വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യ​ലേ​ഖ​നം | ബൈബിൾവാ​യ​ന​യിൽനിന്ന് പരമാ​വധി പ്രയോ​ജനം നേടുക!

ബൈബിൾ എന്‍റെ ജീവി​തത്തെ മെച്ചപ്പെടുത്തുമോ? എങ്കിൽ എങ്ങനെ?

ബൈബിൾ എന്‍റെ ജീവി​തത്തെ മെച്ചപ്പെടുത്തുമോ? എങ്കിൽ എങ്ങനെ?

ബൈബിൾ ഒരു സാധാരണ പുസ്‌ത​കമല്ല. സ്രഷ്ടാ​വി​ന്‍റെ ഉപദേ​ശ​ങ്ങ​ളാണ്‌ അതിലു​ള്ളത്‌. (2 തിമൊ​ഥെ​യൊസ്‌ 3:16) അതിന്‍റെ സന്ദേശ​ത്തിന്‌ നമ്മളെ ആഴത്തിൽ സ്വാധീ​നി​ക്കാ​നാ​കും. “ദൈവ​ത്തി​ന്‍റെ വാക്കുകൾ ജീവനു​ള്ള​തും ശക്തി ചെലു​ത്തു​ന്ന​തും” ആണെന്ന് ബൈബിൾതന്നെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. (എബ്രായർ 4:12) മുഖ്യ​മാ​യും രണ്ടു വിധങ്ങ​ളിൽ നമ്മുടെ ജീവി​തത്തെ മെച്ച​പ്പെ​ടു​ത്താ​നുള്ള ശക്തി ദൈവ​വ​ച​ന​ത്തി​നുണ്ട്. ഒന്ന്, അനുദി​ന​ജീ​വി​ത​ത്തിന്‌ ആവശ്യ​മായ മാർഗ​നിർദേ​ശങ്ങൾ നൽകുന്നു. രണ്ട്, ദൈവ​ത്തെ​യും ദൈവ​ത്തി​ന്‍റെ വാഗ്‌ദാ​ന​ങ്ങ​ളെ​യും കുറിച്ച് അറിയാൻ സഹായി​ക്കു​ന്നു.—1 തിമൊ​ഥെ​യൊസ്‌ 4:8; യാക്കോബ്‌ 4:8.

ഇപ്പോ​ഴ​ത്തെ ജീവിതം മെച്ച​പ്പെ​ടു​ത്തു​ന്നു. തികച്ചും വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളിൽപോ​ലും ബൈബി​ളിന്‌ നമ്മളെ സഹായി​ക്കാ​നാ​കും. അതു പിൻവ​രുന്ന കാര്യ​ങ്ങ​ളിൽ വേണ്ട പ്രാ​യോ​ഗിക നിർദേ​ശങ്ങൾ തരുന്നു.

ഏഷ്യയി​ലു​ള്ള ഒരു യുവദ​മ്പ​തി​കൾ ബൈബിൾ നൽകുന്ന മാർഗ​നിർദേ​ശ​ങ്ങ​ളെ​ക്കു​റിച്ച് വിലമ​തി​പ്പോ​ടെ സംസാ​രി​ച്ചു. മിക്ക നവദമ്പ​തി​ക​ളെ​യും പോലെ വ്യക്തി​ത്വ​ഭി​ന്ന​ത​ക​ളു​മാ​യി ഒത്തു​പോ​കാ​നും കാര്യങ്ങൾ തുറന്ന് സംസാ​രി​ക്കാ​നും ഒക്കെ ഇവർക്കും ബുദ്ധി​മുട്ട് അനുഭ​വ​പ്പെ​ട്ടി​രു​ന്നു. പക്ഷേ ബൈബിൾ വായി​ച്ച​പ്പോൾ ലഭിച്ച വിവരങ്ങൾ അവർ ജീവി​ത​ത്തിൽ പരീക്ഷി​ച്ചു​നോ​ക്കാൻ തുടങ്ങി. അവർ വിജയി​ച്ചോ? ഭർത്താ​വായ വൈസന്‍റ് പറയുന്നു: “ഞങ്ങളുടെ വിവാ​ഹ​ജീ​വി​ത​ത്തിൽ ഉണ്ടായ അസ്വാ​ര​സ്യ​ങ്ങൾ സ്‌നേ​ഹ​പൂർവം പരിഹ​രി​ക്കാ​നും സന്തോ​ഷ​ക​ര​മായ കുടും​ബ​ജീ​വി​തം നയിക്കാ​നും ഞങ്ങളെ സഹായി​ച്ചത്‌ ബൈബി​ളി​ലെ നിർദേ​ശ​ങ്ങ​ളാണ്‌.” ഭാര്യ അനില​യ്‌ക്കും ഇതേ അഭി​പ്രാ​യം തന്നെയാണ്‌: “ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മാതൃ​കകൾ വേണ്ട മാറ്റങ്ങൾ വരുത്താൻ ഞങ്ങളെ സഹായി​ച്ചു. ഇപ്പോൾ ഞങ്ങളുടെ ജീവി​ത​ത്തിൽ സന്തോ​ഷ​വും സംതൃ​പ്‌തി​യും ഉണ്ട്, ലക്ഷ്യ​ബോ​ധ​ത്തോ​ടെ​യുള്ള ജീവി​ത​മാണ്‌ ഞങ്ങളു​ടേത്‌.”

ദൈവത്തെ അറിയാൻ. വിവാ​ഹ​ജീ​വി​ത​ത്തെ​ക്കു​റിച്ച് പറഞ്ഞതി​നു ശേഷം വൈസന്‍റ് ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ബൈബിൾ വായി​ക്കാൻ തുടങ്ങി​യ​തു​മു​തൽ യഹോ​വ​യോട്‌ മുമ്പു​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാൾ അടുപ്പം എനിക്കുണ്ട്.” അദ്ദേഹ​ത്തി​ന്‍റെ ഈ അഭി​പ്രാ​യം, ദൈവ​വു​മാ​യി അടുക്കാൻ ബൈബി​ളിന്‌ നിങ്ങളെ സഹായി​ക്കാൻ കഴിയും എന്ന പ്രധാ​ന​പ്പെട്ട വസ്‌തു​ത​യ്‌ക്ക് അടിവ​ര​യി​ടു​ന്നു. ഇത്‌, ദൈവ​ത്തി​ന്‍റെ മാർഗ​നിർദേ​ശ​ത്തിൽനിന്ന് പ്രയോ​ജനം നേടാൻ മാത്രമല്ല ഒരു സുഹൃ​ത്തെന്ന നിലയിൽ ദൈവത്തെ അറിയാ​നും നിങ്ങളെ സഹായി​ക്കു​ന്നു. അപ്പോൾ ഒരു ശോഭ​ന​മായ ഭാവി​യെ​ക്കു​റിച്ച്, അതായത്‌ ‘യഥാർഥ​ജീ​വി​തം’ എന്നേക്കും ആസ്വദി​ക്കാൻ കഴിയുന്ന കാല​ത്തെ​ക്കു​റിച്ച് ദൈവം വെളി​പ്പെ​ടു​ത്തുന്ന വിശദാം​ശങ്ങൾ നിങ്ങൾക്കു കൂടുതൽ വ്യക്തമാ​യി​ത്തീ​രും. (1 തിമൊ​ഥെ​യൊസ്‌ 6:19) ഇതു​പോ​ലൊ​രു വാഗ്‌ദാ​നം നൽകാൻ കഴിയുന്ന മറ്റ്‌ ഏതു പുസ്‌ത​ക​മാ​ണു​ള്ളത്‌?

നിങ്ങൾ ബൈബിൾ വായി​ക്കാൻ തുടങ്ങി​യെ​ങ്കിൽ അതിൽ തുടരുക. ജീവിതം മെച്ച​പ്പെ​ടു​ത്താ​നും ദൈവത്തെ കൂടുതൽ അറിയാ​നും അതു നിങ്ങളെ സഹായി​ക്കും. എങ്കിലും വായന തുടങ്ങു​മ്പോൾ പല ചോദ്യ​ങ്ങൾ ഉയർന്നു​വ​ന്നേ​ക്കാം. അപ്പോൾ, 2,000 വർഷങ്ങൾക്കു മുമ്പ് ജീവി​ച്ചി​രുന്ന ഒരു എത്യോ​പ്യൻ ഉദ്യോ​ഗ​സ്ഥന്‍റെ മാതൃക മനസ്സിൽപ്പി​ടി​ക്കുക. ബൈബി​ളി​നെ​ക്കു​റിച്ച് അദ്ദേഹ​ത്തിന്‌ ധാരാളം ചോദ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വായി​ക്കു​ന്ന​തി​ന്‍റെ അർഥം മനസ്സി​ലാ​കു​ന്നു​ണ്ടോ എന്ന് അദ്ദേഹ​ത്തോട്‌ ചോദി​ച്ച​പ്പോൾ “ആരെങ്കി​ലും അർഥം പറഞ്ഞു​ത​രാ​തെ ഞാൻ എങ്ങനെ മനസ്സി​ലാ​ക്കാ​നാണ്‌” എന്നായി​രു​ന്നു മറുപടി. * ഉടനെ അദ്ദേഹം ഫിലി​പ്പോസ്‌ എന്നു പേരുള്ള യോഗ്യ​നായ ഒരു ബൈബിൾ അധ്യാ​പ​ക​നിൽനിന്ന് സഹായം സ്വീക​രി​ച്ചു. ഫിലി​പ്പോസ്‌ യേശു​വി​ന്‍റെ ഒരു ശിഷ്യ​നാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 8:30, 31, 34) അതു​പോ​ലെ, നിങ്ങൾക്കും ബൈബി​ളി​നെ​ക്കു​റിച്ച് കൂടുതൽ അറിയാൻ ആഗ്രഹ​മു​ണ്ടെ​ങ്കിൽ www.pr418.com എന്ന വെബ്‌​സൈ​റ്റി​ലൂ​ടെ ഓൺ​ലൈ​നാ​യോ അല്ലെങ്കിൽ ഈ മാസി​ക​യിൽ കൊടു​ത്തി​രി​ക്കുന്ന അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തി​ലോ ഞങ്ങൾക്ക് എഴുതുക. അതുമ​ല്ലെ​ങ്കിൽ നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള ഏതെങ്കി​ലും രാജ്യ​ഹാൾ സന്ദർശി​ക്കു​ക​യോ ഏതെങ്കി​ലും യഹോ​വ​യു​ടെ സാക്ഷി​യു​മാ​യി ബന്ധപ്പെ​ടു​ക​യോ ചെയ്യാ​വു​ന്ന​താണ്‌. ഇന്നുതന്നെ ബൈബിൾ വായി​ച്ചു​തു​ടങ്ങൂ! മെച്ചപ്പെട്ട ജീവിതം നയിക്കാൻ അതു നിങ്ങളെ സഹായി​ക്കട്ടെ!

ബൈബിളിനെ പൂർണ​മാ​യി ആശ്രയി​ക്കാ​മോ എന്ന് നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടെ​ങ്കിൽ ദയവായി ബൈബിൾ സത്യമാ​ണെന്ന് എങ്ങനെ ഉറപ്പു വരുത്താം? എന്ന ഹ്രസ്വ​വീ​ഡി​യോ കാണുക. jw.org-ൽ നിന്ന് നിങ്ങൾക്ക് ഇത്‌ കണ്ടെത്താം. തിരയാനുള്ള ബട്ടണിൽ അമർത്തിയിട്ട് ശീർഷകം ടൈപ്പ് ചെയ്യുക.

^ ഖ. 8 ബൈബിൾ നൽകുന്ന കൂടു​ത​ലായ പ്രാ​യോ​ഗിക നിർദേ​ശങ്ങൾ കണ്ടെത്താൻ jw.org-ലെ ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ > ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ എന്നതിനു കീഴിൽ നോക്കുക.