വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിറങ്ങൾ നിങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു?

നിറങ്ങൾ നിങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു?

നിങ്ങൾ ചുറ്റും നോക്കുമ്പോൾ വിവരങ്ങൾ ശേഖരിക്കുന്നതിനായി നിങ്ങളുടെ കണ്ണുളും മസ്‌തിഷ്‌കവും ഒരുമിച്ചു പ്രവർത്തിക്കും. ഏതെങ്കിലും ഒരു പഴം കാണുമ്പോൾ അതു കഴിക്കണമോ വേണ്ടയോ എന്നു നിങ്ങൾ തീരുമാനിക്കുന്നു. ആകാത്തേക്കു നോക്കി ഇന്നു മഴ പെയ്യില്ലെന്നു നിങ്ങൾ നിഗമനം ചെയ്യുന്നു. ഇപ്പോൾ വായിക്കുന്ന ഈ പദങ്ങൾ വേർതിരിച്ച് അവയുടെ അർഥം നിങ്ങൾ മനസ്സിലാക്കുന്നു. വാസ്‌തവത്തിൽ ഈ സാഹചര്യങ്ങളിലെല്ലാം നിറങ്ങൾ നിങ്ങളെ സ്വാധീനിക്കുന്നു, ശരിയല്ലേ?

നിങ്ങൾ കണ്ട പഴം പഴുത്തതും രുചികരവും ആണോ എന്നു തിരിച്ചറിയാൻ അതിന്‍റെ നിറം നിങ്ങളെ സഹായിക്കുന്നു. ആകാശത്തിന്‍റെയും കാർമേഘങ്ങളുടെയും നിറം കാലാവസ്ഥ അറിയാൻ നിങ്ങളെ സഹായിക്കുന്നു. ഈ ലേഖനത്തിലൂടെ കണ്ണോടിക്കുമ്പോൾ ഈ പേപ്പറിന്‍റെയും അതിൽ എഴുതിയിരിക്കുന്ന അക്ഷരങ്ങളുടെയും നിറങ്ങൾ തമ്മിലുള്ള വ്യത്യാസം നിങ്ങളുടെ കണ്ണുകൾക്കു വായനാസുഖം പകരുന്നു. അതെ, പലപ്പോഴും അറിയാതെതന്നെ ചുറ്റുമുള്ള ലോകത്തിലെ വിവരങ്ങൾ അപഗ്രഥിക്കാനായി നിങ്ങൾ തുടർച്ചയായി നിറങ്ങളുടെ സഹായം തേടുന്നു. എന്നാൽ നിറങ്ങൾക്കു വികാരങ്ങളുടെ മേലും പ്രഭാവം ചെലുത്താനാകും.

നിറങ്ങൾക്കു ചെലുത്താനാകുന്ന വൈകാരികപ്രഭാവം

ഒരു സൂപ്പർമാർക്കറ്റിനുള്ളിലൂടെ നടക്കുമ്പോൾ നിങ്ങളുടെ കണ്ണുകളുടെ ശ്രദ്ധ ആകർഷിക്കാൻപോന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന നിരവധി വസ്‌തുക്കൾ നിങ്ങൾക്കു ചുറ്റുമുണ്ടാകും. ഓരോരുത്തരുടെയും അഭിരുചികൾക്കും ലിംഗഭേദത്തിനും പ്രായത്തിനും അനുസരിച്ച് ആകർഷകമായ നിറങ്ങളും നിറക്കൂട്ടുകളും പരസ്യക്കാർ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നു. അവരുടെ ആ വിപണനതന്ത്രം ഒരുപക്ഷേ നിങ്ങൾക്കു മനസ്സിലായെന്നുപോലും വരില്ല. വീട്‌ അലങ്കരിക്കുന്നവർക്കും വസ്‌ത്രനിർമാതാക്കൾക്കും കലാകാരൻമാർക്കും എല്ലാം നമ്മുടെ വികാരങ്ങളെ തൊട്ടുണർത്താൻ നിറങ്ങൾക്കു കഴിയുമെന്ന് അറിയാം.

ഓരോ പ്രദേശത്തെയും സംസ്‌കാരവും ആചാരങ്ങളും നിമിത്തം ആളുകൾ നിറങ്ങളെ പല വിധങ്ങളിൽ വ്യാഖ്യാനിച്ചേക്കാം. ഉദാഹരണത്തിന്‌, ഏഷ്യയിലുള്ള ചിലർ ചുവപ്പുനിറത്തെ സൗഭാഗ്യത്തോടും ആഘോഷങ്ങളോടും ബന്ധപ്പെടുത്തുമ്പോൾ, ആഫ്രിക്കയിലെ ചില പ്രദേശങ്ങളിൽ അതിനെ വിലാപത്തിന്‍റെ നിറമായി കാണുന്നു. എന്നാൽ വളർന്നുവന്ന സാഹചര്യങ്ങൾ ഏതായിരുന്നാലും ചില നിറങ്ങളോട്‌ ആളുകൾ വൈകാരികമായി ഒരേപോലെയാണു പ്രതികരിക്കുന്നത്‌. നമുക്ക് ഇപ്പോൾ മൂന്നു നിറങ്ങളെക്കുറിച്ചും അവയ്‌ക്കു നിങ്ങളെ സ്വാധീനിക്കാനാകുന്ന വിധത്തെക്കുറിച്ചും പരിചിന്തിക്കാം.

ചുവപ്പ് വളരെ പെട്ടെന്നു കണ്ണിൽ പതിയുന്ന ഒരു നിറമാണ്‌. ഊർജം, യുദ്ധം, അപകടം എന്നിവയോടുള്ള ബന്ധത്തിൽ ചുവപ്പുനിറം മിക്കപ്പോഴും കാണാനാകും. വികാരത്തെ തീവ്രമായി ബാധിക്കുന്ന ഒരു നിറവുമാണ്‌ അത്‌; മനുഷ്യശരീരത്തിലെ ഊർജോത്‌പാദനം ഉത്തേജിപ്പിക്കാനും ശ്വാസോച്ഛ്വാസം ത്വരിതപ്പെടുത്താനും രക്തസമ്മർദം ഉയർത്താനും ഈ നിറത്തിനു കഴിയും.

ബൈബിളിൽ “ചുവപ്പ്” എന്നതിന്‍റെ എബ്രായ പദം, “രക്തം” എന്നർഥമുള്ള ഒരു പദത്തിൽ നിന്നാണു വന്നിരിക്കുന്നത്‌. ധൂമ്രവർണവും കടുഞ്ചുവപ്പുനിറവും ഉള്ള വസ്‌ത്രങ്ങൾ അണിഞ്ഞ നിഷ്‌ഠുരയായ ഒരു വേശ്യ “ദൈവദൂഷണനാമങ്ങൾ നിറഞ്ഞ കടുഞ്ചുവപ്പുനിറമുള്ള ഒരു കാട്ടുമൃഗത്തിന്മേൽ” സഞ്ചരിക്കുന്നതായിബൈബിളിൽ രേപ്പെടുത്തിയിരിക്കുന്നു. ഈ ചിത്രം ഓർത്തിരിക്കാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ജ്വലിക്കുന്ന ചുവപ്പുനിറം അഥവാ കടുഞ്ചുവപ്പുനിറം സഹായകമാണ്‌.—വെളിപാട്‌ 17:1-6.

പച്ച നിറം ചുവപ്പിൽനിന്നും വിപരീതമായൊരു വിധത്തിൽ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നു, കാരണം അത്‌ ശരീരത്തിലെ ഊർജോത്‌പാദനത്തിന്‍റെ വേഗത കുറയ്‌ക്കുകയും മനഃശാന്തി കൈവരുത്തുകയും ചെയ്യുന്നു. സ്വസ്ഥത പകരുന്ന നിറം എന്ന നിലയിൽ പച്ച മിക്കപ്പോഴും പ്രശാന്തതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹരിതോദ്യാങ്ങളും മലഞ്ചെരിവുകളും കാണുമ്പോൾ നാം നവോന്മേഷിതരാകും. പച്ചപ്പുല്ലും സസ്യങ്ങളും ദൈവം മനുഷ്യവർഗത്തിനായി നൽകിതാണെന്ന് സൃഷ്ടിയെക്കുറിച്ചുള്ള ഉല്‌പത്തിവിവരണം പറയുന്നു.—ഉല്‌പത്തി 1:11, 12, 30.

വെളുപ്പ് നിറം പ്രകാശം, സുരക്ഷ, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നന്മ, നിഷ്‌കളങ്കത, വിശുദ്ധി തുടങ്ങിയ ഗുണങ്ങളുമായും അതിനു ബന്ധമുണ്ട്.ബൈബിളിൽ മിക്കപ്പോഴും പരാമർശിച്ചിരിക്കുന്ന ഒരു നിറമാണ്‌ വെളുപ്പ്. ദർശനങ്ങളിൽ മനുഷ്യരും ദൂതന്മാരും വെള്ളവസ്‌ത്രം ധരിച്ചിരിക്കുന്നതായി പറയുന്നു, നീതിക്കും ആത്മീപരിശുദ്ധിക്കും  ഊന്നൽ നൽകാനാണ്‌ അത്‌. (യോന്നാൻ 20:12; വെളിപാട്‌ 3:4; 7:9, 13, 14) ശുദ്ധവും ശുഭ്രവും ആയ വസ്‌ത്രങ്ങൾ ധരിച്ച് വെള്ളക്കുതിരപ്പുറത്തു സവാരി ചെയ്യുന്നവരെക്കുറിച്ചുള്ള വിവരണം നീതിയുള്ള യുദ്ധത്തെ പ്രതീപ്പെടുത്തുന്നു. (വെളിപാട്‌ 19:14) “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും” എന്നു പറഞ്ഞപ്പോൾ, പാപങ്ങൾ ക്ഷമിക്കാൻ താൻ ഒരുക്കമുള്ളവനാണെന്നു വ്യക്തമാക്കാൻ ദൈവം വെളുപ്പുനിറം ഉപയോഗിക്കുകയായിരുന്നു.—യെശയ്യാവു 1:18.

നിറം ഒരു ഓർമസഹായി

നിറങ്ങളോടുള്ള മനുഷ്യരുടെ വൈകാരിപ്രതികരണംദൈവത്തിന്‌ അറിയാമെന്ന് അവയെക്കുറിച്ചുള്ളബൈബിൾപരാമർശങ്ങൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്‌ യുദ്ധം, ക്ഷാമം, ഭക്ഷ്യദൗർലഭ്യത്താലും വ്യാധിയാലും ഉള്ള അസ്വാഭാവികമരണം എന്നിവ ഉൾപ്പെടെ നാം ഇന്നു കടന്നുപോകുന്ന സാഹചര്യങ്ങൾബൈബിളിലെ വെളിപാട്‌ പുസ്‌തകത്തിൽ മുൻകൂട്ടിപ്പറയുന്നു. ഇത്‌ ഓർത്തിരിക്കുന്നതിനായി കുതിരപ്പുറത്തു സവാരി ചെയ്യുന്നവരെക്കുറിച്ചുള്ള ഉദ്വേജനകമായ ഒരു ദർശനം അവതരിപ്പിച്ചിരിക്കുന്നു—കേവലം സാധാരണകുതിരകളല്ല, മറിച്ച് പല നിറങ്ങളിലുള്ളവ.

ആദ്യത്തേത്‌ തൂവെള്ളനിറത്തിലുള്ള കുതിരയാണ്‌, യേശുക്രിസ്‌തുവിന്‍റെ നീതിനിഷ്‌ഠമായ യുദ്ധത്തെ അതു പ്രതീപ്പെടുത്തുന്നു. അടുത്തത്‌ രാഷ്ടങ്ങ്രൾ തമ്മിലുള്ള രക്തരൂഷിതപോരാട്ടങ്ങളെ ചിത്രീകരിക്കുന്ന തീപോലെ ചുവന്ന ഒരു കുതിര. ഇതിനെ പിന്തുടരുന്നത്‌ ക്ഷാമത്തെ പ്രതീപ്പെടുത്തുന്ന അനിഷ്ടസൂചകമായ ഒരു കറുത്തകുതിരയാണ്‌. തുടർന്നു നാം കാണുന്നത്‌, “വിളറിയ ഒരു കുതിര! കുതിരപ്പുറത്തിരിക്കുന്നവനു മരണം എന്നു പേര്‌.” (വെളിപാട്‌ 6:1-8) ഓരോ കുതിരയും പ്രതീപ്പെടുത്തുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട വികാരങ്ങൾ നമ്മിൽ ഉണർത്താൻ അവയുടെ നിറത്തിനാകും. അതിനാൽ പല നിറങ്ങളിലുള്ള ഈ കുതികളെയും നമ്മുടെ നാളുളെക്കുറിച്ച് അവ പഠിപ്പിക്കുന്ന കാര്യങ്ങളെയും നമുക്ക് എളുപ്പം ഓർത്തിരിക്കാനാകും.

നിറങ്ങൾ ഉപയോഗിച്ചു രചിച്ചിരിക്കുന്ന സുവ്യക്തമായ ധാരാളം വാങ്‌മയചിത്രങ്ങൾബൈബിളിൽ കാണാനാകും. അതെ, വെളിച്ചത്തിന്‍റെയും നിറങ്ങളുടെയും മനുഷ്യനേത്രങ്ങളുടെയും സ്രഷ്ടാവ്‌ നിറത്തെ ഒരു പഠനോപാധിയായി വൈദഗ്‌ധ്യത്തോടെ ഉപയോഗിച്ചുകൊണ്ട് വാക്കുളിലൂടെ ചിത്രങ്ങൾ വരച്ചുകാട്ടുന്നു. ഇതിലൂടെ കാര്യങ്ങൾ ഓർത്തിരിക്കാനും മനസ്സിലാക്കാനും വായനക്കാർക്കു സാധിക്കും. വിവരങ്ങൾ ശേഖരിക്കാനും അപഗ്രഥിക്കാനും നിറങ്ങൾ ഉപകരിക്കുന്നു. നിറങ്ങൾ നമ്മുടെ വികാരങ്ങളെ സ്വാധീനിക്കുന്നു. നിറങ്ങൾ ഉപയോഗിച്ചു പ്രധാനപ്പെട്ട കാര്യങ്ങൾ ഓർത്തിരിക്കാനാകും. ജീവിതം ആസ്വദിക്കാൻ സ്രഷ്ടാവ്‌ നമുക്കു നൽകിയ സ്‌നേഹപൂർവമായ ഒരു സമ്മാനമാണ്‌ നിറം. ▪ (w13-E 10/01)