നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ
തങ്ങളുടെ നിർമലതയെ തകർക്കുന്ന അതിഗൂഢമായ ഒരു പരിശോധന, യോർദാൻ നദി കടക്കുന്നതിനു മുമ്പ് ഇസ്രായേൽ ജനതയ്ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. സമീപവാസികളായ മോവാബ്യരുമായുള്ള സൗഹൃദം അവരിൽ ചിലരെ പ്രലോഭനത്തിന് അടിപ്പെടുത്തുന്നു, അവർ മോശമായ പ്രവൃത്തികളിലേക്ക് തിരിയുന്നു. അവരുടെ ചെയ്തികളും മനോഭാവവും നമുക്ക് ഇന്ന് മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങളാണ്.