വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇന്നത്തെ ഉത്‌കണ്‌ഠകൾ ഇന്ന്‌

ഇന്നത്തെ ഉത്‌കണ്‌ഠകൾ ഇന്ന്‌

ഡൗൺലോഡ്‌:

  1. 1. എൻ നൊമ്പരങ്ങളെന്നുമേ, മാഞ്ഞുപോയീടും

    ദൈവരാജ്യമിങ്ങെത്തും അതാണെൻ വിശ്വാസം

    എന്നുള്ളം നീറും നേരത്ത്‌,

    ഇരുൾ പടർന്നോരോരത്ത്‌

    ഞാനേകനായി തീരുമ്പോൾ, ഇതോർത്തിടാതെ പോയാലും

    അടുത്തുണ്ട്‌ യാഹെന്നും

    (കോറസ്‌)

    എന്റെ പ്രാർഥന, കേൾക്കണേ

    എൻ നെഞ്ചിലേറും ഭാരത്താൽ,

    നീറിടുന്ന നേരത്തായ്‌

    എൻ ജീവനായ്‌, എൻ കൂടെയായ്‌

    യഹോവതൻ കരങ്ങൾ,

    ഒരാശ്വാസ തീരം പോൽ

    ഓരോ നാൾ നാം ആധിയിൽ, ഭാരം ഏറിൽ

    മനമാകുലമാകരുതേ,

    കാത്തിടാം നാം ഹൃത്തിനെന്നും

    നൽകുമാശ്വാസം,

    എന്റെ ദൈവം.

  2. 2. ഒരമ്മ തന്റെ സ്‌നേഹം പോൽ,

    യഹോവ കാത്തീടും

    ജീവിതം തരും മോദം,

    അതെന്നുമോർത്തീടും

    വേദനിക്കും നേരത്ത്‌,

    യഹോവയുണ്ടെൻ ചാരത്ത്‌

    തന്നേകജാതനെ നൽകി,

    അനുഗ്രഹിച്ചല്ലോ നമ്മെ

    എൻ ദൈവം നീ എന്നും.

    (കോറസ്‌)

    എന്റെ പ്രാർഥന, കേൾക്കണേ

    എൻ നെഞ്ചിലേറും ഭാരത്താൽ,

    നീറിടുന്ന നേരത്തായ്‌

    എൻ ജീവനായ്‌, എൻ കൂടെയായ്‌

    യഹോവതൻ കരങ്ങൾ,

    ഒരാശ്വാസ തീരം പോൽ

    ഓരോ നാൾ നാം ആധിയിൽ, ഭാരം ഏറിൽ

    മനമാകുലമാകരുതേ,

    കാത്തിടാം നാം ഹൃത്തിനെന്നും

    നൽകുമാശ്വാസം,

    എന്റെ ദൈവം.

    (കോറസ്‌)

    എന്റെ പ്രാർഥന, കേൾക്കണേ

    എൻ നെഞ്ചിലേറും ഭാരത്താൽ,

    നീറിടുന്ന നേരത്തായ്‌

    എൻ ജീവനായ്‌, എൻ കൂടെയായ്‌

    യഹോവതൻ കരങ്ങൾ,

    ഒരാശ്വാസ തീരം പോൽ

    ഓരോ നാൾ നാം ആധിയിൽ, ഭാരം ഏറിൽ

    മനമാകുലമാകരുതേ,

    കാത്തിടാം നാം ഹൃത്തിനെന്നും

    നൽകുമാശ്വാസം,

    എന്റെ ദൈവം.

    എന്റെ ദൈവം