വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ ഏറ്റവും ശ്രേഷ്‌ഠ​മാ​യത്‌ ഞാൻ നിനക്കായ്‌ നൽകുന്നു

എന്റെ ഏറ്റവും ശ്രേഷ്‌ഠ​മാ​യത്‌ ഞാൻ നിനക്കായ്‌ നൽകുന്നു

ഡൗൺലോഡ്‌:

  1. 1. നീ തന്ന മകൻ.

    സ്‌നേ​ഹ​ത്തിൽ വളർത്തീ​ടാ​നായ്‌

    വർഷങ്ങൾ പോയ്‌

    എത്ര വേഗം!

    സഫലമായ്‌,

    ഈ ലക്ഷ്യങ്ങൾ.

    എത്ര കൃതാർഥ​രായ്‌ ഞങ്ങൾ!

    (കോറസ്‌)

    ആകില്ലെനിക്ക്‌,

    വേർപി​രി​ഞ്ഞി​ടു​വാൻ.

    എങ്കിലും ഞാൻ സന്തോ​ഷി​പ്പൂ.

    നിൻ സ്‌നേ​ഹ​കൈ​ക​ളി​ല​ല്ലോ

    എന്നെന്നും എൻ മകൻ.

    എൻ ഹൃദയം സദാ

    വസിച്ചി​ടും സ്വസ്ഥത​യിൽ.

    എൻ നേർച്ച​യായ്‌, എൻ ശ്രേഷ്‌ഠ​മാം

    സ്വത്തേ​കു​ന്നു, നിനക്കായ്‌ ഞാൻ.

  2. 2. നീ തന്ന മകൾ.

    സ്‌നേ​ഹ​ത്തിൽ വളർത്തീ​ടാ​നായ്‌

    സന്തോ​ഷ​ത്തിൽ, ദുഃഖ​ങ്ങ​ളിൽ

    വളർന്നവൾ, നിൻ പ്രിയ​യായ്‌.

    ധന്യരാ​യ്‌ത്തീർന്നി​താ, ഞങ്ങൾ.

    (കോറസ്‌)

    ആകില്ലെനിക്ക്‌,

    വേർപി​രി​ഞ്ഞി​ടു​വാൻ.

    എങ്കിലും ഞാൻ സന്തോ​ഷി​പ്പൂ.

    നിൻ സ്‌നേ​ഹ​കൈ​ക​ളി​ല​ല്ലോ

    എന്നെന്നും എൻ മകൾ.

    എൻ ഹൃദയം സദാ

    വസിച്ചി​ടും സ്വസ്ഥത​യിൽ.

    എൻ നേർച്ച​യായ്‌, എൻ ശ്രേഷ്‌ഠ​മാം

    സ്വത്തേ​കു​ന്നു, നിനക്കായ്‌ ഞാൻ.