വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എല്ലാത്തരം ആരാധനയും ദൈവത്തിനു സ്വീകാര്യമാണോ?

എല്ലാത്തരം ആരാധനയും ദൈവത്തിനു സ്വീകാര്യമാണോ?

എല്ലാത്തരം ആരാധനയും ദൈവത്തിനു സ്വീകാര്യമാണോ?

സാധാരണ കേൾക്കാറുള്ളത്‌:

“എല്ലാ മതങ്ങളും ദൈവത്തിലേക്കു നയിക്കുന്ന വിവിധ പാതകളാണ്‌.”

▪ “നിങ്ങൾ എന്തു വിശ്വസിക്കുന്നു എന്നതു പ്രധാനമല്ല, ആത്മാർഥത ഉണ്ടായിരുന്നാൽ മതി.”

യേശു പറഞ്ഞത്‌:

“ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുളളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുളളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.” (മത്തായി 7:13, 14) എല്ലാ പാതകളും ദൈവത്തിലേക്കു നയിക്കുമെന്ന്‌ യേശു ഒരിക്കലും പറഞ്ഞില്ല.

▪ “കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്‌തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തുപറയും.” (മത്തായി 7:22, 23) യേശുവിന്റെ അനുഗാമികളാണെന്ന്‌ അവകാശപ്പെടുന്ന എല്ലാവർക്കും അവന്റെ അംഗീകാരം ലഭിക്കണമെന്നില്ല എന്നു വ്യക്തമാണ്‌.

മതഭക്തരായ പലർക്കും തങ്ങളുടേതായ വിശ്വാസങ്ങളും പാരമ്പര്യങ്ങളും ഉണ്ട്‌. എന്നാൽ ഇവയൊന്നും ദൈവവചനമായ ബൈബിളിനു ചേർച്ചയിലല്ലെങ്കിൽ എന്തു സംഭവിക്കും? മനുഷ്യർ ഉണ്ടാക്കിയ പാരമ്പര്യങ്ങൾ പിൻപറ്റുന്നതിന്റെ അപകടത്തെക്കുറിച്ച്‌ അന്നത്തെ മതനേതാക്കന്മാരോട്‌ യേശു വ്യക്തമാക്കുകയുണ്ടായി. “നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു” എന്നവൻ പറഞ്ഞു. തുടർന്ന്‌ ദൈവത്തിന്റെതന്നെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്‌ അവൻ പറഞ്ഞു: “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. മാനുഷകല്‌പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു.”—മത്തായി 15:1-9; യെശയ്യാവു 29:13.

വിശ്വാസം മാത്രം പോരാ, പ്രവൃത്തികളും പ്രധാനമാണ്‌. ദൈവത്തെ ആരാധിക്കുന്നു എന്ന്‌ അവകാശപ്പെടുന്ന ചിലരെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌ ഇങ്ങനെയാണ്‌: “അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു.” (തീത്തൊസ്‌ 1:16) നമ്മുടെ കാലത്തുള്ളവരെക്കുറിച്ച്‌ ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക: അവർ ‘ദൈവത്തെ സ്‌നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങളിൽ ആസക്തിയുള്ളവരായിരിക്കും. അവർ ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട്‌ അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരിൽനിന്ന്‌ അകന്നുനിൽക്കുക.’—2 തിമൊഥെയൊസ്‌ 3:4, 5, പി.ഒ.സി. ബൈബിൾ.

ആത്മാർഥത ആവശ്യമാണ്‌; എന്നാൽ അതുമാത്രം പോരാ. കാരണം, ആത്മാർഥതയുള്ള ഒരു വ്യക്തിക്കും തെറ്റുപറ്റാം. അതുകൊണ്ട്‌ ദൈവത്തെക്കുറിച്ച്‌ പരിജ്ഞാനം ഉണ്ടായിരിക്കേണ്ടത്‌ പ്രധാനമാണ്‌. (റോമർ 10:2, 3) നാം ഈ പരിജ്ഞാനം സമ്പാദിക്കുകയും ബൈബിൾ പറയുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നത്‌ ദൈവത്തെ പ്രസാദിപ്പിക്കും. (മത്തായി 7:21) അതുകൊണ്ട്‌ ശരിയായ മതം ആചരിക്കുകയെന്നാൽ, ശരിയായ ആന്തരവും ശരിയായ വിശ്വാസവും ശരിയായ പ്രവൃത്തികളും ഉണ്ടായിരിക്കുക എന്നാണ്‌. നിത്യേന ദൈവേഷ്ടം ചെയ്യുന്നതാണ്‌ ശരിയായ പ്രവൃത്തിയിൽ ഉൾപ്പെട്ടിരിക്കുന്നത്‌. —1 യോഹന്നാൻ 2:17.

ദൈവത്തെക്കുറിച്ചു ബൈബിൾ പറയുന്നത്‌ എന്താണെന്ന്‌ കൂടുതലായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക. ബൈബിൾ പഠിക്കാൻ അവർ നിങ്ങളെ സൗജന്യമായി സഹായിക്കും.

[9-ാം പേജിലെ ആകർഷക വാക്യം]

ശരിയായ മതം ആചരിക്കുകയെന്നാൽ, ശരിയായ ആന്തരവും ശരിയായ വിശ്വാസവും ശരിയായ പ്രവൃത്തികളും ഉണ്ടായിരിക്കുക എന്നാണ്‌