വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിഷേധചിന്തകളെ തരണംചെയ്യാം!

നിഷേധചിന്തകളെ തരണംചെയ്യാം!

നിഷേ​ധ​ചി​ന്ത​കളെ തരണം​ചെ​യ്യാം!

നിഷേ​ധ​ചി​ന്ത​ക​ളോ​ടു മല്ലിടാത്ത ആരും​തന്നെ ഉണ്ടാവില്ല. സാമ്പത്തിക ഞെരു​ക്ക​ങ്ങ​ളും അനീതി​യും കൊള്ള​രു​താ​യ്‌മ​ക​ളും വ്യാപ​ക​മാ​യി​രി​ക്കുന്ന ഒരു കാലമാണ്‌ നമ്മു​ടേത്‌. വിഷാ​ദ​വും കുറ്റ​ബോ​ധ​വും ആത്മനി​ന്ദ​യും അനേകാ​യി​ര​ങ്ങളെ ഗ്രസി​ച്ചി​രി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല.

നിഷേ​ധ​ചി​ന്ത​കൾ വളരെ അപകടം ചെയ്യും. അവ നമ്മുടെ ആത്മവീ​ര്യം കെടു​ത്തും, നേരാം​വണ്ണം ചിന്തി​ക്കാ​നുള്ള പ്രാപ്‌തി ഇല്ലാതാ​ക്കും, നമ്മുടെ സന്തോഷം കവർന്നെ​ടു​ക്കും. ബൈബിൾ പറയു​ന്നത്‌ എന്താ​ണെന്നു ശ്രദ്ധി​ക്കുക: “കഷ്ടകാ​ലത്തു നീ കുഴഞ്ഞു​പോ​യാൽ നിന്റെ ബലം നഷ്ടം തന്നേ.” (സദൃശ​വാ​ക്യ​ങ്ങൾ 24:10) പ്രക്ഷു​ബ്ധ​മായ ഈ ലോക​ത്തിൽ ജീവി​ച്ചു​പോ​ക​ണ​മെ​ങ്കിൽ മനോ​ബലം കൂടിയേ തീരൂ. അതു​കൊ​ണ്ടു​തന്നെ നിഷേ​ധ​ചി​ന്ത​കളെ വരുതി​യിൽ നിറു​ത്തേ​ണ്ടത്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌. a

നിഷേ​ധ​വി​ചാ​ര​ങ്ങളെ അകറ്റി​നി​റു​ത്താ​നുള്ള ചില പ്രതി​രോധ മാർഗ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. നമ്മുടെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവം, നാം നിരാ​ശ​യി​ലാ​ണ്ടു​പോ​കാൻ ആഗ്രഹി​ക്കു​ന്നില്ല. (സങ്കീർത്തനം 36:9) നിഷേ​ധ​വി​ചാ​ര​ങ്ങ​ളോ​ടു പൊരു​താൻ അവന്റെ വചനം നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെന്നു നോക്കാം.

ദൈവ​ത്തിന്‌ നിങ്ങ​ളോ​ടുള്ള സ്‌നേഹം മനസ്സി​ലാ​ക്കു​ക

‘ദൈവ​ത്തിന്‌ വേറെ എന്തെല്ലാം കാര്യ​ങ്ങ​ളുണ്ട്‌, അതിനി​ടെ എന്റെ സങ്കടങ്ങൾ കാണാൻ അവന്‌ സമയ​മെ​വി​ടെ’ എന്ന്‌ ചിന്തി​ക്കുന്ന ആളുക​ളുണ്ട്‌. നിങ്ങൾക്കും അങ്ങനെ​യാ​ണോ തോന്നു​ന്നത്‌? എന്നാൽ സ്രഷ്ടാ​വിന്‌ നമ്മുടെ വികാ​രങ്ങൾ മനസ്സി​ലാ​കും എന്ന്‌ ബൈബിൾ ഉറപ്പു​നൽകു​ന്നു. “ഹൃദയം നുറു​ങ്ങി​യ​വർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്ന​വരെ അവൻ രക്ഷിക്കു​ന്നു” എന്ന്‌ സങ്കീർത്ത​ന​ക്കാ​രൻ പറഞ്ഞു. (സങ്കീർത്തനം 34:18) നാം മനം തകർന്നി​രി​ക്കു​മ്പോൾ സർവാ​ധീ​ശ​നായ ദൈവം നമ്മുടെ അരിക​ത്തു​ണ്ടെന്ന്‌ അറിയു​ന്നത്‌ എത്ര ആശ്വാ​സ​മാണ്‌!

പലരും വിചാ​രി​ക്കു​ന്ന​തു​പോ​ലെ ദൈവം നിസ്സം​ഗ​നോ നിർവി​കാ​ര​നോ അല്ല. മറിച്ച്‌ “ദൈവം സ്‌നേ​ഹ​മാ​കു​ന്നു” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (1 യോഹ​ന്നാൻ 4:8) അവൻ ആളുകളെ സ്‌നേ​ഹി​ക്കു​ന്നു, അവരുടെ വേദനകൾ മനസ്സി​ലാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഏതാണ്ട്‌ 3,500 വർഷം മുമ്പ്‌ ഇസ്രാ​യേ​ല്യർ ഈജി​പ്‌റ്റിൽ (മിസ്ര​യീം) അടിമ​ക​ളാ​യി​രു​ന്ന​പ്പോൾ അവരുടെ ക്ലേശങ്ങ​ളിൽ സഹതാപം തോന്നി ദൈവം പറഞ്ഞു: “മിസ്ര​യീ​മി​ലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; ഊഴി​യ​വി​ചാ​ര​ക​ന്മാർ നിമി​ത്ത​മുള്ള അവരുടെ നിലവി​ളി​യും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയു​ന്നു. അവരെ മിസ്ര​യീ​മ്യ​രു​ടെ കയ്യിൽനി​ന്നു വിടു​വി​പ്പാ​നും ആ ദേശത്തു​നി​ന്നു നല്ലതും വിശാ​ല​വു​മായ ദേശ​ത്തേക്കു . . . അവരെ കൊണ്ടു​പോ​കു​വാ​നും ഞാൻ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു.”—പുറപ്പാ​ടു 3:7, 8.

നാം ഓരോ​രു​ത്ത​രും വൈകാ​രി​ക​മാ​യി എങ്ങനെ​യു​ള്ള​വ​രാ​ണെന്ന്‌ ദൈവ​ത്തിന്‌ നന്നായി അറിയാം. കാരണം, അവനാണ്‌ നമ്മെ സൃഷ്ടി​ച്ചത്‌. (സങ്കീർത്തനം 100:3) അതു​കൊണ്ട്‌ മറ്റുള്ള​വർക്ക്‌ നമ്മെ മനസ്സി​ലാ​ക്കാ​നാ​യി​ല്ലെ​ങ്കി​ലും ദൈവ​ത്തി​നു നമ്മെ മനസ്സി​ലാ​കും. ദൈവ​വ​ചനം നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: “മനുഷ്യൻ നോക്കു​ന്ന​തു​പോ​ലെയല്ല; മനുഷ്യൻ കണ്ണിന്നു കാണു​ന്നതു നോക്കു​ന്നു; യഹോ​വ​യോ ഹൃദയത്തെ നോക്കു​ന്നു.” (1 ശമൂവേൽ 16:7) നമ്മുടെ ഉള്ളിന്റെ ഉള്ളിലെ വിചാ​ര​ങ്ങൾപോ​ലും യഹോവ കാണുന്നു.

യഹോവ നമ്മുടെ പിഴവു​ക​ളും കുറവു​ക​ളും കൂടെ കാണു​ന്നു​ണ്ടെ​ന്നു​ള്ളതു ശരിയാണ്‌. എന്നാൽ നമ്മുടെ സ്‌നേ​ഹ​വാ​നായ സ്രഷ്ടാവ്‌ ക്ഷമിക്കാൻ മനസ്സു​ള്ള​വ​നാണ്‌. ബൈബിൾ എഴുത്തു​കാ​ര​നായ ദാവീദ്‌ ദൈവ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “അപ്പന്നു മക്കളോ​ടു കരുണ തോന്നു​ന്നതു പോലെ യഹോ​വെക്കു തന്റെ ഭക്തന്മാ​രോ​ടു കരുണ തോന്നു​ന്നു. അവൻ നമ്മുടെ പ്രകൃതി അറിയു​ന്നു​വ​ല്ലോ; നാം പൊടി എന്നു അവൻ ഓർക്കു​ന്നു.” (സങ്കീർത്തനം 103:13, 14) നാം കാണാ​തെ​പോ​കുന്ന നമ്മിലെ നന്മകൾപോ​ലും ദൈവം കാണുന്നു; നാം പശ്ചാത്ത​പി​ക്കു​ന്ന​പക്ഷം നമ്മുടെ തെറ്റുകൾ വിട്ടു​ക​ളഞ്ഞ്‌ അവൻ നമ്മുടെ നന്മകൾ ഓർത്തു​വെ​ക്കും.—സങ്കീർത്തനം 139:1-3, 23, 24.

അതു​കൊണ്ട്‌ വില​കെ​ട്ട​വ​രാ​ണെന്ന ചിന്ത നിങ്ങളെ മഥിക്കു​മ്പോൾ, ദൈവം നിങ്ങളെ വീക്ഷി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ ഓർക്കുക. അപ്പോൾ ആ ചിന്തകളെ തരണം​ചെ​യ്യാൻ നിങ്ങൾക്കാ​കും.—1 യോഹ​ന്നാൻ 3:20.

ദൈവ​വു​മാ​യി ഒരു ആത്മബന്ധം വളർത്തി​യെ​ടു​ക്കുക

ദൈവം വീക്ഷി​ക്കു​ന്ന​തു​പോ​ലെ നാം നമ്മെ വീക്ഷി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​മെ​ന്താണ്‌? നിഷേ​ധ​വി​ചാ​ര​ങ്ങളെ തരണം​ചെ​യ്യാ​നുള്ള അടുത്ത പടിയി​ലേക്ക്‌ പ്രവേ​ശി​ക്കാൻ—ദൈവ​വു​മാ​യി ഒരു ആത്മബന്ധം വളർത്തി​യെ​ടു​ക്കാൻ—അപ്പോൾ എളുപ്പ​മാ​യി​രി​ക്കും. ദൈവ​വു​മാ​യി അങ്ങനെ​യൊ​രു ബന്ധം വളർത്തി​യെ​ടു​ക്കുക സാധ്യ​മാ​ണോ?

സ്‌നേ​ഹ​വാ​നാ​യ ഒരു പിതാ​വി​നെ​പ്പോ​ലെ​യാണ്‌ യഹോവ. അതു​കൊണ്ട്‌ അവനു​മാ​യി ഒരു ഉറ്റബന്ധം വളർത്തി​യെ​ടു​ക്കു​ന്ന​തി​നു നമ്മെ സഹായി​ക്കാൻ അവനു സന്തോ​ഷ​മേ​യു​ള്ളൂ. “ദൈവ​ത്തോട്‌ അടുത്തു ചെല്ലു​വിൻ; എന്നാൽ അവൻ നിങ്ങ​ളോട്‌ അടുത്തു വരും” എന്നു ബൈബിൾ പറയുന്നു. (യാക്കോബ്‌ 4:8) പാപി​ക​ളും ബലഹീ​ന​രു​മായ നമുക്ക്‌ ഓരോ​രു​ത്തർക്കും അഖിലാ​ണ്ഡ​ത്തി​ന്റെ പരമാ​ധി​കാ​രി​യായ ദൈവ​വു​മാ​യി വ്യക്തി​പ​ര​മായ ഒരു ബന്ധം വളർത്തി​യെ​ടു​ക്കാ​നാ​കും! എത്ര വിസ്‌മ​യ​കരം!

ദൈവം തന്നെക്കു​റിച്ച്‌ ബൈബി​ളി​ലൂ​ടെ വെളി​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാൽ നമുക്ക്‌ അവന്റെ വ്യക്തി​ത്വം അടുത്ത​റി​യാ​നാ​കും. ബൈബിൾ പതിവാ​യി വായി​ച്ചു​കൊണ്ട്‌ ദൈവ​ത്തി​ന്റെ മഹനീയ ഗുണങ്ങൾ മനസ്സി​ലാ​ക്കാൻ നമുക്കാ​കും. b ആ വിവര​ങ്ങ​ളെ​ക്കു​റി​ച്ചു ധ്യാനി​ക്കു​മ്പോൾ യഹോ​വ​യോ​ടു നാം കൂടുതൽ അടുക്കും. സ്‌നേ​ഹ​ധ​ന​നും കാരു​ണ്യ​വാ​നു​മായ ഒരു പിതാ​വാ​യി നമുക്ക്‌ അവനെ കാണാ​നാ​കും.

ബൈബി​ളിൽനി​ന്നു വായി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഗഹനമാ​യി ചിന്തി​ക്കു​ന്ന​തിന്‌ മറ്റൊരു പ്രയോ​ജനം കൂടി​യുണ്ട്‌. നമ്മുടെ സ്വർഗീയ പിതാ​വി​ന്റെ ചിന്തകൾ സ്വാം​ശീ​ക​രി​ച്ചു​കൊണ്ട്‌ നാം അവനോട്‌ അടുക്കു​മ്പോൾ അവ നമ്മെ തിരു​ത്തു​ക​യും സാന്ത്വ​ന​പ്പെ​ടു​ത്തു​ക​യും വഴിന​യി​ക്കു​ക​യും ചെയ്യും. നിഷേ​ധ​ചി​ന്തകൾ മനസ്സിനെ അലട്ടു​മ്പോൾ നാം വിശേ​ഷി​ച്ചും അപ്രകാ​രം ചെയ്യണം. സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ എഴുതി: “എന്റെ ഹൃദയ​ത്തി​ന്റെ ആകുല​തകൾ വർധി​ക്കു​മ്പോൾ അങ്ങ്‌ നൽകുന്ന ആശ്വാസം എന്നെ ഉന്മേഷ​വാ​നാ​ക്കു​ന്നു.” (സങ്കീർത്തനം 94:19, പി.ഒ.സി. ബൈബിൾ) ആശ്വാസം പകരാ​നുള്ള ദൈവ​വ​ച​ന​ത്തി​ന്റെ ശക്തി അപാര​മാണ്‌. ദൈവ​വ​ച​ന​ത്തി​ലെ സത്യം സ്വീക​രി​ക്കാൻ നാം മനസ്സു കാണി​ച്ചാൽ നിഷേ​ധ​ചി​ന്ത​കൾക്കു പകരം ദൈവിക സമാധാ​ന​വും സാന്ത്വ​ന​വും മനസ്സിൽ നിറയു​ന്നത്‌ നമുക്ക്‌ അനുഭ​വി​ച്ച​റി​യാ​നാ​കും. ഒരു അച്ഛനോ അമ്മയോ, സങ്കട​പ്പെ​ട്ടി​രി​ക്കുന്ന മകനെ അല്ലെങ്കിൽ മകളെ ആശ്വസി​പ്പി​ക്കു​ന്ന​പോ​ലെ യഹോവ നമ്മെ ആശ്വസി​പ്പി​ക്കും.

നിത്യ​വും ദൈവ​ത്തോ​ടു സംസാ​രി​ക്കു​ന്ന​തും അവനു​മാ​യി അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാൻ നമ്മെ സഹായി​ക്കും. “തിരു​ഹി​ത​പ്ര​കാ​രം നാം എന്ത്‌ അപേക്ഷി​ച്ചാ​ലും (ദൈവം) നമ്മുടെ അപേക്ഷ കേൾക്കു​ന്നു” എന്ന്‌ ബൈബിൾ ഉറപ്പു​നൽകു​ന്നു. (1 യോഹ​ന്നാൻ 5:14) ആശങ്കക​ളും ഉത്‌ക​ണ്‌ഠ​ക​ളും എല്ലാം ദൈവത്തെ അറിയി​ക്കാ​നും സഹായ​ത്തി​നാ​യി അവനോട്‌ അപേക്ഷി​ക്കാ​നും നമുക്കു കഴിയും. ഈ വിധത്തിൽ ദൈവ​മു​മ്പാ​കെ ഹൃദയം പകരു​ന്നത്‌ നമ്മുടെ മനസ്സിനെ ശാന്തമാ​ക്കും. പൗലോസ്‌ അപ്പൊ​സ്‌തലൻ എഴുതി: “ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ട; ഏതു കാര്യ​ത്തി​ലും പ്രാർഥ​ന​യാ​ലും യാചന​യാ​ലും നിങ്ങളു​ടെ അപേക്ഷകൾ കൃതജ്ഞ​താ​സ്‌തോ​ത്ര​ങ്ങ​ളോ​ടെ ദൈവത്തെ അറിയി​ക്കുക; അപ്പോൾ മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും നിനവു​ക​ളെ​യും ക്രിസ്‌തു​യേശു മുഖാ​ന്തരം കാത്തു​കൊ​ള്ളും.”—ഫിലി​പ്പി​യർ 4:6, 7.

ബൈബിൾ പതിവാ​യി വായി​ക്കു​ക​യും വായിച്ച കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക​യും മുടങ്ങാ​തെ പ്രാർഥി​ക്കു​ക​യും ചെയ്യു​മ്പോൾ നിങ്ങളു​ടെ സ്വർഗീയ പിതാ​വു​മാ​യി ഒരു അടുത്ത ബന്ധം വളർന്നു​വ​രു​ന്ന​താ​യി നിങ്ങൾ മനസ്സി​ലാ​ക്കും. ആ ബന്ധം നിഷേ​ധ​വി​ചാ​ര​ങ്ങളെ പ്രതി​രോ​ധി​ക്കാൻതക്ക ശേഷി​യുള്ള ആയുധ​മാണ്‌. ഇതു കൂടാതെ മറ്റ്‌ എന്തെങ്കി​ലും സഹായം നമുക്കു​ണ്ടോ?

ഭാവി​പ്ര​ത്യാ​ശ​യിൽ മനസ്സു കേന്ദ്രീ​ക​രി​ക്കു​ക

അങ്ങേയറ്റം ദുഷ്‌ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും നല്ല കാര്യ​ങ്ങ​ളിൽ മനസ്സു കേന്ദ്രീ​ക​രി​ച്ചു നിറു​ത്താൻ നമുക്കാ​കും. എങ്ങനെ? മഹത്തായ ഒരു പ്രത്യാ​ശ​യാണ്‌ ദൈവം നമുക്കു നൽകി​യി​രി​ക്കു​ന്നത്‌. അപ്പൊ​സ്‌ത​ല​നായ പത്രോസ്‌ അതേക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “നാം (ദൈവ​ത്തി​ന്റെ) വാഗ്‌ദാ​ന​പ്ര​കാ​രം നീതി വസിക്കുന്ന പുതിയ ആകാശ​ത്തി​നും പുതിയ ഭൂമി​ക്കു​മാ​യി കാത്തി​രി​ക്കു​ന്നു.” (2 പത്രോസ്‌ 3:13) എന്താണ്‌ ഈ വാക്കു​ക​ളു​ടെ അർഥം?

“പുതിയ ആകാശം” എന്നത്‌ യേശു​ക്രി​സ്‌തു രാജാ​വാ​യുള്ള ദൈവ​ത്തി​ന്റെ സ്വർഗീയ ഗവണ്മെ​ന്റാണ്‌. ദൈവ​ത്തി​ന്റെ അംഗീ​കാ​ര​മുള്ള പുതിയ മാനവ​സ​മു​ദാ​യ​ത്തെ​യാണ്‌ “പുതിയ ഭൂമി” എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌. ‘പുതിയ ആകാശ​ത്തി​ന്റെ’ കീഴി​ലുള്ള ‘പുതിയ ഭൂമി​യിൽ’ നിഷേ​ധ​ചി​ന്ത​കൾക്ക്‌ ഇടയാ​ക്കുന്ന യാതൊ​ന്നും ഉണ്ടായി​രി​ക്കില്ല. പുതിയ ഭൂമി​യി​ലെ വിശ്വ​സ്‌ത​രായ നിവാ​സി​കൾക്ക്‌ ലഭിക്കാ​നി​രി​ക്കുന്ന ആ വലിയ ആശ്വാ​സ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “(ദൈവം) അവരുടെ കണ്ണിൽനി​ന്നു കണ്ണുനീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കു​ക​യില്ല. വിലാ​പ​മോ മുറവി​ളി​യോ വേദന​യോ ഇനി ഉണ്ടായി​രി​ക്കു​ക​യില്ല.”—വെളി​പാട്‌ 21:4.

എത്ര പുളക​പ്ര​ദ​മായ പ്രത്യാശ, അല്ലേ? അതു​കൊ​ണ്ടാണ്‌ ദൈവം നമുക്കു നൽകി​യി​രി​ക്കുന്ന ഈ പ്രത്യാ​ശയെ “മഹത്തായ പ്രത്യാശ” എന്ന്‌ ബൈബിൾ വിശേ​ഷി​പ്പി​ക്കു​ന്നത്‌. (തീത്തൊസ്‌ 2:11-13) നമുക്കു മുമ്പി​ലുള്ള ദിവ്യ​വാ​ഗ്‌ദാ​ന​ങ്ങ​ളി​ലും അവ വിശ്വാ​സ​യോ​ഗ്യ​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണ​ങ്ങ​ളി​ലും മനസ്സു പതിപ്പി​ച്ചാൽ നിഷേ​ധ​ചി​ന്ത​കളെ മറിക​ട​ക്കാൻ നമുക്കാ​കും.—ഫിലി​പ്പി​യർ 4:8.

നമ്മുടെ രക്ഷയുടെ പ്രത്യാ​ശയെ ഒരു ശിരസ്‌ത്ര​ത്തോ​ടാണ്‌ ബൈബിൾ ഉപമി​ക്കു​ന്നത്‌. (1 തെസ്സ​ലോ​നി​ക്യർ 5:8) പണ്ട്‌, ശിരസ്‌ത്രം അഥവാ പടത്തൊ​പ്പി ധരിക്കാ​തെ യുദ്ധത്തി​നു പോകാൻ ഒരു യോദ്ധാവ്‌ ധൈര്യ​പ്പെ​ടി​ല്ലാ​യി​രു​ന്നു. തലയ്‌ക്ക്‌ ഏൽക്കുന്ന പ്രഹര​ങ്ങ​ളും തലയ്‌ക്കു നേർക്കു​വ​രുന്ന അസ്‌ത്ര​ങ്ങ​ളും പ്രതി​രോ​ധി​ക്കാൻ പടത്തൊ​പ്പി കൂടിയേ തീരൂ എന്ന്‌ യോദ്ധാ​വിന്‌ അറിയാ​മാ​യി​രു​ന്നു. ശിരസ്‌ത്രം തലയെ സംരക്ഷി​ക്കു​ന്ന​തു​പോ​ലെ പ്രത്യാശ മനസ്സിനെ സംരക്ഷി​ക്കു​ന്നു. നമ്മിൽ പ്രത്യാശ നിറയ്‌ക്കുന്ന കാര്യ​ങ്ങ​ളിൽ മനസ്സു കേന്ദ്രീ​ക​രി​ക്കു​ന്നത്‌ നിഷേ​ധ​വി​ചാ​ര​ങ്ങ​ളെ​യും ആകുല​ത​ക​ളെ​യും അശുഭ​ചി​ന്ത​ക​ളെ​യും അകറ്റി​നി​റു​ത്താൻ നമ്മെ സഹായി​ക്കും.

അതെ, നിഷേ​ധ​ചി​ന്ത​കളെ മറിക​ട​ക്കാൻ നിങ്ങൾക്കാ​കും. ദൈവം നിങ്ങളെ വീക്ഷി​ക്കു​ന്ന​തു​പോ​ലെ സ്വയം വീക്ഷി​ക്കുക, ദൈവ​ത്തോട്‌ അടുത്തു ചെല്ലുക, ഭാവി​പ്ര​ത്യാ​ശ​യിൽ മനസ്സു പതിപ്പി​ക്കുക. അപ്പോൾ നിഷേ​ധ​ചി​ന്ത​ക​ളേ​തു​മി​ല്ലാത്ത ആ പുതിയ ഭൂമി​യി​ലെ സന്തോഷം ആസ്വദി​ക്കാൻ നിങ്ങൾക്കു​മാ​കും.—സങ്കീർത്തനം 37:29.

[അടിക്കു​റി​പ്പു​കൾ]

a സ്ഥായിയായ അല്ലെങ്കിൽ കടുത്ത വിഷാ​ദ​മു​ള്ളവർ ഡോക്‌ട​റു​ടെ സഹായം തേടണം.—മത്തായി 9:12.

b 2010 ജനുവരി-മാർച്ച്‌ ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ ബൈബിൾ വായന​യ്‌ക്കുള്ള പ്രാ​യോ​ഗി​ക​മായ ഒരു പട്ടിക കൊടു​ത്തി​ട്ടുണ്ട്‌.

[9-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ഞാൻ അവരുടെ സങ്കടങ്ങൾ അറിയു​ന്നു.”—പുറപ്പാ​ടു 3:7, 8

[10-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“എന്റെ ഹൃദയ​ത്തി​ന്റെ ആകുല​തകൾ വർധി​ക്കു​മ്പോൾ അങ്ങ്‌ നൽകുന്ന ആശ്വാസം എന്നെ ഉന്മേഷ​വാ​നാ​ക്കു​ന്നു.”—സങ്കീർത്തനം 94:19, പി.ഒ.സി.

[11-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും നിനവു​ക​ളെ​യും ക്രിസ്‌തു​യേശു മുഖാ​ന്തരം കാത്തു​കൊ​ള്ളും.”—ഫിലി​പ്പി​യർ 4:6, 7

[10, 11 പേജു​ക​ളി​ലെ ചതുരം/ചിത്രം]

സാന്ത്വനദായകമായ ചില തിരു​വെ​ഴു​ത്തു​കൾ

“യഹോവ, യഹോ​വ​യായ ദൈവം, കരുണ​യും കൃപയു​മു​ള്ളവൻ; ദീർഘ​ക്ഷ​മ​യും മഹാദ​യ​യും വിശ്വ​സ്‌ത​ത​യു​മു​ള്ളവൻ.”—പുറപ്പാ​ടു 34:6.

“യഹോ​വ​യു​ടെ കണ്ണു തങ്കൽ ഏകാ​ഗ്ര​ചി​ത്ത​ന്മാ​രാ​യി​രി​ക്കു​ന്ന​വർക്കു വേണ്ടി തന്നെത്താൻ ബലവാ​നെന്നു കാണി​ക്കേ​ണ്ട​തി​ന്നു ഭൂമി​യി​ലെ​ല്ലാ​ട​വും ഊടാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.”—2 ദിനവൃ​ത്താ​ന്തം 16:9.

“ഹൃദയം നുറു​ങ്ങി​യ​വർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്ന​വരെ അവൻ രക്ഷിക്കു​ന്നു.”—സങ്കീർത്തനം 34:18.

“കർത്താവേ, നീ നല്ലവനും ക്ഷമിക്കു​ന്ന​വ​നും . . . ആകുന്നു.”—സങ്കീർത്തനം 86:5.

“യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകല​പ്ര​വൃ​ത്തി​ക​ളോ​ടും അവന്നു കരുണ തോന്നു​ന്നു.”—സങ്കീർത്തനം 145:9.

“നിന്റെ ദൈവ​മായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോ​ടു: ഭയപ്പെ​ടേണ്ടാ, ഞാൻ നിന്നെ സഹായി​ക്കും എന്നു പറയുന്നു.”—യെശയ്യാ​വു 41:13.

‘മനസ്സലി​വുള്ള പിതാ​വും സർവാ​ശ്വാ​സ​ത്തി​ന്റെ​യും ദൈവ​വു​മാ​യവൻ വാഴ്‌ത്ത​പ്പെ​ടു​മാ​റാ​കട്ടെ.’—2 കൊരി​ന്ത്യർ 1:3.

“നമ്മുടെ ഹൃദയം നമ്മെ കുറ്റ​പ്പെ​ടു​ത്തു​ന്നെ​ങ്കി​ലോ, ദൈവം നമ്മുടെ ഹൃദയ​ങ്ങ​ളെ​ക്കാൾ വലിയ​വ​നും സകലവും അറിയു​ന്ന​വ​നു​മാ​ക​യാൽ ദൈവ​മു​മ്പാ​കെ നമുക്കു നമ്മുടെ ഹൃദയ​ങ്ങളെ ഉറപ്പി​ക്കാം.”—1 യോഹ​ന്നാൻ 3:19, 20.

[12-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

നിഷേധവികാരങ്ങളെ അതിജീ​വി​ച്ച​വർ

“എന്റെ പിതാവ്‌ ഒരു മദ്യപാ​നി​യാ​യി​രു​ന്നു. അതുമൂ​ലം ജീവി​ത​ത്തിൽ ഒരുപാട്‌ ദുരി​തങ്ങൾ എനിക്ക്‌ ഉണ്ടായി​ട്ടുണ്ട്‌. വില​കെ​ട്ട​വ​ളാ​ണെന്ന തോന്നൽ കാലങ്ങ​ളോ​ളം എന്നെ അലട്ടി​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ​യാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ഞാൻ ബൈബിൾ പഠിക്കു​ന്നത്‌. ഭൂമി​യിൽ സന്തോ​ഷ​ത്തോ​ടെ എന്നേക്കും ജീവി​ക്കാൻ കഴിയു​മെന്ന പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ ഞാൻ മനസ്സി​ലാ​ക്കി. അത്‌ മനസ്സിന്‌ എന്തെന്നി​ല്ലാത്ത ആശ്വാസം പകർന്നു. ഞാൻ നിത്യ​വും ബൈബിൾ വായി​ക്കാൻ തുടങ്ങി. എപ്പോ​ഴും എന്റെ കൈവശം ഒരു ബൈബിൾ ഉണ്ടായി​രി​ക്കും. നിഷേ​ധ​ചി​ന്തകൾ മനസ്സി​ലേക്കു വരുന്ന​യു​ടനെ ഞാൻ ബൈബി​ളെ​ടുത്ത്‌ വായി​ക്കും, ആ തിരു​വെ​ഴു​ത്തു​കൾ എനിക്ക്‌ ആശ്വാസം പകരും. ദൈവ​ത്തി​ന്റെ ഗുണങ്ങ​ളെ​പ്പറ്റി വായി​ക്കു​മ്പോൾ ഞാൻ അവന്റെ കണ്ണിൽ എത്ര വില​പ്പെ​ട്ട​വ​ളാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​കും.”—33-കാരി​യായ കാത്തി. c

“ഞാൻ ഒരു തികഞ്ഞ മദ്യപാ​നി​യാ​യി​രു​ന്നു. പോരാ​ത്ത​തിന്‌, മാരി​ഹ്വാ​ന, കൊ​ക്കെയ്‌ൻ, ക്രാക്ക്‌ കൊ​ക്കെയ്‌ൻ തുടങ്ങിയ ലഹരി​പ​ദാർഥ​ങ്ങ​ളും ഞാൻ ഉപയോ​ഗി​ച്ചി​രു​ന്നു. ഒടുവിൽ എല്ലാം നഷ്ടപ്പെട്ട്‌ ഞാൻ ഒരു യാചക​നാ​യി. അങ്ങനെ​യി​രി​ക്കെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മൊത്ത്‌ ബൈബിൾ പഠിക്കാൻ എനിക്ക്‌ അവസരം കിട്ടി. അത്‌ എന്റെ ജീവിതം അപ്പാടെ മാറ്റി. ഞാൻ ദൈവത്തെ അടുത്ത​റി​ഞ്ഞു. കുറ്റ​ബോ​ധ​വും ആത്മനി​ന്ദ​യും ഇപ്പോ​ഴും എന്നെ അലട്ടു​ന്നു​ണ്ടെ​ങ്കി​ലും ദൈവ​ത്തി​ന്റെ കരുണ​യി​ലും സ്‌നേ​ഹ​ത്തി​ലും ആശ്രയം​വെച്ചു മുന്നോ​ട്ടു പോകാൻ ഞാൻ പഠിച്ചു. നിഷേ​ധ​വി​ചാ​ര​ങ്ങളെ തരണം​ചെ​യ്യാ​നുള്ള ശക്തി ദൈവം തുടർന്നും നൽകു​മെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. ബൈബിൾ സത്യം അറിയാൻ ഇടയാ​യ​താണ്‌ എനിക്കു ലഭിച്ച ഏറ്റവും വലിയ അനു​ഗ്രഹം.”—37-കാരനായ റെനാ​റ്റോ.

“ചെറു​പ്പം​മു​തലേ എന്റെ മൂത്ത സഹോ​ദ​ര​നു​മാ​യി ഞാൻ എന്നെ താരത​മ്യ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. അന്നൊക്കെ എനിക്ക്‌ ഒരുതരം അപകർഷ​ബോ​ധ​മാ​യി​രു​ന്നു. അരക്ഷി​ത​ത്വ​വും ആത്മനി​ന്ദ​യും ഇപ്പോ​ഴും എന്നെ വേട്ടയാ​ടു​ന്നുണ്ട്‌. എന്നാൽ അവയോ​ടൊ​ക്കെ പോരാ​ടാ​നുള്ള ആത്മ​ധൈ​ര്യം ഇന്ന്‌ എനിക്കുണ്ട്‌. സഹായ​ത്തി​നാ​യി ഞാൻ യഹോ​വ​യോട്‌ മുട്ടി​പ്പാ​യി പ്രാർഥി​ക്കും, എന്റെ തോന്ന​ലു​കളെ തരണം ചെയ്യാ​നുള്ള പ്രാപ്‌തി അങ്ങനെ എനിക്കു ലഭിക്കും. ദൈവം നമ്മെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും നമുക്കാ​യി കരുതു​ന്നെ​ന്നും അറിയു​ന്നത്‌ എത്ര ആശ്വാ​സ​ക​ര​മാണ്‌!—45-കാരി​യായ റോ​ബെർട്ട.

[അടിക്കു​റിപ്പ്‌]

c ചില പേരുകൾ മാറ്റി​യി​ട്ടുണ്ട്‌.