വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അങ്ങയുടെ സൃഷ്ടി​ക​ളിൽ വിസ്‌മ​യ​ഭ​രി​ത​രാ​യി. . .

അങ്ങയുടെ സൃഷ്ടി​ക​ളിൽ വിസ്‌മ​യ​ഭ​രി​ത​രാ​യി. . .

ഡൗൺലോഡ്‌:

  1. 1. പൊന്നിൻ പ്രഭാ​ത​മി​താ​ഗ​ത​മാ​യി.

    താരങ്ങളോ മറയുമീ പുലർ വേളയിൽ.

    സ്വർണനൂൽ നെയ്‌തീ​ടും വനമാകെ.

    ഇളം കാറ്റി​തോ​ളം പോൽ കടന്നു പോയി​ടവെ.

    (കോറ​സി​നു മുമ്പ്‌)

    ഞാൻ പാടുന്നു, യാഹാ​ണെൻ ദൈവം.

    ഈ കാൺമ​തെ​ല്ലാം നിൻ സ്‌നേ​ഹ​മാം, ഏകും കരുതൽ,

    നൽകിടാൻ മാത്രം ഞങ്ങൾ മൺതരി​കൾ.

    (കോറസ്‌)

    പാടിടാം യാഹി​നായ്‌ സ്‌തുതി, ഗീതങ്ങൾ.

    പാടിടാം യാഹി​നായ്‌ സ്‌തുതി, ഗീതങ്ങൾ.

    നിൻ ഗീതങ്ങൾ.

  2. 2. വിസ്‌മയം തീർക്കു​ന്നു ജീവജാ​ലം.

    കേൾക്കുന്നുവോ യാഹേ നീ രാപ്പക​ല​തിൻ മൊഴി?

    സാഗരങ്ങൾ സാക്ഷ്യം പറയുന്നു,

    സർവേശ്വരാ നിൻ കരം തീർത്തീ​ടും വേലകൾ.

    (കോറ​സി​നു മുമ്പ്‌)

    ഞാൻ പാടുന്നു, യാഹാ​ണെൻ ദൈവം.

    ഈ കാൺമ​തെ​ല്ലാം നിൻ സ്‌നേ​ഹ​മാം, ഏകും കരുതൽ,

    നൽകിടാൻ മാത്രം ഞങ്ങൾ മൺതരി​കൾ.

    (കോറസ്‌)

    പാടിടാം യാഹി​നായ്‌ സ്‌തുതി, ഗീതങ്ങൾ.

    പാടിടാം യാഹി​നായ്‌ സ്‌തുതി, ഗീതങ്ങൾ.

    നിൻ ഗീതങ്ങൾ.

    (ബ്രിഡ്‌ജ്‌)

    കാണുക ഉൾമി​ഴി​യാ​ലി​വ​യെ​ല്ലാം,

    ജീവൻ തരു​ന്നോ​രൻപുള്ള ദൈവത്തെ നാം കണ്ടീടും.

    (കോറ​സി​നു മുമ്പ്‌)

    ഞാൻ പാടുന്നു, യാഹാ​ണെൻ ദൈവം.

    ഈ കാൺമ​തെ​ല്ലാം നിൻ സ്‌നേ​ഹ​മാം, ഏകും കരുതൽ,

    നൽകിടാൻ മാത്രം ഞങ്ങൾ മൺതരി​കൾ.

    (കോറസ്‌)

    പാടിടാം യാഹി​നായ്‌ സ്‌തുതി, ഗീതങ്ങൾ.

    പാടിടാം യാഹി​നായ്‌ സ്‌തുതി, ഗീതങ്ങൾ.

    പാടിടാം യാഹി​നായ്‌ ഗീതങ്ങൾ.

    പാടിടാം യാഹി​നായ്‌ സ്‌തുതി, ഗീതങ്ങൾ.

    പാടിടാം യാഹി​നായ്‌ സ്‌തുതി, ഗീതങ്ങൾ.

    നിൻ ഗീതങ്ങൾ.