കാൺമെൻ കൺമുന്നിൽ ഞാൻ
ഡൗൺലോഡ്:
1. മുകിൽ വാനിൽ മേയും നേരം
കുയിൽനാദം കേട്ടു ഞാൻ.
മലയോരത്തായ് നടന്നു.
ഇളം വെയിലിൻ ചൂടും നുകർന്നു.
അത്യാനന്ദനിറവിൽ
പുണർന്നെന്നുറ്റോരെ ഞാൻ.
ഈ സന്തോഷപർദീസ
കണ്ടെൻ കൺമുന്നിൽ ഞാൻ.
2. കുന്നിൽ ചായ്വിലെ ഗൃഹങ്ങൾ
എത്ര വശ്യസുന്ദരം.
ചെറിയാറ്റിൻ കുഞ്ഞലകൾ
ഒരുക്കും സംഗീതം മധുരം.
കൊയ്ത്തിന്നു പാകമായി
വയലേലകളെല്ലാം.
ഈ പുതിയലോകത്തെ
കണ്ടെൻ കൺമുന്നിൽ ഞാൻ.
(ബ്രിഡ്ജ്)
പ്രതീക്ഷകൾ നാം
ആത്മതോഴരോടു പങ്കിട്ടാർപ്പിടാം.
ദുഃഖങ്ങൾ പോയി ലോകം
ബാല്യം പുൽകി, ജീവൻ നവ്യമായ്.
3. എങ്ങും മോദത്തിന്നലകൾ.
ഇളം പുല്ലിൻ സൗരഭം.
ചേരുമിന്നുറ്റോരുമായ് ഞാൻ.
ഒരു നാളിൽ പൊൻ പുലരിയിൽ
ഞാൻ യഹോവയ്ക്കേകും നന്ദി.
തിരുവാത്സല്യത്തിനായ്.
ഈ അനുഗ്രഹമെല്ലാം
കണ്ടെൻ കൺമുന്നിൽ ഞാൻ.
(ബ്രിഡ്ജ്)
എൻ സ്വപ്നമിന്നു
സത്യമായെന്നാർത്തിടും സമ്മോദം ഞാൻ.
നിൻ പൊൻമുഖം കണ്ടാനന്ദം
നുകർന്നു പാടുന്നിന്നു ഞാൻ.
4. മോഹനമാലോകം
ഇന്നിതാ സമീപമായ്.
യാഹിൻ വാഗ്ദത്തങ്ങളെല്ലാം
ഭവിച്ചീടും സുനിശ്ചിതമായ്.
എൻ ദുഃഖങ്ങൾ സർവം പൊയ്പോയ്
നല്ല നാളതോർക്കുമ്പോൾ.
ആ സന്തോഷദിനത്തെ
കാൺമെൻ കൺമുന്നിൽ ഞാൻ.