വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം എന്നെക്കുറിച്ച്‌ കരുതലുള്ളവനാണോ?

ദൈവം എന്നെക്കുറിച്ച്‌ കരുതലുള്ളവനാണോ?

ദൈവം എന്നെക്കുറിച്ച്‌ കരുതലുള്ളവനാണോ?

സാധാരണ കേൾക്കാറുള്ളത്‌:

“ദൈവത്തെപ്പോലെ ഇത്ര ഉന്നതനായ വ്യക്തി എന്റെ പ്രശ്‌നങ്ങളെക്കുറിച്ചൊക്കെ എവിടെ ചിന്തിക്കാൻ!”

▪ “ദൈവത്തിന്‌ എന്നെക്കുറിച്ച്‌ ചിന്തയുണ്ടെന്ന്‌ എനിക്കു തോന്നുന്നില്ല.”

യേശു പറഞ്ഞത്‌:

“രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്‌ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.” (ലൂക്കൊസ്‌ 12:6, 7) അതെ, ദൈവത്തിനു നമ്മെക്കുറിച്ചു ചിന്തയുണ്ടെന്ന്‌ യേശു പഠിപ്പിച്ചു.

▪ “നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.” (മത്തായി 6:31, 32) നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങൾ ദൈവത്തിന്‌ അറിയാമെന്ന്‌ യേശുവിന്‌ ഉറപ്പുണ്ടായിരുന്നു.

ദൈവം നമ്മെക്കുറിച്ച്‌ കരുതലുള്ളവനാണെന്ന്‌ ബൈബിൾ ഉറപ്പിച്ചു പറയുന്നു. (സങ്കീർത്തനം 55:22; 1 പത്രൊസ്‌ 5:7) അങ്ങനെയാണെങ്കിൽ നാം ഇന്ന്‌ ഇത്രയധികം ദുരിതങ്ങൾ അനുഭവിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ദൈവം സ്‌നേഹവാനും സർവശക്തനും ആണെങ്കിൽ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാൻ അവൻ ഒന്നും ചെയ്യാത്തത്‌ എന്തുകൊണ്ടാണ്‌?

ഉൾപ്പെട്ടിരിക്കുന്ന സത്യം പലർക്കും അറിഞ്ഞുകൂടാ: പിശാചായ സാത്താനാണ്‌ ഈ ദുഷ്ടലോകത്തെ ഭരിക്കുന്നത്‌. അതുകൊണ്ടാണ്‌ യേശുവിനെ പ്രലോഭിപ്പിക്കുന്നതിനായി ഈ ലോകത്തിലെ രാജത്വങ്ങളൊക്കെയും വാഗ്‌ദാനം ചെയ്യാൻ സാത്താനു കഴിഞ്ഞത്‌. “ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കുതരാം; അതു എങ്കൽ ഏല്‌പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു” എന്ന്‌ അവൻ പറഞ്ഞു.—ലൂക്കൊസ്‌ 4:5-7.

സാത്താനെ ഈ ലോകത്തിന്റെ ഭരണാധികാരിയാക്കിയത്‌ ആരാണ്‌? ആദ്യ മാതാപിതാക്കളായ ആദാമും ഹവ്വായും സാത്താനു ചെവികൊടുത്തുകൊണ്ട്‌ ദൈവത്തെ തള്ളിപ്പറഞ്ഞ ആ നിമിഷം, ഫലത്തിൽ അവർ സാത്താനെ തങ്ങളുടെ ഭരണാധികാരിയായി തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ സാത്താന്‌ ഒരിക്കലും ഈ ലോകത്തെ വിജയകരമായി ഭരിക്കാനാവില്ലെന്ന്‌ തെളിയിക്കപ്പെടേണ്ടിയിരുന്നു. അതിനായി ദൈവം ക്ഷമയോടെ ഒരു സമയം അനുവദിച്ചിരിക്കുന്നു. ഈ കാലഘട്ടത്തിൽ, തന്റെ അടുക്കലേക്കു തിരിച്ചുവരാനുള്ള വഴി യഹോവ ആദാമിന്റെ സന്തതികളായ നമുക്കുവേണ്ടി തുറന്നിട്ടിട്ടുമുണ്ട്‌. (റോമർ 5:10) എന്നിരുന്നാലും തന്നെ സേവിക്കാൻ അവൻ ആരെയും നിർബന്ധിക്കുന്നില്ല.

ദൈവത്തിനു നമ്മെക്കുറിച്ചു കരുതലുള്ളതുകൊണ്ട്‌ യേശു മുഖാന്തരം സാത്താന്റെ ഭരണത്തിൽനിന്നു നമ്മെ വിടുവിക്കാൻ അവൻ ക്രമീകരണം ചെയ്‌തിരിക്കുന്നു. പെട്ടെന്നുതന്നെ യേശു ‘മരണത്തിന്റെ അധികാരിയായ പിശാചിനെ നീക്കിക്കളയും.’ (എബ്രായർ 2:14) അങ്ങനെ അവൻ, ‘പിശാചിന്റെ പ്രവൃത്തികളെ അഴിക്കും.’—1 യോഹന്നാൻ 3:8.

ഈ ഭൂമി ഒരു പറുദീസയായി മാറും. അന്നാളിൽ ദൈവം, “[മനുഷ്യരുടെ] കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4, 5. *

[അടിക്കുറിപ്പ്‌]

^ ഖ. 12 ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌ എന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 11-ാം അധ്യായം കാണുക.

[8-ാം പേജിലെ ആകർഷക വാക്യം]

ഭൂമി ഒരു പറുദീസയായി മാറും