ഒരിക്കലും ഒറ്റയ്‌ക്കല്ല
ഡൗൺലോഡ്:
1. ഞാനോ ഇന്നേകനായ്,
ബന്ധനമേൽക്കയായ്.
ദുഖത്താലെൻ ഹൃദയം
വിങ്ങും നിരാശ മാത്രമാം.
ദ്രോഹം ഏൽക്കുമ്പോഴും
എൻ വാക്കു കേൾക്കുവാൻ,
കനിവോടൊന്നു നോക്കാൻ,
ആരും ഇല്ലാതെ പോകിലും.
(കോറസ്)
ഞാനേകനായ്
തീർന്നീടില്ല.
യാഹാണല്ലോ
എന്നാശ്രയം.
എൻ പ്രാർഥന
കേൾക്കുന്നവൻ.
എൻ കൂടെയായ്
നിന്നീടുവോൻ.
എന്തു വന്നാലും ഞാൻ
ഏകനാകില്ല.
2. യാഹിന്റെ കൂടെ ഞാൻ
നടന്നീടുന്നിതാ.
വന്നീടില്ല അനർഥം
കാത്തീടുന്നു എന്റെ ദൈവം.
എന്റെ വിശ്വാസമോ,
എന്റെ പ്രത്യാശയോ,
യാഹുണ്ട് എന്റെ കൂടെ—
വിശ്വസ്‌തനായ ദൈവമായ്.
(കോറസ്)
ഞാനേകനായ്
തീർന്നീടില്ല.
യാഹാണല്ലോ
എന്നാശ്രയം.
എൻ പ്രാർഥന
കേൾക്കുന്നവൻ.
എൻ കൂടെയായ്
നിന്നീടുവോൻ.
എന്തു വന്നാലും ഞാൻ
ഏകനാകില്ല.
ഏകനല്ല
യാഹാണല്ലോ
എന്നാശ്രയം.
എൻ പ്രാർഥന
കേൾക്കുന്നവൻ.
എൻ കൂടെയായ്
നിന്നീടുവോൻ.
എന്തു വന്നാലും ഞാൻ
ഏകനാകില്ല.