ഉദാരമായി ക്ഷമിക്കുക
ഡൗൺലോഡ്:
1. എൻ മാനസം വൻ നീരസത്തിൽ
തളർന്നീടുന്നു, നീറിടുന്നൂ.
എന്നും ക്ഷമ കാട്ടീടുവാൻ
നിനച്ചു ഞാൻ ക്ഷമിച്ചീടാനായ്.
എങ്കിലോ ഏറെ പഴി കേട്ടീടിൽ
ഏറെ പ്രയാസം ക്ഷമിച്ചിടാൻ.
(കോറസിനു മുമ്പ്)
നൽചിന്ത നേടാൻ പ്രാർഥിക്കേണം ഞാൻ.
യഹോവ കാണുമെന്നുമെൻ ദുഃഖങ്ങൾ.
എൻ ദൈവമേകും ശക്തി ഞാൻ ക്ഷമിച്ചീടാൻ,
(കോറസ്)
യഹോവേ നിൻ
സഹായമേകേണേ
ഉദാരമായി ഞാൻ
എന്തും ക്ഷമിച്ചീടാൻ,
യാഹിനെപ്പോലെ ഞാനും
ക്ഷമിച്ചിടാനായ് തുണയേകൂ
നീ എന്നും ഉദാരമായി ഞാൻ,
എന്തും ക്ഷമിച്ചീടാൻ,
ക്ഷമിച്ചീടാൻ.
2. ഒരുങ്ങി ഞാൻ മറന്നീടാനായ്
ഓർത്തുപോകുന്നു പിന്നെയും
എല്ലാം മറക്കുവാനായെന്നിൽ
കനിയണേ ഞാൻ കേണിടുന്നു.
ക്ഷമ നൽകിടാൻ ഞാൻ മറന്നാലോ
എന്നും എൻ ഉള്ളം വിങ്ങിടും.
(കോറസിനു മുമ്പ്)
നൽചിന്ത നേടാൻ പ്രാർഥിക്കേണം ഞാൻ
യഹോവ കാണുമെന്നുമെൻ ദുഃഖങ്ങൾ
എൻ ദൈവമേകും ശക്തി ഞാൻ ക്ഷമിച്ചീടാൻ,
(കോറസ്)
യഹോവേ നിൻ
സഹായമേകേണേ
ഉദാരമായി ഞാൻ
എന്തും ക്ഷമിച്ചീടാൻ,
യാഹിനെപ്പോലെ ഞാനും
ക്ഷമിച്ചിടാനായ് തുണയേകൂ നീ
എന്നും ഉദാരമായി ഞാൻ,
എന്തും ക്ഷമിച്ചീടാൻ
ക്ഷമിച്ചീടാൻ
ഉദാരമായ്
ക്ഷമിച്ചീടാൻ
ക്ഷമിച്ചീടാൻ.