധിക്ഷേപിച്ചപ്പോൾപോലും അവൻ തിരിച്ച് അധിക്ഷേപിച്ചില്ല.—1 പത്രോ. 2:23.

16, 17. (എ) കുടുംബാംങ്ങളോടും സുഹൃത്തുക്കളോടും സംസാരിക്കുമ്പോൾ നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം? (ലേഖനാരംത്തിലെ ചിത്രം കാണുക.) (ബി) ഒരു അമ്മ ദയയോടെ സംസാരിച്ചതിലൂടെ പല പ്രയോങ്ങളുണ്ടായത്‌ എങ്ങനെ?

16 കുടുംബാംങ്ങളെയും സുഹൃത്തുക്കളെയും നമ്മൾ അതിയായി സ്‌നേഹിക്കുന്നുണ്ട്. എന്നാൽ അവരോട്‌ സംസാരിക്കുമ്പോൾ അധികം ചിന്തിച്ചോ ശ്രദ്ധിച്ചോ ഒന്നും സംസാരിക്കേണ്ട കാര്യമില്ലെന്ന് നമ്മൾ കരുതിയേക്കാം. ചിലപ്പോൾ അവരോടുള്ള അടുപ്പം നിമിത്തം നമ്മൾ ദയയില്ലാതെ എന്തെങ്കിലും സംസാരിച്ചെന്നുംരാം. എന്നാൽ സുഹൃത്തുക്കളോടുപോലും യേശു ഒരിക്കലും ദയാരഹിമായി സംസാരിച്ചിരുന്നില്ല. തങ്ങളിൽ ആരാണ്‌ വലിയവൻ എന്നതിനെച്ചൊല്ലി അവരിൽ ചിലർ തർക്കിച്ചപ്പോൾ യേശു അവരെ ദയയോടെ തിരുത്തുയും ഒരു കൊച്ചുകുട്ടിയുടെ ഉദാഹരണം ഉപയോഗിച്ച് അവരുടെ ചിന്താതിക്ക് മാറ്റം വരുത്താൻ സഹായിക്കുയും ചെയ്‌തു. (മർക്കോ. 9:33-37) സൗമ്യയോടെ ബുദ്ധിയുദേശം നൽകിക്കൊണ്ട് മൂപ്പന്മാർക്ക് യേശുവിനെ അനുകരിക്കാൻ കഴിയും.—ഗലാ. 6:1.

17 ആരെങ്കിലും നമ്മളെ വിഷമിപ്പിക്കുന്ന എന്തെങ്കിലും പറയുമ്പോൾ പോലും ദയയോടെ സംസാരിച്ചാൽ ധാരാളം പ്രയോമുണ്ടാകും. (സദൃ. 15:1) ഉദാഹത്തിന്‌, ഒറ്റയ്‌ക്കുള്ള ഒരു മാതാവിന്‍റെ കൗമാക്കാനായ മകൻ യഹോവയെ സേവിക്കുന്നതായി നടിച്ചുകൊണ്ട് മോശമായ കാര്യങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇതിൽ സഹതാപം തോന്നിയ ഒരു സഹോദരി ആ അമ്മയോട്‌ ഇങ്ങനെ പറഞ്ഞു: “മകനെ നന്നായി വളർത്തിക്കൊണ്ടുരാൻ നിങ്ങൾക്ക് കഴിയാഞ്ഞത്‌ വളരെ മോശമായിപ്പോയി.” അപ്പോൾ ഒരു നിമിഷം ചിന്തിച്ചിട്ട് ആ സഹോദരി ഇങ്ങനെ പറഞ്ഞു: “ശരിയാ, ഇപ്പോൾ കാര്യങ്ങളൊന്നും അത്ര നന്നായിട്ടല്ല പോകുന്നത്‌ എന്ന് എനിക്ക് അറിയാം. അവനെ ഞാൻ ഇപ്പോഴും പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. അർമ്മഗെദ്ദോൻ കഴിഞ്ഞിട്ടേ നമുക്ക് എന്തെങ്കിലും ഉറപ്പിച്ച് പറയാൻ കഴിയൂ.” ആ മാതാവ്‌ ശാന്തതയോടെയും ദയയോടെയും സംസാരിച്ചതുകൊണ്ട് അവരുടെ സൗഹൃത്തിന്‌ ഒരു കോട്ടവും തട്ടിയില്ല. അമ്മ പറഞ്ഞ കാര്യം കേട്ടപ്പോൾ അമ്മയ്‌ക്ക് ഇപ്പോഴും തന്നെക്കുറിച്ച് പ്രതീക്ഷയുണ്ടെന്ന് മകനു മനസ്സിലായി. അതുകൊണ്ട് അവൻ ചീത്ത കൂട്ടുകെട്ട് നിറുത്തി, സ്‌നാമേറ്റു, പിന്നീട്‌ അവൻ ബെഥേലിലും സേവിച്ചു. നമ്മൾ സംസാരിക്കുന്നത്‌ സഹോങ്ങളോടായാലും കുടുംബാംങ്ങളോടായാലും നമുക്ക് പരിചമില്ലാത്തരോടായാലും നമ്മുടെ വാക്കുകൾ എപ്പോഴും “ഉപ്പിനാൽ രുചിരുത്തിതുപോലെ ഹൃദ്യമായിരിക്ക”ണം.—കൊലോ. 4:6.

18. സംസാത്തിൽ നമുക്ക് എങ്ങനെ യേശുവിന്‍റെ മാതൃക അനുകരിക്കാം?

18 നമ്മുടെ ചിന്തകളും മനോവിചാങ്ങളും മറ്റുള്ളവരെ അറിയിക്കാനുള്ള കഴിവ്‌, യഹോവ തന്നിരിക്കുന്ന വലിയ ഒരു ദാനമാണ്‌. യേശുവിന്‍റെ മാതൃക അനുകരിക്കുന്നെങ്കിൽ സംസാരിക്കുന്നതിന്‌ നമ്മൾ ഉചിതമായ സമയം തിരഞ്ഞെടുക്കും, പറയുന്ന കാര്യങ്ങളിൽ ശ്രദ്ധയുള്ളരായിരിക്കും, എപ്പോഴും ദയയുള്ളരായിരിക്കാൻ ശ്രമിക്കുയും ചെയ്യും. അതുകൊണ്ട് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും യഹോവയെ സന്തോഷിപ്പിക്കാനും നമുക്ക് നമ്മുടെ വാക്കുകൾ ഉപയോഗിക്കാം.